Monday, June 23, 2025
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • Samskriti
  • Varadyam
  • Business
  • Technology
  • ‌
    • Special Article
    • Defence
    • Local News
      • Thiruvananthapuram
      • Kollam
      • Pathanamthitta
      • Alappuzha
      • Kottayam
      • Idukki
      • Ernakulam
      • Thrissur
      • Palakkad
      • Malappuram
      • Kozhikode
      • Wayanad
      • Kannur
      • Kasargod
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • Samskriti
  • Varadyam
  • Business
  • Technology
  • ‌
    • Special Article
    • Defence
    • Local News
      • Thiruvananthapuram
      • Kollam
      • Pathanamthitta
      • Alappuzha
      • Kottayam
      • Idukki
      • Ernakulam
      • Thrissur
      • Palakkad
      • Malappuram
      • Kozhikode
      • Wayanad
      • Kannur
      • Kasargod
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle

റാം കെയര്‍ ഓഫ് ആനന്ദി…റീല്‍സിലൂടെ യുവത്വത്തിലേക്ക് കത്തിക്കയറി 1.5 ലക്ഷം കോപ്പി വിറ്റുപോയ മലയാള നോവല്‍ ചരിത്രമാകുന്നു

പുസ്തകവായന മരിച്ചുപോയി എന്ന് എല്ലാവരും കണ്ണീര്‍വാര്‍ക്കുമ്പോള്‍ തന്നെ ഒരു നോവല്‍ മലയാളത്തില്‍ അത്ഭുതകരമായി വിറ്റഴിയുകയാണ്. ഒരു പക്ഷെ ബെന്യാമിന്റെ 'ആടുജീവിത'ത്തിന് ശേഷം കൂടുതല്‍ വിറ്റഴിയുന്ന നോവലായി മാറുകയാണ് അഖില്‍ പി ധര്‍മ്മജന്റെ 'റാം കെയർ ഓഫ് ആനന്ദി'.

ഗിരീഷ്‌കുമാര്‍ പി ബി by ഗിരീഷ്‌കുമാര്‍ പി ബി
Apr 27, 2024, 06:47 pm IST
in Literature
FacebookTwitterWhatsAppTelegramLinkedinEmail

പുസ്തകവായന മരിച്ചുപോയി എന്ന് എല്ലാവരും കണ്ണീര്‍വാര്‍ക്കുമ്പോള്‍ തന്നെ ഒരു നോവല്‍ മലയാളത്തില്‍ അത്ഭുതകരമായി വിറ്റഴിയുകയാണ്. ഒരു പക്ഷെ ബെന്യാമിന്റെ ‘ആടുജീവിത’ത്തിന് ശേഷം കൂടുതല്‍ വിറ്റഴിയുന്ന നോവലായി മാറുകയാണ് അഖില്‍ പി ധര്‍മ്മജന്റെ ‘റാം കെയർ ഓഫ് ആനന്ദി’.

ആടു ജീവിതം 100 പതിപ്പുകള്‍ ഇറങ്ങിയ ആദ്യ മലയാള നോവലാണ്. പ്രസിദ്ധീകരിച്ച് ആദ്യ നാല് വര്‍ഷത്തില്‍ ഒരു ലക്ഷം പതിപ്പുകളേ വിറ്റുപോയുള്ളൂവെങ്കിലും പിന്നീട് നോവല്‍ ചൂടപ്പമായി. കെ.ആര്‍. മീരയുടെ ആരാച്ചാര്‍ ആദ്യ വര്‍ഷത്തില്‍ തന്നെ 50,000 കോപ്പികള്‍ വിറ്റുപോയി. സുഭാഷ് ചന്ദ്രന്റെ മനുഷ്യന് ഒരു ആമുഖവും ഇതുപോലെ ധാരാളം കോപ്പി വിറ്റഴിഞ്ഞ നോവലാണ്.

ഇനി അഖില്‍ പി ധര്‍മ്മജന്റെ ‘റാം കെയർ ഓഫ് ആനന്ദി’ എന്ന നോവലിലേക്ക് വരാം. നോവല്‍ ആദ്യമായി പ്രസിദ്ധീകരിച്ചപ്പോള്‍ ആദ്യ നാല് വര്‍ഷം 20,000 കോപ്പികള്‍ ആണ് വിറ്റഴിഞ്ഞത്. നാല് വര്‍ഷത്തിന് ശേഷം പുസ്തകത്തിന്റെ വില്‍പന ഇഴഞ്ഞു. പക്ഷെ ഒരു പുതിയ രീതിയിലുള്ള വിപണന ശൈലി പിന്തുടര്‍ന്നപ്പോള്‍ വീണ്ടും ജനം ഈ നോവല്‍ ഏറ്റെടുത്തു എന്നത് അത്ഭുതം തന്നെ എന്ന് പറയാം. നോവലിനെക്കുറിച്ച് ചില ആകര്‍ഷകമായ റീല്‍സ് ഉണ്ടാക്കി ഇന്‍സ്റ്റഗ്രാമിലും മറ്റും പോസ്റ്റ് ചെയ്യുകയായിരുന്നു. പ്രത്യേകിച്ചും ഇതിലെ കഥാപാത്രങ്ങള്‍ തെരഞ്ഞെടുപ്പിനെക്കുറിച്ച് പറയുന്ന ചില കമന്‍റുകള്‍. അതുപോലെ ഈയിടെ കോഴിക്കോട് ഡിസിബുക്സ് സംഘടിപ്പിച്ച കേരള ലിറ്ററേച്ചര്‍ ഫെസ്റ്റിവലില്‍ താന്‍ പുസ്തകം ഒപ്പിട്ട് നല്‍കുന്നതിന്റെ വീഡിയോയും അഖില്‍ പി ധര്‍മ്മജന്‍ സോഷ്യല്‍ മീഡിയ പേജില്‍ പങ്കുവെച്ചിരുന്നു. അതോടെ ‘റാം കെയര്‍ ഓഫ് ആനന്ദി’ എന്ന നോവല്‍ വീണ്ടും യുവത്വത്തിനുള്ളില്‍ കത്തിപ്പടര്‍ന്നു. ഉടനെ നോവല്‍ വില്‍പന ഉഷാറായി. നാല് വര്‍ഷത്തിന് ശേഷം തണുത്തുകിടന്ന പുസ്തകവില്‍പന തെരഞ്ഞെടപ്പ് സീസണിലെ രണ്ട് മാസത്തില്‍ വിറ്റഴിഞ്ഞത് എത്ര കോപ്പിയാണെന്നോ? 1.3 ലക്ഷം കോപ്പികള്‍.

ആലപ്പുഴ ജില്ലയിലെ തീരദേശഗ്രാമത്തിൽ നിന്നും സിനിമ പഠിക്കാന്‍ ചെന്നൈ നഗരത്തിലെത്തിയ ശ്രീറാം എന്ന യുവാവും ആനന്ദി എന്ന ശ്രീലങ്കന്‍ യുവതിയുടെയും ജീവിതത്തില്‍ ഉണ്ടാകുന്ന സംഭവവികാസങ്ങളാണ് റാം കെയര്‍ ഓഫ് ആനന്ദി. പ്രണയവും പ്രതികാരവും സൗഹൃദവും യാത്രയുമൊക്കെ നിറയുന്ന നോവല്‍ മലയാളത്തില്‍ സമീപകാലത്ത് ഏറ്റവുമധികം വിറ്റഴിക്കപ്പെട്ട നോവല്‍ കൂടിയാണ്.ഇതിനെ സിനിമാറ്റിക് നോവല്‍ എന്നാണ് വിശേഷിപ്പിക്കുന്നത്. അത്രയ്‌ക്ക് ദൃശ്യസാധ്യതകള്‍ കൂടി ഉള്‍ക്കൊള്ളുന്നതാണ് ഈ നോവല്‍. ഒരു സിനിമ കാണുന്നതുപോലെ വായിച്ചിരിക്കാം എന്നതാണ് നോവലിനെ ജനകീയമാക്കിയത്. ഓരോ താളുകളിലൂടെയും വായനക്കാര്‍ കടന്നുപോകുന്നത് ചെന്നൈയിലെ തെരുവുകളിലൂടെയും റാം എന്ന നോവലിലെ നായകന്‍ കടന്നുപോകുന്ന സാഹചര്യങ്ങളിലൂടെയുമാണ്. 2018 എന്ന കേരളത്തിലെ പ്രളയം പ്രമേയമാക്കിയ സിനിമയുടെ തിരക്കഥ എഴുതിയ ആള്‍ കൂടിയാണ് അഖില്‍ പി ധര്‍മ്മജന്‍.

റാം കെയര്‍ ഓഫ് ആനന്ദിയുടെ സംവിധായിക ശ്രുതി പിള്ള

ഈ നോവല്‍ സിനിമയാക്കാന്‍ ആലോചനയുണ്ടെന്നും അതില്‍ പ്രണവ് മോഹന്‍ലാലും സായി പല്ലവിയും നായകനും നായികയും ആകണമെന്നാണ് ആഗ്രഹമെന്നും അഖില്‍ പി ധര്‍മ്മജന്‍ പറയുന്നു. കമല്‍ സാറിന്റെ അസോസിയേറ്റായ അനുഷ പിള്ളയാണ് സംവിധാനം ചെയ്യുക എന്നും അഖില്‍ പി ധര്‍മ്മജന്‍ നേരത്തെ പ്രഖ്യാപിച്ചിരുന്നു.

