Friday, September 25, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News
Kerala

പാല്‍ കേടാകാതിരിക്കാന്‍ രാസവസ്തുക്കള്‍ ചേര്‍ക്കുന്നുവെന്ന  വ്യാജവാര്‍ത്തക്കെതിരെ നിയമ നടപടിയുമായി മില്‍മ

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Apr 22, 2024, 10:15 pm IST
inKerala, Business

 

തിരുവനന്തപുരം:  മില്‍മ പാല്‍ ദിവസങ്ങളോളം കേടാകാതിരിക്കാന്‍ രാസവസ്തുക്കള്‍ ചേര്‍ക്കുന്നുവെന്ന വ്യാജവാര്‍ത്തക്കെതിരെ നിയമ നടപടിയുമായി മില്‍മ. ഇതു സംബന്ധിച്ച് വാര്‍ത്ത പ്രസിദ്ധീകരിച്ച യൂട്യൂബ് ചാനലിനെതിരെയാണ് മില്‍മ പരാതി സമര്‍പ്പിച്ചത്.

മില്‍മ വിപണനം നടത്തുന്ന പാല്‍ ദിവസങ്ങളോളം കേടാകാതിരിക്കുന്നതിന് രാസവസ്തുക്കള്‍ ചേര്‍ക്കുന്നതായി പ്രചരിക്കുന്ന വാര്‍ത്ത അടിസ്ഥാനരഹിതമാണെന്ന് മില്‍മ അധികൃതര്‍ അറിയിച്ചു. മില്‍മ പാല്‍ വാങ്ങി 10 ദിവസം കഴിഞ്ഞിട്ടും കേടാകുന്നില്ലെന്നും ഇത് രാവസ്തുക്കള്‍ ചേര്‍ക്കുന്നതു കൊണ്ടാണെന്നുമായിരുന്നു ആരോപണം.

മില്‍മ പാല്‍, പാക്ക് ചെയ്ത ദിവസം മുതല്‍ രണ്ട് ദിവസം വരെ എന്ന രീതിയില്‍ യൂസ് ബൈ ഡേറ്റ് (ഉപയോഗിച്ചു തീര്‍ക്കേണ്ട സമയം) പാക്കറ്റില്‍ രേഖപ്പെടുത്തിയിട്ടുണ്ട്. യൂസ് ബൈ ഡേറ്റ് എന്നതുകൊണ്ട് സൂചിപ്പിക്കുന്നത് പാല്‍ തണുപ്പിച്ച് സൂക്ഷിച്ചാല്‍ ഈ തീയതി വരെ പാലിന്റെ തനത് ഗുണവും മണവും രുചിയും സംരക്ഷിക്കപ്പെടും എന്നാണ്. അന്തരീക്ഷ ഊഷ്മാവില്‍ പാല്‍ കേടുവരുന്നത് സ്വാഭാവികമാണെങ്കിലും അഭികാമ്യമായ താഴ്ന്ന ഊഷ്മാവില്‍ (4-5 ഡിഗ്രി സെല്‍ഷ്യസില്‍) തണുപ്പിച്ച് സൂക്ഷിച്ചാല്‍ ദിവസങ്ങള്‍ കഴിഞ്ഞ് പാല്‍ ചൂടാക്കിയാലും പിരിയണമെന്നില്ല. എന്നാല്‍ സ്വാഭാവിക ഗുണവും മണവും രുചിയും സംരക്ഷിക്കപ്പെടണമെന്നില്ല. ഈ യാഥാര്‍ഥ്യം ഉള്‍ക്കൊള്ളാതെയായിരുന്നു വാര്‍ത്ത.

രാസവസ്തുക്കളൊന്നും പാലില്‍ ചേര്‍ക്കുന്നില്ലെന്നും ഉപഭോക്താക്കളുടെ ക്ഷേമമാണ് എക്കാലവും മില്‍മ ലക്ഷ്യമിടുന്നതെന്നും അധികൃതര്‍ വ്യക്തമാക്കി. മൂന്ന് മേഖല യൂണിയനുകളിലായി കേരളത്തിലെമ്പാടും വ്യാപിച്ചുകിടക്കുന്ന വിപുലമായ ക്ഷീരോത്പാദന, വിതരണ ശൃംഖലയാണ് മില്‍മയ്‌ക്കുള്ളത്. ലക്ഷക്കണക്കിന് ക്ഷീരകര്‍ഷകര്‍ മില്‍മയെ ആശ്രയിച്ച് ഉപജീവനം നടത്തുന്നുണ്ട്.

മില്‍മയില്‍ ഉപഭോക്താക്കള്‍ക്കുള്ള വിശ്വാസ്യത ഇല്ലാതാക്കാനും മില്‍മയുടെ പ്രതിച്ഛായക്ക് കളങ്കം വരുത്താനുമുള്ള സ്ഥാപിത താത്പര്യക്കാരുടെ ബോധപൂര്‍വ്വമായ ശ്രമമാണ് ഇത്തരം വ്യാജവാര്‍ത്തകള്‍ക്കു പിന്നില്‍. വാസ്തവവിരുദ്ധമായ വാര്‍ത്തകളും ആരോപണങ്ങളും പ്രചരിപ്പിക്കുന്നത് കേരളത്തിന്റെ അഭിമാനമായ സഹകരണ പ്രസ്ഥാനത്തെ ദോഷകരമായി ബാധിക്കുമെന്നും മില്‍മ കൂട്ടിച്ചേര്‍ത്തു.

 

 

Tags: Milma
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ഓണപ്പെരുമയില്‍ മില്‍മ; പാലുത്പന്നങ്ങളുടെ വില്‍പ്പനയില്‍ വന്‍ വര്‍ധന

Kerala

മില്‍മ സീനിയര്‍ മാനേജര്‍ പരീക്ഷയിലും പിഎസ്‌സിയുടെ തിരിമറി; യോഗ്യതയില്ലാത്ത ഇഷ്ടക്കാരന് ഒന്നാം സ്ഥാനം നല്‍കി

Kerala

ശബരിമല നെയ്യ് ക്രമക്കേടില്‍ വിജിലന്‍സ് കേസെടുത്തു:ദേവസ്വം ബോര്‍ഡ് മുന്‍ പ്രസിഡണ്ട് പി.എസ് പ്രശാന്ത് പ്രതിപ്പട്ടികയില്‍

മില്‍മയുടെ പേരില്‍ പ്രചരിക്കുന്ന വ്യാജ ലിങ്കിന്റെ ചിത്രം
Kerala

മില്‍മയുടെ പേരില്‍ വ്യാജ സന്ദേശം: പൊതുജനം കബളിപ്പിക്കപ്പെടരുത്

Kerala

ശബരിമല നെയ്യ് ക്രമക്കേട്; വിവാദം ബ്രാൻഡിനെ ദോഷകരമായി ബാധിച്ചു, ആരോപണം തള്ളി മിൽമ ചെയർമാൻ

പുതിയ വാര്‍ത്തകള്‍

കട്ടപ്പനയില്‍ ആംബുലന്‍സ് അപകടത്തില്‍പ്പെട്ട് രോഗി മരിച്ച സംഭവം: ഡ്രൈവര്‍ ഉറങ്ങിപ്പോയെന്ന് നിഗമനം

വ്യത്യസ്ത മതത്തില്‍ പെട്ടവര്‍ക്കും മിശ്രവിവാഹ സംവരണ ആനുകൂല്യങ്ങള്‍ നല്‍കാമെന്ന് ഹൈക്കോടതി

കോഴിക്കോട് മദ്യലഹരിയില്‍ യുവാവ് സ്വന്തം വീടിന് തീവച്ചു

നടന്‍ രവീന്ദ്രന്‍ കേരള ചലച്ചിത്ര അക്കാദമി ചെയര്‍മാനാകും, പ്രിയങ്ക നായര്‍ വൈസ് ചെയര്‍മാനന്‍

മോദിയുമൊത്ത് സ്ത്രീയുടെ ഡീപ്‌ഫേക്ക് വീഡിയോ പ്രചരിപ്പിച്ച സിജെപി പ്രവര്‍ത്തകര്‍ക്ക് നോട്ടീസ്

12 വര്‍ഷത്തിനിടെ ഭാരതത്തിലെ നഗര-ഗ്രാമ അന്തരം ഗണ്യമായി കുറഞ്ഞു- നരേന്ദ്ര മോദി,ഏവരുടെയും പങ്കാളിത്തത്തോടെ മാത്രമേ ‘വികസിത ഭാരതം’ യാഥാര്‍ത്ഥ്യമാകൂ

ആലുവയിൽ ഹെറോയിൻ വേട്ട : 36 ഗ്രാം ഹെറോയിനുമായി രണ്ട് ഇതര സംസ്ഥാന തൊഴിലാളികൾ പിടിയിൽ

ബ്രിജ് ഭൂഷണ്‍ സിങ്ങിനെ കുറ്റവിമുക്തനാക്കിയതു ചോദ്യം ചെയ്ത് വനിതാ ഗുസ്തിക്കാര്‍ സെഷന്‍സ് കോടതിയില്‍

ആലുവയിൽ 25 കിലോ കഞ്ചാവ് പിടിച്ച കേസ് : ഒരു പ്രതി കൂടി അറസ്റ്റിൽ.

എല്ലാ മാസവും സ്വർണം വാങ്ങി യുവതി യൂട്യൂബിൽ പ്രദർശിപ്പിച്ചു : കള്ളന്മാർ വീട്ടിൽ കയറി ഒരു കോടി വിലമതിക്കുന്ന ആഭരണങ്ങളും പണവും കവർന്നു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.