പഞ്ചാബ്: മാണ്ഡിയില്‍ എംപി സ്ഥാനത്തേക്ക് തെരഞ്ഞെടുക്കപ്പെട്ട ബിജെപി സ്ഥാനാര്‍ഥിയും ബോളിവുഡ് നടിയുമായ കങ്കണ റണാവത്തിന് സിഐഎസ്എഫ് ഓഫിസറുടെ മര്‍ദനം. പഞ്ചാബിലെ കപൂര്‍ത്തല സ്വദേശിനി കുല്‍വീന്ദര്‍ കൗറാണ് മര്‍ദിച്ചത്. ഛണ്ഡീഗഡ് വിമാനത്താവളത്തില്‍ വച്ച് ഇന്ന് മൂന്നരയോടെയാണ് സംഭവം. വിമാനത്താവളത്തിലെ ശരീര പരിശോധനയ്‌ക്കിടെയാണ് സംഭവം.
Shocking rise in terror and violence in Punjab…. pic.twitter.com/7aefpp4blQ
— Kangana Ranaut (Modi Ka Parivar) (@KanganaTeam) June 6, 2024
ഉദ്യോഗസ്ഥ മുഖത്തടിച്ച വിവരം സോഷ്യല്‍ മീഡിയയിലൂടെ യാണ് നടി വ്യക്തമാക്കിയത്. താന്‍ സുരക്ഷിതയാണെന്നും ആക്രമണം കര്‍ഷക സമരത്തിനെതിരെ പ്രതികരിച്ചതിനാണെന്നും കങ്കണ വ്യക്തമാക്കി. സംഭവത്തില്‍ സേനാ വിഭാഗം അന്വേഷണം പ്രഖ്യാപിച്ചിട്ടുണ്ട്. അന്വേഷണത്തിനായി ഉന്നത ഉദ്യോഗസ്ഥന്റെ നേതൃത്വത്തില്‍ സിഐഎസ്എഫ് ഒരു കമ്മിറ്റിയെ ചുമതലപ്പെടുത്തിയെന്ന് എഎന്‍ഐ റിപ്പോര്‍ട്ട് ചെയ്യുന്നു. ഡൽഹിയിലെത്തിയ കങ്കണ സിഐഎസ്എഫ് ഡയറക്ടർ ജനറൽ നീന സിങ്ങിനെയും മറ്റ് മുതിർന്ന ഉദ്യോഗസ്ഥരെയും കണ്ട് സംഭവം വിശദീകരിക്കുകയും പരാതിപ്പെടുകയും ചെയ്തിട്ടുണ്ട്.
Another video. pic.twitter.com/xhvrzAOYZi
— Prayag (@theprayagtiwari) June 6, 2024
ഛണ്ഡീഗഡില്‍ നിന്നും ഡല്‍ഹിയിലേക്ക് പോകാനായി വിമാനത്താവളത്തിലെത്തിയപ്പോഴായിരുന്നു ആക്രമണം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: