Thursday, October 8, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News
Kerala

വീട്ടിലും സഭയിലും ഒന്നിച്ച്

പി. ശ്രീകുമാര്‍byപി. ശ്രീകുമാര്‍
Mar 31, 2024, 02:58 am IST
inKerala

ഇന്ദിര, സോണിയ, മനേക എന്നിവരൊക്കെ ജനവിധി തേടി പാര്‍ലമെന്റില്‍ എത്തിയവരാണ്. ഇവരുടെ ഭര്‍ത്താക്കന്മാരും ലോക്‌സഭയില്‍ അംഗങ്ങളായിരുന്നു. ഇവര്‍ക്കാര്‍ക്കും ഭര്‍ത്താവിനൊപ്പം ലോക്‌സഭയില്‍ ഒന്നിച്ചിരിക്കാന്‍ അവസരം കിട്ടിയിട്ടില്ല. അത് ലഭിച്ച അഞ്ച് ജോഡി ദമ്പതികള്‍ ഉണ്ട്. അതില്‍ രണ്ടും മലയാളികള്‍. ഇവര്‍ക്കുപുറമെ രാജ്യസഭയില്‍ ഒന്നിച്ചിരുന്നവരും രാജ്യസഭയിലും ലോക്‌സഭയിലുമായി ഒരേ സമയം എംപിമാരായിരുന്നവരും ഉണ്ട്.

ലോക്‌സഭയില്‍ ആദ്യമെത്തിയ ദമ്പതികള്‍ മലയാളികളാണ്. 1967ല്‍ എ.കെ. ഗോപാലന്‍ പാലക്കാട്ടുനിന്നും ഭാര്യ സുശീല ഗോപാലന്‍ അമ്പലപ്പുഴയില്‍ നിന്നും ജയിച്ചു. എകെജി 67ന് മുന്‍പ് മൂന്നുതവണ കാസര്‍കോടു നിന്നും ഒരു തവണ കണ്ണൂരില്‍നിന്നും ജയിച്ചിരുന്നു. സുശീലയും രണ്ടു തവണകൂടി പാര്‍ലമെന്റിലെത്തി. എകെജി മരിച്ചതിനുശേഷം 1980ലും 91ലും.

1967ല്‍ എകെജി-സുശീല ദമ്പതികള്‍ക്കൊപ്പം മറ്റൊരു മലയാളിയും ഭാര്യയും ലോക്‌സഭയിലെത്തി. കെ.കെ. നായരും ഭാര്യ ശകുന്തള നായരും. ജനസംഘം ടിക്കറ്റില്‍ ഉത്തര്‍പ്രദേശില്‍ നിന്നാണ് ഇരുവരും ജയിച്ചത്. ശകുന്തള 1952ലും ജയിച്ചിരുന്നു. 62ല്‍ കെ.കെ. നായര്‍ യുപി നിയമസഭയിലേക്കും ജയിച്ചിട്ടുണ്ട്. അയോദ്ധ്യയുടെ ചരിത്രത്തില്‍ ഇടംനേടിയ ആളാണ് കെ.കെ. നായര്‍. അയോദ്ധ്യ ഉള്‍പ്പെടുന്ന ഫൈസാബാദ് കളക്ടറും മജിസ്ട്രേറ്റുമായിരുന്ന അദ്ദേഹം കൈക്കൊണ്ട വിഗ്രഹം മാറ്റാന്‍ പറ്റില്ലെന്ന തീരുമാനമാണ് ശ്രീരാമക്ഷേത്രനിര്‍മാണത്തിന് അടിത്തറ പാകിയത്. അടിയന്തരാവസ്ഥക്കാലത്ത് ഈ ദമ്പതിമാര്‍ ജയില്‍ശിക്ഷയും അനുഭവിച്ചു.

പ്രമുഖ സോഷ്യലിസ്റ്റ് നേതാവായിരുന്ന മധു ദന്തവതെ 1971 മുതല്‍ 19901 വരെ മഹാരാഷ്‌ട്രയില്‍ കൊങ്കണിലെ രാജാപ്പൂരില്‍ നിന്ന് തുടര്‍ച്ചയായി അഞ്ച് തവണ വിജയിച്ചു. മൊറാര്‍ജി ദേശായി, വി.പി. സിങ് മന്ത്രിസഭകളില്‍ അംഗവും ആയി. ഭാര്യ പ്രമീളാ ദന്തവതെ 1980ല്‍ ജനതാ പാര്‍ട്ടി സ്ഥാനാര്‍ത്ഥിയായി മുംബൈ നോര്‍ത്ത് സെന്‍ട്രലിനെ പ്രതിനിധീകരിച്ചു.

സത്യേന്ദ്ര നാരായണ്‍ സിന്‍ഹയും കിഷോരി സിന്‍ഹയും ആണ് ലോകസഭ കണ്ട മറ്റൊരു ദമ്പതി. 1952 മുതല്‍ അദ്ദേഹം ആറ് തവണ ബിഹാറിലെ ഔറംഗബാദില്‍ നിന്ന് എംപിയായി. ഭാര്യ കിഷോരി 1980ലും 1984ലും വൈശാലി മണ്ഡലത്തില്‍ നിന്ന് എംപിയായി. അവരുടെ മകന്‍ നിഖില്‍ കുമാര്‍ കേരളത്തിന്റെ ഗവര്‍ണര്‍ ആയിരുന്നു. ഗവര്‍ണര്‍ ആകും മുന്‍പും ശേഷവും ലോക്‌സഭയിലും എത്തിയിട്ടുണ്ട്.

2004ല്‍ പപ്പു യാദവും ഭാര്യ രഞ്ജിത് രാജനും ഒരുമിച്ച് ലോക്‌സഭയിലെത്തി. രണ്ടുപേരും രണ്ടു പാര്‍ട്ടിയില്‍. പപ്പു യാദവ് ആര്‍ജെഡിയും രഞ്ജിത് രാജന്‍ കോണ്‍ഗ്രസും.
ലോക്‌സഭയും രാജ്യസഭയും ഒരുമിച്ചെടുത്താല്‍ ഒന്നിച്ചുണ്ടായിരുന്ന ആദ്യ ദമ്പതികള്‍ ജോയ്ചിം ആല്‍വയും വൈലറ്റ് ആല്‍വയും ആണ്.

രാജ്യസഭയിലെ ആദ്യ വനിതാ ഉപാധ്യക്ഷയായിരുന്ന വൈലറ്റ് ആല്‍വ 1952 മുതല്‍ 1969 വരെ അംഗം. 1952 മുതല്‍ 1967 വരെ ലോക്‌സഭാംഗമായിരുന്ന ജോയ്ചിം ആല്‍വ 1968 മുതല്‍ 1974 വരെ രാജ്യസഭയിലും ഉണ്ടായിരുന്നു. ഒരു വര്‍ഷം ഇരുവരും രാജ്യസഭയില്‍ ഒന്നിച്ച്, മാത്രമല്ല ഭാര്യ അധ്യക്ഷ സ്ഥാനത്ത്, ഭര്‍ത്താവ് വെറും അംഗമായും.

മുന്‍കേന്ദ്രമന്ത്രി സുഷമ സ്വരാജും ഭര്‍ത്താവും ഒരേ സമയം പാര്‍ലമെന്റില്‍ ഉണ്ടായിരുന്നു. സുഷമ ലോക്‌സഭയിലും ഭര്‍ത്താവ് സ്വരാജ് കൗശല്‍ രാജ്യസഭയിലും. രണ്ടും രണ്ടു പാര്‍ട്ടിയിലായിരുന്നു. സുഷമ ബിജെപി. കൗശല്‍ ഹരിയാന വികാസ് പാര്‍ട്ടി. സുഷമ സ്വരാജ് കേന്ദ്രമന്ത്രി ആയിരിക്കെയാണ് ഭര്‍ത്താവ് അംഗമായത് എന്ന പ്രത്യേകതയും ഉണ്ട്.

ധര്‍മ്മേന്ദ്ര 2004ല്‍ ബിജെപി ടിക്കറ്റില്‍ രാജസ്ഥാനിലെ ബിക്കാനീറില്‍ നിന്ന് ലോക്‌സഭയില്‍ എത്തുമ്പോള്‍ ഭാര്യ ഹേമമാലിനി നോമിനേറ്റഡ് അംഗമായി രാജ്യസഭയില്‍ ഉണ്ട്. പിന്നീട് തെരഞ്ഞെടുപ്പിലൂടെയും രാജ്യസഭയിലെത്തിയ ഹേമമാലിനി 2014 മുതല്‍ ബിജെപിയുടെ ലോക്‌സഭാംഗമാണ്.