 

Tags: Ram care of AnandhiAkhil P DharmajanAadu JeevithamK.R.MeeraMalayalam NovelSocial MediaBenyaminreelsRam c/o Anandhi
ShareTweetSendShareShareSend

പ്രതികരിക്കാൻ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഹിന്ദിയിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളിൽ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങൾ ജന്മഭൂമിയുടേതല്ല.

ബന്ധപ്പെട്ട വാര്‍ത്തകള്‍

ഇന്ദു മേനോന്‍ (ഇടത്ത്) അഖില്‍ പി ധര്‍മ്മജന്‍ (വലത്ത്)
Kerala

പുതിയ എഴുത്തുകാരെ പ്രോത്സാഹിപ്പിക്കാന്‍ ശ്രമിക്കണം എന്ന അപേക്ഷയുമായി ഇന്ദുമേനോനോട് അഖിൽ പി ധർമ്മജൻ

Kerala

ഇവിടെവരെ കൊണ്ടെത്തിച്ച ഓരോ മനുഷ്യര്‍ക്കും ഉമ്മ: അഖില്‍ പി. ധര്‍മ്മജന്‍

Kerala

സമൂഹ മാധ്യമത്തിലൂടെ കെഎസ്ആര്‍ടിസിയെ അപമാനിച്ച ഡ്രൈവറെ പിരിച്ചു വിട്ടു

Editorial

അവര്‍ക്ക് ആവശ്യത്തിന്, ആശമാര്‍ക്ക് നിരാശ

India

മൃഗബലിയുടെയടക്കം ബക്രീദ് ദിനത്തിലെ ആചാരങ്ങളുടെ ചിത്രങ്ങൾ സോഷ്യൽ മീഡിയയിൽ പോസ്റ്റ് ചെയ്യരുത് ; മുന്നറിയിപ്പ് നൽകി കശ്മീർ വഖഫ് ബോർഡ്

പുതിയ വാര്‍ത്തകള്‍

കല്യാണത്തലേന്ന് മോഹൻലാലിന്റെ അച്ഛൻ ഒരു പൊതി തന്നു, സുരേഷ് ഗോപി ;ജ്യോത്സ്യൻ പറഞ്ഞ സ്ഥലത്ത് ഞാൻ അത് വച്ചിട്ടുണ്ട്.

ഹോർമുസ് കടലിടുക്ക് അടച്ചാലും ഇന്ത്യയ്‌ക്ക് പ്രശ്നമില്ല ; ബദൽ സംവിധാനം വർഷങ്ങൾക്ക് മുൻപേ ഒരുക്കി മോദി സർക്കാർ 

പ്രേംനസീർ പുരസ്ക്കാരങ്ങൾ സമർപ്പിച്ചു

തകര്‍ന്നടിഞ്ഞ് എല്‍ഡിഎഫ്; സ്വന്തം പഞ്ചായത്തിൽ പോലും ലീഡ് നേടാനാകാതെ എം. സ്വരാജ്, സിപിഎമ്മിന് കനത്ത തിരിച്ചടി

അമേരിക്ക ഇറാനിൽ ബോംബിട്ടതിൽ രോഷാകുലരായി ഹിസ്ബുള്ള ; യുഎസ് ഭീകരതയുടെ ഔദ്യോഗിക സ്പോൺസറാണെന്നും തീവ്രവാദ സംഘടന

നിലമ്പൂരിൽ താൻ പിടിച്ച 13573 പരം വോട്ടുകൾ സിപിഎമ്മിന്റേതെന്ന് അൻവർ

ഹൃദയാഘാതത്തെ തുടർന്ന് വിഎസ് അച്യുതാനന്ദൻ ആശുപത്രിയിൽ

സ്ത്രീകളെ രാത്രിയിൽ അറസ്റ്റ് ചെയ്യാൻ പാടില്ല; നിർദേശങ്ങളുമായി പോലീസ് പൗരാവകാശ രേഖ

ഇസ്ലാം മതത്തെ ചോദ്യം ചെയ്യാൻ ധൈര്യമുണ്ടോ ? സനാതൻ ധർമ്മത്തെ അപമാനിച്ച ഡിഎംകെയെ വിമർശിച്ച് പവൻ കല്യാൺ 

നിലമ്പൂരിൽ ആര്യാടൻ ഷൗക്കത്ത്; യുഡിഎഫ് വിജയം 2016നുശേഷം ആദ്യമായി, അൻവർ ഫാക്ടർ ഉണ്ടായെന്ന് കെപിസിസി പ്രസിഡന്റ്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies