Thursday, October 8, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Vicharam
Article

എന്നു നടപ്പാക്കും ശബരിമല മാസ്റ്റര്‍പ്ലാന്‍

രവീന്ദ്രവര്‍മ്മ അംബാനിലയംbyരവീന്ദ്രവര്‍മ്മ അംബാനിലയം
Apr 23, 2024, 02:32 am IST
inArticle

സുപ്രീംകോടതി നിര്‍ദ്ദേശം അനുസരിച്ച് 15 വര്‍ഷം മുമ്പ് ശബരിമല ഉന്നത അധികാര സമിതി തയാറാക്കിയ മാസ്റ്റര്‍ പ്ലാന്‍ സംസ്ഥാന സര്‍ക്കാരിന്റെ കെടുകാര്യസ്ഥതയും അവഗണനയും മൂലം ചുവപ്പുനാടയില്‍ കുടുങ്ങിക്കിടക്കുന്നു. ശബരിമലയിലെ കോടിക്കണക്കിനു രൂപയുടെ നടവരുമാനം ഉപയോഗപ്പെടുത്തി ക്ഷേത്രത്തിന്റെ സമഗ്രവികസനം ഉറപ്പുവരുത്താനാണ് മാസ്റ്റര്‍ പ്ലാന്‍ തയാറാക്കാന്‍ സുപ്രീംകോടതി നിര്‍ദ്ദേശിച്ചത്. ഗൂഢരാഷ്‌ട്രീയ ലക്ഷ്യമോടെ ശബരിമലയെ തകര്‍ക്കാന്‍ ശ്രമിക്കുന്ന പിണറായി സര്‍ക്കാരും വിശ്വാസികളുടെ വോട്ടു തട്ടുന്നതില്‍ മാത്രം താല്‍പര്യമുള്ള പത്തനംതിട്ട എംപി ആന്റോ ആന്റണിയും ക്ഷേത്ര വികസനത്തിനായി ചെറുവിരല്‍ പോലും അനക്കാത്തതില്‍ ഈ തെരഞ്ഞെടുപ്പുകാലത്ത് ഭക്തസമൂഹത്തിന് കടുത്ത പ്രതിഷേധമുണ്ട്.

ശബരിമലയുടെ വികസനത്തിനായി കേന്ദ്ര സര്‍ക്കാര്‍ കോടിക്കണക്കിനു രൂപയുടെ സഹായമാണ് നല്‍കുന്നത്. ഇതിനൊപ്പം സംസ്ഥാനവും വഴിപാട് പോലെ പദ്ധതികള്‍ക്കുവേണ്ടി എല്ലാവര്‍ഷവും ബജറ്റില്‍ കോടികള്‍ അനുവദിക്കാറുണ്ടെങ്കിലും തുടര്‍നടപടികളോ പദ്ധതി നടത്തിപ്പോ മാത്രം പ്രഖ്യാപനത്തിനപ്പുറം പോകാറില്ല. കഴിഞ്ഞ സാമ്പത്തിക വര്‍ഷം ബജറ്റില്‍ 30 കോടി രൂപയും എരുമേലി മാസ്റ്റര്‍ പ്ലാനിന് 10 കോടി രൂപയും നിലയ്‌ക്കല്‍ വികസനത്തിന് രണ്ടര കോടിയും അനുവദിച്ചിരുന്നു. എന്നാല്‍ ഇതില്‍ ഒന്നിന്റെയും രൂപരേഖ പോലും തയ്യാറായിട്ടില്ല. രൂപരേഖയില്‍ ഉള്‍പ്പെടാത്ത പദ്ധതികള്‍ക്ക് അംഗീകാരം നല്‍കാന്‍ ഉന്നതാധികാര സമിതിക്ക് സാധിക്കാത്തതാണ് പദ്ധതി അനിശ്ചിതത്വത്തില്‍ തുടരാന്‍ കാരണം.

ആദ്യം ഒരു സ്വകാര്യ ഏജന്‍സിയെയാണ് രൂപരേഖ തയ്യാറാക്കാന്‍ ദേവസ്വം ബോര്‍ഡ് ഏല്‍പ്പിച്ചത്. അത് വിവാദമായപ്പോള്‍ തിരുവനന്തപുരം എന്‍ജിനീയറിങ് കോളേജിനെ ചുമതലപ്പെടുത്തി. അത് പൂര്‍ത്തിയാക്കാത്തതിനാല്‍ കേന്ദ്ര തീര്‍ത്ഥാടന ടൂറിസം പദ്ധതിയില്‍ അനുവദിച്ച 100 കോടി രൂപയില്‍ 80 കോടി രൂപ ദേവസ്വം ബോര്‍ഡിന് നഷ്ടപ്പെടുകയും ചെയ്തു. വനം വകുപ്പും ദേവസ്വം ബോര്‍ഡും തമ്മിലുള്ള അതിര്‍ത്തി തര്‍ക്കമാണ് പദ്ധതി നീണ്ടുപോകാന്‍ കാരണമായി സംസ്ഥാന സര്‍ക്കാര്‍ പറഞ്ഞത്. എന്നാല്‍ ഹൈക്കോടതി ഇടപെട്ട് എ.എസ്.പി കുറുപ്പിന്റെ നേതൃത്വത്തില്‍ അഭിഭാഷക കമ്മീഷനെ നിയോഗിക്കുകയും ശബരിമല സന്നിധാനത്ത് മാസ്റ്റര്‍ പ്ലാന്‍ തയ്യാറാക്കാനുള്ള 100 ഹെക്ടര്‍ സ്ഥലം അളന്ന് തിരിച്ച് ജണ്ട സ്ഥാപിച്ച് നല്‍കിയിട്ടും പദ്ധതിയുമായി മുന്നോട്ടു പോകാന്‍ സംസ്ഥാന സര്‍ക്കാര്‍ തയ്യാറായില്ലെന്നതാണ് വസ്തുത. പമ്പ മുതല്‍ മരക്കൂട്ടം വരെയുള്ള അയ്യപ്പന്‍ റോഡ്, പമ്പ മുതല്‍ അപ്പാച്ചിമേട് വഴി മരക്കൂട്ടം വരെയുള്ള സ്വാമി അയ്യപ്പന്‍ റോഡ,് ചന്ദ്രാനന്ദന്‍ റോഡ്, ശരംകുത്തി മുതല്‍ സന്നിധാനം വരെയുള്ള പാത എന്നിവിടങ്ങളിലാണ് ദേവസ്വം ബോര്‍ഡ് സര്‍വ്വേക്കല്ലും വനം വകുപ്പ് ജണ്ടയും സ്ഥാപിച്ചത്.

കൂടാതെ മാസ്റ്റര്‍ പ്ലാനില്‍ ഉള്‍പ്പെടുത്തിയ അഞ്ച് പദ്ധതികള്‍ കഴിഞ്ഞ മണ്ഡലകാലത്തിനു മുമ്പ് തുടങ്ങുമെന്ന് അറിയിച്ചിരുന്നെങ്കിലും ദേവസ്വം ബോര്‍ഡിന്റെ സാമ്പത്തിക പ്രതിസന്ധി കാരണം മുടങ്ങിക്കിടക്കുകയാണ്. മാളികപ്പുറം മേല്‍പ്പാലം, പുതിയ അരവണ പ്ലാന്റ്, കുന്നാര്‍ തടയണയില്‍ നിന്നുള്ള പൈപ്പ് ലൈന്‍, നിലയ്‌ക്കല്‍ സുരക്ഷ ഇടനാഴി, പമ്പ പാലം എന്നിവയാണ് മാസ്റ്റര്‍ പ്ലാനില്‍ ഉള്‍പ്പെടുത്തി നടപ്പിലാക്കാന്‍ തീരുമാനിച്ചത്. നിര്‍ദിഷ്ട മാളികപ്പുറം-ചന്ദ്രാനന്ദന്‍ റോഡ് മേല്‍പ്പാലത്തിന്റെ രൂപരേഖയും എസ്റ്റിമേറ്റും തയ്യാറാക്കാന്‍ പൊതുമേഖല സ്ഥാപനമായ കെല്ലിനെ ചുമതലപ്പെടുത്തിയെങ്കിലും മുന്‍കൂര്‍ പണം ആവശ്യപ്പെട്ടതോടെ അവരെ ഒഴിവാക്കി കേന്ദ്രസര്‍ക്കാര്‍ സ്ഥാപനമായ വാപ്‌കോസിനെ ചുമതലപ്പെടുത്താന്‍ തീരുമാനിച്ചെങ്കിലും തുടര്‍നടപടി ഉണ്ടായില്ല.

പമ്പ പാലത്തിന്റെ രൂപരേഖ തയ്യാറാക്കാന്‍ ഏല്‍പ്പിച്ചത് ബാംഗ്ലൂര്‍ ആസ്ഥാനമായ ഫേസ്ആര്‍ക്കിനെയാണ്. 15 കോടി രൂപ ആദ്യ ഘട്ടമായി അനുവദിച്ചെങ്കിലും ആവശ്യമായ മുഴുവന്‍ തുകയും ലഭിക്കാത്തതിനാല്‍ ടെന്‍ഡര്‍ പോലും പൂര്‍ത്തിയാക്കാന്‍ സാധിച്ചില്ല. അപ്പം, അരവണ പ്ലാന്റിനായി 15 കോടി വിലയിരുത്തുകയും ആറുകോടി അനുവദിക്കുകയും ചെയ്തു. പക്ഷേ ഫലം കണ്ടില്ല. കൊന്നാര്‍ തടയണയില്‍ നിന്ന് വെള്ളം എത്തിക്കാന്‍ പുതിയ പൈപ്പ് സ്ഥാപിക്കുന്നതിന് കഴിഞ്ഞ വര്‍ഷം രണ്ടു കോടി രൂപ അനുവദിച്ചെങ്കിലും പണി തുടങ്ങിയിട്ടില്ല. നിലയ്‌ക്കല്‍ സുരക്ഷ ഇടനാഴികയ്‌ക്കും ഫണ്ട് അനുവദിച്ചെങ്കിലും പദ്ധതി കടലാസില്‍ ഒതുങ്ങുകയാണ്.

ഇതോടൊപ്പം മാസ്റ്റര്‍ പ്ലാനില്‍ ഉള്‍പ്പെടുത്തിയ മേല്‍ശാന്തി മുറികള്‍, ദേവസ്വം ഓഫീസുകള്‍, തീര്‍ത്ഥാടകര്‍കള്‍ക്കുള്ള വിശ്രമ കേന്ദ്രങ്ങള്‍, ഭക്ഷണശാലകള്‍ തുടങ്ങിയ എല്ലാ പ്രവര്‍ത്തനങ്ങളും ഉള്‍പ്പെടുത്തിയ ലേഔട്ട് പ്ലാന്‍ ജസ്റ്റിസ് എസ്. സിരിജഗന്‍ അധ്യക്ഷനായ ഉന്നതാധികാര സമിതി അംഗീകാരം നല്‍കിയെങ്കിലും തുടര്‍നടപടി സ്വീകരിക്കാന്‍ സംസ്ഥാന സര്‍ക്കാര്‍ ഉത്സാഹം കാട്ടുന്നില്ല. പദ്ധതി നടത്തിപ്പിന് ശബരിമല വികസന അതോറിറ്റിക്കു രൂപം നല്‍കുമെന്ന് കഴിഞ്ഞ വര്‍ഷം മുഖ്യമന്ത്രി പ്രഖ്യാപിച്ചെങ്കിലും അതും പാഴ്‌വാക്കായി.

2024 മാര്‍ച്ചില്‍ നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ തുടങ്ങുമെന്ന് നേരത്തെ അറിയിച്ചിരുന്നെങ്കിലും ടെന്‍ഡര്‍ നടപടികള്‍ പോലും പൂര്‍ത്തിയായിട്ടില്ല എന്നാണ് ദേവസ്വം ബോര്‍ഡ് അസിസ്റ്റന്റ് എന്‍ജിനീയര്‍ മധു കുമാര്‍ പറഞ്ഞത്. ശബരിമല സ്ത്രീ പ്രവേശനവുമായി ബന്ധപ്പെട്ട് സുപ്രീംകോടതിയുടെ വിധി മണിക്കൂറുകള്‍ക്കുള്ളില്‍ നടപ്പാക്കാന്‍ യുദ്ധസന്നാഹത്തോടെ ഇറങ്ങി പുറപ്പെട്ട സംസ്ഥാന സര്‍ക്കാര്‍ അതേ സുപ്രീംകോടതിയുടെ വിധി വന്ന് 15 വര്‍ഷം പിന്നിടുമ്പോഴും വികസന പ്രവര്‍ത്തനങ്ങള്‍ക്കുള്ള നടപടി സ്വീകരിക്കാത്തതില്‍ ഭക്തജനങ്ങള്‍ക്ക് വലിയ അമര്‍ഷമുണ്ട്.

 

 

Tags: SABARIMALAKerala GovernmentSupreme Courtcommunist governmentSabarimala Master Plan
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ശബരിമല കട്ടിളപ്പാളി കേസ്:കരട് കുറ്റപത്രം ഹൈക്കോടതിയില്‍ സമര്‍പ്പിച്ചു, അന്തിമ കുറ്റപ്പത്രം 25ന്, ദ്വാരപാലക കേസില്‍ കുറ്റപത്രം അടുത്ത മാസം

Kerala

ശബരിമലയിൽ ദർശനത്തിന് എത്തുന്ന വരെ തടയരുത് ; ഭക്തരോട് സഹാനുഭൂതിയോടെ ഇടപഴകണം ; പൊലീസ് ഉദ്യോഗസ്ഥർക്ക് നിർദേശങ്ങളുമായി രമേശ് ചെന്നിത്തല

