Sunday, October 18, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
ജന്മഭൂമി ഇ-പേപ്പർഇന്നത്തെ പത്രം ഓൺലൈനിൽ വായിക്കൂഇപ്പോൾ വായിക്കൂ →
Home
News
Kerala

ലീഗിന്റെ നാണക്കേട്, കോണ്‍ഗ്രസിന്റെ ഗതികേട്, സിപിഎമ്മിന്റെ ഓര്‍മ്മക്കേട്

കാവാലം ശശികുമാര്‍byകാവാലം ശശികുമാര്‍
Apr 5, 2024, 02:54 am IST
inKerala

കോഴിക്കോട്: വയനാട്ടില്‍, സ്വന്തം പ്രധാനമന്ത്രി സ്ഥാനാര്‍ത്ഥിയുടെ പ്രകടനത്തില്‍ സ്വന്തം പാര്‍ട്ടിയുടെ കൊടിപിടിക്കാന്‍ പറ്റാതെ വന്നത് മുസ്ലിം ലീഗിന്റെ നാണക്കേട്. ലീഗിന്റെ ‘മറുവിലക്കില്‍’ സ്വന്തം പാര്‍ട്ടിക്കൊടി പിടിക്കാന്‍ കഴിയാഞ്ഞത് കോണ്‍ഗ്രസിന്റെ ഗതികേട്. ഈ വിഷയത്തില്‍ ലീഗിനേയും കോണ്‍ഗ്രസിനേയും പരിഹസിക്കുന്ന കമ്മ്യൂണിസ്റ്റുകള്‍ക്ക് ഓര്‍മ്മക്കേട്.

വയനാട്ടില്‍ യുഡിഎഫ് സ്ഥാനാര്‍ത്ഥിയും കോണ്‍ഗ്രസ് നേതാവും ഇന്‍ഡി മുന്നണിയുടെ പ്രധാനമന്ത്രി സ്ഥാനാര്‍ത്ഥിയുമായ രാഹുല്‍ ഗാന്ധിയുടെ റോഡ് ഷോയിലാണ് ‘കൊടിവിലക്ക്’ ഉണ്ടായത്. യുഡിഎഫിന്റേയും യുപിഎയുടേയും ഘടകകക്ഷിയായ ഇന്ത്യന്‍ യൂണിയന്‍ മുസ്ലിം ലീഗിന്റെ, ചന്ദ്രക്കല അടയാളമുള്ള പച്ചക്കൊടി 2019 ലെ തെരഞ്ഞെടുപ്പില്‍ ദേശീയതലത്തില്‍ത്തന്നെ വിവാദമായി. പാക്കിസ്ഥാന്റെ കൊടിപോലെ, എന്ന വിമര്‍ശനവും ആരോപണവും വന്നത് കോണ്‍ഗ്രസിനേയും രാഹുല്‍ ഗാന്ധിയേയും പ്രതിരോധത്തിലാക്കി. അതേത്തുടര്‍ന്നാണ് ഇത്തവണ പ്രകടനങ്ങളില്‍ ലീഗിന്റെ പച്ചക്കൊടി ഒഴിവാക്കാന്‍ തീരുമാനിച്ചത്. പച്ചക്കൊടിയില്ലെങ്കില്‍ ഒരു കൊടിയും വേണ്ടെന്ന ലീഗ് നിര്‍ബന്ധത്തിന് വഴങ്ങി കോണ്‍ഗ്രസ് അവരുടെ മൂവര്‍ണ്ണക്കൊടിയും താഴ്‌ത്തി. പകരം ബലൂണ്‍ വീര്‍പ്പിച്ചുകെട്ടിയാണ് പ്രകടനം നടത്തിയത്.

എന്നാല്‍, ‘കോണ്‍ഗ്രസിന് മുസ്ലിം ലീഗിന്റെ വോട്ടുവേണം, പക്ഷേ കൊടിവേണ്ട, ഇത് ലീഗിനെയും പ്രവര്‍ത്തകരേയും അപമാനിക്കലാണ്,’ എന്ന് വിമര്‍ശിച്ച് സിപിഎം നേതാവും മുഖ്യമന്ത്രിയുമായ പിണറായി വിജയന്‍ നടത്തിയ പ്രസംഗമാണ് ഇപ്പോള്‍ ചര്‍ച്ചയാകുന്നത്. പിണറായിക്കും പാര്‍ട്ടിക്കും ഓര്‍മ്മക്കേടോ രാഷ്‌ട്രീയ വിവരക്കേടോ എന്ന് രാഷ്‌ട്രീയ നിരീക്ഷകര്‍ ചോദിക്കുന്നു.

