പാലക്കാട്: രാജസ്ഥാന്‍ റോയല്‍സിന്റെ നായകനെന്ന നിലയിലും താരമെന്ന നിലയിലും സഞ്ജു സാംസണോട് എന്നും മലയാളികള്‍ക്ക് പ്രത്യേക ആരാധനയാണ്. താരത്തോടുള്ള ആരാധനയില്‍ വീടിന്റെ ടെറസില്‍ പാലക്കാട് സ്വദേശി വരച്ച ചിത്രമാണ് സമൂഹമാദ്ധ്യമങ്ങളില്‍ വൈറല്‍. ഡ്രോണ്‍ ഉപയോഗിച്ചാണ് വീഡിയോ പകര്‍ത്തിയിരിക്കുന്നത്.
‘ആവേശം എന്ന പുതിയ മലയാളം ചിത്രത്തിലെ ‘ആഹാ അർമാദം’ എന്ന ഗാനത്തിന്റെ പശ്ചാത്തലത്തോടെ പങ്കുവയ്‌ക്കപ്പെട്ട വീഡിയോ ഇതിനകം ലക്ഷക്കണക്കിന് ആരാധകരാണ് കാണുകയും ഷെയർ ചെയ്യുകയും ചെയ്തിരിക്കുന്നത്.
https://twitter.com/i/status/1790320527984545956
ആകാശദൃശ്യങ്ങളിലൂടെ സഞ്ജുവിന്റെ പടുകൂറ്റന്‍ ചിത്രവും കാണാം.സുജിത്ത് ചിത്രം വരയ്‌ക്കുന്ന രീതിയിലാണ് വീഡിയോ. സഞ്ജുവിനെയും രാജസ്ഥാന്‍ റോയല്‍സിനെയും ടാഗ് ചെയ്താണ് വീഡിയോ പങ്കുവച്ചിരിക്കുന്നത്. പോസ്റ്റിന് താഴെ സുജിത്തിനെ അഭിനന്ദിച്ച് ഡാ മോനേ സുജിത്തേ എന്ന കമന്റുമായി സഞ്ജുവുമെത്തി.ഇതിനകം തന്നെ 1.4 മില്യൺ ആളുകൾ വീഡിയോ കണ്ടു കഴിഞ്ഞു.
















