Monday, August 10, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Alappuzha

പിരിച്ചുവിട്ടത് അര്‍ദ്ധരാത്രിയില്‍; അധികാരകേന്ദ്രങ്ങളില്‍ പരാതി നല്‍കി പ്രകാശന്‍ വലഞ്ഞു

പ്രസാദ് കൃഷ്ണന്‍കുട്ടിbyപ്രസാദ് കൃഷ്ണന്‍കുട്ടി
Apr 22, 2024, 09:08 pm IST
inAlappuzha

തുറവൂര്‍ : പട്ടികജാതിക്കാരനായ പ്രകാശന്‍ (57) പിരിച്ചുവിടപ്പെട്ട ജോലി തിരിച്ചു കിട്ടാന്‍ ഇനി മുട്ടാത്ത വാതിലുകളില്ല. തുറവൂര്‍ പഞ്ചായത്ത് പത്താം വാര്‍ഡ് വളമംഗലം തെക്ക് കുയ്യാറ്റ്ചിറ വീട്ടില്‍ പ്രകാശനെയാണ് മേലുദ്യോഗസ്ഥന്‍ ജോലിയില്‍ നിന്ന് പിരിച്ചുവിട്ടത്.

2007 മുതല്‍ 2023 നവംബര്‍ മാസം വരെയുള്ള പതിനാറ് വര്‍ഷക്കാലം സംസ്ഥാന സര്‍ക്കാരിന്റെ കീഴിലുള്ള കാക്കനാട്ടെ വെജിറ്റബിള്‍ ആന്റ് ഫുഡ് പ്രമോഷന്‍ സെന്റര്‍ കേരള എന്ന സ്ഥാപനത്തിലായിരുന്നു താത്കാലികമായി ജോലി ചെയ്തിരുന്നത്. ദിവസം 600 രൂപയായിരുന്നു വേതനം.

2023 നവംബറില്‍ മുഖ്യമന്ത്രിയുടെ നവകേരള സദസ്സ് തിരുവനന്തപുരത്ത് നടന്നിരുന്നു. അതിനോടനുബന്ധിച്ച് സ്റ്റാള്‍ നടത്തിയ ശേഷം അര്‍ദ്ധരാത്രിയില്‍ മടങ്ങുമ്പോള്‍ സ്ഥാപന മാനേജര്‍ ഫോണില്‍ വിളിച്ച് നാളെ മുതല്‍ ജോലിക്ക് വരേണ്ട എന്ന് അറിയിക്കുകയായിരുന്നു. പിറ്റെ ദിവസം രാവിലെ പ്രകാശന്‍ കാക്കനാട്ടെ ജോലി സ്ഥലത്ത് എത്തി. എന്നാല്‍ ജോലി നിഷേധിക്കുകയും, ജാതിപ്പേര് വിളിച്ച് അപമാനിച്ച് പു
റത്താക്കുകയുമായിരുന്നെന്ന് പ്രകാശന്‍ പറഞ്ഞു. മുഖ്യമന്ത്രി, കൃഷി മന്ത്രി, കളക്ടര്‍ തുടങ്ങിയവര്‍ക്ക് പരാതി നല്‍കി. ഒന്‍പത് തവണ സ്ഥാപന ഡയറക്ടര്‍ക്ക് കത്ത് നല്‍കി.

ഒന്നിനും ഒരു പരിഹാരമുണ്ടായില്ല. അറുപത് വയസ്സില്‍ കൂടുതല്‍ പ്രായമുള്ളവര്‍ അവിടെ ജോലി ചെയ്യുന്നുണ്ട്. കൂടുതലും അന്യ സംസ്ഥാനക്കാരാണ്. ജോലിയില്‍ പ്രവേശിപ്പിച്ചില്ലെങ്കിലും ന്യായമായി തനിക്ക് ലഭിക്കേണ്ട ആനുകൂല്യങ്ങളെങ്കിലും തരണമെന്ന ആവശ്യമാണ് പ്രകാശാനുള്ളത്. ചെവിക്ക് ഭാഗികമായി കേള്‍വിക്കുറവുള്ള പ്രകാശന് മറ്റൊരു ജോലി ചെയ്യുന്നതിന് സാധിക്കുന്നില്ല. അഞ്ച് വര്‍ഷം മുന്‍പ് ഭാര്യ മരിച്ചു. മകളുടെ വിവാഹ ആവശ്യത്തിനായി വീട് വിറ്റു. ഇപ്പോള്‍ മകന്റെ കൂടെ വാടക വീട്ടിലാണ് താമസം. അധികൃതര്‍ കനിയുമെന്ന പ്രതീക്ഷയില്‍ കഴിയുകയാണ് പ്രകാശന്‍.

 

Tags: alappuzhakakkanaduDismissed at midnight
Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

അമേരിക്കൻ പ്രസിഡന്റ് ട്രംപിന്റെ മരുമകൻ കേരളത്തിൽ; ആലപ്പുഴയിൽ ബോട്ട് സവാരി, വള്ളംകളിയും കാണും

Kerala

ഷണ്ടിംഗിനിടെ ധൻബാദ് എക്‌സ്പ്രസ് പാളം തെറ്റി; നാലാമത്തെ പ്ലാറ്റ്ഫോമിലേക്ക് എത്തേണ്ടിയിരുന്ന ട്രെയിൻ വൈകിയത് വൻ ദുരന്തം ഒഴിവാക്കി

Kerala

അടുത്ത 3 മണിക്കൂറിൽ ആലപ്പുഴയിലും കോട്ടയത്തും റെഡ് അലർട്ട്: അതീവ ജാഗ്രതാ നിർദ്ദേശം

തോട്ടപ്പള്ളി സ്പില്‍വേ
Kerala

വെള്ളപ്പൊക്കം രൂക്ഷമായത് പ്രതിരോധ പ്രവര്‍ത്തികള്‍ പാളിയതിനാല്‍

Kerala

അടുത്ത മൂന്ന് മണിക്കൂറിൽ മൂന്ന് ജില്ലകളിൽ അതിശക്തമായ മഴയ്‌ക്ക് സാധ്യത; പത്തനംതിട്ട, ആലപ്പുഴ, കോട്ടയം ജില്ലകളിൽ ഓറഞ്ച് അലർട്ട്

പുതിയ വാര്‍ത്തകള്‍

ടി. ജി മോഹന്‍ദാസിന്റെ അറസ്റ്റ് വിവേചനപരം: ബിജെപി

അര്‍ജുന്‍ ആയങ്കിയെ കുടുക്കാന്‍ വിവരംനല്‍കിയ ഓട്ടോ ഡ്രൈവര്‍ക്ക് സ്വകാര്യവ്യക്തി 1 ലക്ഷം രൂപ നല്‍കുമെന്ന് ചെന്നിത്തല

നരേന്ദ്ര മോദിയെ സ്വേച്ഛാധിപതി എന്ന് വിളിക്കുമ്പോൾ അരവിന്ദ് കെജ്രിവാളിന്റെ സ്വേച്ഛാധിപത്യം ആരും അറിയുന്നില്ല;പക്ഷെ ഭുള്ളര്‍ക്ക് എല്ലാമറിയാം

റഷ്യയ്‌ക്ക് വേണം ഇന്ത്യയിലേക്ക് ഒരു റെയില്‍പ്പാത: റഷ്യയുടെ ഉപപ്രധാനമന്ത്രി

എ‍യര്‍ ഇന്ത്യ വിമാനത്തെ അപകടത്തിലേക്ക് തള്ളിവിട്ടത് മയക്കമരുന്നടിച്ച പൈലറ്റോ?

കൊലപാതകികളും മോഷ്ടാക്കളും പൊലീസ് വലയില്‍ കുടുങ്ങുന്നത് എന്തുകൊണ്ട്? അറിയാം കുറ്റവാളികളെ കുടുക്കുന്ന ലോകാര്‍ഡ്സ് എക്സ്ചേഞ്ച് തത്വം….

ഭാവിയുടെ കാറുകള്‍ വരുന്നത് ഈ രാജ്യത്ത് നിന്ന്….ഈ കമ്പനി അതിനായി സ്വയം സമര്‍പ്പിക്കുന്നു

ഹര്‍ഷ് മാന്ദര്‍ (ഇടത്ത്) ശബാന ആസ്മി (വലത്ത്)

സിജെപി സമരത്തിന് എത്തിയവര്‍ക്കെല്ലാം സ്വന്തമായി എന്‍ജിഒകള്‍ ഉള്ളവര്‍;,ഇവര്‍ സമരത്തില്‍ പങ്കെടുത്തത് വിദേശത്ത് നിന്നുള്ള കോടികള്‍ തടയപ്പെടാതിരിക്കാന്‍

പുതിയ സിനിമയിൽ അവസരം വാഗ്ദാനം ചെയ്ത് നടിയെ പീഡിപ്പിച്ചു ; 73 കാരനായ സംവിധായകൻ ഷക്കീൽ നൂറാനി അറസ്റ്റിൽ

കോംഗോയിൽ ഭീകരാക്രമണം, ഇസ്ലാമിക് സ്റ്റേറ്റ് ബന്ധമുള്ള തീവ്രവാദികൾ 13 പേരെ കൊലപ്പെടുത്തി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.