കോഴിക്കോട്: നവകേരള ബസിന്റെ ബംഗളൂരു-കോഴിക്കോട് ആദ്യ സർവീസ് ആരംഭിച്ചു. ആധുനിക സൗകര്യങ്ങളോടു കൂടിയ ബസ് ഗരുഡ പ്രീമിയം എന്ന പേരിലാണ് അന്തര്‍ സംസ്ഥാന സര്‍വീസ് നടത്തുന്നത്. ഹൗസ് ഫുള്ളായായിരുന്നു കന്നിയാത്ര. എന്നാൽ യാത്ര തുടങ്ങി അൽപസമയത്തിനുള്ളിൽ തന്നെ ഹൈഡ്രോളിക് ഡോർ കേടായത് യാത്രിയിൽ ചെറിയ കല്ലുകടിയായി.
ബസിന്റെ ഡോർ ഇടയ്ക്ക് തനിനെ തുറന്നു വരാൻ തുടങ്ങി. കാറ്റ് ശക്തമായി അടിക്കാൻ തുടങ്ങിയതോടെ കാരന്തൂർ എത്തിയപ്പോൾ ബസ് നിർത്തി. തുടർന്ന് യാത്രക്കാരുടെ സഹായത്തില്‍ ബാഗിന്റെ വള്ളി ഉപയോഗിച്ച് വാതിൽ കെട്ടിവച്ചാണ് യാത്ര തുടർന്നത്. പിന്നീട് ബത്തേരി ഗ്യാരേജിലെത്തി തകരാര്‍ പരിഹരിച്ച ശേഷം യാത്ര തുടര്‍ന്നു
പ്രതികരിക്കാൻ ഇവിടെ എഴുതുക: