Thursday, September 17, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Entertainment

അച്ഛനെതിരെ കേസ് കൊടുത്ത മകളാണ്. അച്ഛൻ മരിച്ച് കിടക്കുമ്പോഴും യൂണിഫോം ചുരിദാറൊക്കെ വാങ്ങിയല്ലോ

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Apr 10, 2024, 06:52 pm IST
inEntertainment

സൂത്രധരൻ എന്ന‌ സിനിമയിലൂടെ ലോഹിതദാസ് മലയാളികൾക്ക് നൽകിയ അന്നത്തെ പുതിയ പ്രതീക്ഷയായിരുന്നു മീര ജാസ്മിൻ. ആദ്യ സിനിമയിൽ തന്നെ മികച്ച പ്രകടനം മീര കാഴ്ചവെച്ചു. ശ്രീവിദ്യക്ക് ശേഷം നായികയായി അഭിനയിച്ച എല്ലാ മലയാളം ചിത്രങ്ങളിലും സ്വന്തം ശബ്ദത്തിൽ അഭിനയിച്ച നടിയാണ് മീര ജാസ്മിൻ. മഞ്ജു വാര്യർക്കുപോലും തുടക്കസമയത്തുള്ള സിനിമകളിൽ മറ്റ് പലരുമാണ് ശബ്ദം നൽകിയിരുന്നതത്രെ. അവിടെയാണ് മീര ജാസ്മിൻ ഞെട്ടിച്ചത്. ആദ്യ സിനിമ മുതൽ സ്വന്തം ശബ്ദമാണ് ഉപയോഗിച്ചത്.

പിന്നീട് ഇറങ്ങിയ ഗ്രാമഫോൺ, കസ്തൂരിമാൻ, പാഠം ഒരു വിലാപം, പെരുമഴകാലം, അച്ചുവിന്റെ അമ്മ, രസതന്ത്രം, ഒരേ കടൽ, വിനോദയാത്ര തുടങ്ങിയ സിനിമകളിൽ മികച്ച പ്രകടനങ്ങളാണ് കാഴ്ചവെച്ചത്. ലോഹിതദാസ്, സത്യൻ അന്തിക്കാട്, കമൽ എന്നിവരുടെ പ്രിയപ്പെട്ട നായികയായിരുന്നു മീര. ഇതിൽ തന്നെ ലോഹിതദാസിന്റെ കസ്തൂരിമാനിലെ പ്രിയംവദ ഒരിക്കലും മറക്കാൻ പറ്റാത്ത മീര ജാസ്മിൻ പ്രകടനമാണ് ആ സിനിമയിൽ നമ്മളെ അത്ഭുതപെട്ടുത്തുന്ന പ്രകടനമായിരുന്നു.

തുടക്ക സമയത്ത് ഞെട്ടിച്ച മീര പിന്നീട് ടൈപ് കാസ്റ്റിങ്ങും മറ്റും കൊണ്ട് നിറം മങ്ങിയ അഭിനേത്രിയായി മാറി. മകൾ, ക്വീൻ എലിസബത്ത് സിനിമകളിലൂടെ മീര വീണ്ടും പഴയ പ്രതാപത്തിലേക്ക് വരാനുള്ള ശ്രമങ്ങൾ‌ ആരംഭിച്ച് കഴിഞ്ഞു. അതേസമയം കഴിഞ്ഞ ദിവസമാണ് മീരയുടെ പിതാവ് അന്തരിച്ചത്. സിനിമാ മേഖലയിൽ നിന്നും ദിലീപ്, ബ്ലെസി, നരേൻ അടക്കമുള്ള താരങ്ങൾ മീരയേയും കുടുംബത്തേയും ആശ്വസിപ്പിക്കാനെത്തിയിരുന്നു.

പിതാവിന്റെ മൃതദേഹത്തിന് അരികിലിരുന്ന് പൊട്ടിക്കരയുന്ന മീരയുടെ വീഡിയോ വൈറലാണ്. എന്നാൽ ആ വീഡിയോയ്‌ക്ക് വലിയ രീതിയിലുള്ള വിമർശനമാണ് ലഭിക്കുന്നത്. അതിന് ഒരു കാരണം മീര അടക്കം കുടുംബാം​ഗങ്ങളെല്ലാം ഓരോ നിറത്തിലുള്ള വസ്ത്രം വാങ്ങി ധരിച്ച് സംസ്കാര ചടങ്ങിൽ പങ്കെടുത്തുവെന്നതാണ്.

മറ്റൊന്ന് മീരയും പിതാവും തമ്മിൽ പണ്ട് ഉണ്ടായിരുന്ന കേസും വഴക്കുമാണ്. കോസ്റ്റ്യൂമേ നീയാണ് എന്റെ എല്ലാം, അച്ഛന് എതിരെ കേസ് കൊടുത്ത മകളല്ലേ ഇവൾ മരിച്ചപ്പോൾ ഒന്നയോ?, അച്ഛൻ മരിച്ച് കിടക്കുമ്പോഴും യൂണിഫോം ചുരിദാറൊക്കെ വാങ്ങിയല്ലോ, അച്ഛൻ ജീവിച്ചിരുന്നപ്പോൾ തമ്മിൽ തല്ല്. എന്നിട്ടിപ്പോൾ ആനന്ദ കണ്ണീർ, ജന്മം കൊടുത്ത അച്ഛന് എതിരെ കേസ് കൊടുത്ത മകൾ എന്നിങ്ങനെ നീളുന്നു മീരയെ വിമർശിച്ചുള്ള കമന്റുകൾ.

അതേസമയം വിമർശിക്കുന്നവർക്കിടയിൽ ചിലർ മീരയെ അനുകൂലിച്ചും എത്തി. ഓരോ നാട്ടിലും ഓരോ ആചാരമല്ലേ… ചിലപ്പോൾ വൈറ്റ് ഡ്രസ്സ്‌ നിർബന്ധമാണെങ്കിലോ?, എത്ര ശത്രുവായാലും മരിച്ചത് സ്വന്തം അച്ഛനാണ് അപ്പോൾ മക്കൾക്ക് സ്നേഹം ഉണ്ടാവും എന്നാണ് അനുകൂലിച്ചവർ കുറിച്ചത്.

അസുഖത്തെ തുടർന്ന് എറണാകുളത്തെ ആശുപത്രിയിൽ ചികിത്സയിലിരിക്കെയായിരുന്നു മീരയുടെ പിതാവ് ജോസഫ് ഫിലിപ്പ് അന്തരിച്ചത്. 83 വയസായിരുന്നു. വർഷങ്ങളായി മുംബൈയിലായിരുന്നു. എടത്വ കടമാട്ട് ഏലിയാമ്മ ജോസഫാണ് ഭാര്യ.

 

Tags: Malayalam MovieMeera Jasmine
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

New Release

പൃഥ്വിരാജ് – മഞ്ജു വാര്യർ ചിത്രം ”ഒടിയൻ: ദി ഏജ് ഓഫ് ഇല്ല്യൂഷൻ” തുടങ്ങി.

New Release

സഹയാത്ര ഫിലിംസിന്റെ ബാനറിൽ നിർമ്മിക്കുന്ന ഇൻസൈറ്റ് ചിത്രത്തിന്റെ പൂജ നടന്നു

New Release

അവന്റെ മരണത്തിനു പിന്നിലുള്ള ആരായാലും അവരെ നിങ്ങളുടെ മുമ്പിൽ കൊണ്ടുചെന്നു നിർത്തും!

Entertainment

അടിയന്തരാവസ്ഥയുടെ മായാത്ത മുറിവുകളുമായി ‘ഒഴിയാതെ’

Entertainment

സ്പാനിഷ് താരം ആന്‍ഡ്രിയ റവേര മലയാളത്തില്‍; രണ്ട് രഹസ്യങ്ങള്‍ ഒക്ടോബര്‍ ഒമ്പതിന് റിലീസ്

പുതിയ വാര്‍ത്തകള്‍

യുഎസ് ഡോളര്‍ പലിശനിരക്ക് കൂട്ടി, ഇന്ത്യയ്‌ക്ക് തിരിച്ചടി; ട്രംപിന് തിരിച്ചടിയാകും;;സ്വര്‍ണ്ണവില താഴ്ന്നേയ്‌ക്കും

സാമന്തയും ഭര്‍ത്താവ് രാജ് നിഡിമോരുവും (വലത്ത്)

സാമന്ത റൂത്ത് പ്രഭുവിന്റെ ഗര്‍ഭകാല ഭക്ഷണം ഇഡ്ഡലി സാമ്പാര്‍, തൈര് സാദം, ദോശ….തീക്കടല്‍ കടന്ന സാമന്തയുടെ ജീവിതത്തില്‍ മധുരം

പ്രശസ്ത ഗായിക എം.എസ്. സുബ്ബലക്ഷ്മിയുടെ ജീവിതകഥ സിനിമയാകുന്നു…ഈ ബയോപികില്‍എംഎസ് സുബ്ബലക്ഷ്മിയാകാന്‍ രശ്മിക മന്ദാന

സർവേശ്വരകാരകനായ വ്യാഴം അനുകൂലമാവാൻ ഓരോ നാളുകാരും ചെയ്യേണ്ടത്

ഹൂതികളുടെ മുന്നേറ്റത്തില്‍ തകര്‍ന്ന് സൗദി…ഒടുവില്‍ മക്കയും ആക്രമിച്ചതോടെ ഇസ്രയേലിന് മുന്നില്‍ അഭയം തേടി സൗദി

നടി ശ്രീദേവിയുടെ കുടുംബവുമായുള്ള സ്വത്തുതര്‍ക്കം മധ്യസ്ഥതയ്‌ക്ക് വിട്ട് സുപ്രീം കോടതി

ഇസ്ലാമിസ്റ്റുകളുടെ പരിഹാസവും, ഭീഷണിയും വിലപ്പോവില്ല : വിനായക പൂജ നടത്തി സൽമാൻ ഖാൻ

അച്ഛന്റെ പേരിൽ അയോധ്യയിൽ ധർമ്മശാല പണിയാൻ അമിതാഭ് ബച്ചൻ ; രാമഭക്തർക്ക് താമസവും, മറ്റ് സൗകര്യങ്ങളും ഒരുക്കും

കേന്ദ്ര സര്‍ക്കാരിന്റെ ആര്‍ത്തവ ശുചിത്വ നയം സമ്പൂര്‍ണ്ണമായി നടപ്പാക്കണമെന്ന് സംസ്ഥാനങ്ങളോട് സുപ്രീം കോടതി

രാജസ്ഥാനിലെ ബിജെപി മുഖ്യമന്ത്രി ഭജന്‍ലാല്‍ ശര്‍മ്മ തെരഞ്ഞെടുപ്പ് പ്രചാരണം നടത്തുന്നു

രാജസ്ഥാനില്‍ ബിജെപിയ്‌ക്ക് ഇരട്ടി ആവേശം…ബിജെപി ഭരണം മൂന്ന് വര്‍ഷം പിന്നിട്ടെങ്കിലും ജനപിന്തുണയില്‍ മാറ്റമില്ല

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.