Saturday, August 8, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

പിയൂഷ് ഗോയലും ബാന്‍സുരി സ്വരാജും പത്രിക സമര്‍പ്പിച്ചു

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
May 1, 2024, 01:31 am IST
inIndia

ന്യൂദല്‍ഹി: കേന്ദ്രമന്ത്രി പിയൂഷ് ഗോയലും മുന്‍ കേന്ദ്രമന്ത്രി സുഷമ സ്വരാജിന്റെ മകള്‍ ബാന്‍സുരി സ്വരാജും ലോക്സഭാ തെരഞ്ഞെടുപ്പിനുള്ള നാമനിര്‍ദേശ പത്രിക സമര്‍പ്പിച്ചു. മുംബൈ നോര്‍ത്ത് മണ്ഡലത്തില്‍ നിന്നാണ് പിയൂഷ് ഗോയല്‍ ജനവിധി തേടുന്നത്. 2010 മുതല്‍ മഹാരാഷ്‌ട്രയില്‍ നിന്നുള്ള രാജ്യസഭാംഗമായ പിയൂഷ് ഗോയല്‍ നിലവില്‍ സഭയിലെ കക്ഷിനേതാവുകൂടിയാണ്. ന്യൂദല്‍ഹി മണ്ഡലത്തിലാണ് ബാന്‍സുരി സ്വരാജ് മത്സരിക്കുന്നത്. രണ്ടുപേരുടെയും ആദ്യ ലോക്സഭാ തെരഞ്ഞെടുപ്പാണിത്.

മഹാരാഷ്‌ട്രയിലെ മുഴുവന്‍ സീറ്റുകളും ബിജെപി തൂത്തുവാരുമെന്ന് പിയൂഷ് ഗോയല്‍ മാധ്യമങ്ങളോട് പ്രതികരിച്ചു. മഹാരാഷ്‌ട്ര മുഖ്യമന്ത്രി ഏക്നാഥ് ഷിന്‍ഡേ, കേന്ദ്രമന്ത്രി രാംദാസ് അത്തേവാല, ഗോപാല്‍ ഷെട്ടി എംപി, മുംബൈ ബിജെപി പ്രസിഡന്റ് ആശിഷ് ഷേലര്‍ എന്നിവരും പിയൂഷ് ഗോയലിനൊപ്പം നാമനിര്‍ദേശ പത്രിക സമര്‍പ്പിക്കാന്‍ എത്തി. വരണാധികാരി മുംബൈ (സബര്‍ബന്‍) ജില്ലാ കളക്ടര്‍ക്കാണ് പത്രിക സമര്‍പ്പിച്ചത്. ലോക്സഭാ സ്പീക്കര്‍ ഓംബിര്‍ളയും കളക്ട്രേറ്റില്‍ എത്തി. ബോറിവലി ഗണപതി ക്ഷേത്രത്തില്‍ ദര്‍ശനം നടത്തിയശേഷം റാലിയായാണ് അദ്ദേഹം നാമനിര്‍ദേശപത്രികാ സമര്‍പ്പണത്തിന് എത്തിയത്. നൂറുകണക്കിന് പ്രവര്‍ത്തകരും റാലിയില്‍ പങ്കെടുത്തു. 2014, 19 തെരഞ്ഞെടുപ്പുകളില്‍ ഗോപാല്‍ ഷെട്ടിയാണ് ഇവിടെ നിന്ന് വിജയിച്ചത്. പ്രതിപക്ഷം ഇതുവരെ ഇവിടെ സ്ഥാനാര്‍ത്ഥികളെ പ്രഖ്യാപിച്ചിട്ടില്ല. മെയ് മൂന്നാണ് പത്രിക സമര്‍പ്പിക്കാനുള്ള അവസാന ദിവസം. 20നാണ് വോട്ടെടുപ്പ്.

ന്യൂദല്‍ഹി ലോക്‌സഭാ മണ്ഡലത്തില്‍ നിന്നുള്ള ബിജെപി സ്ഥാനാര്‍ത്ഥിയായ ബാന്‍സുരി സ്വരാജ് കേന്ദ്രമന്ത്രി ഹര്‍ദീപ് സിങ് പുരി, ദല്‍ഹി ബിജെപി അധ്യക്ഷന്‍ വീരേന്ദ്ര സച്ച്‌ദേവ എന്നിവര്‍ക്ക് ഒപ്പമെത്തിയാണ് നാമനിര്‍ദേശ പത്രിക സമര്‍പ്പിച്ചത്. പത്രിക സമര്‍പ്പിക്കുന്നതിന് മുമ്പ് മുതിര്‍ന്ന നേതാക്കളും നൂറുകണക്കിന് പ്രവര്‍ത്തകരും അണിനിരന്ന റോഡ് ഷോയും നടത്തി. മുന്‍ പ്രധാനമന്ത്രി അടല്‍ ബിഹാരി വാജ്പേയ്, മുന്‍ ഉപ പ്രധാനമന്ത്രി എല്‍.കെ. അദ്വാനി എന്നിവര്‍ ജനവിധി തേടിയ മണ്ഡലമാണ് ന്യൂദല്‍ഹി. 2014, 19 തെരഞ്ഞെടുപ്പുകളില്‍ കേന്ദ്രമന്ത്രി മീനാക്ഷി ലേഖിയാണ് ഇവിടെ മത്സരിച്ചത്. സുപ്രീംകോടതി അഭിഭാഷകയായ ബന്‍സുരി സ്വരാജ് നിലവില്‍ ബിജെപി ദല്‍ഹി ലീഗല്‍ സെല്‍ കോ-കണ്‍വീനറാണ്. 25നാണ് വോട്ടെടുപ്പ്.

