മുംബയ് : രണ്ടാം സെമി ഫൈനലിലും എഫ് സി ഗോവയെ പരാജയപ്പെടുത്തി മുംബയ് സിറ്റി ഐഎസ്എല്‍ ഫൈനലില്‍. ഇന്ന് നടന്ന രണ്ടാം പാദ സെമിയില്‍ എതിരില്ലാത്ത രണ്ടു ഗോളുകള്‍ക്കാണ് മുംബയ് സിറ്റി വിജയിച്ചത്.
ആദ്യപാദത്തില്‍ 3-2 എന്ന് സ്കോറിനും മുംബയ് സിറ്റി വിജയിച്ചിരുന്നു. ഇതോടെ 5-2 എന്ന് അഗ്രിഗേറ്റ് സ്കോറിലാണ് മുംബയ് ഫൈനലിലേക്ക് മുന്നേറിയത്.
ഇന്ന് ആദ്യ പകുതി ഗോള്‍ രഹിതമായിരുന്നു.69ാം മിനിറ്റില്‍ ജോര്‍ഗെ പേരേര ഡിയസ് ആണ് മുംബയ്ക്ക് ലീഡ് നേടിക്കൊടുത്തത്.ചാംഗ്തെ 84ാം മിനിറ്റില്‍ രണ്ടാം ഗോള്‍ നേടിയതോടെ മുംബയ് വിജയവും ഫൈനലും ഉറപ്പിച്ചു.
കഴിഞ്ഞ ദിവസം ഒഡീഷ എഫ്സിയെ പരാജയപ്പെടുത്തിയ മോഹന്‍ ബഗാന് ആകും ഫൈനലില്‍ മുംബൈ സിറ്റിയുടെ എതിരാളികള്‍.
പ്രതികരിക്കാൻ ഇവിടെ എഴുതുക: