Thursday, September 17, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News
India

മാലിവാളിനെ മർദ്ദിച്ച കേസിൽ ദൽഹി മുഖ്യമന്ത്രിയുടെ പിഎ അറസ്റ്റിൽ; വൈഭവ് കുമാറിനെ അറസ്റ്റ് ചെയ്തത് കേജ്രിവാളിന്റെ വീട്ടിൽ നിന്നും

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
May 18, 2024, 01:04 pm IST
inIndia

ന്യൂദല്‍ഹി: രാജ്യസഭാ എംപി സ്വാതി മലിവാളിനെ ദല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കേജ്രിവാളിന്റെ ഔദ്യോഗിക വസതിയില്‍ വച്ച് ക്രൂരമായി മർദ്ദിച്ച മുഖ്യമന്ത്രിയുടെ പേഴ്സണല്‍ സെക്രട്ടറി വൈഭവ് കുമാറിനെ അറസ്റ്റ് ചെയ്തു. കേജ്രിവാളിന്റെ വീട്ടിൽ നിന്നുമാണ് വൈഭവ് കുമാറിനെ ദൽഹി പോലീസ് അറസ്റ്റ് ചെയ്തത്. സ്വാതി മലിവാളിന്റെ പരാതിയുടെ അടിസ്ഥാനത്തിലാണ് പോലീസ് നടപടി.

ദല്‍ഹി എയിംസില്‍ മൂന്ന് മണിക്കൂറോളം സ്വാതിയെ വൈദ്യപരിശോധനയ്‌ക്ക് വിധേയയാക്കിയിരുന്നു. സ്വാതി മലിവാൾ നേരിട്ടത് ക്രൂരമർദ്ദനമാണെന്ന് മെഡിക്കൽ റിപ്പോർട്ടിൽ പറയുന്നു. ഇടത്തേ കാലിനും കണ്ണിന് താഴെയും കവിളിലും പരിക്കുകളുണ്ടെന്ന് മെഡിക്കൽ റിപ്പോർട്ടിൽ പറയുന്നു. കൂടാതെ നെഞ്ചിലും അടിവയറ്റിലും അടിയേറ്റ പാടുകള്‍ കണ്ടെത്തിയതായും റിപ്പോര്‍ട്ടുണ്ട്. വൈഭവ് കുമാര്‍ ഏഴുതവണ മുഖത്തടിച്ചുവെന്ന് എഫ്ഐആർ വ്യക്തമാക്കുന്നു. നെഞ്ചിലും അടിവയറ്റിലും നിരവധി തവണചവിട്ടി, മുടിയില്‍ പിടിച്ച് വലിച്ചിഴച്ചു. തനിക്ക് ആര്‍ത്തവമാണെന്ന് കരഞ്ഞു പറഞ്ഞിട്ടും ക്രൂരമര്‍ദ്ദനം തുടര്‍ന്നെന്നും സ്വാതി മലിവാളിന്റെ മൊഴിയിലുണ്ടെന്നും പോലീസ് എഫ്ഐആറില്‍ പറയുന്നു.

വിവരം പുറത്തുപറഞ്ഞാല്‍ പ്രത്യാഘാതം ഗുരുതരമായിരിക്കുമെന്ന് വൈഭവ് കുമാര്‍ ഭീഷണിപ്പെടുത്തിയതായും എഫ്ഐആറിലുണ്ട്. കോടതി മുമ്പാകെയും സ്വാതി രഹസ്യമൊഴി നല്കിയിട്ടുണ്ട്. പിടിച്ചു തള്ളി, മുറിയിലെ മേശയില്‍ തല ഇടിച്ച് വീണു. നിരവധി തവണ മുഖത്തടിച്ചു. നെഞ്ചിലും വയറിലും സ്വകാര്യഭാഗത്തും ചവിട്ടി. മുടിയില്‍ പിടിച്ച് മുറിയില്‍ വലിച്ചിഴച്ചു. ഉപദ്രവിക്കരുതെന്ന് കരഞ്ഞ് പറഞ്ഞെങ്കിലും കേട്ടഭാവം നടിച്ചില്ല. സംഭവസമയത്ത് മുഖ്യമന്ത്രി വസതിയില്‍ ഉണ്ടായിരുന്നതായും എഫ്ഐആറിലുണ്ട്.

മെയ് 13 ന് രാവിലെ ഒന്‍പത് മണിയോടെയാണ് മുഖ്യമന്ത്രിയുടെ ഔദ്യോഗിക വസതിയിലെത്തിയത്. അരവിന്ദ് കേജ്രിവാളിനെ കാത്ത് വീടിന്റെ ഡ്രോയിങ് റൂമില്‍ ഇരിക്കുമ്പോഴാണ് ക്രൂരമായ ആക്രമണമുണ്ടായത്. ഡ്രോയിങ് റൂമില്‍ ഇരിക്കുകയായിരുന്ന തന്നെ ഒരു പ്രകോപനവുമില്ലാതെ വൈഭവ് കുമാര്‍ അസഭ്യം പറയുകയായിരുന്നു. പിന്നാലെയാണ് ക്രൂരമര്‍ദ്ദനമുണ്ടായത്.

സ്വാതിയെ ഇന്നലെ വൈകിട്ട് അരവിന്ദ് കേജ്രിവാളിന്റെ ഔദ്യോഗിക വസതിയിലെത്തിച്ച് പോലീസ് തെളിവെടുപ്പ് നടത്തിയിരുന്നു. മെയ് 13ന് നടന്ന സംഭവങ്ങള്‍ പുനരാവിഷ്‌കരിക്കുകയായിരുന്നു പോലീസ്. ആദ്യം പോലീസും ഫോറന്‍സിക് വിദഗ്ധരും തെളിവെടുപ്പ് നടത്തിയതിനു പിന്നാലെയാണ് സ്വാതിയെ മുഖ്യമന്ത്രിയുടെ വസതിയിലെത്തിച്ചത്. തെളിവെടുപ്പിനുശേഷം വീടിനു പുറത്തുപോയ അഞ്ചംഗ ഫോറന്‍സിക് സംഘം, സ്വാതിയെ പോലീസ് വീട്ടിലെത്തിച്ചതോടെ തിരികെയെത്തി പരിശോധന തുടര്‍ന്നു.

സ്വാതി മലിവാള്‍ രേഖാമൂലം നല്കിയ പരാതിയില്‍ വൈഭവ് കുമാറിനെതിരെ ഐപിസി സെക്ഷന്‍ 354, 506, 509, 323 എന്നിവ പ്രകാരമാണ് പോലീസ് കേസെടുത്തിരിക്കുന്നത്. അഡീഷണല്‍ പോലീസ് കമ്മിഷണര്‍ പി.എസ്. കുശ്വാഹയുടെ നേതൃത്വത്തിലുള്ള ദല്‍ഹി പോലീസ് സംഘ സംഘം വ്യാഴാഴ്ച സ്വാതിയുടെ വീട്ടിലെത്തിയാണ് മൊഴി രേഖപ്പെടുത്തിയത്.

Tags: aravind kejariwalDelhi chief MinisterSwatiMaliwalvaibhav kumar
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

ആപ് വിഷലിപ്തമായ ഇടമെന്ന് രാഘവ് ഛദ്ദ എംപി; ‘ഏഴുപേര്‍ക്ക് ഒരുമിച്ച് തെറ്റ് പറ്റില്ല’

Editorial

അവിശുദ്ധ രാഷ്‌ട്രീയത്തിന് അര്‍ഹിക്കുന്ന തിരിച്ചടി

India

ജഡ്ജിയെ മാറ്റണമെന്ന ഹർജി ദൽഹി ഹൈക്കോടതി തള്ളി ; അരവിന്ദ് കെജ്‌രിവാളിന് കനത്ത തിരിച്ചടി

India

സിബിഐയ്‌ക്ക് മറുപടി നൽകിയേ മതിയാകൂ ! മദ്യനയ അഴിമതി കേസിൽ കെജ്‌രിവാളിനും മനീഷ് സിസോദിയയ്‌ക്കും നോട്ടീസ് അയച്ച് ദൽഹി ഹൈക്കോടതി 

India

സ്വന്തം രാഷ്‌ട്രീയ താൽപ്പര്യങ്ങൾക്കായി ദശലക്ഷക്കണക്കിന് ദൽഹി നിവാസികളുടെ പദ്ധതികൾ എഎപി തടഞ്ഞുവച്ചു : ആം ആദ്മി പാർട്ടിയെ വിമർശിച്ച് പ്രധാനമന്ത്രി

പുതിയ വാര്‍ത്തകള്‍

യുഎസ് ഡോളര്‍ പലിശനിരക്ക് കൂട്ടി, ഇന്ത്യയ്‌ക്ക് തിരിച്ചടി; ട്രംപിന് തിരിച്ചടിയാകും;;സ്വര്‍ണ്ണവില താഴ്ന്നേയ്‌ക്കും

സാമന്തയും ഭര്‍ത്താവ് രാജ് നിഡിമോരുവും (വലത്ത്)

സാമന്ത റൂത്ത് പ്രഭുവിന്റെ ഗര്‍ഭകാല ഭക്ഷണം ഇഡ്ഡലി സാമ്പാര്‍, തൈര് സാദം, ദോശ….തീക്കടല്‍ കടന്ന സാമന്തയുടെ ജീവിതത്തില്‍ മധുരം

പ്രശസ്ത ഗായിക എം.എസ്. സുബ്ബലക്ഷ്മിയുടെ ജീവിതകഥ സിനിമയാകുന്നു…ഈ ബയോപികില്‍എംഎസ് സുബ്ബലക്ഷ്മിയാകാന്‍ രശ്മിക മന്ദാന

സർവേശ്വരകാരകനായ വ്യാഴം അനുകൂലമാവാൻ ഓരോ നാളുകാരും ചെയ്യേണ്ടത്

ഹൂതികളുടെ മുന്നേറ്റത്തില്‍ തകര്‍ന്ന് സൗദി…ഒടുവില്‍ മക്കയും ആക്രമിച്ചതോടെ ഇസ്രയേലിന് മുന്നില്‍ അഭയം തേടി സൗദി

നടി ശ്രീദേവിയുടെ കുടുംബവുമായുള്ള സ്വത്തുതര്‍ക്കം മധ്യസ്ഥതയ്‌ക്ക് വിട്ട് സുപ്രീം കോടതി

ഇസ്ലാമിസ്റ്റുകളുടെ പരിഹാസവും, ഭീഷണിയും വിലപ്പോവില്ല : വിനായക പൂജ നടത്തി സൽമാൻ ഖാൻ

അച്ഛന്റെ പേരിൽ അയോധ്യയിൽ ധർമ്മശാല പണിയാൻ അമിതാഭ് ബച്ചൻ ; രാമഭക്തർക്ക് താമസവും, മറ്റ് സൗകര്യങ്ങളും ഒരുക്കും

കേന്ദ്ര സര്‍ക്കാരിന്റെ ആര്‍ത്തവ ശുചിത്വ നയം സമ്പൂര്‍ണ്ണമായി നടപ്പാക്കണമെന്ന് സംസ്ഥാനങ്ങളോട് സുപ്രീം കോടതി

രാജസ്ഥാനിലെ ബിജെപി മുഖ്യമന്ത്രി ഭജന്‍ലാല്‍ ശര്‍മ്മ തെരഞ്ഞെടുപ്പ് പ്രചാരണം നടത്തുന്നു

രാജസ്ഥാനില്‍ ബിജെപിയ്‌ക്ക് ഇരട്ടി ആവേശം…ബിജെപി ഭരണം മൂന്ന് വര്‍ഷം പിന്നിട്ടെങ്കിലും ജനപിന്തുണയില്‍ മാറ്റമില്ല

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.