 

Tags: Piyush GoyalLoksabha Election 2024Bansuri SwarajModiyude Guarantee
Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

വിദ്യാർത്ഥികളുടെ യോഗ്യതയും ഭാവിയും സംരക്ഷിക്കുന്നതാണ് പുതിയ ബിൽ : മോദി സർക്കാർ നിലനിൽക്കുന്നത് വിദ്യാർത്ഥികൾക്കൊപ്പമെന്നും ബൻസുരി സ്വരാജ്

India

ലോകം മുഴുവൻ ഇന്ത്യയിലേക്ക് ഉറ്റുനോക്കുന്നു : ഇന്ത്യ-യൂറോപ്യൻ യൂണിയൻ സ്വതന്ത്ര വ്യാപാര കരാർ ഡിസംബറോടെ പ്രാബല്യത്തിൽ വരുമെന്ന് പിയൂഷ് ഗോയൽ

ജോര്‍ജ്ജ് സോറോസിന്‍റെ കയ്യിലെ കളിപ്പാവയായ രാഹുല്‍ ഗാന്ധി (ഇടത്ത്)
India

ജോര്‍ജ്ജ് സോറോസിന്റെ കൂട്ടാളികളുമായി ചേര്‍ന്ന് രാഹുല്‍ ഗാന്ധി രാജ്യത്തെ ദുര്‍ബലപ്പെടുത്താന്‍ ശ്രമിക്കുന്നുവെന്ന് കേന്ദ്ര മന്ത്രി പിയൂഷ് ഗോയല്‍

India

‘ പ്രതിപക്ഷ നേതാവിന്റെ വിഡ്ഢിത്തം ഇന്ത്യയുടെ വളർച്ചയെ ദോഷകരമായി ബാധിക്കും’ : രാഹുൽ ഗാന്ധിയുടെ ആരോപണങ്ങൾക്ക് മറുപടിയുമായി പീയൂഷ് ഗോയൽ 

India

രാഹുൽ ഗാന്ധിയുടെ അവകാശവാദങ്ങൾ വ്യാജവും കെട്ടിച്ചമച്ചതുമാണ് , പാവപ്പെട്ട കർഷകരെ രാജ്യത്തിനെതിരെ പ്രവർത്തിപ്പിക്കാൻ കോൺഗ്രസ് ശ്രമിക്കുന്നെന്നും ബിജെപി

പുതിയ വാര്‍ത്തകള്‍

പറക്കുന്ന ഇലക്ട്രിക് കാർ; പരീക്ഷണം വിജയം, രവി തംത ചരിത്രത്തിലേക്ക്

ഭീകരവാദത്തിന്റെ വ്യാപനം അനുവദിക്കില്ല : മഹാരാഷ്‌ട്രയിൽ 114 തീവ്രവാദ പ്രസിദ്ധീകരണങ്ങൾ നിരോധിച്ച് ഫഡ്‌നാവിസ് സർക്കാർ

ആർ എസ് എസിനും, മോദിയ്‌ക്കുമെതിരെ മുദ്രാവാക്യം വിളിക്കണം ; ഗുർസിമ്രാൻ സിംഗ് മന്ദിനെ ജനക്കൂട്ടം മർദ്ദിച്ചത് അതിക്രൂരമായി

ഓണച്ചന്തയില്‍ കുതിച്ച് ഏത്തന്‍; വരും ദിവസങ്ങളില്‍ വില ഇനിയും ഉയര്‍ന്നേക്കും, ചിപ്സിനും ശര്‍ക്കരവരട്ടിയ്‌ക്കും വില കുത്തനെ ഉയർന്നു

ഷണ്ടിംഗിനിടെ ധൻബാദ് എക്‌സ്പ്രസ് പാളം തെറ്റി; നാലാമത്തെ പ്ലാറ്റ്ഫോമിലേക്ക് എത്തേണ്ടിയിരുന്ന ട്രെയിൻ വൈകിയത് വൻ ദുരന്തം ഒഴിവാക്കി

ഇന്ത്യയ്‌ക്കും ചൈനയ്‌ക്കും 100% തീരുവ ഭീഷണി, ; റഷ്യൻ ഉപരോധ ബിൽ യുഎസ് സെനറ്റ് പാസാക്കി

ഗൗതംകൃഷ്ണയുടെ അമ്മയോട് മോശം പെരുമാറ്റം; ഫിഷറീസ് അസിസ്റ്റൻ്റ് സ്റ്റേഷൻ ഡയറക്ടർക്ക് സ്ഥലമാറ്റം

വനവാസികളുടെ ‘ഊര് ‘ തിരികെ നല്‍കുന്നു; ‘ഉന്നതി’ വേണ്ട, ഊരിലേക്ക് മടക്കം

ഹിമാചലിലെ ചമ്പ ജില്ലയിൽ സ്വകാര്യ ബസ് മറിഞ്ഞ് 8 പേർ മരിച്ചു ; 10 പേർക്ക് പരിക്ക്

ജെം പോര്‍ട്ടലിന് നാളെ പത്തു വര്‍ഷം പൂര്‍ത്തിയാകുന്നു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.