Thursday, September 17, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Sports

17ഉം 18ഉം വയസ്സായ ഗുകേഷും പ്രജ്ഞാനന്ദയും ലോക ചെസ് വിദഗ്ധരെ അത്ഭുതപ്പെടുത്തുന്നു; പത്താം റൗണ്ട് പിന്നിട്ടിട്ടും ഇരുവരും ഒന്നും രണ്ടും സ്ഥാനങ്ങളില്‍

ലോക ചെസ് വിദഗ്ധരെ അത്ഭുതപ്പെടുത്തുകയാണ് 17ഉം 18ഉം വയസ്സ് മാത്രം പ്രായമുള്ള ഗുകേഷും പ്രജ്ഞാനന്ദയും. ലോകചാമ്പ്യനെ നേരിടാനുള്ള ജേതാവിനെ കണ്ടെത്താനുള്ള കാന്‍ഡിഡേറ്റ്സ് ചെസില്‍ പത്താം റൗണ്ട് പിന്നിട്ടിട്ടും ഒന്നും രണ്ടും സ്ഥാനങ്ങള്‍ മറ്റുള്ളവര്‍ക്ക് വിട്ടുകൊടുക്കാതെ നിലനിര്‍ത്തുകയാണ് ഗുകേഷും പ്രജ്ഞാനന്ദയും.

ഗിരീഷ്‌കുമാര്‍ പി. ബി.byഗിരീഷ്‌കുമാര്‍ പി. ബി.
Apr 16, 2024, 10:20 am IST
inSports

ടൊറന്‍റോ: ലോക ചെസ് വിദഗ്ധരെ അത്ഭുതപ്പെടുത്തുകയാണ് 17ഉം 18ഉം വയസ്സ് മാത്രം പ്രായമുള്ള ഗുകേഷും പ്രജ്ഞാനന്ദയും. ലോകചാമ്പ്യനെ നേരിടാനുള്ള ജേതാവിനെ കണ്ടെത്താനുള്ള കാന്‍ഡിഡേറ്റ്സ് ചെസില്‍ പത്താം റൗണ്ട് പിന്നിട്ടിട്ടും ഒന്നും രണ്ടും സ്ഥാനങ്ങള്‍ മറ്റുള്ളവര്‍ക്ക് വിട്ടുകൊടുക്കാതെ നിലനിര്‍ത്തുകയാണ് ഗുകേഷും പ്രജ്ഞാനന്ദയും. പത്താം റൗണ്ടില്‍ ഗുകേഷ് സമനിലയില്‍ കുരുക്കിയത് റഷ്യന്‍ ഗ്രാന്‍ഡ് മാസ്റ്റര്‍ ഇയാന്‍ നെപോമ് നെഷിയെയാണ്. ഗുകേഷും ഇയാന്‍ നെപോമ്നെഷിയും ഇപ്പോള്‍ ആറ് പോയിന്‍റ് വീതം നേടി ഒന്നാം സ്ഥാനത്തുണ്ട്.

പ്രജ്ഞാനന്ദ ഇന്ത്യന്‍ താരം വിദിത് ഗുജറാത്തിയുമായി പത്താം റൗണ്ടില്‍ സമനിലയില്‍ പിരിഞ്ഞു. അപകടകാരികളായ യുഎസ് ഗ്രാന്‍ഡ് മാസ്റ്റര്‍മാരായ ഫാബിയാനോ കരുവാനയും ഹികാരു നകാമുറയും വിജയിച്ചത് ശ്രദ്ധിക്കേണ്ടതുണ്ട്. പരിചയസമ്പന്നരായ ഇവര്‍ കപ്പടിക്കുമെന്നാണ് അഞ്ച് വട്ടം ലോകചാമ്പ്യനായ ഇപ്പോള്‍ മത്സരിക്കാതെ മാറിനില്‍ക്കുന്ന നെതര്‍ലാന്‍റ്സിന്റെ മാഗ്നസ് കാള്‍സന്‍ പ്രവചിക്കുന്നത്. ഫാബിയാനോ കരുവാനയെ പത്താം റൗണ്ടില്‍ തോല്‍പിച്ചത് അപകടകാരിയായ ഫ്രഞ്ച് താരം അലിറെസ ഫിറൂജ്സയെയാണ്. കാന്‍ഡിഡേറ്റ്സില്‍ ഗുകേഷിനെ തോല്‍പിച്ച് ഞെട്ടിച്ച താരമാണ് അലിറെസ ഫിറൂജ്സ.അതുപോലെ ഹികാരു നകാമുറ അസര്‍ ബൈജാന്റെ നിജാത് അബസൊവിനെയാണ് പത്താം റൗണ്ടില്‍ തോല്പിച്ചത്. ഇതോടെ പ്രജ്ഞാനന്ദ, ഫാബിയാനോ കരുവാന, ഹികാരു നകാമുറ എന്നിവര്‍ അഞ്ചര പോയിന്‍റുകളോടെ രണ്ടാം സ്ഥാനത്ത് നിലയുറപ്പിച്ചിരിക്കുകയാണ്.

ഇനിയാണ് കാന്‍ഡിഡേറ്റ്സ് ചെസ് പൊടിപാറാന്‍ പോകുന്നത്. രക്തച്ചൊരിച്ചില്‍ നടത്തിയാല്‍ മാത്രം വിജയം. വിജയം നേടിയാല്‍ മാത്രം സ്ഥാനം എന്നതാണ് സ്ഥിതി. നിര്‍ണ്ണായകമായ നാല് റൗണ്ടുകള്‍ കൂടി ഇനി കാന്‍ഡിഡേറ്റ്സില്‍ ബാക്കിയുണ്ട്. ആരാണ് 2023ലെ ലോകചാമ്പ്യനായ ചൈനയുടെ ഡിങ് ലിറനുമായി 2024ലെ ലോകകിരീടത്തിനായി പൊരുതുക? ഇപ്പോള്‍ ഈ അഞ്ചുകളിക്കാര്‍ക്കും-ഗുകേഷ്, ഇയാന്‍ നെപോമ് നെഷി, പ്രജ്ഞാനന്ദ, ഹികാരു നകാമുറ, ഫാബിയാനോ കരുവാന-  തുല്യ സാധ്യതകളുണ്ട്. കളിക്കാര്‍ എല്ലാം അതീവ സമ്മര്‍ദ്ദത്തിലാണ്. ഈ സമ്മര്‍ദ്ദത്തെ അതിജീവിച്ച് പ്രജ്ഞാനന്ദയും ഗുകേഷും ഒന്നും രണ്ടും സ്ഥാനങ്ങള്‍ 14ാം റൗണ്ട് വരെയും നിലനിര്‍ത്തിയാല്‍ നാളെ ലോകചെസിനെ കീഴടക്കുന്ന അത്ഭുതപ്രതിഭകളായി ഇവര്‍ മാറും എന്നതില്‍ സംശയമില്ല.

കാന്‍‍ഡിഡേറ്റ്സ് ചെസില്‍ ആറാം റൗണ്ട് മുതല്‍ ഒന്നും രണ്ടും സ്ഥാനങ്ങള്‍ വിട്ടുകൊടുക്കാതെ നിലനിര്‍ത്തുക എന്നത് ഗുകേഷിനെയും പ്രജ്ഞാനന്ദയെയും സംബന്ധിച്ചിടത്തോളം ചെറിയ കാര്യമല്ല. കാരണം ഇവര്‍ ഇതാദ്യമായാണ് ലോകത്തിലെ ഏറ്റവും സുപ്രധാനമായ ഗ്രാന്‍റ് മാസ്റ്റര്‍മാരുടെ ചെസ് പോരാട്ടമായ കാന്‍ഡിഡേറ്റ്സ് ടൂര്‍ണ്ണമെന്‍റില്‍ കളിക്കുന്നത്. യാതൊരു മുന്‍പരിചയമില്ലെങ്കിലും പരിചയസമ്പന്നരെപ്പോലെയാണ് ഇരുവരും കളിക്കുന്നത്. ജയിക്കേണ്ടത് മാത്രം ജയിക്കുക, പരമാവധി സമനില പിടിക്കുക. തോല്‍ക്കാതിരിക്കുക.- ഈ തന്ത്രമാണ് ഗുകേഷും പ്രജ്ഞാനന്ദയും പയറ്റുന്നത്. അതുകൊണ്ടാണ് ജയത്തിന്റെ വക്കില്‍ എത്തിയിട്ടും ഇയാന്‍ നെപോമ് നെഷിയുമായുള്ള മത്സരത്തില്‍ പ്രജ്ഞാനന്ദ ഒടുവില്‍ സമനിലയ്‌ക്ക് സമ്മതിച്ചത്. വെറുതെ റിസ്കെടുത്ത് പൊല്ലാപ്പാക്കേണ്ടല്ലോ എന്ന മുന്‍ കരുതല്‍. അതേ സമയം ആറ് മണിക്കൂര്‍ പൊരുതിയാണ് ഗുകേഷ് അസര്‍ബൈജാന്‍ താരം നിജാത് അബസൊവിനെ മുട്ടുകുത്തിച്ച് ജയം വരുതിയിലാക്കിയത്. ഇത് ഉറപ്പായി ജയിക്കും എന്ന് തോന്നുന്ന മത്സരത്തെ കൈപ്പിടിയിലൊതുക്കുക എന്ന തന്ത്രമാണ്.

മാത്രമല്ല, ഗുകേഷും പ്രജ്ഞാനന്ദയും തമിഴ്നാട്ടില്‍ നിന്നുള്ള സാധാരണ ചെസ് കളിക്കാരല്ല. ഇപ്പോള്‍ കോര്‍പറേറ്റുകളുടെ താങ്ങും തണലുമുള്ള പ്രൊഫഷണല്‍ താരങ്ങളാണ്. ഇവരുടെ താമസം, വിമാനയാത്രച്ചെലവ്, പരിശീലനച്ചെലവ് ഇതെല്ലാം വഹിക്കാന്‍ വമ്പന്‍ കമ്പനികള്‍ ഉണ്ട്. ഗുകേഷിനെ അഞ്ച് വര്‍ഷത്തേക്ക് സ്പോണ്‍സര്‍ ചെയ്തിരിക്കുന്നത് ഇന്‍വെസ്റ്റ് മെന്‍റ് സ്ഥാപനമായ വെസ്റ്റ് ബ്രിഡ്ജ് കാപിറ്റല്‍ ആണ്. പ്രജ്ഞാനന്ദയെ സ്പോണ്‍സര്‍ ചെയ്തിരിക്കുന്നത് അദാനി ഗ്രൂപ്പാണ്.

ഹംപി തളച്ചത് കുതിരയായ് പായുന്ന ചൈനീസ് താരത്തെ

വനിതകളില്‍ പ്രജ്ഞാനന്ദയുടെ സഹോദരി വൈശാലിക്ക് വിജയം
വനിതാ ചെസ്സില്‍ പ്രജ്ഞാനന്ദയുടെ സഹോദരി വൈശാലി ബള്‍ഗേറിയന്‍ താരം സലിമോവയ്‌ക്കെതിരെ ജയം നേടി. അതുപോലെ ഒന്നാം സ്ഥാനത്ത് നിന്നിരുന്ന ചൈനയുടെ ടാന്‍ സോംഗിയെ സമനിലയില്‍ കുരുക്കിയതുവഴി ഇന്ത്യയുടെ കൊനേരു ഹംപി നാലരപോയിന്‍റോടെ മൂന്നാം സ്ഥാനത്തുണ്ട്. വൈശാലി രണ്ട് തോല്‍വി ഏറ്റുവാങ്ങിയതിനാല്‍ എട്ടാം സ്ഥാനത്താണ്.

കളിക്കിടയില്‍ ഒരു പരാതി

ഇതിനിടെ ഗെയിമിനിടയില്‍ ചീഫ് ആര്‍ബിട്രേറ്റര്‍ അനാവശ്യമായി ഇടപെട്ടെന്ന പരാതിയുമായി അസര്‍ബൈജാന്‍ താരം അലിറെസ ഫിറൂസ്ജ രംഗത്തെത്തിയതും കൗതുകമായി. മാനസികസമ്മര്‍ദ്ദം തണുപ്പിക്കാന്‍ എഴുന്നേറ്റ് നടക്കുന്ന പതിവ് പല താരങ്ങള്‍ക്കും ഉണ്ട്. താന്‍ നടക്കുമ്പോള്‍ ഷൂസിന്റെ ശബ്ദം കാരണം എതിരാളിക്ക് അസ്വസ്ഥതയുണ്ടെന്ന് അലിറെസ ഫിറൂസ്ജയോട് കളിക്കിടയില്‍ ചീഫ് ആര്‍ബിട്രേറ്റര്‍ മാര്‍ഗെറ്റിസ് പറഞ്ഞു എന്നതാണ് പരാതി. അലിറെസയും റഷ്യയുടെ ഇയാന്‍ നെപോമ് നെഷിയും തമ്മുല്‍ നടന്ന ഒമ്പതാം റൗണ്ടില്‍ നടന്ന മത്സരത്തിലായിരുന്നു ഈ പരാതി. പത്താം റൗണ്ടിലും ചീഫ് ആര്‍ബിട്രര്‍ക്കെതിരെ അലിറെസ റിറൂസ്ജ പരാതി പറഞ്ഞത് കാന്‍ഡിഡേറ്റ്സ് സംഘാടകരില്‍ വലിയ അസ്വസ്ഥതയുണ്ടാക്കിയിട്ടുണ്ട്. കാന്‍ഡിഡേറ്റ്സില്‍ രണ്ടാം റാങ്ക് താരമായ ഫാബിയാനോ കരുവാനയെ പത്താം റൗണ്ടില്‍ തോല്‍പിച്ചത് അപകടകാരിയായ ഫ്രഞ്ച് താരം അലിറെസ ഫിറൂജ്സയെയാണ്. കാന്‍ഡിഡേറ്റ്സില്‍ ഗുകേഷിനെ തോല്‍പിച്ച് ഞെട്ടിച്ച താരമാണ് അലിറെസ ഫിറൂജ്സ. അതുകൊണ്ട് അലിറെസ ഫിറൂസ് ജയുടെ പരാതി മുഖവലിയ്‌ക്കെടുത്തേ മതിയാവൂ.

 

Tags: CandidatesChessIannepomniatchiPraggnanandhaaChesscandidatesGukeshCandidates #chesscandidates2024ViditGujarati
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

കല്യാണി സിരിന്‍ വിശ്വനാഥന്‍ ആനന്ദിനൊപ്പം (വലത്ത്)
Chess

കൊടുങ്ങല്ലൂരില്‍ നിന്നും ഒരു വനിതാ ചെസ് താരം..കല്യാണി സിരിന്‍ ഗ്രാൻഡ് മാസ്റ്റർ നോം നേടുന്ന ആദ്യ മലയാളി പെണ്‍കുട്ടി;വനിതാ ചെസ് റാങ്കിംഗില്‍ ആറ്

Sports

ഗ്രാന്‍ഡ് ചെസ് ടൂര്‍ ഫൈനലില്‍ പ്രഗ്‌നാനന്ദ; വിന്‍സെന്റ് കീമറെ തകര്‍ത്തു

India

പ്രജ്ഞാനന്ദ സിന്‍ക്വിഫീല്‍ഡ് ചെസ്സില്‍ ഒന്നാം സ്ഥാനത്തേക്കുയര്‍ന്നു, ഇനി ഒരു റൗണ്ട് ബാക്കി, മികച്ച പ്രകടനം കാരണം ഗ്രാന്‍റ് ചെസ് ടൂറില്‍ കളിക്കും

India

സിന്‍ക്വിഫീല്‍ഡ് ചെസ്സില്‍ രണ്ടാം സ്ഥാനത്ത് തുടര്‍ന്ന് പ്രജ്ഞാനന്ദ

Sports

സിന്‍ക്വിഫീല്‍ഡ് ചെസ്സില്‍ പ്രജ്ഞാനന്ദയ്‌ക്ക് ശക്തമായ തിരിച്ചുവരവ് വാന്‍ ഫോറീസ്റ്റിനെ തോല്‍പിച്ചു, സോയുമായി സമനിലയും

പുതിയ വാര്‍ത്തകള്‍

മഹാകവി കുമാരനാശാന്‍ ദേഹവിയോഗ ശതാബ്ദിസമാപന സമ്മേളനം ശ്രീനാരായണ ധര്‍മ്മസംഘം ട്രസ്റ്റ് പ്രസിഡന്റ്് സച്ചിദാനന്ദ സ്വാമി ഉദ്ഘാടനം ചെയ്യുന്നു

ശ്രീനാരായണഗുരുദേവന്‍ സര്‍വ്വ ലോകത്തിനും സ്വീകാര്യനെന്ന് മനസിലാക്കിയത് കുമാരനാശാന്‍: സച്ചിദാനന്ദ സ്വാമി

സെൻസർ ബോർഡ് പുനഃസംഘടിപ്പിച്ചു; പ്രിയദർശൻ, സുനിൽ ഷെട്ടി ഉൾപ്പെടെ 18 പുതിയ അംഗങ്ങൾ

ദുര്‍ഗാഷ്ടമിക്ക് പൊതുഅവധി നല്‍കണം; വിദ്യാഭ്യാസമന്ത്രിക്ക് എന്‍ടിയു കത്ത് നല്‍കി

അറബിക്കടലില്‍ പുതിയ ഈല്‍ മത്സ്യത്തെ കണ്ടെത്തി

മെഹുവ മൊയ്ത്രയ്‌ക്ക് നേരെ മുട്ടയേറ്

സ്തനാര്‍ബുദ മരുന്ന്: ഹര്‍ജി ഹൈക്കോടതി വിധി പറയാനായി മാറ്റി

എന്‍ടിയു സംസ്ഥാന വനിതാ സംഗമം ‘പ്രജ്ഞ 26’ 19ന് കൊച്ചിയില്‍

സംസ്ഥാനത്ത് വന്‍ തോതില്‍ വനഭൂമി കൈയേറ്റമെന്ന് റിപ്പോര്‍ട്ട്

വിരല്‍ത്തുമ്പില്‍ ഒതുങ്ങുന്ന വിസ്മയ ഗണേശ ശില്‍പം; 1.3 സെ.മീ. വലുപ്പം

വിശ്വകര്‍മ ദേവാരാധനയുടെ പുണ്യദിനം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.