Friday, October 9, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Sports

ഗുകേഷിന്റെ ചെസിലെ വിജയത്തെക്കുറിച്ച് ഗാരി കാസ്പറോവ് പോലും പ്രതികരിച്ചു; ടൊറന്‍റോയില്‍ സംഭവിച്ചത് ഇന്ത്യന്‍ ഭൂകമ്പമെന്ന് കാസ്പറൊവ്

ഗുകേഷ് ചാമ്പ്യനായ കാന്‍ഡിഡേറ്റ്സ് ചെസ് ടൂര്‍ണ്ണമെന്‍റ് നടന്നത് കാനഡയിലെ ടൊറന്‍റോയിലായിരുന്നു. "ടൊറന്‍റോയില്‍ നടന്നത് ഇന്ത്യന്‍ ഭൂകമ്പമാണ്"- ഗാരി കാസ്പറോവ് സമൂഹമാധ്യമമായ എക്സില്‍ കുറിച്ചു..

ഗിരീഷ്‌കുമാര്‍ പി. ബി.byഗിരീഷ്‌കുമാര്‍ പി. ബി.
Apr 23, 2024, 06:39 pm IST
inSports

മോസ്കോ: ലോകമാകെ ആരാധിക്കുന്ന ചെസിലെ ഇതിഹാസതാരമാണ് റഷ്യയുടെ ഗാരി കാസ്പറോവ്. അദ്ദേഹം പോലും 17കാരനായ ഗുകേഷ് ലോകോത്തര ഗ്രാന്‍റ് മാസ്റ്റര്‍മാരെ തോല്‍പിച്ച് കാന്‍ഡിഡേറ്റ്സ് കിരീടം നേടിയ സംഭവത്തോടെ പ്രതികരിക്കാനെത്തിയത് പലരേയും അത്ഭുതപ്പെടുത്തുന്നു. 1985 മുതല്‍ 2000 വരെ ചെസ് ലോകചാമ്പ്യനായിരുന്നു ഗാരി കാസ്പറോവ്. 2000ല്‍ പിന്നീട് വ്ളാഡിമിര്‍ ക്രാംനിക്കിനോടാണ് ഗാരി കാസ്പറൊവ് തോല്‍ക്കുന്നത്. 1985ല്‍ തനിക്ക് 22 വയസ്സുള്ളപ്പോള്‍ അന്നത്തെ ലോകചാമ്പ്യനായ കാര്‍പോവിനെ തോല്‍പിച്ച് ലോക ചെസ് കിരീടം നേടിയ ശേഷം ഗാരി കാസ്പറോവിനെ വിരമിക്കുന്നതുവലെ ആരും തോല്‍പിച്ചില്ല.1999ല്‍ തന്നെ ചെസില്‍ 2851 എന്ന ഉയര്‍ന്ന ഫിഡെ റേറ്റിങ് നേടിയ അദ്ദേഹത്തിന്റെ റെക്കോഡ്, 2013ല്‍ മാഗ്നസ് കാള്‍സന്‍ തകര്‍ക്കുന്നതുവരെ അദ്ദേഹത്തിന്റെ പേരില്‍ തുടര്‍ന്നു. 1984ല്‍ ചെസ് കളി തുടങ്ങി 2005ല്‍ വിരമിക്കുന്നതുവരെ അദ്ദേഹമായിരുന്നു ലോകത്തിലെ ഒന്നാം നമ്പര്‍ ചെസ് താരം. മാഗ്നസ് കാള്‍സന്‍ എന്ന നോര്‍വ്വെയിലെ അത്ഭുതബാലനെ ചെസില്‍ അനിഷേധ്യ ചാമ്പ്യനായി വളര്‍ത്തിയതും കാസ്പറോവ് ആയിരുന്നു. കാസ്പറോവിനെപ്പോലെ ഒരാളെ പ്രതികരിക്കാന്‍ പ്രേരിപ്പിച്ച സംഭവമായിരുന്നു ഗുകേഷിന്റെ കാന്‍ഡിഡേറ്റ് ചെസിലെ വിജയം. ഇത്ര ചെറുപ്രായത്തില്‍ പക്വമതികളായ കളിക്കാര്‍ മാത്രം നേടുന്ന കാന്‍ഡിഡേറ്റ്സ് കിരീടം പോലൊന്ന് സ്വന്തമാക്കുക എന്നത് ചെസിലെ അത്ഭുതം തന്നെയായാണ് ഇവരെല്ലാം കാണുന്നത്.

Congratulations! The Indian earthquake in Toronto is the culmination of the shifting tectonic plates in the chess world as the 17 year old Gukesh D will face the Chinese champion Ding Liren for the highest title. The "children" of Vishy Anand are on the loose! https://t.co/Lm52orDYs8

— Garry Kasparov (@Kasparov63) April 22, 2024

ഗുകേഷ് ചാമ്പ്യനായ കാന്‍ഡിഡേറ്റ്സ് ചെസ് ടൂര്‍ണ്ണമെന്‍റ് നടന്നത് കാനഡയിലെ ടൊറന്‍റോയിലായിരുന്നു. “ടൊറന്‍റോയില്‍ നടന്നത് ഇന്ത്യന്‍ ഭൂകമ്പമാണ്”- ഗാരി കാസ്പറോവ് സമൂഹമാധ്യമമായ എക്സില്‍ കുറിച്ചു.. “ചെസ് ലോകത്തെ അധികാര സമവാക്യങ്ങള്‍  മാറി മറിയുകയാണ്. വിഷി (വിശ്വനാഥന്‍ ആനന്ദിനെ വിളിക്കുന്ന ചുരുക്കപ്പേര്)യുടെ കുട്ടികള്‍ തകര്‍ത്താടുകയാണ്.”- ഗാരി കാസ്പറോവ് എക്സില്‍ കുറിച്ചു. “ലോകചെസ് കിരീടത്തിനായി ഗുകേഷ് ഇനി ചൈനീസ് താരം ഡിങ് ലിറനെ നേരിടും.”-ഗാരി കാസ്പറോവ് പറയുന്നു. ടൊറന്‍റോയില്‍ നടന്നത് ഇന്ത്യന്‍ ഭൂകമ്പമെന്ന ഗാരി കാസ്പറൊവിന്റെ വിശേഷണം ഇന്‍റര്‍നെറ്റില്‍ പിന്നീട് തരംഗമായി മാറി. ഒട്ടേറെപ്പേരാണ് കാസ്പറൊവിന്റെ ഈ അഭിപ്രായപ്രകടനത്തോട് പ്രതികരിച്ചത്.

ലോക രണ്ടാം റാങ്കുകാരന്‍ യുഎസിന്റെ ഫാബിയാനോ കരുവാന, മൂന്നാം റാങ്കുകാരന്‍ യുഎസിന്റെ ഹികാരു നകാമുറ, ഏഴാം റാങ്കുകാരന്‍ റഷ്യയുടെ ഇയാന്‍ നെപോമ് നിഷി എന്നീ പരിചയസമ്പന്നരെ മറികടന്നാണ് വെറും 17 വയസ്സുകാരനായ ഇന്ത്യയുടെ ഗുകേഷ് കിരീടം നേടുന്നത്. ലോകചെസ് വിദഗ്ധരെ അമ്പരപ്പിച്ചിരിക്കുകയാണ് ഈ സംഭവം. ചെസിലെ അധിപന്മാരെന്ന് കരുതുന്ന യുഎസ്, റഷ്യ എന്നിവരെ പിന്തള്ളിയാണ് ഇന്ത്യയുടെ ഈ ആധിപത്യം. തീര്‍ച്ചയായും ഇന്ത്യയുടെ വിശ്വനാഥന്‍ ആനന്ദ് വളര്‍ത്തിയെടുത്തവരാണ് ഗുകേഷും പ്രജ്ഞാനന്ദയും. 2014ല്‍ കാന്‍ഡിഡേറ്റ്സില്‍ വിശ്വനാഥന്‍ ആനന്ദ് കിരീടം നേടിയതിന് ശേഷം 10 വര്‍ഷത്തെ ഇടവേളയ്‌ക്ക് ശേഷമാണ് വിശ്വനാഥന്‍ ആനന്ദിന്റെ ശിഷ്യന്‍ ഗുകേഷ് കിരീടം നേടുന്നത്.

നല്ല രീതിയില്‍ ദീര്‍ഘകാലമായി യോഗ പ്രാക്ടീസ് ചെയ്യുന്ന ഗുകേഷ് മനസ്സിന്റെ പ്രശാന്തതയുടെ കാര്യത്തില്‍ നമ്പര്‍ വണ്ണാണ്. മാത്രമല്ല, പക്വതയോടെ, യാതൊരു എടുത്തുചാട്ടമോ ആത്മപ്രശംസയോ നാട്യഭാവങ്ങളോ ഇല്ലാതെയാണ് കാര്യങ്ങള്‍ വിശദീകരിക്കുക. “ലോക ചാമ്പ്യന്‍ ഷിപ്പ് പട്ടത്തിനായി കളിക്കുമ്പോള്‍ നല്ലൊരു പ്രകടനം കാഴ്ചവെയ്‌ക്കണം എന്നാഗ്രഹിക്കുന്നു. ഏറ്റവും മികച്ച രീതിയിലുള്ള പ്രകടനം പുറത്തെടുക്കും. അതിനുള്ള ഒരുക്കങ്ങളിലാണ്. നല്ല ചെസ് കളിക്കണമെങ്കില്‍ നമ്മള്‍ നല്ല രീതിയില്‍ ഇരിക്കേണ്ടതുണ്ട്. കാര്യങ്ങള്‍ ഞാന്‍ വിചാരിക്കുന്ന ദിശയില്‍ എത്തുമെന്ന് കരുതുന്നു.”- ഇതാണ് ലോക ചെസ് കിരീടത്തിന് ചൈനയുടെ ഡിങ് ലിറനുമായി നടക്കാന്‍ പോകുന്ന 14 റൗണ്ട് മത്സരത്തെക്കുറിച്ച് ഗുകേഷിന് പറയാനുള്ളത്.

“ലോക കിരീടത്തിന് ഡിങ്ങ് ലിറനെ വെല്ലുവിളിക്കണമെന്ന് ആഗ്രഹിച്ചിരുന്നു. പക്ഷെ അതിനുള്ള തയ്യാറെടുപ്പുകള്‍ നടത്താന്‍ അവസരം കിട്ടിയിട്ടില്ല. ഉടനെ തയ്യാറെടുപ്പുകള്‍ തുടങ്ങും.”

 

Tags: ChessGukeshcandidates2024Fidecandidateschess2024GukeshDGarryKasparovDingLiren
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

ചെസ് അതിശയം അവസാനിക്കുന്നില്ല, ചെസ് ഒളിമ്പ്യാഡില്‍ താരോദയം, തമിഴ്നാട്ടിലെ സവിത ശ്രീ ഏഴ് കളികളും ജയിച്ച് അത്ഭുതമായി

ഡി.ഗുകേഷ് (ഇടത്ത്) പ്രജ്ഞാനന്ദ (വലത്ത്)
India

ഇന്തയ്‌ക്ക് ചെസ് ഒളിമ്പ്യാഡില്‍ വെള്ളിമെഡല്‍; പ്രജ്ഞാനന്ദ, ഗുകേഷ്, അര്‍ജുന്‍, നിഹാല്‍ സരിന്‍ ടീം മാനം കാത്തു, വനിതകള്‍ക്ക് വെങ്കലം

കല്യാണി സിരിന്‍ വിശ്വനാഥന്‍ ആനന്ദിനൊപ്പം (വലത്ത്)
Chess

കൊടുങ്ങല്ലൂരില്‍ നിന്നും ഒരു വനിതാ ചെസ് താരം..കല്യാണി സിരിന്‍ ഗ്രാൻഡ് മാസ്റ്റർ നോം നേടുന്ന ആദ്യ മലയാളി പെണ്‍കുട്ടി;വനിതാ ചെസ് റാങ്കിംഗില്‍ ആറ്

