മുസഫർനഗർ: ബിജെപിയുടെ ലോക്‌സഭാ സ്ഥാനാർഥിയും കേന്ദ്രമന്ത്രിയുമായ സഞ്ജീവ് ബല്യാന് പിന്തുണ പ്രഖ്യാപിച്ച് മുസഫർനഗർ ജില്ലയിലെ ഖത്തൗലി മേഖലയിൽ നടന്ന തിരഞ്ഞെടുപ്പ് റാലിക്കിടെ കല്ലേറ്. റാലിക്കിടെ ചിലർ കല്ലെറിയുകയും നിരവധി കാറുകൾ നശിപ്പിക്കുകയും ചെയ്‌തതായി പോലീസ് അറിയിച്ചു.
തിരഞ്ഞെടുപ്പ് യോഗത്തിൽ സംസാരിക്കുകയായിരുന്നു ബല്യാൻ. ഇതിനിടെയാണ് ആക്രമണം നടന്നത്. ശനിയാഴ്ച രാത്രി മദ്‌കരിംപൂർ ഗ്രാമത്തിൽ ബല്യന്റെ തിരഞ്ഞെടുപ്പ് റാലി നടക്കുമ്പോൾ ചില സംഘങ്ങൾ നിരവധി വാഹനങ്ങൾക്ക് നേരെ കല്ലെറിയുകയും ജനൽ ചില്ലുകൾ തകർക്കുകയും ചെയ്തതായി അഡീഷണൽ പോലീസ് സൂപ്രണ്ട് സത്യനാരായണ പ്രജാപത് പറഞ്ഞു.
സംഭവത്തിന്റെ പശ്ചാത്തലത്തിൽ പോലീസ് റാലിക്ക് സുരക്ഷ ശക്തമാക്കി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: