Saturday, October 10, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Vicharam
Editorial

മാസപ്പടിക്കേസില്‍ ഇ ഡി എത്തുമ്പോള്‍

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Mar 29, 2024, 05:00 am IST
inEditorial

മുഖ്യമന്ത്രിയുടെ മകള്‍ വീണ വിജയനും അവരുടെ കമ്പനിയായ എക്‌സാലോജിക്ക് സൊലൂഷന്‍സും സ്വകാര്യ കരിമണല്‍ കമ്പനിയില്‍നിന്ന് മാസപ്പടി വാങ്ങിയെന്ന കേസില്‍ എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് അന്വേഷണം ആരംഭിച്ചിരിക്കുന്നു. പ്രാഥമിക അന്വേഷണത്തിനുശേഷമാണ് ഇ ഡി ഇഎസ്‌ഐആര്‍ അഥവാ എന്‍ഫോഴ്‌സ്‌മെന്റ് കേസ് ഇന്‍ഫര്‍മേഷന്‍ റിപ്പോര്‍ട്ട് രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്. ആദായനികുതി വകുപ്പിന്റെ ഇന്ററിം സെറ്റില്‍മെന്റ് ബോര്‍ഡ് വീണ വിജയന്റെ കമ്പനിയായ എക്‌സാലോജിക്കും സ്വകാര്യ കമ്പനിയായ സിഎംആര്‍എല്ലും തമ്മില്‍ നിയമവിരുദ്ധമായ പണമിടപാടുകള്‍ നടന്നതായി കണ്ടെത്തിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് ഇ ഡി ഇപ്പോള്‍ അന്വേഷണം ഏറ്റെടുത്തിരിക്കുന്നത്. സേവനമൊന്നും നല്‍കാതെ എക്‌സാലോജിക്ക് സിഎംആര്‍എല്ലില്‍നിന്ന് അനധികൃതമായ പണം കൈപ്പറ്റിയെന്ന റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ കോര്‍പ്പറേറ്റ് മന്ത്രാലയത്തിനു കീഴിലുള്ള എസ്എഫ്‌ഐഒ അന്വേഷണം നടത്തിവരികയായിരുന്നു. ഇതിന്റെ ചുവടുപിടിച്ച് ഇ ഡിയുടെ കൊച്ചി യൂണിറ്റ് നടത്തുന്ന അന്വേഷണ പരിധിയില്‍ എക്‌സാലോജിക്കും സിഎംആര്‍എല്‍ കമ്പനിയും ഉള്‍പ്പെടും. എസ്എഫ്‌ഐഒയുടെ അന്വേഷണം തടയണമെന്ന വീണ വിജയന്റെ ആവശ്യം കര്‍ണാടക ഹൈക്കോടതി തള്ളിയിരുന്നു. ഇത് വലിയ തിരിച്ചടിയായി.

എക്‌സാലോജിക് കമ്പനി ബെംഗളൂരു കേന്ദ്രമായി പ്രവര്‍ത്തിക്കുന്നതുകൊണ്ടാണ് കര്‍ണാടക ഹൈക്കോടതിയില്‍ ഹര്‍ജി നല്‍കിയത്. ഇ ഡിയുടെ അന്വേഷണം മുഖ്യമന്ത്രി പിണറായി വിജയനും മകള്‍ക്കും വലിയ പ്രഹരമായിരിക്കുകയാണ്.
എന്‍ഫോഴ്‌സ്‌മെന്റിന്റെ അന്വേഷണത്തിനെതിരെ പ്രതീക്ഷിച്ചതുപോലെ മുഖ്യമന്ത്രി പിണറായി വിജയന്റെയും സിപിഎം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദന്റെയും പ്രതികരണങ്ങളുണ്ടായിരിക്കുന്നു. പ്രതിപക്ഷ നേതാക്കള്‍ക്കെതിരെ കേന്ദ്ര ഏജന്‍സികളെ ഉപയോഗിക്കുകയാണെന്നും, ദല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കേജ്‌രിവാളിന്റെ അറസ്റ്റ് ആദ്യത്തേതല്ല, അവസാനത്തേതുമാവില്ലെന്നാണ് മുഖ്യമന്ത്രി പറയുന്നത്. വിദേശരാജ്യങ്ങളില്‍നിന്നുള്ള എതിര്‍പ്പുകള്‍ക്ക് കേന്ദ്രം വിലകൊടുക്കുന്നില്ലെന്നും മുഖ്യമന്ത്രി അഭിപ്രായപ്പെട്ടിരിക്കുന്നു. ഇ ഡി കൂലിപ്പണിയെടുക്കുന്നു എന്നാണ് പതിവുപോലെ എം.വി. ഗോവിന്ദന്റെ തരംതാണ പ്രതികരണം. മദ്യനയ അഴിമതിക്കേസില്‍ അരവിന്ദ് കേജ്‌രിവാളിനെ ഇ ഡി അറസ്റ്റ് ചെയ്തിട്ട് ഒരാഴ്ച പിന്നിട്ടു. ജയിലില്‍ കഴിയുന്ന കേജ്‌രിവാളിന് കോടതി ജാമ്യംപോലും നല്‍കിയിട്ടില്ല. ഇതിനെക്കുറിച്ച് ഇതുവരെ നിശബ്ദത പാലിച്ച മുഖ്യമന്ത്രി ഇപ്പോഴാണ് പ്രതികരിക്കുന്നത്. ഇ ഡി ഇപ്പോള്‍ കേസെടുത്തിരിക്കുന്നത് മുഖ്യമന്ത്രിയുടെ മകള്‍ക്കെതിരെയാണ്. മകള്‍ക്ക് മാസപ്പടി ലഭിച്ചത് പിണറായി വിജയന്റെ ഭരണസ്വാധീനത്താലാണെന്ന് ആദായനികുതി വകുപ്പിന്റെ ഇന്ററിം സെറ്റില്‍മെന്റ് ബോര്‍ഡ് റിപ്പോര്‍ട്ടിലുണ്ട്. ‘പിവി’ എന്ന ചുരുക്കപ്പേരില്‍ പിണറായി വിജയന്‍ കോടികള്‍ കൈപ്പറ്റിയെന്നും റിപ്പോര്‍ട്ട് സൂചിപ്പിക്കുന്നുണ്ട്. ഇതിനെക്കുറിച്ച് ഒന്നുംതന്നെ പറയാത്ത മുഖ്യമന്ത്രി, കേജ്‌രിവാളിന്റെ പിന്നിലൊളിക്കുന്നത് ഭീരുത്വമാണ്. മടിയില്‍ കനമില്ലെങ്കില്‍ മുഖ്യമന്ത്രി പ്രതികരിക്കേണ്ടത് മകള്‍ക്കെതിരായ അന്വേഷണം ഇഡി ഏറ്റെടുത്തതിനെക്കുറിച്ചാണ്.

മകള്‍ മാസപ്പടി കൈപ്പറ്റിയെന്നതിനെക്കുറിച്ചുള്ള അന്വേഷണം പിണറായിയിലേക്കും നീളുമെന്ന് വ്യക്തമാണ്. സ്വകാര്യ കരിമണല്‍ കമ്പനിയില്‍നിന്ന് ‘പിവി’ എന്ന ചുരുക്കപ്പേരുള്ളയാള്‍ കോടികള്‍ കൈപ്പറ്റിയെന്ന് ആദായനികുതി വകുപ്പിന്റെ ഇന്ററിം സെറ്റില്‍മെന്റ് ബോര്‍ഡ് റിപ്പോര്‍ട്ടിലുണ്ട്. ഇതില്‍ പറയുന്ന ‘പിവി’ താനല്ലെന്ന് മുഖ്യമന്ത്രി അവകാശപ്പെടുന്നുണ്ടെങ്കിലും ആരും അത് മുഖവിലയ്‌ക്കെടുക്കില്ല. അഴിമതിക്കേസുകളുടെ കാര്യത്തില്‍ പാര്‍ട്ടി നേതാവെന്ന നിലയ്‌ക്കും മുഖ്യമന്ത്രിയെന്ന നിലയ്‌ക്കും പിണറായി വിജയന്റെ പശ്ചാത്തലം എല്ലാവര്‍ക്കുമറിയാം. പണം കൈപ്പറ്റിയ മറ്റ് ചില നേതാക്കളുടെ ചുരുക്കപ്പേരുകളും റിപ്പോര്‍ട്ടിലുണ്ട്. തങ്ങള്‍ കൈപ്പറ്റിയത് പാര്‍ട്ടികള്‍ക്കായുള്ള സംഭാവനകളാണെന്ന് ഈ നേതാക്കള്‍ പറയുകയുണ്ടായി. ഇങ്ങനെ പറയാന്‍ മുഖ്യമന്ത്രി പിണറായി വിജയന് കഴിയുന്നില്ല. കിട്ടിയ പണം പാര്‍ട്ടിക്കുവേണ്ടി ഉപയോഗിക്കാത്തതാവാം കാരണം. വിവാദത്തില്‍പ്പെട്ട കരിമണല്‍ കമ്പനിക്ക് മുഖ്യമന്ത്രി വഴിവിട്ട് പല കാര്യങ്ങളും ചെയ്തുകൊടുത്തതായി ആരോപണമുയര്‍ന്നിട്ടുണ്ട്. ഇ ഡിയുടെ അന്വേഷണം ഇതിലേക്കൊക്കെ നീളുമെന്നാണ് കരുതേണ്ടത്. ഇ ഡി വന്നാല്‍ അപ്പോള്‍ കാണാമെന്നാണ് മുഖ്യമന്ത്രിയുടെ ബന്ധുവായ ഒരു മന്ത്രി കഴിഞ്ഞ ദിവസം പ്രതികരിച്ചത്. ഇ ഡി വന്നിരിക്കുന്നു. ഇപ്പോഴെന്താണ് പറയാനുള്ളതെന്ന് അറിയാന്‍ ജനങ്ങള്‍ക്ക് താല്‍പ്പര്യമുണ്ടാവും. ഇ ഡി അന്വേഷിക്കുന്ന കിഫ്ബിയുടെ മസാല ബോണ്ട് കേസിലും മുഖ്യമന്ത്രിക്ക് പലതും ഭയപ്പെടാനുണ്ട്. പൊതുതെരഞ്ഞെടുപ്പിന്റെ ഒത്തനടുവില്‍ നില്‍ക്കുമ്പോള്‍ ഇ ഡിയുടെ അന്വേഷണം മുഖ്യമന്ത്രിയിലേക്ക് തിരിയുന്നതിന്റെ പ്രത്യാഘാതം ഗുരുതരമായിരിക്കും.

Tags: Pinarayi VijayanVeena Vijayancmrl companyMasapadi caseExalogic scam
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ഹൈക്കോടതി ഉത്തരവ്: പിണറായി വിജയന്‍ പ്രതിപക്ഷ നേതൃസ്ഥാനം രാജിവെക്കണമെന്ന് ഷോണ്‍ ജോര്‍ജ്

Kerala

പിണറായി വിജയനേയും മകളേയും സംരക്ഷിക്കാനുള്ള ഇൻഡി സഖ്യത്തിന്റെ നീക്കം പൊളിഞ്ഞു – വി.മുരളീധരൻ

Kerala

മാസപ്പടി കേസിൽ പിണറായി വിജയന് ഹൈക്കോടതിയിൽ തിരിച്ചടി; പ്രാഥമിക അന്വേഷണത്തിന് കാത്തുനിൽക്കാതെ എഫ്ഐആർ രജിസ്റ്റർ ചെയ്യാം

Kerala

സിപിഎം വിപുലീകൃത കമ്മിറ്റിയില്‍ പിണറായിക്കെതിരെ വിമർശനം; തോൽവിക്ക് എക്സാലോജിക്കും ശബരിമല സ്വർണക്കൊള്ളയും കാരണമായി

Kerala

ഹവാല ഇടപാട്: മുഹമ്മദ് റിയാസിന്റെ സുഹൃത്തുക്കൾക്ക് ചോദ്യം ചെയ്യലിന് ഹാജരാകാൻ എസ്ഐടി നോട്ടീസ്

പുതിയ വാര്‍ത്തകള്‍

മൂന്നേമുക്കാല്‍ മണിക്കൂര്‍ പിണറായിയെ ചുറ്റിച്ചത്രേ ; അന്ന് തിരുവനന്തപുരം മുതല്‍ കാസര്‍ഗോഡ് വരെ ചുറ്റിച്ചത് സുരേന്ദ്രന്‍ മറന്നാലും അയ്യപ്പന്‍ മറക്കൂല

ഇന്ത്യൻ വംശജക്ക് സമാധാനത്തിനുള്ള നോബൽ സമ്മാനം ലഭിച്ചത് ട്രംപിന് അത്ര സുഖിച്ചിട്ടില്ല: ഇന്ത്യ-പാക് യുദ്ധം അവസാനിപ്പിച്ച തന്നെ ഒഴിവാക്കിയെന്ന് വിമർശനം

ദല്‍ഹി കലാപക്കേസ്: താഹിര്‍ ഹുസൈനെതിരെ പ്രേരണ കുറ്റം മാത്രം, ഏഴ് കൂട്ടുപ്രതികള വെറുതെ വിട്ടു

അച്ഛനെ അവസാനമായി ഒരുനോക്കുകാണാന്‍ ജിഷയെ പൊലീസ് എത്തിച്ചത് വന്‍ സുരക്ഷാ വലയത്തില്‍

പ്രതിപക്ഷ നേതാക്കളെ തടഞ്ഞതിനെതിരായ ഹര്‍ജികള്‍ കേള്‍ക്കാന്‍ സുപ്രീം കോടതി ഞായറാഴ്ച പ്രത്യേക സിറ്റിംഗ് നടത്തുന്നു

റിയാദിലെ കിംഗ് ഖാലിദ് അന്താരാഷ്‌ട്ര വിമാനത്താവളത്തിന് നേരെ ഹൂത്തികളുടെ ആക്രമണം : വ്യോമഗതാഗതം നിർത്തിവച്ചു , പ്രവാസികൾ ജാഗ്രത പാലിക്കണം

പോലീസ് തടഞ്ഞുവച്ചതിനെതിരെ നിലനില്‍ക്കാത്ത ഹര്‍ജിയുമായി രത്ന സിംഗ്, കോടതി കൈയോടെ തളളി

പിണറായിയെ വിട്ടയച്ചു, പൊലീസിനെതിരെ വിമര്‍ശനവുമായി പിണറായി, ‘ രക്ഷാപ്രവര്‍ത്തനം’ ഓര്‍മ്മയുണ്ടോ എന്ന് ചോദ്യം

“രാജ്യം തെരുവുകളിൽ നിന്നല്ല, പാർലമെന്റിൽ നിന്നായിരിക്കും ഭരിക്കേണ്ടത് “: സിജെപി പ്രതിഷേധങ്ങൾക്കിടയിൽ പ്രതിപക്ഷത്തിനെതിരെ ആഞ്ഞടിച്ച് രവിശങ്കർ പ്രസാദ്

പ്രകാശ് രാജിന്റെ പഴയ പോരാളികള്‍ നാലുവഴിക്കായി..മോദിയെ വെല്ലുവിളിച്ചവര്‍ ഇന്ന് ചിത്രത്തിലില്ല; ഇന്ന് സിജെപിക്കാരെ കൂട്ടുപിടിച്ച് പ്രകാശ് രാജ്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.