Tags: P. SreekumarLoksabha Election 2024Modiyude GuaranteeA K GopalanSusheela Gopalan
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

കെ. കുഞ്ഞിക്കണ്ണന്റെ അന്ത്യാഞ്ജലിക്കും രാഷ്‌ട്രീയം?: മരണത്തെ ആദരിക്കുന്ന കേരളത്തിന്റെ പാരമ്പര്യത്തിന് രാഷ്‌ട്രീയത്തിന്റെ നിറം കലരുന്നു

Kerala

ലൈക്കുകൾക്കു പിന്നാലെ പായുമ്പോൾ ജീവിതം കൈവിടരുത്: പി. ശ്രീകുമാർ

Kerala

പി. ശ്രീകുമാര്‍ അഡീ. സോളിസിറ്റര്‍ ജനറല്‍

News

ഗുരുവായൂരപ്പന്റെ സ്ഥാനത്ത് ഞാൻ കണ്ടത് മമ്മൂട്ടിയെ…”, ചിരിക്കാൻ മറന്ന കുടുംബത്തിന് ചിരി സമ്മാനിച്ച കഥ

Varadyam

ഹിന്ദുത്വത്തിന്റെ വിരാട രൂപം

പുതിയ വാര്‍ത്തകള്‍

ഇന്ത്യയുടെ തേജസ് യുദ്ധവിമാനങ്ങള്‍ 14 ലേക്ക് ഉയരുന്നു; നാല് എഫ്404 എന്‍ജിനുകള്‍ കൂടി എച്ച്എഎല്ലിന് കൈമാറി അമേരിക്കയിലെ ജനറല്‍ ഇലക്ട്രിക്

ബാലറ്റ് പേപ്പര്‍ ഉപയോഗിച്ച് നടത്തിയ ത്രിപുര ടിടിഎഎഡിസി തെരഞ്ഞെടുപ്പില്‍  കോണ്‍ഗ്രസിന് 14 സീറ്റുകള്‍; എന്‍ഡിഎയ്‌ക്ക് ലഭിച്ത് 4320 സീറ്റുകള്‍

സുരാജ് വെഞ്ചാറമൂട് (വലത്ത്)

ജയിലര്‍ 2ന്റെ ട്രെയിലര്‍ കിടുക്കി…രജനിയ്‌ക്കൊപ്പം മലയാളത്തിന്റെ സുരാജ് വെഞ്ചാറമൂടും കാഴ്ചവെച്ചത് അപൂര്‍വ്വ നിമിഷങ്ങള്‍

വീട്ടിൽ പൂജ വയ്‌ക്കാൻ ഒരുക്കേണ്ടത് ഇങ്ങനെ? എടുക്കുമ്പോൾ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ

വാഹനങ്ങളില്‍ മാറ്റം വരുത്താന്‍ കര്‍ശന നിബന്ധനകളോടെ അനുമതി

അജയ് ദേവ്ഗണ്‍ അഭിനയിച്ച ഹിന്ദി ദൃശ്യം മൂന്നാം ഭാഗം വന്‍ഹിറ്റ്….അഞ്ച് ദിവസത്തില്‍ 200 കോടി; ജിത്തു ജോസഫിന് വിമര്‍ശനം; എന്താണ് ഹിന്ദിയിലെ മാറ്റങ്ങള്‍?

104 യാത്രക്കാരുമായി പറന്ന ഇൻഡിഗോ വിമാനത്തിന് ഇടിമിന്നലേറ്റ് മുൻഭാഗം തകർന്നു ; അപകടം 17,000 അടി ഉയരത്തിൽ പറക്കവേ

no image

ബീമാപള്ളി ഉറൂസ്, വെട്ടുകാട് പളളി തിരുന്നാള്‍ പ്രമാണിച്ച് കെഎസ്ആര്‍ടിസി 45 സ്പെഷ്യല്‍ സര്‍വീസുകള്‍ നടത്തും

പ്ലേഗ് ഇന്‍സ്റ്റിറ്റ്യൂട്ട് ജീവനക്കാരിയുടെ മരണം: പകര്‍ച്ചവ്യാധിക്കുള്ള സാധ്യത തള്ളി റഷ്യ, കരുതല്‍ നടപടികള്‍ അവസാനിപ്പിച്ചു

ക്രിസ്ത്യാനികളും മുസ്ലീങ്ങളും തങ്ങളുടെ മതമാണ് ഏക സത്യമെന്ന് പറയുന്നു ; എന്നാൽ ഹിന്ദുമതം എല്ലാവരെയും ഉൾക്കൊള്ളുന്നതാണ് ; മദ്രാസ് ഹൈക്കോടതി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.