Saturday, August 8, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Sports Football

എല്‍ ക്ലാസിക്കോയില്‍ റയല്‍

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Apr 23, 2024, 01:05 am IST
inFootball
ബാഴ്‌സലോണക്കെതിരെ റയല്‍ മാഡ്രിഡിന്റെ ജൂഡ് ബെല്ലിങ്ഹാം ഗോള്‍ നേടുന്നു

ബാഴ്‌സലോണക്കെതിരെ റയല്‍ മാഡ്രിഡിന്റെ ജൂഡ് ബെല്ലിങ്ഹാം ഗോള്‍ നേടുന്നു

മാഡ്രിഡ്: ആവേശകരമായ എല്‍ ക്ലാസിക്കോയില്‍ വിജയം സ്വന്തമാക്കി റയല്‍ മാഡ്രിഡ്. സാന്റിയാഗോ ബെര്‍ണാബ്യൂവില്‍ നടന്ന ഈ സീസണിലെ അവസാന എല്‍ ക്ലാസിക്കോയില്‍ രണ്ടിനെതിരെ മൂന്ന് ഗോളുകള്‍ക്കാണ് റയല്‍ ബാഴ്‌സലോണയെ പരാജയപ്പെടുത്തിയത്. ഇഞ്ചുറി സമയത്ത് ജൂഡ് ബെല്ലിങ്ഹാം നേടിയ ഗോളാണ് റയലിനെ വിജയത്തിലേക്ക് നയിച്ചത്. റയലിന്റെ മൈതാനത്ത് മികച്ച കളി പുറത്തെടുത്ത് രണ്ടു തവണ ലീഡെടുത്ത ബാഴ്സയ്‌ക്ക് ലാ ലിഗയിലെ ഗോള്‍ ലൈന്‍ സാങ്കേതികവിദ്യയുടെ അഭാവമാണ് സമനില നഷ്ടമാക്കിയത്. ഇതോടെ ബാഴ്സ പരിശീലകനെന്ന നിലയിലെ സാവി ഹെര്‍ണാണ്ടസിന്റെ അവസാന എല്‍ ക്ലാസിക്കോ പരാജയത്തിന്റേതായി.

ബാഴ്‌സക്കായി ആറാം മിനിറ്റില്‍ ക്രിസ്റ്റിയന്‍സണും 69-ാം മിനിറ്റില്‍ ലോപ്പസും ഗോള്‍ നേടിയപ്പോള്‍ റയലിനായി 18-ാം മിനിറ്റില്‍ പെനാല്‍റ്റിയിലൂടെ വിനീഷ്യസ് ജൂനിയറും 73-ാം മിനിറ്റില്‍ വാസ്‌ക്വെസും കളിയുടെ ഇഞ്ചുറി സമയത്ത് ജൂഡ് ബെല്ലിങ്ഹാമും ലക്ഷ്യം കണ്ടു. വിജയത്തോടെ രണ്ടാമതുള്ള ബാഴ്‌സലോണയേക്കാള്‍ ഒന്‍പത് പോയിന്റിന്റെ ലീഡ് റയിലിന് സ്വന്തമായി. റയലിന് 32 കളികളില്‍ നിന്ന് 81 പോയിന്റും ബാഴ്‌സക്ക് 70 പോയിന്റുമാണുള്ളത്. കളിയുടെ ആറാം മിനിറ്റില്‍ തന്നെ ക്രിസ്റ്റ്യന്‍സണിലൂടെ ബാഴ്സ മുന്നിലെത്തി. റഫീഞ്ഞ്യ എടുത്ത കോര്‍ണറില്‍ നിന്ന് ഹെഡറിലൂടെയായിരുന്നു ക്രിസ്റ്റ്യന്‍സണിന്റെ ഗോള്‍.

17-ാം മിനിറ്റില്‍ വാസ്‌ക്വസിനെ കുബാര്‍സി ബോക്സില്‍ വീഴ്‌ത്തിയതിന് റയലിന് അനുകൂലമായി പെനാല്‍റ്റി. കിക്ക് ലക്ഷ്യത്തിലെത്തിച്ച് വിനീഷ്യസ് ജൂനിയര്‍ റയലിനെ ഒപ്പമെത്തിച്ചു. തുടര്‍ന്ന് 28-ാം മിനിറ്റിലായിരുന്നു ഗോള്‍ലൈന്‍ സാങ്കേതികവിദ്യയുടെ അഭാവത്തില്‍ ബാഴ്സയുടെ ഗോള്‍ നിഷേധിക്കപ്പെട്ടത്. റഫീഞ്ഞ്യയുടെ ക്രോസ് ലാമിന്‍ യമാല്‍ ഫ്ളിക് ചെയ്തത് റയല്‍ ഗോള്‍ ലുണിന്‍ തട്ടിയകറ്റും മുമ്പ് ഗോള്‍വര കടന്നിരുന്നു. എന്നാല്‍ വാര്‍ പരിശോധിച്ച റഫറി പന്ത് ഗോള്‍വര കടന്നെന്ന് സ്ഥീരീകരിക്കാന്‍ ഉതകുന്നതരത്തില്‍ ക്യാമറ ആംഗിള്‍ ലഭ്യമല്ലെന്ന കാരണത്താല്‍ ഗോള്‍ നിഷേധിച്ചു.

രണ്ടാം പകുതിയില്‍ ബാഴ്സ വീണ്ടും മുന്നിലെത്തി. 69-ാം മിനിറ്റില്‍ ലാമിന്‍ യമാലിന്റെ ഷോട്ട് ലുണില്‍ തട്ടിയകറ്റിയത് ഫെര്‍മിന്‍ ലോപ്പസ് വലയിലാക്കുകയായിരുന്നു. 73-ാം മിനിറ്റില്‍ ലൂക്കാസ് വാസ്‌ക്വസിലൂടെ റയല്‍ വീണ്ടും ഒപ്പമെത്തി. വിനീഷ്യസിന്റെ ക്രോസ് മികച്ചൊരു ഷോട്ടിലൂടെ വാസ്‌ക്വസ് വലയിലെത്തിക്കുകയായിരുന്നു.

തുടര്‍ന്ന് അവസാന മിനിറ്റുകളില്‍ ആക്രമണം കടുപ്പിച്ച റയല്‍ ഒടുവില്‍ പരിക്ക് സമത്ത് ബെല്ലിങ്ങാമിലൂടെ വിജയഗോളും നേടി.

മറ്റൊരു മത്സരത്തില്‍ ഗിറോണയും മികച്ച വിജയം സ്വന്തമാക്കി. ഒന്നിനെതിരെ നാല് ഗോളുകള്‍ക്ക് കാഡിസിനെ തകര്‍ത്തു. ബാഴ്‌സയേക്കാള്‍ രണ്ട് പോയിന്റ് മാത്രം പിന്നിലാണ് ഗിറോണ. മറ്റ് കളികളില്‍ വിയ്യാറയല്‍ 2-1ന് അല്‍മേറിയയെ പരാജയപ്പെടുത്തിയപ്പോള്‍ ചാമ്പ്യന്‍സ് ക്വാര്‍ട്ടര്‍ ഫൈനലില്‍ പുറത്തായതിന് പിന്നാലെ അത്‌ലറ്റികോ മാഡ്രിഡും പരാജയം ഏറ്റുവാങ്ങി. അലാവസാണ് മറുപടിയില്ലാത്ത രണ്ട് ഗോളുകള്‍ക്ക് അത്‌ലറ്റിക് ക്ലബിനെ പരാജയപ്പെടുത്തിയത്.

 

Tags: El ClasicoReal Madrid
Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Football

വിനീഷ്യസ് റയലില്‍ 2032 വരെ

Football

ലോകകപ്പ് ഫൈനലിലെ ആക്രമണം, വില്ലന്‍ പരിവേഷം; എന്‍സോയെ റയലിനും വേണ്ട!

Football

എംബാപ്പെയ്‌ക്ക് പരിക്ക്

Football

യുവേഫ ചാമ്പ്യന്‍സ് ലീഗ് രണ്ടാംപാദ ക്വാര്‍ട്ടര്‍: അതിജീവിക്കാന്‍ റയല്‍; ആത്മവിശ്വാസത്തോടെ ബയേണ്‍

Football

സ്പാനിഷ് ലാലിഗ: റയലിനെ ഞെട്ടിച്ച് സെല്‍ട്ട വിഗോ

പുതിയ വാര്‍ത്തകള്‍

നാലമ്പല യാത്ര നടത്താനൊരുങ്ങി സിപിഎം; വിവാദമായതോടെ പരിപാടി ഉപേക്ഷിച്ച് തടിതപ്പി വായനശാലാ ഭാരവാഹികള്‍

പറക്കുന്ന ഇലക്ട്രിക് കാർ; പരീക്ഷണം വിജയം, രവി തംത ചരിത്രത്തിലേക്ക്

ഭീകരവാദത്തിന്റെ വ്യാപനം അനുവദിക്കില്ല : മഹാരാഷ്‌ട്രയിൽ 114 തീവ്രവാദ പ്രസിദ്ധീകരണങ്ങൾ നിരോധിച്ച് ഫഡ്‌നാവിസ് സർക്കാർ

ആർ എസ് എസിനും, മോദിയ്‌ക്കുമെതിരെ മുദ്രാവാക്യം വിളിക്കണം ; ഗുർസിമ്രാൻ സിംഗ് മന്ദിനെ ജനക്കൂട്ടം മർദ്ദിച്ചത് അതിക്രൂരമായി

ഓണച്ചന്തയില്‍ കുതിച്ച് ഏത്തന്‍; വരും ദിവസങ്ങളില്‍ വില ഇനിയും ഉയര്‍ന്നേക്കും, ചിപ്സിനും ശര്‍ക്കരവരട്ടിയ്‌ക്കും വില കുത്തനെ ഉയർന്നു

ഷണ്ടിംഗിനിടെ ധൻബാദ് എക്‌സ്പ്രസ് പാളം തെറ്റി; നാലാമത്തെ പ്ലാറ്റ്ഫോമിലേക്ക് എത്തേണ്ടിയിരുന്ന ട്രെയിൻ വൈകിയത് വൻ ദുരന്തം ഒഴിവാക്കി

ഇന്ത്യയ്‌ക്കും ചൈനയ്‌ക്കും 100% തീരുവ ഭീഷണി, ; റഷ്യൻ ഉപരോധ ബിൽ യുഎസ് സെനറ്റ് പാസാക്കി

ഗൗതംകൃഷ്ണയുടെ അമ്മയോട് മോശം പെരുമാറ്റം; ഫിഷറീസ് അസിസ്റ്റൻ്റ് സ്റ്റേഷൻ ഡയറക്ടർക്ക് സ്ഥലമാറ്റം

വനവാസികളുടെ ‘ഊര് ‘ തിരികെ നല്‍കുന്നു; ‘ഉന്നതി’ വേണ്ട, ഊരിലേക്ക് മടക്കം

ഹിമാചലിലെ ചമ്പ ജില്ലയിൽ സ്വകാര്യ ബസ് മറിഞ്ഞ് 8 പേർ മരിച്ചു ; 10 പേർക്ക് പരിക്ക്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.