Wednesday, July 15, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

ആദ്യത്തെ ബാലാവകാശ സമരം അയ്യങ്കാളിയുടെ നേതൃത്വത്തില്‍ : പഞ്ചമിയുടെ സ്‌കൂള്‍ പ്രവേശനദിനം ഇനി ബാലാവകാശദിനം

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
May 27, 2024, 10:37 pm IST
in Kerala

തിരുവനന്തപുരം: മഹാത്മാ അയ്യങ്കാളിയുടെ നേതൃത്വത്തില്‍ സമരപോരാട്ടങ്ങളിലൂടെ വിദ്യാഭ്യാസ അവകാശം നേടിയെടുത്ത പഞ്ചമിയുടെ സ്‌കൂള്‍ പ്രവേശനദിനം സൗരക്ഷിക ബാലാവകാശദിനമായി ആചരിക്കും. കുട്ടികളുടെ സംരക്ഷണത്തിനായി പ്രവര്‍ത്തിക്കുന്ന സൗരക്ഷികയുടെ സംസ്ഥാന വാര്‍ഷിക സമ്മേളനത്തിലാണ് ഇതുസംബന്ധിച്ച ചരിത്രപരമായ തീരുമാനമുണ്ടായത്. ബാലഗോകുലം ഉള്‍പ്പെടെയുള്ള കുട്ടികളുടെ പ്രസ്ഥാനങ്ങള്‍ തീരുമാനത്തെ സ്വാഗതം ചെയ്തു.

കേരളത്തില്‍ ആദ്യമായി നടന്ന ബാലാവകാശ സമരമാണ് മഹാത്മാ അയ്യങ്കാളിയുടെ നേതൃത്വത്തില്‍ തിരുവനന്തപുരം ഊരൂരുട്ടമ്പലം സര്‍ക്കാര്‍ എല്‍.പി സ്‌കൂളില്‍ നടന്ന പ്രതിഷേധം. തിരുവിതാംകൂര്‍ പ്രജാസഭയില്‍ 1912 മാര്‍ച്ച് 4ന് ജാതിയുടെ പേരില്‍ വിദ്യാഭ്യാസം നിഷേധിച്ചിരുന്ന കുട്ടികള്‍ക്ക് വിദ്യാഭ്യാസം നേടുവാനുള്ള അവകാശം നിയമം മൂലം ലഭിച്ചു. എന്നാല്‍ ഇത് നടപ്പാക്കുന്നതില്‍ ധാരാളം വെല്ലുവിളികളും പ്രതിസന്ധികളും നേരിട്ടു. മഹാത്മാ അയ്യങ്കാളി പൂജാരി അയ്യന്റെ എട്ട് വയസ്സുള്ള മകളായ പഞ്ചമിയേയും കൂട്ടി ഉരൂരുട്ടമ്പലം പെണ്‍പള്ളികൂടത്തില്‍ ചെന്ന് കുട്ടിയെ സ്‌കൂളില്‍ ചേര്‍ക്കാന്‍ ആവശ്യപ്പെട്ടു. എന്നാല്‍ അന്നത്തെ സ്‌കൂള്‍ അധികാരികള്‍ കുട്ടിക്ക് സ്‌കൂള്‍ പ്രവേശനം നിഷേധിച്ചു. അനുവാദം ലഭിക്കാത്തതിനാല്‍ മഹാത്മാ അയ്യങ്കാളി കുട്ടിയെ നിര്‍ബന്ധപൂര്‍വ്വം ക്ലാസ്സിലെ ബഞ്ചില്‍ കൊണ്ടിരുത്തി. 1914 ജൂണ്‍ 16 നാണ് ആ മഹാസംഭവം നടന്നത്. ഇതിനോടനുബന്ധിച്ച് നാടിന്റെ വിവിധ ഭാഗങ്ങളില്‍ ലഹള പൊട്ടിപ്പുറപ്പെട്ടു. ഈ സമരമാണ് എല്ലാ കുട്ടികള്‍ക്കും സ്‌കൂളില്‍ പഠിക്കുവാനുള്ള അവകാശം നേടിയെടുക്കാന്‍ കാരണമായത്.

കേരളത്തില്‍ സാര്‍വത്രിക വിദ്യാഭ്യാസം നേടിയെടുക്കാന്‍ നടത്തിയ മഹാ സംഭവത്തെയാണ് ഈ ദിനം ഓര്‍മ്മപ്പെടുത്തുന്നത്. അതിനാലാണ് പഞ്ചമിയെന്ന ബാലികയുടെ വിദ്യാഭ്യാസ പ്രവേശനദിനം ബാലാവകാശദിനമായി സ്വീകരിക്കാന്‍ സൗരക്ഷിക തീരുമാനിച്ചത്. അതിന്റെ ഭാഗമായി ജൂണ്‍ 16 പഞ്ചമി ദിനമായി ആചരിക്കും. ബാലഗോകുലം ഉള്‍പ്പെടെയുള്ള കുട്ടികളുടെ സംഘടനകള്‍ ഇതിനെ സ്വാഗതം ചെയ്തു. പഞ്ചമിദിനം ബാലാവകാശദിനമായി ബാലഗോകുലവും ആചരിക്കുമെന്ന് ബാലഗോകുലം സംസ്ഥാന പൊതുകാര്യദര്‍ശി കെ.എന്‍. സജികുമാര്‍ അറിയിച്ചു.

Tags: SWRASHIKAbalagokulam
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

ബാലഗോകുലം ഉത്തരകേരളം വാര്‍ഷിക സമ്മേളനം എടനീര്‍ മഠാധിപതി സ്വാമി സച്ചിതാനന്ദഭാരതി ഉദ്ഘാടനം ചെയ്യുന്നു. എം. രാധാകൃഷ്ണന്‍, കെ.എന്‍. സജി, അരവിന്ദന്‍, എന്‍.എം. സദാനന്ദന്‍ സമീപം
Kerala

സംസ്‌കൃതിയുടെ തനിമയെ തിരിച്ചു പിടിക്കണം: എം. രാധാകൃഷ്ണന്‍

Kerala

ബാലഗോകുലം സംസ്ഥാനവാര്‍ഷിക സമ്മേളനത്തിന് നാളെ കാസര്‍കോട് തുടക്കമാവും; സ്വാമി സച്ചിദാനന്ദ ഭാരതി ഉദ്ഘാടനം ചെയ്യും

Kerala

കുട്ടികളുടെ സാമൂഹ്യമാധ്യമ ഉപയോഗം നിയന്ത്രിക്കാന്‍ നിയമം കൊണ്ടുവരണം: ബാലഗോകുലം

ബാലഗോകുലം ദക്ഷിണ കേരളം വാര്‍ഷിക സമ്മേളനം മാവേലിക്കര ഉമ്പര്‍നാട് നിരസിംഹ കുശ്മാണ്ഡ സിദ്ധാശ്രമത്തിലെ സ്വാമി സത്‌സ്വരൂപാനന്ദ സരസ്വതി ഉദ്ഘാടനം ചെയ്യുന്നു. ഡോ. എന്‍. ഉണ്ണികൃഷ്ണന്‍, ആര്‍. പ്രസന്നകുമാര്‍, സിദ്ധി ഉണ്ണി, ബി.എസ്. ബിജു എന്നിവര്‍ സമീപം
Kerala

ഭാരതത്തിന്റെ ധര്‍മവ്യവസ്ഥ അട്ടിമറിക്കാന്‍ ആസൂത്രിത ശ്രമം: സ്വാമി സത്‌സ്വരൂപാനന്ദ സരസ്വതി

ബാലഗോകുലം ദക്ഷിണ കേരളം നിര്‍വാഹകസമിതിയോഗം അധ്യക്ഷന്‍ ഡോ. എന്‍. ഉണ്ണികൃഷ്ണന്‍ ഉദ്ഘാടനം ചെയ്യുന്നു
Kerala

ബാലഗോകുലം സാംസ്‌കാരിക നവോത്ഥാനത്തിന് വഴിതെളിച്ചു: ഡോ. എന്‍. ഉണ്ണികൃഷ്ണന്‍

പുതിയ വാര്‍ത്തകള്‍

മലപ്പുറത്ത് നിന്നുള്ള ലീഗിന്റെ മുൻ കേന്ദ്രമന്ത്രി പാക്-ഐ.എസ്.ഐ ബന്ധത്തിന്റെ ഭാഗം ; ഹിന്ദു ഭീകരവാദം എന്ന പ്രയോഗത്തിന് പിന്നിൽ ശിവരാജ് പാട്ടീൽ

യുപിയിൽ 94 ഏക്കറിലെ കൈയേറ്റക്കാരെ ഒഴിപ്പിച്ച് ‘ബുൾ ഡോസർ ഓപ്പറേഷൻ’

ബി.ബി. ഗോപകുമാറിനെതിരായ വധഭീഷണിക്ക് പിന്നിലെ ഗൂഢാലോചന അന്വേഷിക്കണം: രാജീവ് ചന്ദ്രശേഖർ എംഎൽഎ

‘ ഇങ്ങനെ പോയാൽ രണ്ട് ദിവസത്തിനകം മരണപ്പെടും ‘ : വാങ്ചുക്കിന് ഭക്ഷണം നൽകണമെന്ന് ഹർജി : ഞങ്ങളുടെ ആവശ്യങ്ങൾ കേന്ദ്രസർക്കാർ പരിഗണിക്കണമെന്ന് ദീപ്കെ

വിയറ്റ്നാം ദ്വീപുകളിലെ കടല്‍ വിനോദസഞ്ചാരം സ്ഥിരം അപകട മേഖല; മുമ്പും നിരവധി ബോട്ട് അപകടങ്ങളും മരണങ്ങളും

എനിക്കിനി ആരെയും കാണേണ്ട ; ഞാൻ കണ്ട് പറയാനുദ്ദേശിച്ചിരുന്ന കാര്യം കഴിഞ്ഞു ; വി ഡി സതീശനെതിരെ ജി. സുകുമാരൻ നായർ

ശബരിമല: ആചാരവും താന്ത്രിക പാരമ്പര്യവും സംരക്ഷിക്കണമെന്ന് മേൽശാന്തി സമാജം

സെക്രട്ടറിയേറ്റിന് മുന്നില്‍ തൊഴുകൈയോടെ മുട്ടുകുത്തി ഉദ്യോഗാർഥികൾ; പ്രതിഷേധവുമായി എല്‍.പി സ്കൂള്‍ ടീച്ചര്‍ റാങ്ക് ലിസ്റ്റ് ഹോൾഡേഴ്സ്

വനിതാബിൽ, ഡീ ലിമിറ്റേഷൻ: എൻഡിഎ സർക്കാരിനെ പിന്തുണയ്‌ക്കുമോ ശരദ്പവാർ എൻസിപി വിഭാഗം? മഹാരാഷ്‌ട്ര രാഷ്‌ട്രീയം ന്യൂദൽഹിയിൽ പ്രകടമാകുന്നു

വീണയ്‌ക്ക് വേണ്ടി പോരാടി കടുത്ത പ്രമേഹബാധിതനായി കാലുകളിൽ മരവിപ്പ് ബാധിച്ച് ബിനു ; വീണ സുഖമായി എ.സി റൂമില്‍ നല്ല ഭക്ഷണം കഴിച്ച് ഉറങ്ങുന്നു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.