Thursday, June 25, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

സ്ഥാനാര്‍ത്ഥിക്കൊപ്പം: നാടറിഞ്ഞ് സി. കൃഷ്ണകുമാര്‍

കെ.കെ. പത്മഗിരീഷ് by കെ.കെ. പത്മഗിരീഷ്
Apr 19, 2024, 12:58 am IST
in Kerala
ആശാന്‍പടിയില്‍ സ്വീകരണത്തിനെത്തിയ കൃഷ്ണകുമാര്‍

ആശാന്‍പടിയില്‍ സ്വീകരണത്തിനെത്തിയ കൃഷ്ണകുമാര്‍

കൊടും ചൂടാണ് പാലക്കാട്ട്… എന്‍ഡിഎ സ്ഥാനാര്‍ത്ഥി സി. കൃഷ്ണകുമാര്‍ ചെര്‍പ്പുളശ്ശേരി മണ്ഡലത്തിലെ പ്രചരണത്തിനു തുടക്കം കുറിക്കുമ്പോള്‍ ആ ചൂടൊന്നും പ്രവര്‍ത്തകരെ ബാധിച്ചില്ല. കരുമാനാംകുറുശ്ശി സ്‌കൂള്‍പ്പടിയിലായിരുന്നു ഉദ്ഘാടനം. തെളിമയുള്ള ചിരിയുമായി പാലക്കാടിന്റെ വികസന നായകന്‍ എത്തുന്നതും കാത്ത് സ്വീകരണകേന്ദ്രങ്ങളില്‍ വലിയ തിരക്ക്. സ്ത്രീകളുടെയും കുട്ടികളുടെയും വലിയ പങ്കാളിത്തം.

കൃഷ്ണകുമാര്‍ എത്തുന്നതിന് മുമ്പുതന്നെ മധ്യമേഖല സെക്രട്ടറി ടി. ശങ്കരന്‍കുട്ടിയുടെ വാചാലമായ പ്രസംഗം. കൃഷ്ണകുമാര്‍ എത്തിയപ്പോഴേക്ക് ആവേശത്തിന്റെ ഊഷ്മാവ് ഉയര്‍ന്നു. ‘ഭാരത്മാതാ കീ ജയ്…’, ‘വന്ദേമാതരം… വിളികള്‍ അന്തരീക്ഷത്തില്‍ മുഴങ്ങി. വാക്കുകളില്‍ പിശുക്കാണ് സികെയ്‌ക്ക്. പ്രവര്‍ത്തിച്ച് നടപ്പാക്കുക അതാണ് ശീലം. സ്വീകരണകേന്ദ്രങ്ങളില്‍ ചെറിയ വാക്കുകളില്‍ പറയാനുള്ളത് പറയും. ബാക്കിയെല്ലാം കൂടെയുള്ള പ്രസംഗകര്‍ക്ക് വിട്ടു നല്‍കും. സങ്കടം പറയാന്‍ വരുന്നവരോടും പരാതിക്കാരോടും മറുപടി ഒന്നോ രണ്ടോ വാക്കുകളില്‍ ഒതുക്കും. ‘നോക്കാം…’ എന്നോ മറ്റോ. പക്ഷേ ആ വാക്ക് കൃഷ്ണകുമാര്‍ നല്‍കുന്ന പരിപൂര്‍ണ ഉറപ്പാണ്. അതാണ് കൃഷ്ണകുമാറിന്റെ വിജയം.

കുടിവെള്ളമാണ് പ്രശ്‌നം

കൃഷ്ണകുമാര്‍ പങ്കുവെച്ചത് പാലക്കാട് മണ്ഡലത്തിലെ കുടിവെള്ള ക്ഷാമത്തെക്കുറിച്ചാണ്. കേരളത്തില്‍ ഏറ്റവും കൂടുതല്‍ ഡാമുകളുള്ള പാലക്കാട് ജില്ലയില്‍ കുടിവെള്ളത്തിനായി പതിനായിരക്കണക്കിന് വീട്ടുകാര്‍ അനുഭവിക്കുന്ന ദുര്യോഗം കൃഷ്ണകുമാര്‍ വിശദീകരിച്ചു. ചെല്ലുന്നിടത്തെല്ലാം കേള്‍ക്കുന്ന പരാതി വെള്ളത്തെക്കുറിച്ചാണ്. ഈയൊരുവസ്ഥ ഉണ്ടാകരുതെന്നാണ് മോദിയുടെ കാഴ്ചപ്പാട്. അതിനായാണ് ജല്‍ജീവന്‍ മിഷന്‍ പദ്ധതി വിഭാവനം ചെയ്തിട്ടുള്ളത്. അതിന്റെ ഭാഗമായി ചെര്‍പ്പുളശ്ശേരിയില്‍ നടപ്പാക്കുന്ന 132 കോടി രൂപയുടെ കുടിവെള്ള പദ്ധതിയും അവതരിപ്പിച്ചു.

കരുമാനാംകുറുശ്ശി തെരുവിലെത്തിയപ്പോഴേക്കും ചൂട് കനത്തുതുടങ്ങി. പക്ഷെ, അതിനെ വെല്ലുവിളിച്ചാണ് ജനപങ്കാളിത്തം. മോദിയുടെ വികസനം പാലക്കാടും എത്തണം. അതിനായി നിങ്ങളുടെയും കുടുംബത്തിന്റെയും സുഹൃത്തുക്കളുടെയും വോട്ട് ഉറപ്പാക്കണം. കൈയടിച്ച് ജനക്കൂട്ടം. വെള്ളിനേഴിയിലെ സ്വീകരണം റോഡരികിലെ മരച്ചുവടത്തില്‍. പടര്‍ന്നുപന്തലിച്ചു നില്‍ക്കുന്ന മരങ്ങളുടെ തണലില്‍ നിരനിരയായി നാട്ടുകാര്‍. ഏറെ നേരമായി കാത്തുനില്‍ക്കുന്നവര്‍. സ്ഥാനാര്‍ത്ഥിയെ സ്വീകരിക്കുവാന്‍ വലിയ തിരക്ക്. ചാമക്കുന്നില്ലെത്തിയപ്പോള്‍ സ്ത്രീകളുടെ വലിയ തിരക്ക്. കുഞ്ഞുകുട്ടികളുമായി എത്തിയ അമ്മമാരും ധാരാളം. എല്ലാവര്‍ക്കും കൃഷ്ണകുമാറിനെ കാണണം, കേള്‍ക്കണം. നിഷ്‌കളങ്ക ചിരിയുമായി കൃഷ്ണകുമാര്‍ നിന്നു. അമ്മമാര്‍ക്ക് സന്തോഷമായി. ചെയ്യാന്‍ കഴിയുന്ന കാര്യങ്ങള്‍ ചുരുങ്ങിയ വാക്കുകളില്‍ കൃഷ്ണകുമാര്‍ വിശദീകരിച്ചു.

ജനങ്ങള്‍ക്കറിയാം സികെയെ

മുറിയങ്കണ്ണിയില്‍ നല്ല വെയിലില്‍ നിന്നുകൊണ്ടുതന്നെ കൃഷ്ണകുമാര്‍ സംസാരിച്ചു. തെരഞ്ഞെടുപ്പിനേക്കാള്‍ വലിയ ചൂടില്ലെന്ന മട്ടില്‍. വേനലല്ലേ… വെള്ളം കുടിക്കണമെന്ന് സര്‍ക്കാര്‍ പറയും. എന്നാല്‍ എവിടെയാണ് കുടിവെള്ളം? കുടിവെള്ളമെത്തിക്കാന്‍ എന്താണ് പദ്ധതി? ഇതൊന്നും അവരുടെ കൈവശമില്ല. ജനങ്ങള്‍ എവിടെനിന്നെങ്കിലും സംഘടിപ്പിക്കണമെന്ന മട്ടാണ്. ഇതിനൊരു പരിഹാരം ഉണ്ടാകണ്ടെ? അതിന് നിങ്ങള്‍ വിചാരിച്ചാലെ കഴിയൂ. രണ്ട് മുന്നണികളെയും മാറിമാറി ജയിപ്പിച്ചിട്ടും എന്താണ് നേട്ടമുണ്ടായത്? നിങ്ങള്‍ ആലോചിക്കണം. അതിനനുസരിച്ച് നിങ്ങളുടെ വോട്ട് രേഖപ്പെടുത്തണം, കൃഷ്ണകുമാര്‍ ഓര്‍മിപ്പിച്ചു.