പിണറായിയുടെ പാര്‍ട്ടി മുസ്ലിം ലീഗിന്റെ കൊടിത്തണലിലാണ് ഒരിക്കല്‍ കേരളം ഭരിച്ചത്. പാര്‍ട്ടിയുടെ താത്ത്വികാചാര്യന്‍ സഖാവ് ഇഎംഎസ്സാണ് അന്ന് പച്ചക്കൊടിയും ചുവപ്പുകൊടിക്കൊപ്പം പിടിച്ചത്. അതിനെ ന്യായീകരിക്കാന്‍ നടത്തിയ തലകുത്തിമറിയലുകള്‍ ഏറെ. ലീഗ് വര്‍ഗ്ഗീയ കക്ഷിയാണെന്ന് അതുവരെ പറഞ്ഞതെല്ലാം ഇഎംഎസ് സ്വയം വിഴുങ്ങി. പക്ഷേ, ലീഗ് ഭരണത്തിലിരുന്ന് അവരുടെ കാര്യങ്ങള്‍ കണ്ടുകഴിഞ്ഞപ്പോള്‍, ‘ഗുഡ് സര്‍ട്ടിഫിക്ക’റ്റും വാങ്ങി പിരിഞ്ഞു. 1967 ല്‍ ലോക്‌സഭാ തെരഞ്ഞെടുപ്പിനൊപ്പം നിയമസഭാ തെരഞ്ഞെടുപ്പും നടന്ന വേളയിലായിരുന്നു ആ സിപിഎം-ലീഗ് ബാന്ധവം. അന്നത്തെ ‘സപ്തകക്ഷി മുന്നണി’യില്‍, ആശയപരമായി സിപിഎം അടിമുടി എതിര്‍ത്ത സിപിഐ, മുസ്ലിം ലീഗ്, ആര്‍എസ്പി, കെടിപി, കെഎസ്പി, ഐഎസ്പി, എസ്എസ്പി എന്നീ പാര്‍ട്ടികളാണുണ്ടായിരുന്നത്. 1957 ലെ കമ്മ്യൂണിസ്റ്റ് സര്‍ക്കാരിനെ അട്ടിമറിച്ചശേഷം നടന്ന തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ്, മുസ്ലിംലീഗ്, പിഎസ്പി എന്നീ പാര്‍ട്ടികള്‍ ഒറ്റ മുന്നണിയായാണ് മത്സരിച്ചത്. അന്ന് സിപിഎം ആ മുന്നണിക്കെതിരേയാണ് മുദ്രാവാക്യം വിളിച്ചത് എന്നതാണ് രസകരം.

എന്നാല്‍, മുസ്ലിം ലീഗ് വര്‍ഗ്ഗീയമാണെന്ന് പറഞ്ഞ ഇഎംഎസ് സ്വയം തിരുത്തി. ഭീകരപ്രവര്‍ത്തനത്തിന് ഇ.കെ. നായനാരുടെ പോലീസ് പിടിച്ചുകൊടുത്ത് ജയിലിലാക്കിയ അബ്ദുള്‍ നാസര്‍ മദനി മതേതരനാണെന്നും പിഡിപി മതേതരമെന്നും പിണറായി വിജയന്‍ പാര്‍ട്ടി നയം തിരുത്തി. ഇപ്പോള്‍ എസ്ഡിപിഐ കോണ്‍ഗ്രസിന് പിന്തുണ പ്രഖ്യാപിച്ചിട്ടും ആ സംഘടന വര്‍ഗ്ഗീയമാണെന്ന് പറയാന്‍ പിണറായി വിജയനും പാര്‍ട്ടിയും തയാറായിട്ടില്ല.

സിപിഎം അവരുടെ ചെങ്കൊടി കോണ്‍ഗ്രസ് പാര്‍ട്ടിക്കും അടിയറവെച്ചിട്ടുണ്ട്. അത് ഇപ്പോള്‍ ചെയ്യുന്നതുപോലെ പശ്ചിമബംഗാളില്‍ മാത്രമല്ല. 1996 ലെ തെരഞ്ഞെടുപ്പില്‍ കേരളാതിര്‍ത്തിയായ നാഗര്‍കോവില്‍ മണ്ഡലത്തില്‍നിന്ന് മത്സരിച്ച എന്‍. ഡെന്നീസ് എന്ന കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥിക്കുവേണ്ടി ചെങ്കൊടിയും കോണ്‍ഗ്രസ് കൊടിയും കൂട്ടിപ്പിടിച്ചുനിന്നത് സിപിഎം ജനറല്‍ സെക്രട്ടറി ഹര്‍കിഷന്‍ സിങ് സുര്‍ജിത്തായിരുന്നു. 1998 ലും ആവര്‍ത്തിച്ചു.

അത് കൊടിപിടിച്ച കഥയാണെന്നും ഇത് കൊടി ഉയര്‍ത്താത്ത വിഷയമാണെന്നു പോലും സിപിഎം നേതാക്കള്‍ ന്യായം പറഞ്ഞേക്കും. എന്തായാലും ഇപ്പോള്‍ മുസ്ലിം ലീഗിന്റെ മാനംകാക്കാന്‍ ഇറങ്ങിയിരിക്കുന്ന സിപിഎമ്മിന്റെ രാഷ്‌ട്രീയ ഓര്‍മ്മക്കേട് പരസ്യമാക്കുകയാണ്.

 

Tags: cpmKavalam SasikumarModiyude Guaranteedisobedience of the CongressDisgrace of the League
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

വിഭാഗീയ പ്രവര്‍ത്തനങ്ങള്‍ക്ക് തരംതാഴ്‌ത്തല്‍ നേരിട്ട പി ആര്‍ വസന്തനെ സി പി എം കൊല്ലം ജില്ലാ കമ്മിറ്റിയില്‍ തിരിച്ചെടുത്തു

Kerala

കാസര്‍കോട് സിപിഎമ്മില്‍ പൊട്ടിത്തെറി: കോടിയേരിയുടെ വിശ്വസ്തന്‍ എം രാഘവന്‍ പാര്‍ട്ടി വിട്ടു

Kerala

മാസപ്പടി കേസില്‍ സതീശനും ചെന്നിത്തലയും പിണറായിക്കൊപ്പം! ആരോപണങ്ങളെല്ലാം വെറും രാഷ്‌ട്രീയപകപോക്കലെന്ന് നേതാക്കൾ: ഒത്തുകളി തെളിഞ്ഞെന്ന് ബിജെപി

Kerala

ഘടക കക്ഷികളോട് നല്ല രീതിയില്‍ പെരുമാറാന്‍ പോലും സിപിഎം നേതാക്കള്‍ തയാറാകുന്നില്ലെന്ന് എഐവൈഎഫ്

Kerala

‘ഇഡിയെ തുറന്നു കാട്ടാന്‍’ സെമിനാര്‍ , പിണറായിയെ രക്ഷിച്ചെടുക്കാന്‍ സിപിഎമ്മിന്‌റെ അറ്റകൈ പ്രയോഗം!

ജന്മഭൂമി ഇ-പേപ്പർഇന്നത്തെ പത്രം ഓൺലൈനിൽ വായിക്കൂഇപ്പോൾ വായിക്കൂ →

പുതിയ വാര്‍ത്തകള്‍

” രാഹുൽ ഗാന്ധി എന്നെ തള്ളിയിട്ടപ്പോൾ ഞാൻ 11 ആഴ്ച ഗർഭിണിയായിരുന്നു ” : പ്രതിപക്ഷ നേതാവിനെതിരെ ദൽഹി പോലീസിൽ പരാതി നൽകി വനിതാ പത്രപ്രവർത്തക 

രാഹുൽ വിദേശ ടൂൾകിറ്റ് സംഘത്തിന്റെ കരുക്കളാണ് , പ്രതിപക്ഷം തിരഞ്ഞെടുപ്പ് ജനവിധിയെ അവഹേളിക്കുന്നു : വിമർശിച്ച് ബിജെപി ദേശീയ അധ്യക്ഷൻ നിതിൻ നബിൻ

ഉദ്ധവ് താക്കറെ ശിവസേനയുടെ നേതാവ് ആനന്ദ് ദുബെ ഏക്നാഥ് ഷിന്‍ഡേയ്‌ക്കൊപ്പം ചേര്‍ന്നു; സ്വന്തം വീട്ടിലേക്ക് തിരിച്ചെത്തിയെന്ന് ആനന്ദ് ദുബെ

സൗദി അറേബ്യയില്‍ പൊലീസ് പിടിയിലായിരുന്ന വയനാട് സ്വദേശിനി ഫിലോമിനയെ മോചിപ്പിച്ചു

കൊല്‍ക്കത്തയിലെ ദുര്‍ഗാ പൂജ പന്തലില്‍ തിക്കിലും തിരക്കിലും 17 മരണം,അമിത് ഷാ കൊല്‍ക്കത്തയിലേക്ക്

നാദാപുരത്ത് 18കാരിയെ വെട്ടിക്കൊല്ലാന്‍ ശ്രമിച്ച കേസില്‍ റഫ്നാസിന് എട്ട് വര്‍ഷം കഠിന തടവ്

യൂണിഫോം ധരിച്ച വനിതാ പൊലീസുദ്യോഗസ്ഥയുടെ മുഖത്തടിക്കുന്ന സിജെപി പ്രവര്‍ത്തകന്‍; ഞെട്ടിക്കുന്ന വീഡിയോ പുറത്ത്

ഗ്യാനേഷ് കുമാറിനെതിരെ അനുമതിയില്ലാതെ മാനവീയം വീഥിയില്‍ പ്രതിഷേധം: സംഘാടകര്‍ക്കെതിരെ പൊലീസ് കേസെടുത്തു

ബാലികയെ ബൈക്കില്‍ കൂട്ടിക്കൊണ്ടുപോയി പീഡിപ്പിച്ച കേസില്‍ യുവാവിന് 13 വര്‍ഷം കഠിനതടവ്

കന്റോണ്‍മെന്റ് ഹൗസിന് പിന്നിലെ ഷെഡില്‍ തീപ്പിടിത്തം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.