Categories: India

ആമിർ ഖാന്റെ ഡീപ് ഫേക്ക് വീഡിയോ: മുംബൈ പോലീസ് എഫ്ഐആർ രജിസ്റ്റർ ചെയ്തു

Published by

മുംബൈ: ബോളിവുഡ് സൂപ്പർ താരം ആമിർ ഖാന്റെ ഡീപ് ഫേക്ക് വീഡിയോയുമായി ബന്ധപ്പെട്ട് മുംബൈ പോലീസ് എഫ്ഐആർ രജിസ്റ്റർ ചെയ്തു.

താരത്തിന്റെ പരാതിയെ തുടർന്ന് ഇന്ത്യൻ പീനൽ കോഡ് 419 (ആൾമാറാട്ടം), 420 (വഞ്ചന), ഇൻഫർമേഷൻ ടെക്നോളജി നിയമത്തിലെ വ്യവസ്ഥകൾ തുടങ്ങിയവ അനുസരിച്ച് ബുധനാഴ്ച ഖാർ പോലീസ് സ്റ്റേഷനിൽ എഫ്ഐആർ ഫയൽ ചെയ്തത്.

27-സെക്കൻഡ് വീഡിയോ ക്ലിപ്പിൽ ആർട്ടിഫിഷ്യൽ ഇന്റലിജൻസ് (എഐ) സാങ്കേതികവിദ്യ ഉപയോഗിച്ച് എഡിറ്റുചെയ്തതായി വ്യക്തമാകുന്നുണ്ട്.

Share
പ്രതികരിക്കാൻ ഇവിടെ എഴുതുക
Published by