Thursday, October 8, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News
Kerala

ജനമനം കവര്‍ന്ന് ജയമുറപ്പാക്കി അനിലിന്റെ വിജയത്തേരോട്ടം; ആവേശ പ്രചാരണത്തില്‍ പ്രവര്‍ത്തകര്‍

തെരഞ്ഞെടുപ്പു രാഷ്‌ട്രീയത്തില്‍ പുതുമുഖമാണെങ്കിലും ഇരുത്തം വന്ന നേതാക്കളെ തോല്‍പ്പിക്കുംവിധം ചടുലവും ഹൃദ്യവും ആത്മവിശ്വാസം നിറഞ്ഞതുമാണ് അനിലിന്റെ വോട്ടുതേടല്‍ ശൈലി. മലയോര മണ്ഡലമെന്ന് മൊത്തത്തില്‍ വിശേഷിപ്പിക്കുമ്പോഴും ജനങ്ങളുടെ ജീവിത നിലവാരത്തിലും ഭൂപ്രകൃതിയിലും ഏറെ വൈവിധ്യമുള്ള മണ്ഡലമാണ് പത്തനംതിട്ട.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Apr 21, 2024, 05:17 pm IST
inKerala, Pathanamthitta

പത്തനംതിട്ട: ബിജെപിയുടെ ദേശീയ സെക്രട്ടറിയും വക്താവുമാണ് പത്തനംതിട്ടയിലെ എന്‍ഡിഎ സ്ഥാനാര്‍ത്ഥി അനില്‍ കെ. ആന്റണി. അതിനാല്‍ത്തന്നെ ദേശീയ നേതാവിന്റെ മണ്ഡലം എന്ന നിലയില്‍ അത്യന്തം ഗൗരവത്തോടെയാണ് എന്‍ഡിഎ പ്രചാരണം. മോദി ഗ്യാരന്റിയില്‍ വിജയം ഉറപ്പെന്ന ആത്മവിശ്വാസമാണ് ഓരോ എന്‍ഡിഎ പ്രവര്‍ത്തകന്റേയും കൈമുതല്‍.

തെരഞ്ഞെടുപ്പു രാഷ്‌ട്രീയത്തില്‍ പുതുമുഖമാണെങ്കിലും ഇരുത്തം വന്ന നേതാക്കളെ തോല്‍പ്പിക്കുംവിധം ചടുലവും ഹൃദ്യവും ആത്മവിശ്വാസം നിറഞ്ഞതുമാണ് അനിലിന്റെ വോട്ടുതേടല്‍ ശൈലി. മലയോര മണ്ഡലമെന്ന് മൊത്തത്തില്‍ വിശേഷിപ്പിക്കുമ്പോഴും ജനങ്ങളുടെ ജീവിത നിലവാരത്തിലും ഭൂപ്രകൃതിയിലും ഏറെ വൈവിധ്യമുള്ള മണ്ഡലമാണ് പത്തനംതിട്ട.

കോസ്‌മോപൊളീറ്റന്‍ സ്വഭാവമുള്ള തിരുവല്ല മുതല്‍ വനവാസി മേഖലകള്‍ വരെയുണ്ട് മണ്ഡലത്തില്‍. എന്നാല്‍ ഏതു മേഖലയില്‍ ചെന്നാലും ഏതു മതവിഭാഗത്തിന്റെ ആരാധനാലയത്തില്‍ എത്തിയാലും സീതത്തോടു പോലെ ഏറ്റവും പിന്നാക്ക മേഖലകളില്‍ എത്തിയാലും അനില്‍ ആന്റണിക്ക് അവിടെയെല്ലാം ലഭിക്കുന്നത് സ്‌നേഹോഷ്മള സ്വീകരണം.

പ്രചാരണം അവസാന ലാപ്പിലേക്കു കടക്കുമ്പോള്‍ അനിലിനെ കാണാന്‍ പാതയോരങ്ങളിലും സമ്മേളന സ്ഥലങ്ങളിലും പ്രധാന ജങ്ഷനുകളിലും കാത്തു നില്‍ക്കുന്നവരില്‍ കൊച്ചുകുട്ടികള്‍, കോളജ് വിദ്യാര്‍ത്ഥികളായ കന്നിവോട്ടര്‍മാര്‍, യുവാക്കള്‍, അമ്മമാര്‍ തുടങ്ങി വയോവൃദ്ധര്‍ വരെയുണ്ട്. യുവസമ്മതിദായകര്‍ സ്ഥാനാര്‍ത്ഥിക്കൊപ്പം സെല്‍ഫിയെടുക്കാന്‍ തിരക്കുകൂട്ടുമ്പോള്‍ മുതിര്‍ന്നഅമ്മമാര്‍ സ്ഥാനാര്‍ത്ഥിയെ നിറുകയില്‍ കൈവച്ച് അനുഗ്രഹിക്കുന്നു.

കുട്ടികള്‍ കൗതുകപൂര്‍വം സ്ഥാനാര്‍ത്ഥിയെ താമര ചിഹ്നം ആലേഖനം ചെയ്ത ഷാള്‍ അണിയിക്കുന്നു. ചിലയിടങ്ങളില്‍ കൊന്നപ്പൂവും താമരപ്പൂവും സമ്മാനിക്കുന്നു. തനിക്കു ലഭിക്കുന്ന ഷാളുകളില്‍ ചിലതെല്ലാം സ്ഥാനാര്‍ത്ഥി കുട്ടികളെ തിരിച്ചണിയിക്കുന്നു. കുട്ടികളെ ചേര്‍ത്തു നിര്‍ത്തി ഫോട്ടോ എടുക്കുന്നു.

ഇതിനിടയില്‍ ജനക്കൂട്ടത്തെ അഭിസംബോധന ചെയ്യുന്നു. ഇക്കുറി മോദിയെ പാര്‍ലമന്റില്‍ പിന്തുണയ്‌ക്കുന്ന 400ലധികം വരുന്ന എന്‍ഡിഎ എംപിമാരില്‍ ഒരാള്‍ താന്‍ ആവുമെന്ന തികഞ്ഞ ആത്മാവിശ്വാസത്തോടെയാണ് വാക്കുകള്‍. മോദി ഗ്യാരന്റിയില്‍ മണ്ഡലത്തിന്റെ ദ്രുതവികസനം ഉറപ്പാക്കാന്‍ പത്തനംതിട്ടയില്‍ എന്‍ഡിഎയുടെ വികസനം അനിവാര്യമെന്ന് ഓരോ സമ്മതിദായകരേയും ബോധ്യപ്പെടുത്തുന്ന ആത്മാര്‍ത്ഥതയുടെ വാക്കുകള്‍.

പ്രചാരണ വാഹനം അടുത്ത കേന്ദ്രത്തിലേക്കു നീങ്ങുമ്പോള്‍ അനിലിനെ ശ്രവിച്ച ഓരോ സമ്മതിദായകരും പരസ്പരം പറയുന്നു, 15 വര്‍ഷമായി ഒരു വികസനവും കൊണ്ടുവരാത്ത സിറ്റിങ് എംപി ആന്റോ ആന്റണിയെ ഞങ്ങള്‍ക്കു വേണ്ട. ഇനിയൊരു അഞ്ചു വര്‍ഷം കൂടി മണ്ഡലത്തെ വികസന മുരടിപ്പിലേക്ക് തള്ളി വിടാന്‍ വയ്യ.

എട്ടു വര്‍ഷമായി കേരളത്തെ കടക്കെണിയിലാക്കി ക്ഷേമപെന്‍ഷന്‍ പോലും നിഷേധിച്ചു ജനജീവിതം ദുസ്സഹമാക്കിയതിന്റെ മുഖ്യ ഉത്തരവാദിയായ ഇടതു സ്ഥാനാര്‍ത്ഥിയേയും വേണ്ടേവേണ്ട. ഇത്തവണ വോട്ട് മോദിക്കു വേണ്ടി. ഇത്തവണ അനില്‍ കെ. ആന്റണി വിജയിച്ചിരിക്കും. നമ്മള്‍ വിജയിപ്പിച്ചിരിക്കും, വലിയ ഭൂരിപക്ഷത്തില്‍.

Tags: Anil antonyPattanamthittaLoksabha Election 2024Modiyude Guarantee
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ഭാരതം വന്‍ സാമ്പത്തിക ശക്തിയാകുന്നതിന് കാരണം മോദിയുടെ വികസന പദ്ധതികള്‍, എഫ്സിആര്‍എ ബില്ലില്‍ നുണ പ്രചാരണം നടത്തുന്നു; അനില്‍ ആന്റണി

Kerala

ഇന്ത്യയിലെ ജനങ്ങള്‍ക്ക് മോദിയില്‍ വിശ്വാസം ഉണ്ട്, ബിജെപി പറയുന്നത് വികസനം- അനില്‍ ആന്റണി

Kerala

ഭാരതത്തിനൊപ്പം കേരളവും വളരണം; കേരളത്തിലെ ജനങ്ങളെ കബളിപ്പിക്കാന്‍ കോണ്‍ഗ്രസും സിപിഎമ്മും കപടമത്സരത്തില്‍: അനില്‍ ആന്റണി

Kerala

സിപിഎമ്മും കോണ്‍ഗ്രസും രാജ്യവിരുദ്ധ മനോഭാവം തുടരുന്നു: അനില്‍ ആന്റണി

India

ഗ്രേറ്റ് നിക്കോബാര്‍ പദ്ധതി; കോണ്‍ഗ്രസ് ആരുടെ താല്‍പര്യങ്ങളാണ് സംരക്ഷിക്കുന്നത്: അനില്‍ ആന്റണി

പുതിയ വാര്‍ത്തകള്‍

ഇന്ത്യയുടെ തേജസ് യുദ്ധവിമാനങ്ങള്‍ 14 ലേക്ക് ഉയരുന്നു; നാല് എഫ്404 എന്‍ജിനുകള്‍ കൂടി എച്ച്എഎല്ലിന് കൈമാറി അമേരിക്കയിലെ ജനറല്‍ ഇലക്ട്രിക്

ബാലറ്റ് പേപ്പര്‍ ഉപയോഗിച്ച് നടത്തിയ ത്രിപുര ടിടിഎഎഡിസി തെരഞ്ഞെടുപ്പില്‍  കോണ്‍ഗ്രസിന് 14 സീറ്റുകള്‍; എന്‍ഡിഎയ്‌ക്ക് ലഭിച്ത് 4320 സീറ്റുകള്‍

സുരാജ് വെഞ്ചാറമൂട് (വലത്ത്)

ജയിലര്‍ 2ന്റെ ട്രെയിലര്‍ കിടുക്കി…രജനിയ്‌ക്കൊപ്പം മലയാളത്തിന്റെ സുരാജ് വെഞ്ചാറമൂടും കാഴ്ചവെച്ചത് അപൂര്‍വ്വ നിമിഷങ്ങള്‍

വീട്ടിൽ പൂജ വയ്‌ക്കാൻ ഒരുക്കേണ്ടത് ഇങ്ങനെ? എടുക്കുമ്പോൾ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ

വാഹനങ്ങളില്‍ മാറ്റം വരുത്താന്‍ കര്‍ശന നിബന്ധനകളോടെ അനുമതി

അജയ് ദേവ്ഗണ്‍ അഭിനയിച്ച ഹിന്ദി ദൃശ്യം മൂന്നാം ഭാഗം വന്‍ഹിറ്റ്….അഞ്ച് ദിവസത്തില്‍ 200 കോടി; ജിത്തു ജോസഫിന് വിമര്‍ശനം; എന്താണ് ഹിന്ദിയിലെ മാറ്റങ്ങള്‍?

104 യാത്രക്കാരുമായി പറന്ന ഇൻഡിഗോ വിമാനത്തിന് ഇടിമിന്നലേറ്റ് മുൻഭാഗം തകർന്നു ; അപകടം 17,000 അടി ഉയരത്തിൽ പറക്കവേ

no image

ബീമാപള്ളി ഉറൂസ്, വെട്ടുകാട് പളളി തിരുന്നാള്‍ പ്രമാണിച്ച് കെഎസ്ആര്‍ടിസി 45 സ്പെഷ്യല്‍ സര്‍വീസുകള്‍ നടത്തും

പ്ലേഗ് ഇന്‍സ്റ്റിറ്റ്യൂട്ട് ജീവനക്കാരിയുടെ മരണം: പകര്‍ച്ചവ്യാധിക്കുള്ള സാധ്യത തള്ളി റഷ്യ, കരുതല്‍ നടപടികള്‍ അവസാനിപ്പിച്ചു

ക്രിസ്ത്യാനികളും മുസ്ലീങ്ങളും തങ്ങളുടെ മതമാണ് ഏക സത്യമെന്ന് പറയുന്നു ; എന്നാൽ ഹിന്ദുമതം എല്ലാവരെയും ഉൾക്കൊള്ളുന്നതാണ് ; മദ്രാസ് ഹൈക്കോടതി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.