India

പ്രജ്ഞാനന്ദ സിന്‍ക്വിഫീല്‍ഡ് ചെസ്സില്‍ ഒന്നാം സ്ഥാനത്തേക്കുയര്‍ന്നു, ഇനി ഒരു റൗണ്ട് ബാക്കി, മികച്ച പ്രകടനം കാരണം ഗ്രാന്‍റ് ചെസ് ടൂറില്‍ കളിക്കും

India

സിന്‍ക്വിഫീല്‍ഡ് ചെസ്സില്‍ രണ്ടാം സ്ഥാനത്ത് തുടര്‍ന്ന് പ്രജ്ഞാനന്ദ

പുതിയ വാര്‍ത്തകള്‍

കേരളത്തിന്റെ ബോർഡർ വിട്ട് കഴിഞ്ഞാൽ പൃഥ്വിരാജിനോട് എല്ലാവർക്കും വലിയ സ്നേഹമാണ് ; ഇനിയും അവൻ പാൻ ഇന്ത്യൻ ലെവലിൽ വരും ; മല്ലിക

സിജെപിയുടെ മുഖംമൂടി പൊളിഞ്ഞു, സിജെപി ഞങ്ങളുടെ പ്രസ്ഥാനമെന്ന് ആം ആദ്മി, ഈ രാഷ്‌ട്രീയപാര്‍ട്ടിയുടെ സമരം പൊളിയും അര്‍ണബ് ഗോസ്വാമി

ഇടുക്കിയില്‍ ക്ഷേത്രത്തില്‍ നിന്ന് തിരുവാഭരണങ്ങള്‍ മോഷ്ടിച്ച പൂജാരി അറസ്റ്റില്‍

‘ മുമ്പത്തെപ്പോലെ എന്നിൽ നിന്ന് അതേ സ്നേഹം ആവശ്യപ്പെടരുത് ‘ ; പാറ്റാ പ്രതിഷേധത്തിൽ പങ്കെടുക്കാൻ വരില്ലെന്ന് സോനം വാങ്ചുക്ക്

വാഹനാപകടങ്ങൾക്ക് കാരണമാകുന്ന സുരക്ഷിതമല്ലാത്ത ഡ്രൈവിംഗ് രീതികൾ ചൂണ്ടിക്കാട്ടി ഖത്തർ

ആസൂത്രണബോര്‍ഡിലെ വിവാദമായ പിഎസ്സി പരീക്ഷ: പുതുക്കിയ ലിസ്റ്റില്‍ പരാതിക്കാരന്‍ ശ്യാം കൃഷ്ണന് ഒന്നാം റാങ്ക്, പി എസ് സിയുടെ തട്ടിപ്പ് വെളിവായി

കട കുത്തി തുറന്ന് ഒരു ലക്ഷത്തോളം രൂപയുടെ സാധനങ്ങൾ മോഷ്ടിച്ച രണ്ടുപേർ അറസ്റ്റിൽ

ബംഗാളിൽ മുസ്ലീം ഭൂരിപക്ഷ സീറ്റുകളിൽ വിജയിച്ച് ബിജെപി : പുതുച്ചേരിയിലും എൻഡിഎ സ്ഥാനാർത്ഥിക്ക് വിജയം: ന്യൂനപക്ഷ സമൂഹം ഒപ്പമുണ്ടെന്ന് സുവേന്ദു അധികാരി

യോഗി ആദിത്യനാഥ് (ഇടത്ത്) നിതിന്‍ നബീന്‍ (നടുവില്‍) ഭജന്‍ലാല്‍ ശര്‍മ്മ (വലത്ത്)

ഗണ്ടി കുടുംബത്തിലെ പെണ്ണുങ്ങള്‍ പ്രസവം നിര്‍ത്തിയാല്‍ തീരുന്നതേയുള്ളൂ ഈ ഹൈക്കമാന്‍റ്; പക്ഷെ, ബിജെപിയിലുള്ളത് ജനാധിപത്യത്തിന്റെ സൗന്ദര്യം

കട കുത്തിത്തുറന്ന് ഒരു ലക്ഷത്തോളം രൂപയുടെ മലഞ്ചരക്ക് സാധനങ്ങള്‍ മോഷ്ടിച്ച യുവാക്കള്‍ പിടിയിലായി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.