Saturday, July 25, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

മമതയ്‌ക്കു തിരിച്ചടി: ബംഗാളിലെ 25,000 അധ്യാപക നിയമനം ഹൈക്കോടതി റദ്ദാക്കി

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Apr 22, 2024, 11:36 pm IST
in India

കൊല്‍ക്കത്ത: ബംഗാളിലെ 25,000ല്‍ ഏറെ അനധികൃത അധ്യാപക നിയമനങ്ങള്‍ കല്‍ക്കട്ട ഹൈക്കോടതി റദ്ദാക്കി. നിയമന കുംഭകോണത്തില്‍ മമത സര്‍ക്കാരിനു കനത്ത തിരിച്ചടിയാണ് ഹൈക്കോടതി ഉത്തരവ്.

2016ലെ സര്‍ക്കാര്‍, എയ്ഡഡ് സ്‌കൂളുകളിലെ നിയമനങ്ങളാണ് റദ്ദാക്കിയത്. ഇതോടെ 25,753 അധ്യാപകര്‍ക്കു ജോലി നഷ്ടമാകും. ശൂന്യമായ ഒഎംആര്‍ ഷീറ്റുകള്‍ സമര്‍പ്പിച്ച് നിയമ വിരുദ്ധമായി നിയമനം നേടിയ സ്‌കൂള്‍ അധ്യാപകര്‍ നാലാഴ്ചയ്‌ക്കകം 12 ശതമാനം പലിശ സഹിതം വാങ്ങിയ ശമ്പളം തിരികെക്കൊടുക്കാനും ജസ്റ്റിസ് ദേബാങ്‌സു ബസക്, ജസ്റ്റിസ് ഷബ്ബാര്‍ റഷീദി എന്നിവരടങ്ങിയ ഡിവിഷന്‍ ബെഞ്ച് ഉത്തരവായിട്ടുണ്ട്. ജില്ലാ മജിസ്ട്രേറ്റിനാണ് അധ്യാപകരില്‍ നിന്നു ശമ്പളം തിരികെ വാങ്ങുന്നതിനുള്ള ചുമതല. അധ്യാപകര്‍ക്കു ശരാശരി 40,000 രൂപയാണ് അവിടത്തെ ശമ്പളം. എട്ടു വര്‍ഷത്തെ ശമ്പളവും പലിശയും കൂടി ഓരോരുത്തരും ലക്ഷങ്ങള്‍ മടക്കി നല്കണം.

അധ്യാപക പരീക്ഷയുടെ 23 ലക്ഷം ഒഎംആര്‍ ഷീറ്റുകളും പുനര്‍മൂല്യ നിര്‍ണയം നടത്താന്‍ ഹൈക്കോടതി നിര്‍ദേശിച്ചു. നിയമന ക്രമക്കേടില്‍ തുടരന്വേഷണം നടത്തി, മൂന്നു മാസത്തിനകം റിപ്പോര്‍ട്ട് നല്കാന്‍ സിബിഐയോട് ഹൈക്കോടതി ആവശ്യപ്പെട്ടു. ആഹ്ലാദത്തോടെയാണ് കോടതി ഉത്തരവിനോട് ഉദ്യോഗാര്‍ഥികള്‍ പ്രതികരിച്ചത്. വര്‍ഷങ്ങളോളമുള്ള തെരുവിലെ പോരാട്ടം ഫലം കണ്ടതായി അവര്‍ പറഞ്ഞു.
സംസ്ഥാനത്തെ സ്‌കൂളുകളിലെ ഒന്‍പത്, 10, 11 ക്ലാസുകളിലെ അധ്യാപകരെയും ഗ്രൂപ്പ്, സിഡി സ്റ്റാഫിനെയും നിയമിക്കുന്നതിന് 2016ല്‍ നടത്തിയ റിക്രൂട്ട്മെന്റാണ് വിവാദമായത്. 24,640 ഒഴിവുകളിലേക്ക് 23 ലക്ഷം പേരാണ് പരീക്ഷയെഴുതിയത്. വ്യാപകമായ ക്രമക്കേട് അരങ്ങേറി. ഓരോ നിയമനത്തിനും ലക്ഷങ്ങളാണ് തൃണമൂല്‍ നേതാക്കള്‍ വാങ്ങിയത്. ഇതിനെതിരേ ഉദ്യോഗാര്‍ഥികള്‍ കോടതിയെ സമീപിക്കുകയായിരുന്നു. തുടര്‍ന്ന് സിബിഐ അന്വേഷണത്തിന് ഹൈക്കോടതി ഉത്തരവിട്ടു.

സിബിഐ അന്വേഷണത്തിനെതിരേ മമത സര്‍ക്കാര്‍ സുപ്രീം കോടതിയെ സമീപിച്ചെങ്കിലും ഹൈക്കോടതി ഉത്തരവ് സ്റ്റേ ചെയ്തില്ല. നിയമന ക്രമക്കേടുമായി ബന്ധപ്പെട്ട് മുന്‍ വിദ്യാഭ്യാസ മന്ത്രി പാര്‍ഥ ചാറ്റര്‍ജിയെ സിബിഐ അറസ്റ്റ് ചെയ്തിരുന്നു. നിയമന സമിതി മുന്‍ ഉപദേശകന്‍ ശാന്തി പ്രസാദ് സിന്‍ഹയുടെയും ഏജന്റായിരുന്ന പ്രസന്ന റോയിയുടെയും 230 കോടി രൂപ ഇ ഡി പിടിച്ചെടുത്തു. ഇരുവരും ജയിലിലാണ്. രണ്ട് അധ്യാപക നിയമന അഴിമതികളിലായി 365 കോടിയുടെ സ്വത്തുക്കള്‍ ഇ ഡി കണ്ടുകെട്ടി. ബംഗാള്‍ സര്‍ക്കാര്‍ 2016ല്‍ നടത്തിയ 36,000 പ്രൈമറി സ്‌കൂള്‍ അധ്യാപകരുടെ നിയമനം കഴിഞ്ഞ വര്‍ഷം കല്‍ക്കട്ട ഹൈക്കോടതി റദ്ദാക്കിയിരുന്നു.

Tags: BengalCalcutta HighcourtBacklash to MamataTeacher appointments
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

ബംഗാളിലെ എയര്‍പോര്‍ട്ട് റണ്‍വേയ്‌ക്ക് തടസ്സമായ മസ്ജിദ് പൊളിച്ചു നീക്കുന്നതിനെതിരെ ഇസ്ലാമിസ്റ്റുകൾ സംഘടിക്കുന്നു : കലാപം നടത്താനുള്ള ശ്രമം പൊളിഞ്ഞു

Kerala

ഡെലിവറി ദുരര്‍ത്ഥത്തിലുള്ള ആംഗ്യം കാണിച്ചത് പൊലീസുകാരിയോട്, ഉടനെ കയ്യോടെ പിടികൂടി പൊലീസ് സ്റ്റേഷനില്‍ കൊണ്ടുപോയി യുവതി

India

12 മാസം വരെ വിചാരണ കൂടാതെ തടങ്കലിൽ വയ്‌ക്കും ; സ്വത്തുക്കൾ കണ്ടുകെട്ടും ; ക്രിമിനലുകളെ പൂട്ടാൻ ശക്തമായ നിയമങ്ങളുമായി ബംഗാൾ സർക്കാർ

India

10000 ബംഗ്ലാദേശികളെ നാടുകടത്തിയെന്ന് സുവേന്ദു അധികാരി, മറ്റൊരു 1800 പേരെ ഉടന്‍ നാടുകടത്തും:: സുവേന്ദു അധികാരി

India

മമതയ്‌ക്ക് സമചിത്തത നഷ്ടപ്പെട്ടോ? അപ്രതീക്ഷിത തിരിച്ചടികള്‍…പാര്‍ട്ടിയുടെ തകര്‍ച്ച…തൃണമൂല്‍ റാലിയില്‍ പരസ്യമായി പ്രവര്‍ത്തകന്റെ മുഖത്തടിച്ച് മമത

പുതിയ വാര്‍ത്തകള്‍

രോഗശാന്തിയുടെ മറവിൽ മതം മാറ്റം : ലഖ്‌നൗവിൽ അന്തർ സംസ്ഥാന മതപരിവർത്തന റാക്കറ്റ് പിടിയിൽ , പാസ്റ്റർ ഡാനിയേൽ ഉൾപ്പെടെ 7 പേർ അറസ്റ്റിൽ

ഇന്ത്യയില്‍ ആവശ്യമുള്ളപ്പോള്‍ വിദേശത്ത് കറങ്ങി; ഒടുവില്‍ പാറ്റകളുടെ നേതാവാകാന്‍ നടത്തിയ പ്രഹസന സമരവും ഏറ്റില്ല; നാണം കെട്ട് ഗാന്ധികുടുംബം

‘ ബംഗാളിൽ ഇന്ത്യൻ സൈന്യത്തിന് മുന്നിൽ കീഴടങ്ങിയതിൽ നിങ്ങൾക്ക് നാണമില്ലേ?’ പാക് ആർമിയുടെ തൊലിയുരിഞ്ഞ് മൗലാന ഫസ്ലുർ റഹ്മാൻ

സമരം തീർന്നു ; കേന്ദ്രസർക്കാരിനെ വീഴ്‌ത്താൻ കേരളത്തിൽ നിന്ന് പുറപ്പെട്ട ഡിവൈഎഫ്ഐക്കാർ ഇനി എന്ത് ചെയ്യും ?

വിദ്യാർത്ഥികൾക്കെതിരായ അക്രമത്തിന് അമിത് ഷാ ഉത്തരവാദി, പ്രധാനമന്ത്രി മാപ്പ് പറയണം : സമരം തീർന്നിട്ടും രാഹുലിന്റെ ജൽപനത്തിന് പിന്നിലെ നിഗൂഢത എന്ത് ?

നരേന്ദ്രമോദിയും രാജി വയ്‌ക്കണമെന്ന് കനയ്യ കുമാർ

കോക്രോച്ച് ജനതാ പാര്‍ട്ടി നേതാക്കളായ സൗരവ് ദാസ്, അഭിജിത് ദിപ്കെ, അശുതോഷ് രങ്ക എന്നിവര്‍ (ഇടത്ത്)

വിദ്യാര്‍ത്ഥികളോട് മടങ്ങിപ്പോകാന്‍ സിജെപി പ്രഖ്യാപിച്ചതോടെ വിദ്യാര്‍ത്ഥികളുടെ നേതാവ് ചമഞ്ഞ് മോദിയെ തകര്‍ക്കാനുള്ള രാഹുല്‍ ഗാന്ധിയുടെ മോഹം പാളി

സംഗീത് പ്രതാപ്-ഷറഫുദീൻ ചിത്രം “ഇറ്റ്സ് എ മെഡിക്കൽ മിറക്കിൾ” ഓവർസീസ് അവകാശം സ്വന്തമാക്കി ദി പ്ലോട്ട് പിക്ചേഴ്സ്

പാറ്റകൾ ആരായി ? ധർമ്മേന്ദ്രപ്രധാൻ രാജി വച്ചത് രാഹുലിന്റെ വിജയമാണെന്ന് കോൺഗ്രസ് ; മോദി രാജി വയ്‌ക്കുമെന്ന രാഹുലിന്റെ സ്വപ്നം പൊളിഞ്ഞു

റോഷൻ മാത്യുവിന്റെ ത്രില്ലർ ‘ഉയിർ’ ഒടിടിയിലേക്ക്; എവിടെ, എപ്പോൾ കാണാം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.