Sunday, July 19, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

പെണ്‍സുഹൃത്തിനെ കൊലപ്പെടുത്തി മൃതദേഹം സ്യൂട്ട്കേസിലാക്കിയ യുവാവ് അറസ്റ്റില്‍

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
May 18, 2024, 01:30 am IST
in Kerala

ഷിംല: ഹിമാചല്‍ പ്രദേശിലെ മണാലിയില്‍ പെണ്‍സുഹൃത്തിനെ കൊലപ്പെടുത്തി മൃതദേഹം സ്യൂട്ട്കേസിലാക്കി രക്ഷപ്പെടാന്‍ ശ്രമിച്ച യുവാവ് അറസ്റ്റില്‍. ഹരിയാന പല്‍വാല്‍ സ്വദേശിയായ വിനോദിനെയാണ് (23) മണിക്കൂറുകള്‍ക്കുള്ളില്‍ പോലീസ് പിടികൂടിയത്.

ചൊവ്വാഴ്ച മണാലി സിവില്‍ ആശുപത്രിക്ക് സമീപത്തെ ഹോട്ടലില്‍ വച്ചാണ് പെണ്‍സുഹൃത്തായ ശീതള്‍ കൗശലിനെ (26) പ്രതി കൊലപ്പെടുത്തിയത്. മണാലിയില്‍നിന്ന് രക്ഷപ്പെടാന്‍ ശ്രമിച്ച പ്രതിയെ ബജൗരയ്‌ക്ക് സമീപത്തുനിന്ന് പോലീസ് കസ്റ്റഡിയിലെടുക്കുകയായിരുന്നു.

കൊല്ലപ്പെട്ട ശീതള്‍ മധ്യപ്രദേശിലെ ഭോപ്പാല്‍ സ്വദേശിയാണ്. കഴിഞ്ഞ മൂന്നുവര്‍ഷമായി വിനോദും ശീതളും അടുപ്പത്തിലായിരുന്നു. ഈ മാസം 13നാണ് ഇരുവരും മണാലിയിലെത്തി ഹോട്ടലില്‍ മുറിയെടുത്തത്. 15ന് രാത്രി ഏഴരയോടെ വിനോദ് ചെക്ക്ഔട്ടിനായി റിസ്പഷനിലെത്തി. യാത്രയ്‌ക്കായി ഇയാള്‍ ടാക്സിയും വിളിച്ചു. അതേസമയം, ഒപ്പം ശീതളിനെ കാണാത്തതും വിനോദിന്റെ കൈയില്‍ വലിയ സ്യൂട്ട്കേസുണ്ടായിരുന്നതും ഹോട്ടല്‍ ജീവനക്കാര്‍ക്ക് സംശയത്തിനിടയാക്കി.

കൂടെയുണ്ടായിരുന്ന യുവതി എവിടെയാണെന്ന് ചോദിച്ചപ്പോള്‍ അവര്‍ ലേയിലേക്ക് പോയെന്നായിരുന്നു മറുപടി. സ്യൂട്ട്കേസ് ഡിക്കിയില്‍ വയ്‌ക്കാന്‍ കഴിയാതിരുന്നതോടെ ഇതില്‍ എന്താണെന്ന് ടാക്‌സി ഡ്രൈവര്‍ ചോദിച്ചു. പരിഭ്രാന്തനായ പ്രതി പല വിശദീകരണങ്ങളും നല്കിയെങ്കിലും ഹോട്ടല്‍ ജീവനക്കാരുടെയും ഡ്രൈവറുടെയും സംശയം നീങ്ങിയില്ല. ഹോട്ടല്‍ അധികൃതര്‍ പോലീസിനെ വിവരമറിയിച്ചു. ഇതിനിടെ പ്രതി ഹോട്ടലില്‍നിന്ന് മുങ്ങി.

രാത്രി എട്ടുമണിയോടെയാണ് പോലീസ് സംഘം ഹോട്ടലിലെത്തിയത്. തുടര്‍ന്ന് സ്യൂട്ട്കേസ് തുറന്ന് പരിശോധിച്ചപ്പോഴാണ് യുവതിയുടെ മൃതദേഹം കണ്ടെത്തിയത്. പിന്നാലെ പ്രതിക്കായി തെരച്ചിലും ഊര്‍ജിതമാക്കി. തുടര്‍ന്ന് മണാലിയില്‍നിന്ന് ബസില്‍ രക്ഷപ്പെട്ട പ്രതിയെ മണിക്കൂറുകള്‍ക്കുള്ളില്‍ കസ്റ്റഡിയിലെടുക്കുകയായിരുന്നു.

കൊല്ലപ്പെട്ട ശീതളും പ്രതിയും തമ്മില്‍ ഓണ്‍ലൈന്‍ വഴി പരിചയപ്പെട്ടവരാണെന്നാണ് പോലീസ് പറയുന്നത്. ഇരുവരും നേരത്തെയും മണാലിയില്‍ സന്ദര്‍ശനം നടത്തിയിട്ടുണ്ട്.
സംഭവദിവസം ഇരുവരും തമ്മില്‍ ഹോട്ടല്‍മുറിയില്‍വച്ച് വാക്കുതര്‍ക്കമുണ്ടായെന്നും തുടര്‍ന്ന് യുവതിയെ കഴുത്ത് ഞെരിച്ച് കൊലപ്പെടുത്തിയെന്നുമാണ് നിഗമനം. ഇതിനുശേഷം മൃതദേഹം സ്യൂട്ട്കേസിലാക്കുകയായിരുന്നു.

സംഭവം ആസൂത്രിതമായ കൊലപാതകമാണോയെന്നും പോലീസ് പരിശോധിക്കുന്നുണ്ട്. മൃതദേഹം സ്യൂട്ട് കേസിലാക്കി ആളൊഴിഞ്ഞ സ്ഥലത്ത് ഉപേക്ഷിക്കാനായിരുന്നു പ്രതിയുടെ പദ്ധതി.

Tags: GirlfriendManali Murder
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

പ്രണയിനിയുടെ നഗ്ന ഫോട്ടോകള്‍ തട്ടിയെടുത്ത് പോണ്‍ സൈറ്റുകളില്‍ പ്രചരിപ്പിച്ച കള്ളക്കാമുകന്‍ അറസ്റ്റില്‍

India

കാമുകിക്ക് മറ്റൊരു പുരുഷനായി ബന്ധമുണ്ടെന്ന് സംശയം : യുവതിയെ വീട്ടിൽ കയറി കുത്തിക്കൊലപ്പെടുത്തി കാമുകൻ : മുഖത്തും കഴുത്തിലും ആഴത്തിൽ മുറിവുകൾ

India

‘പ്രണയത്തില്‍ ഞാന്‍ വഞ്ചിക്കപ്പെട്ടു’: കാമുകി പീഡനക്കേസ് നല്‍കിയതിനെ ത്തുടര്‍ന്ന് ജീവനൊടുക്കിയ എഞ്ചിനീയറുടെ ആത്മഹത്യാകുറിപ്പ്

India

ഏഴാം ക്ലാസ് യോഗ്യത : കോടികളുടെ ആസ്തി ; 70 കാരനായ ചങ്കൂർ ബാബയുടെ കാമുകി നസ്രീൻ ; ഹിന്ദു പെൺകുട്ടികളെ മതം മാറ്റാൻ എത്തിച്ച പ്രധാനി

Kerala

പാലത്തില്‍നിന്ന് പുഴയില്‍ ചാടിയ യുവാവിന്റെ മൃതദേഹം കണ്ടെത്തി, നീന്തിരക്ഷപ്പെട്ട പെണ്‍സുഹൃത്ത് സുഖം പ്രാപിച്ചു

പുതിയ വാര്‍ത്തകള്‍

1. ചെറിയ കുട്ടികളുടെ അക്ഷരശ്ലോക സദസ്സ്. 2.മുതിര്‍ന്ന കുട്ടികളുടെ കാവ്യകേളി സദസ്സ്

അക്ഷര സുകൃതമായി കാവ്യ കലാമേള

ഗാന്ധിയെ പുനര്‍വായിക്കുന്ന ‘ഇഴകള്‍ക്കപ്പുറം’

ടി-90 എംഎസ് പുതിയ തലമുറ ടാങ്കുകൾ സംയുക്തമായി വികസിപ്പിക്കാൻ ഇന്ത്യയോട് നിർദ്ദേശിച്ച് റഷ്യ ; സുഹൃത്ത് പുടിന്റെ അതിശയകരമായ ഓഫർ

നെതന്യാഹുവിനെ അറസ്റ്റ് ചെയ്യുന്നതിനെ പറ്റി ആലോചിക്കുന്നുണ്ടെന്ന് സൊഹ്‌റാൻ മംദാനി ; നെതന്യാഹു ന്യൂയോർക്കിലെത്തുമെന്ന് ഇസ്രായേൽ

സീതാദേവിയായി അഭിനയിക്കുക എളുപ്പമായിരുന്നില്ല , പതിവായി ധ്യാനിച്ചു , പ്രാർത്ഥിച്ചു ; ചിന്തകൾ പോലും പരിശുദ്ധമാക്കി

ഏഴ് വർഷത്തെ കാത്തിരിപ്പിന് അന്ത്യം; ജപ്പാൻ മണ്ണിൽ ചരിത്രമെഴുതി പി വി സിന്ധു

നഗ്നയായി ക്ഷേത്രത്തിലേക്ക്, വിഗ്രഹം എടുത്തു കുളത്തിൽ ചാടി മരിച്ചു! ദുരൂഹതയേറ്റി ടെക്കിയുടെ മരണം

ഫുട്‌ബോള്‍ പ്രേമികള്‍ക്ക് ആശ്വാസം: സംസ്ഥാനത്ത് ഇന്ന് വൈദ്യുതി നിയന്ത്രണമുണ്ടാകില്ല

അസിം മുനീർ തിരിച്ചെത്തിയതിന് ശേഷം ബംഗ്ലാദേശ് സൈനിക മേധാവി തുർക്കിയിലേക്ക് പറന്നു ; ആയുധ വാങ്ങൽ ചർച്ച ചെയ്യാൻ എർദോഗനുമായി കൂടിക്കാഴ്ച നടത്തും

ഓണാവധി; കേരള, കർണാടക ആർടിസികളില്‍ ടിക്കറ്റ് ബുക്കിങ് നാളെ മുതൽ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.