Kerala

ശബരിമലയില്‍ മുറി ബുക്ക് ചെയ്യല്‍ പൂര്‍ണമായും ഓണ്‍ലൈനിൽ; ബുക്കിങ് ഇന്ന് രാവിലെ 7 മണി മുതൽ തുടങ്ങി

മുതിര്‍ന്ന സുപ്രീംകോടതി അഭിഭാഷകന്‍ ഹരീഷ് സാല്‍വെ (വലത്ത്)
India

സിജെപിയും പ്രതിപക്ഷവും സുപ്രീംകോടതിയെപ്പോലും തെരുവ് രാഷ്‌ട്രീയത്തിന്റെ ബന്ദികളാക്കുന്നു, ഇത് ജനാധിപത്യത്തിന് ഭീഷണിയെന്ന് ഹരീഷ് സാല്‍വെ

India

എസ് ഐ ആറിന് വേണ്ട ഫോം ആറില്‍ ഗ്യാനേഷ് കുമാര്‍ ഏകപക്ഷീയമായി മാറ്റം വരുത്തിയെന്ന രാഹുല്‍ ഗാന്ധിയുടെ ആരോപണം തള്ളി തെര. കമ്മീഷന്‍

പുതിയ വാര്‍ത്തകള്‍

ഇന്ത്യയുടെ തേജസ് യുദ്ധവിമാനങ്ങള്‍ 14 ലേക്ക് ഉയരുന്നു; നാല് എഫ്404 എന്‍ജിനുകള്‍ കൂടി എച്ച്എഎല്ലിന് കൈമാറി അമേരിക്കയിലെ ജനറല്‍ ഇലക്ട്രിക്

ബാലറ്റ് പേപ്പര്‍ ഉപയോഗിച്ച് നടത്തിയ ത്രിപുര ടിടിഎഎഡിസി തെരഞ്ഞെടുപ്പില്‍  കോണ്‍ഗ്രസിന് 14 സീറ്റുകള്‍; എന്‍ഡിഎയ്‌ക്ക് ലഭിച്ത് 4320 സീറ്റുകള്‍

സുരാജ് വെഞ്ചാറമൂട് (വലത്ത്)

ജയിലര്‍ 2ന്റെ ട്രെയിലര്‍ കിടുക്കി…രജനിയ്‌ക്കൊപ്പം മലയാളത്തിന്റെ സുരാജ് വെഞ്ചാറമൂടും കാഴ്ചവെച്ചത് അപൂര്‍വ്വ നിമിഷങ്ങള്‍

വീട്ടിൽ പൂജ വയ്‌ക്കാൻ ഒരുക്കേണ്ടത് ഇങ്ങനെ? എടുക്കുമ്പോൾ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ

വാഹനങ്ങളില്‍ മാറ്റം വരുത്താന്‍ കര്‍ശന നിബന്ധനകളോടെ അനുമതി

അജയ് ദേവ്ഗണ്‍ അഭിനയിച്ച ഹിന്ദി ദൃശ്യം മൂന്നാം ഭാഗം വന്‍ഹിറ്റ്….അഞ്ച് ദിവസത്തില്‍ 200 കോടി; ജിത്തു ജോസഫിന് വിമര്‍ശനം; എന്താണ് ഹിന്ദിയിലെ മാറ്റങ്ങള്‍?

104 യാത്രക്കാരുമായി പറന്ന ഇൻഡിഗോ വിമാനത്തിന് ഇടിമിന്നലേറ്റ് മുൻഭാഗം തകർന്നു ; അപകടം 17,000 അടി ഉയരത്തിൽ പറക്കവേ

no image

ബീമാപള്ളി ഉറൂസ്, വെട്ടുകാട് പളളി തിരുന്നാള്‍ പ്രമാണിച്ച് കെഎസ്ആര്‍ടിസി 45 സ്പെഷ്യല്‍ സര്‍വീസുകള്‍ നടത്തും

പ്ലേഗ് ഇന്‍സ്റ്റിറ്റ്യൂട്ട് ജീവനക്കാരിയുടെ മരണം: പകര്‍ച്ചവ്യാധിക്കുള്ള സാധ്യത തള്ളി റഷ്യ, കരുതല്‍ നടപടികള്‍ അവസാനിപ്പിച്ചു

ക്രിസ്ത്യാനികളും മുസ്ലീങ്ങളും തങ്ങളുടെ മതമാണ് ഏക സത്യമെന്ന് പറയുന്നു ; എന്നാൽ ഹിന്ദുമതം എല്ലാവരെയും ഉൾക്കൊള്ളുന്നതാണ് ; മദ്രാസ് ഹൈക്കോടതി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.