Monday, September 28, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Literature

റാം കെയര്‍ ഓഫ് ആനന്ദി…റീല്‍സിലൂടെ യുവത്വത്തിലേക്ക് കത്തിക്കയറി 1.5 ലക്ഷം കോപ്പി വിറ്റുപോയ മലയാള നോവല്‍ ചരിത്രമാകുന്നു

പുസ്തകവായന മരിച്ചുപോയി എന്ന് എല്ലാവരും കണ്ണീര്‍വാര്‍ക്കുമ്പോള്‍ തന്നെ ഒരു നോവല്‍ മലയാളത്തില്‍ അത്ഭുതകരമായി വിറ്റഴിയുകയാണ്. ഒരു പക്ഷെ ബെന്യാമിന്റെ 'ആടുജീവിത'ത്തിന് ശേഷം കൂടുതല്‍ വിറ്റഴിയുന്ന നോവലായി മാറുകയാണ് അഖില്‍ പി ധര്‍മ്മജന്റെ 'റാം കെയർ ഓഫ് ആനന്ദി'.

ഗിരീഷ്‌കുമാര്‍ പി. ബി.byഗിരീഷ്‌കുമാര്‍ പി. ബി.
Apr 27, 2024, 06:47 pm IST
inLiterature

പുസ്തകവായന മരിച്ചുപോയി എന്ന് എല്ലാവരും കണ്ണീര്‍വാര്‍ക്കുമ്പോള്‍ തന്നെ ഒരു നോവല്‍ മലയാളത്തില്‍ അത്ഭുതകരമായി വിറ്റഴിയുകയാണ്. ഒരു പക്ഷെ ബെന്യാമിന്റെ ‘ആടുജീവിത’ത്തിന് ശേഷം കൂടുതല്‍ വിറ്റഴിയുന്ന നോവലായി മാറുകയാണ് അഖില്‍ പി ധര്‍മ്മജന്റെ ‘റാം കെയർ ഓഫ് ആനന്ദി’.

ആടു ജീവിതം 100 പതിപ്പുകള്‍ ഇറങ്ങിയ ആദ്യ മലയാള നോവലാണ്. പ്രസിദ്ധീകരിച്ച് ആദ്യ നാല് വര്‍ഷത്തില്‍ ഒരു ലക്ഷം പതിപ്പുകളേ വിറ്റുപോയുള്ളൂവെങ്കിലും പിന്നീട് നോവല്‍ ചൂടപ്പമായി. കെ.ആര്‍. മീരയുടെ ആരാച്ചാര്‍ ആദ്യ വര്‍ഷത്തില്‍ തന്നെ 50,000 കോപ്പികള്‍ വിറ്റുപോയി. സുഭാഷ് ചന്ദ്രന്റെ മനുഷ്യന് ഒരു ആമുഖവും ഇതുപോലെ ധാരാളം കോപ്പി വിറ്റഴിഞ്ഞ നോവലാണ്.

ഇനി അഖില്‍ പി ധര്‍മ്മജന്റെ ‘റാം കെയർ ഓഫ് ആനന്ദി’ എന്ന നോവലിലേക്ക് വരാം. നോവല്‍ ആദ്യമായി പ്രസിദ്ധീകരിച്ചപ്പോള്‍ ആദ്യ നാല് വര്‍ഷം 20,000 കോപ്പികള്‍ ആണ് വിറ്റഴിഞ്ഞത്. നാല് വര്‍ഷത്തിന് ശേഷം പുസ്തകത്തിന്റെ വില്‍പന ഇഴഞ്ഞു. പക്ഷെ ഒരു പുതിയ രീതിയിലുള്ള വിപണന ശൈലി പിന്തുടര്‍ന്നപ്പോള്‍ വീണ്ടും ജനം ഈ നോവല്‍ ഏറ്റെടുത്തു എന്നത് അത്ഭുതം തന്നെ എന്ന് പറയാം. നോവലിനെക്കുറിച്ച് ചില ആകര്‍ഷകമായ റീല്‍സ് ഉണ്ടാക്കി ഇന്‍സ്റ്റഗ്രാമിലും മറ്റും പോസ്റ്റ് ചെയ്യുകയായിരുന്നു. പ്രത്യേകിച്ചും ഇതിലെ കഥാപാത്രങ്ങള്‍ തെരഞ്ഞെടുപ്പിനെക്കുറിച്ച് പറയുന്ന ചില കമന്‍റുകള്‍. അതുപോലെ ഈയിടെ കോഴിക്കോട് ഡിസിബുക്സ് സംഘടിപ്പിച്ച കേരള ലിറ്ററേച്ചര്‍ ഫെസ്റ്റിവലില്‍ താന്‍ പുസ്തകം ഒപ്പിട്ട് നല്‍കുന്നതിന്റെ വീഡിയോയും അഖില്‍ പി ധര്‍മ്മജന്‍ സോഷ്യല്‍ മീഡിയ പേജില്‍ പങ്കുവെച്ചിരുന്നു. അതോടെ ‘റാം കെയര്‍ ഓഫ് ആനന്ദി’ എന്ന നോവല്‍ വീണ്ടും യുവത്വത്തിനുള്ളില്‍ കത്തിപ്പടര്‍ന്നു. ഉടനെ നോവല്‍ വില്‍പന ഉഷാറായി. നാല് വര്‍ഷത്തിന് ശേഷം തണുത്തുകിടന്ന പുസ്തകവില്‍പന തെരഞ്ഞെടപ്പ് സീസണിലെ രണ്ട് മാസത്തില്‍ വിറ്റഴിഞ്ഞത് എത്ര കോപ്പിയാണെന്നോ? 1.3 ലക്ഷം കോപ്പികള്‍.

ആലപ്പുഴ ജില്ലയിലെ തീരദേശഗ്രാമത്തിൽ നിന്നും സിനിമ പഠിക്കാന്‍ ചെന്നൈ നഗരത്തിലെത്തിയ ശ്രീറാം എന്ന യുവാവും ആനന്ദി എന്ന ശ്രീലങ്കന്‍ യുവതിയുടെയും ജീവിതത്തില്‍ ഉണ്ടാകുന്ന സംഭവവികാസങ്ങളാണ് റാം കെയര്‍ ഓഫ് ആനന്ദി. പ്രണയവും പ്രതികാരവും സൗഹൃദവും യാത്രയുമൊക്കെ നിറയുന്ന നോവല്‍ മലയാളത്തില്‍ സമീപകാലത്ത് ഏറ്റവുമധികം വിറ്റഴിക്കപ്പെട്ട നോവല്‍ കൂടിയാണ്.ഇതിനെ സിനിമാറ്റിക് നോവല്‍ എന്നാണ് വിശേഷിപ്പിക്കുന്നത്. അത്രയ്‌ക്ക് ദൃശ്യസാധ്യതകള്‍ കൂടി ഉള്‍ക്കൊള്ളുന്നതാണ് ഈ നോവല്‍. ഒരു സിനിമ കാണുന്നതുപോലെ വായിച്ചിരിക്കാം എന്നതാണ് നോവലിനെ ജനകീയമാക്കിയത്. ഓരോ താളുകളിലൂടെയും വായനക്കാര്‍ കടന്നുപോകുന്നത് ചെന്നൈയിലെ തെരുവുകളിലൂടെയും റാം എന്ന നോവലിലെ നായകന്‍ കടന്നുപോകുന്ന സാഹചര്യങ്ങളിലൂടെയുമാണ്. 2018 എന്ന കേരളത്തിലെ പ്രളയം പ്രമേയമാക്കിയ സിനിമയുടെ തിരക്കഥ എഴുതിയ ആള്‍ കൂടിയാണ് അഖില്‍ പി ധര്‍മ്മജന്‍.

റാം കെയര്‍ ഓഫ് ആനന്ദിയുടെ സംവിധായിക ശ്രുതി പിള്ള

ഈ നോവല്‍ സിനിമയാക്കാന്‍ ആലോചനയുണ്ടെന്നും അതില്‍ പ്രണവ് മോഹന്‍ലാലും സായി പല്ലവിയും നായകനും നായികയും ആകണമെന്നാണ് ആഗ്രഹമെന്നും അഖില്‍ പി ധര്‍മ്മജന്‍ പറയുന്നു. കമല്‍ സാറിന്റെ അസോസിയേറ്റായ അനുഷ പിള്ളയാണ് സംവിധാനം ചെയ്യുക എന്നും അഖില്‍ പി ധര്‍മ്മജന്‍ നേരത്തെ പ്രഖ്യാപിച്ചിരുന്നു.

 

Tags: BenyaminreelsRam c/o AnandhiRam care of AnandhiAkhil P DharmajanAadu JeevithamK.R.MeeraMalayalam NovelSocial Media
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Entertainment

മാംഗോ ഫോണ്‍ ലോഞ്ചില്‍ അഗസ്റ്റിന്‍ സഹോദരന്മാര്‍ക്കൊപ്പം രഞ്ജിനി ഹരിദാസ്, വീഡിയോ കുത്തിപ്പൊക്കി സോഷ്യല്‍ മീഡിയ

India

സോഷ്യല്‍ മീഡിയയിലെ ചൈല്‍ഡ് സെക്‌സ് തടയാനുള്ള നടപടികള്‍ വിശദീകരിക്കണമെന്ന് സുപ്രീം കോടതി

Entertainment

താരദമ്പതികളായ വിനു മോഹനും വിദ്യയും വേര്‍പിരിഞ്ഞോ? അഭ്യൂഹങ്ങളില്‍ സോഷ്യല്‍ മീഡിയ

Kerala

‘ അങ്ങനെ കിടക്കുന്നതിലും അപകടമാണ് ഇങ്ങനെ കൊണ്ടുപോകുന്നത് ‘ ; മുഖ്യമന്ത്രിയുടെ വീഡിയോ കണ്ടപ്പോൾ സങ്കടം തോന്നി’; ഡോക്ടറുടെ കുറിപ്പ്

Kerala

സി.പി.എം. ഇല്ലെങ്കില്‍ കേരളം ഉണ്ടാകില്ലെന്ന് ഇ.പി.ജയരാജന്‍, ഭീഷണിയാണോയെന്ന് സോഷ്യല്‍ മീഡിയ

പുതിയ വാര്‍ത്തകള്‍

രാഹുല്‍ ഗാന്ധി പ്രധാനമന്ത്രിയോടും തെരഞ്ഞെടുപ്പ് കമ്മീഷനോടും മാപ്പ് പറയണം:രാജീവ് ചന്ദ്രശേഖർ

ജിഹാദികളെ ഇനി ഇവിടെ വെച്ച് പൊറുപ്പിക്കില്ല ; ഞാൻ ഏതായാലും കളിക്കാൻ ഇറങ്ങി , ഇനി കപ്പും മേടിച്ചേ പോകൂ..!

യുപി രാഷ്‌ട്രീയം: കോൺഗ്രസ് യാചിക്കുന്നു; 150 സീറ്റ് തരുമോ?

‘തായ് മാമൻ തങ്ക മോതിരം’ പദ്ധതി ഉദ്ഘാടനം ചെയ്ത് മുഖ്യമന്ത്രി സി. ജോസഫ് വിജയ്; മോതിരങ്ങളുടെ നിർമ്മാണം പൂർത്തിയാക്കി ജോയ്ആലുക്കാസ്

വനിതകളുടെ 400 മീറ്റർ ഹർഡിൽസിൽ വിദ്യ രാംരാജിന് വെങ്കലം; തിരുത്തിയത് പി.ടി. ഉഷയുടെ 42 വർഷം പഴക്കമുള്ള ദേശീയ റെക്കോർഡ്

എനിക്കെതിരെ സൈബർ ആക്രമണം നടത്തിയ കോൺഗ്രസുകാർ ആത്മപരിശോധന നടത്തണം : ഒരു കോൺഗ്രസുകാരനും ശിക്ഷിക്കപ്പെടരുതെന്നാണ് എന്റെ ആഗ്രഹം

അന്ന് ‌ഒരു ലീറ്റര്‍ കുടിവെള്ളത്തിന് 200 രൂപ ! ഇന്ന് നാലു ലീറ്റര്‍ വീതം സൗജന്യം ; ക്രെഡിറ്റ് മേയർ വി വി രാജേഷിന് തന്നെ

തിരിച്ച് കിട്ടിയപ്പോൾ കരച്ചിൽ തുടങ്ങി ; തിരിച്ച് കരിങ്കൊടി കാണിക്കുന്നത് രാഷ്‌ട്രീയ പാപ്പരത്തമാണെന്ന് ഒ.ജെ. ജനീഷ്

കള്ള ഒപ്പിട്ട് പത്തു മാസത്തെ വിധവാ പെൻഷൻ തട്ടിയെടുത്തു: സിപിഎം ഏരിയ കമ്മിറ്റി അംഗം നൗഫലിന് സസ്പെൻഷൻ

റബര്‍ ടാപ്പര്‍മാരുമായി നേരിട്ട് ആശയവിനിമയത്തിന് റബര്‍ ബോര്‍ഡ്: കേരളത്തിലെ ടാപ്പര്‍മാരുമായി മുഖാമുഖം 29ന് കോട്ടയത്ത്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.