ആശാന്‍പടി പോലുള്ള പ്രദേശങ്ങളില്‍ മരങ്ങളുടെ തണലിലായിരുന്നു സ്വീകരണമെങ്കില്‍ പുത്തന്‍കുളം പോലുള്ളിടത്ത് പന്തല്‍ ഒരുക്കിയിരുന്നു.

ചെര്‍പ്പുളശ്ശേരി മണ്ഡലത്തിലെ പര്യടനം

കാറല്‍മണ്ണ സെന്ററിലും വടക്കുമുറിയിലുമാണ് സമാപിച്ചത്. ഇതിനിടയില്‍ പ്രമുഖ വ്യക്തികളെ ആദരിക്കാനും സ്ഥാനാര്‍ത്ഥി സമയം കണ്ടെത്തി. സര്‍പ്പംപാട്ട് കലാകാരന്മാരായ രാവുണ്ണി, വിശാലാക്ഷി, കര്‍ഷകശ്രീ ശ്രീകുമാര്‍ ചുണ്ടയില്‍, റോഷന്‍, കഥകളി കലാകാരന്‍ സദനം ഭാസി എന്നിവരെയാണ് ആദരിച്ചത്.

തെരഞ്ഞെടുപ്പ് പ്രചാരണത്തിന് മുമ്പുതന്നെ മണ്ഡലത്തില്‍ ഒരുവട്ട പര്യടനം നടത്തിയിരുന്നു. ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ. സുരേന്ദ്രന്‍ നയിച്ച കേരളയാത്രക്ക് സമാപനമായി ഉപയാത്ര പാലക്കാട് ലോകസഭാ മണ്ഡലത്തില്‍ നടത്തിയിരുന്നു. കഴിഞ്ഞ തെരഞ്ഞെടുപ്പിലും മത്സരിച്ചതിനാല്‍ ഓരോ പ്രദേശത്തെക്കുറിച്ചും പ്രശ്നങ്ങളെക്കുറിച്ചും അവധാനതയോടെ പഠിച്ച് അവതരിപ്പിക്കുവാന്‍ കഴിഞ്ഞിരുന്നു. കുടിവെള്ളമാകട്ടെ, വ്യവസായമാകട്ടെ, റോഡ്, വന്യമൃഗശല്യം… തുടങ്ങി നാട്ടുകാര്‍ നേരിടുന്ന പ്രശ്‌നങ്ങളറിയാം. നാലുതവണയായി 20 വര്‍ഷം നഗരസഭാ കൗണ്‍സിലറും അഞ്ചുവര്‍ഷം വൈസ് ചെയര്‍മാനും ആയിരുന്നതിനാല്‍ കൃഷ്ണകുമാറിനെ ജനങ്ങള്‍ക്കുമറിയാം.

 

Tags: NDA candidateLoksabha Election 2024Modiyude GuaranteeC.KrishnakumarPalakkad NDA
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

വട്ടിയൂര്‍ക്കാവില്‍ ശ്രീലേഖ, സുരേന്ദ്രനും അശ്വിനിയ്‌ക്കും ശോഭയ്‌ക്കും സാധ്യത, ബലാബലത്തില്‍ പിസി ജോര്‍ജ്ജും റെനീഷും മുകുന്ദനും കൃഷ്ണകുമാറും

Entertainment

ഇങ്ങനെയൊക്കെയാണ് ഇസം ഇളകുക; അഖില്‍ മാരാരെ തൃക്കാക്കരയിലെ ഒരു മനുഷ്യനും അറിയില്ല: ഷിയാസ് കരീം

Main Article

ഗുരുവായൂരിന്‌ വേണ്ടി നിലപാടിലുറച്ച്

Varadyam

ഹൃദയപൂര്‍വ്വം പ്രതാപന്‍ ഡോക്ടര്‍

പെരുമ്പാവൂര്‍ നിയോജക മണ്ഡലത്തിലെ എന്‍ഡിഎ സ്ഥാനാര്‍ത്ഥി ജിബി പാത്തിക്കലിന്റെ തെരഞ്ഞെടുപ്പ് പ്രചരണാര്‍ത്ഥം സംഘടിപ്പിച്ച റോഡ് ഷോയില്‍ കേന്ദ്ര ധനമന്ത്രി നിര്‍മലാ സീതാരാമന്‍. ജിബി പാത്തിക്കല്‍, സാബു. എം. ജേക്കബ്ബ് തുടങ്ങിയവര്‍ സമീപം
Kerala

മറ്റ് സംസ്ഥാനങ്ങള്‍ വികസിക്കുമ്പോള്‍ കേരളം കടത്തില്‍ മുങ്ങുന്നു: നിര്‍മലാ സീതാരാമന്‍

പുതിയ വാര്‍ത്തകള്‍

h1n1

പാലക്കാട് വീണ്ടും എച്ച്1 എൻ1 മരണം; 77കാരൻ മരിച്ചത് പെരിന്തൽമണ്ണയിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലിരിക്കെ

പെണ്‍കുട്ടികളുടെ കാല് തടവി; തമിഴ്‌നാട് വിദ്യാഭ്യാസ മന്ത്രി വിവാദത്തില്‍; പോക്‌സോ കേസെടുക്കണമെന്ന് ഡിഎംകെ

ആവിഷ്‌കാര സ്വാതന്ത്ര്യത്തിന് നിയന്ത്രണം ഏർപ്പെടുത്തി ജുഡീഷ്യറിയെ ദുർബലപ്പെടുത്തി : അടിയന്തരാവസ്ഥയെ ഓർമപ്പെടുത്തി പ്രതിരോധ മന്ത്രി രാജ്‌നാഥ് സിംഗ്

പ്രായപൂര്‍ത്തിയാകാത്ത രണ്ട് കുട്ടികളെ പീഡിപ്പിച്ചു; അതിഥിത്തൊഴിലാളിക്ക് 111 വര്‍ഷം കഠിന തടവ്

കോൺഗ്രസ് നേതാക്കളുടെ അധികാരത്തോടുള്ള അത്യാഗ്രഹവും അഹങ്കാരവുമാണ് അടിയന്തരാവസ്ഥ ഏർപ്പെടുത്താൻ കാരണമായത് : അമിത് ഷാ

‘നമ്മളെ ഇഷ്ടപ്പെടാത്തവർക്ക് നമ്മൾ എന്ത് ചെയ്താലും ഇഷ്ടപ്പെടില്ല’; പൊതുവേദികളിൽ വരാൻ പേടി: രജനീകാന്ത്

ബ്ലേഡ് ഉപയോഗിച്ച് ആക്രമണം, ശവം പോലും വീട്ടുകാരെ കാണിക്കില്ലെന്ന് ഭീഷണി; 10 എസ്എഫ്ഐ പ്രവർത്തകർക്കെതിരെ കേസ്

ഞായര്‍ മുതല്‍ മഴ ശക്തമാകും; വിവിധ ജില്ലകളില്‍ യെല്ലോ അലര്‍ട്ട്

’10 ലക്ഷം വിലമതിക്കുന്ന വജ്രമാല കാണാതായി’; രവി മോഹന്റെ വീട്ടില്‍ മോഷണ വിവാദം, വീട്ടുജോലിക്കാരെ തടഞ്ഞുവെച്ചതായി ആരോപണം

വീണയ്‌ക്ക് ഇന്ന് തലയൂരാനാവില്ല; മാസപ്പടി കേസിൽ വീണ വീണ്ടും ഇ ഡിക്ക് മുന്നിലെത്തി, 134 സുപ്രധാന രേഖകളിൽ വിശദ ചോദ്യം ചെയ്യൽ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.