ന്യൂദല്‍ഹി: ഇന്ത്യയുടെ 2023-24ലെ സാമ്പത്തിക വളര്‍ച്ച 7.6% തന്നെയാണെന്നും 2047 വരെ ഇന്ത്യയുടെ 8% സാമ്പത്തിക വളര്‍ച്ച തുടരുമെന്നും ഐഎംഎഫിലെ ഇന്ത്യന്‍ പ്രതിനിധി കൃഷ്ണമൂര്‍ത്തി വി. സുബ്രഹ്മണ്യന്‍. ഇന്ത്യയുടെ 2023-24ലെ സാമ്പത്തിക വളര്‍ച്ച 6.1 ശതമാനമാണെന്ന ഐഎംഎഫ് വക്താവ് ജൂലി കൊസാകിന്റെ പ്രസ്താവനയെ കൃഷ്ണമൂര്‍ത്തി വി. സുബ്രഹ്മണ്യന്‍ നിഷേധിച്ചു. ഇന്ത്യയുടെ സാമ്പത്തിക വളര്‍ച്ച കണക്കുകൂട്ടുന്നതില്‍ ഐഎംഎഫ് തുടര്‍ച്ചയായി പിഴവുകള്‍ വരുത്തുകയാണെന്നും കൃഷ്ണമൂര്‍ത്തി വി. സുബ്രഹ്മണ്യന്‍ പറഞ്ഞു.
കൃഷ്ണമൂര്‍ത്തി വി. സുബ്രഹ്മണ്യന്‍ ഈയിടെ ഒരു സെമിനാറില്‍ ഇന്ത്യ 2047 വരെ 8 ശതമാനം വളര്‍ച്ച തുടരുമെന്ന പ്രസ്താവനയെ ഐഎംഎഫ് വക്താവ് നിഷേധിച്ചിരുന്നു. 2023-24ലെ ഇന്ത്യയുടെ സാമ്പത്തിക വളര്‍ച്ച വെറും 6.1% മാത്രമാണെന്നും ഐഎംഎഫ് വക്താവ് കൊസാക് പ്രസ്താവിച്ചിരുന്നു. എന്നാല്‍ ഐഎംഎഫ് വക്താവിന്റെ ഈ പ്രസ്താവന തെറ്റാണെന്നും ഇന്ത്യയുടെ സാമ്പത്തിക വളര്‍ച്ച കണക്കുകൂട്ടുന്നതില്‍ ഐഎംഎഫ് തെറ്റുവരുത്തുന്നുണ്ടെന്നും കൃഷ്ണമൂര്‍ത്തി വി. സുബ്രഹ്മണ്യന്‍ പറഞ്ഞു.
ഈയിടെ ഒരു സെമിനാറില്‍ 2047 വരെ ഇന്ത്യയുടെ സാമ്പത്തിക വളര്‍ച്ച 8% ആയി തുടരുമെന്ന് കൃഷ്ണമൂര്‍ത്തി വി. സുബ്രഹ്മണ്യത്തിന്റെ പ്രസ്താവന ഐഎംഎഫ് തന്നെ വന്‍വിവാദമാക്കിയിരുന്നു. അതിനെ തുടര്‍ന്നാണ് ഐഎംഎഫ് വക്താവ് കൊസാക് രംഗത്ത് വന്നത്. എന്നാല്‍ കൃഷ്ണമൂര്‍ത്തി വി. സുബ്രഹ്മണ്യന്‍ വാര്‍ത്താസമ്മേളനത്തില്‍ ഇതിനെ ശക്തമായി എതിര്‍ത്തു.
“ഐഎംഎഫ് ഇന്ത്യയുടെ സാമ്പത്തിക വളര്‍ച്ച കണക്കുകൂട്ടുന്നതില്‍ തെറ്റുവരുത്തുകയാണ്. ഇന്ത്യ ഈ ദശകത്തില്‍ ഏഴ് ശതമാനത്തില്‍ കൂടുതല്‍ വളര്‍ച്ച കൈവരിക്കുമെന്ന് ഞാന്‍ പ്രവചിച്ചിരുന്നു. അത് ശരിയാവുകയും ചെയ്തു. ഐഎംഎഫ് 2022 നവമ്പറിലും 2023 ജനവരിയിലും 6.1% വളര്‍ച്ചയാണ് ഇന്ത്യയ്‌ക്കായി പ്രവചിച്ചത്. 2023 ഏപ്രിലില്‍ അവര്‍ അത് 5.9 ശതമാനമാക്കി താഴ്‌ത്തി. 2023 നവമ്പറില്‍ ഐഎംഎഫ് അത് 6.3 ശതമാനമാക്കി ഉയര്‍ത്തി. വാസ്തവത്തില്‍ ഇന്ത്യ 8 ശതമാനം വളര്‍ച്ച കൈവരിച്ചു. അതിനര്‍ത്ഥം ഐഎംഎഫ് ഇന്ത്യയുടെ സാമ്പത്തിക വളര്‍ച്ച പ്രവചിക്കുന്നതില്‍ 1.9ശതമാനത്തിന്റെ പിഴവ് വരുത്തിയെന്നാണ്. “-കൃഷ്ണമൂര്‍ത്തി വി. സുബ്രഹ്മണ്യം പറഞ്ഞു. ഇപ്പോള്‍ ഐഎംഎഫില്‍ ഇന്ത്യയുടെ പ്രതിനിധിയായ കൃഷ്ണമൂര്‍ത്തി വി. സുബ്രഹ്മണ്യന്‍ നേരത്തെ ഇന്ത്യയുടെ മുഖ്യ സാമ്പത്തിക ഉപദേഷ്ടാവായിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: