ന്യൂദൽഹി: കള്ളപ്പണം വെളുപ്പിക്കൽ അന്വേഷണത്തിന്റെ ഭാഗമായി നടി ശിൽപ ഷെട്ടിയുടെയും ഭർത്താവ് രാജ് കുന്ദ്രയുടെയും സ്വത്തുക്കൾ ഇഡി കണ്ടുകെട്ടി. ബിറ്റ്കോയിനുകൾ ഉപയോഗിച്ച് നിക്ഷേപകരുടെ ഫണ്ട് വഞ്ചിച്ചതാണ് കേസ്.
പൂനെയിലെ ഒരു ബംഗ്ലാവും ഇക്വിറ്റി ഷെയറുകളും ഉൾപ്പെടെ 98 കോടി രൂപയുടെ സ്വത്തുക്കൾ കണ്ടുകെട്ടിയതായി എൻഫോഴ്സ്മെൻ്റ് ഡയറക്ടറേറ്റ് വ്യാഴാഴ്ച അറിയിച്ചു.
അറ്റാച്ച് ചെയ്ത സ്വത്തുക്കളിൽ നിലവിൽ ഷെട്ടിയുടെ പേരിലുള്ള ജുഹുവിലെ (മുംബൈ) റെസിഡൻഷ്യൽ ഫ്ലാറ്റും പൂനെയിലെ റെസിഡൻഷ്യൽ ബംഗ്ലാവും കുന്ദ്രയുടെ പേരിലുള്ള ഇക്വിറ്റി ഷെയറുകളും ഉൾപ്പെടുന്നുവെന്ന് ഫെഡറൽ ഏജൻസി പ്രസ്താവനയിൽ പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: