Thursday, May 7, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Sports Cricket

കിംഗ് കോലിയുടെ തകര്‍പ്പന്‍ ബാറ്റിംഗ്; ആര്‍സിബിക്ക് ആദ്യജയം

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Mar 26, 2024, 01:03 am IST
in Cricket

ബെംഗളൂരു: വിരാട് കോഹ്‍ലിയുടെ തകര്‍പ്പന്‍ ഇന്നിംഗ്സിന് ശേഷം ആര്‍സിബിയെ വിജയത്തിലേക്ക് ആര് നയിക്കുമെന്ന ചോദ്യത്തിന് ഉത്തരമായി ദിനേശ് കാര്‍ത്തിക്കും മഹിപാൽ ലോംറോറും. ഇരുവരും ചേര്‍ന്ന് 18 പന്തിൽ 48 റൺസ് നേടിയപ്പോള്‍ 177 റൺസ് വിജയ ലക്ഷ്യം തേടിയിറങ്ങിയ ആര്‍സിബി 19.2 ഓവറിൽ 6 വിക്കറ്റ് നഷ്ടത്തിൽ ലക്ഷ്യം കണ്ടു.

ബെംഗളൂരുവിലെ ചിന്നസ്വാമി സ്‌റ്റേഡിയത്തില്‍ ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിനിറങ്ങിയ പഞ്ചാബ് നിശ്ചിത 20 ഓവറില്‍ ആറ് വിക്കറ്റ് നഷ്ടത്തിലാണ് 176 റണ്‍സെടുത്തത്. 37 പന്തില്‍ 45 റണ്‍സെടുത്ത ക്യാപ്റ്റന്‍ ശിഖര്‍ ധവാനാണ് പഞ്ചാബിന്റെ ടോപ് സ്‌കോറര്‍.

ആര്‍സിബിക്കായി മുഹമ്മദ് സിറാജും ഗ്ലെന്‍ മാക്സ്വെല്ലും രണ്ട് വിക്കറ്റ് വീതമെടുത്തു.

ടോസ് നഷ്ടപ്പെട്ട് ആദ്യം ബാറ്റിങ്ങിനിറങ്ങിയ പഞ്ചാബിന് തുടക്കത്തിലെ ഓപ്പണര്‍ ജോണി ബെയര്‍സ്റ്റോയെ (8) നഷ്ടമായി. എന്നാല്‍ രണ്ടാം വിക്കറ്റില്‍ പ്രഭ്‌സിമ്രാന്‍ സിംഗും (17 പന്തില്‍ 25) ധവാനും ചേര്‍ന്ന് അര്‍ധസെഞ്ചുറി കൂട്ടുകെട്ടുയര്‍ത്തി പഞ്ചാബിനെ 72 റണ്‍സിലെത്തിച്ചു. പ്രഭ്സിമ്രാന്‍ പുറത്തായതോടെ ഈ കൂട്ടുകെട്ട് പൊളിഞ്ഞു. പിന്നീടെത്തിയ ലിയാം ലിവിങ്സ്റ്റണും (13 പന്തില്‍ 17) മികച്ച പ്രകടനം നടത്താനായില്ല. അല്‍സാരി ജോസഫിനായിരുന്നു വിക്കറ്റ്. തൊട്ടുപിന്നാലെ ശിഖര്‍ ധവാനും മടങ്ങി. മാക്സ്വെല്ലിന്റെ പന്തില്‍ കോഹ്ലി പിടികൂടി.

അവസാന ഓവറുകളില്‍ തകര്‍ത്തടിക്കാന്‍ നോക്കിയ ജിതേഷ് ശര്‍മയും (20 പന്തില്‍ 27), സാം കറനും (17 പന്തില്‍ 23) ചേര്‍ന്ന് പഞ്ചാബിനെ 150 കടത്തിയെങ്കിലും കറനെ യാഷ് ദയാലും ജിതേഷിനെ സിറാജും മടക്കിയതോടെ അവസാന ഓവറുകളില്‍ പഞ്ചാബ് പതറി. അല്‍സാരി ജോസഫ് എറിഞ്ഞ അവസാന ഓവറില്‍ രണ്ട് സിക്സും ഒരു ഫോറും അടക്കം 20 റണ്‍സടിച്ച ശശാങ്ക് സിംഗാണ് (8 പന്തില്‍ 21*) പഞ്ചാബിനെ പൊരുതാവുന്ന സ്‌കോറിലെത്തിച്ചത്.

What a finish 🔥
What a chase 😎

An unbeaten 48*-run partnership between @DineshKarthik and @mahipallomror36 wins it for the home team 💪@RCBTweets register a 4-wicket win!#TATAIPL | #RCBvPBKS pic.twitter.com/0BFhn9BRnC

— IndianPremierLeague (@IPL) March 25, 2024

മറുപടി ബാറ്റിങ്ങില്‍ മോശം തുടക്കമാണ് ആര്‍സിബിക്ക് ലഭിച്ചത്. മൂന്നാം ഓവറില്‍ ഫാഫ് ഡുപ്ലെസിയെ നഷ്ട്ടമായ ബംഗളൂരുവിന് അഞ്ചാം ഓവറില്‍ കാമറൂണ്‍ ഗ്രീനിനെയും നഷ്ടമായി. മൂന്ന് റണ്‍സ് വീതമായിരുന്നു ഇരുവരും നേടിയത്. കഗിസോ റബാദയ്‌ക്കാണ് രണ്ട് വിക്കറ്റുകളും. എങ്കിലും ഓപ്പണറായി ഇറങ്ങിയ മുന്‍ ക്യാപ്റ്റന്‍ വിരാട് കോഹ്‌ലി തകര്‍ത്തടിച്ചതോടെ ആര്‍സിബി മുന്നോട്ടുകുതിച്ചു. ഇതിനിടെ കോഹ്‌ലി അര്‍ദ്ധസെഞ്ച്വറി തികച്ചു. 31 പന്തിലായിരുന്നു താരം 50 റണ്‍സടിച്ചത്.

18 റണ്‍സെടുത്ത രജത് പട്ടിദാറിനെയും തൊട്ടടുത്ത ഓവറില്‍ ഗ്ലെന്‍ മാക്‌സ്‌വെല്ലിനെയും (3) പുറത്താക്കി ഹര്‍പ്രീത് ബ്രാര്‍ ആര്‍സിബിയെ ഇരട്ടപ്രഹരമേല്‍പ്പിച്ചു. അവസാന അഞ്ച് ഓവറില്‍ വിജയിക്കാന്‍ 67 റണ്‍സായിരുന്നു ആര്‍സിബിക്ക് വേണ്ടിയിരുന്നത്. 16ാം ഓവറില്‍ ഹര്‍ഷല്‍ പട്ടേലിനെ തുടരെ ബൗണ്ടറികള്‍ പായിച്ച് വിരാട് കോഹ്‌ലി റണ്‍ റേറ്റ് ഉയര്‍ത്താന്‍ ശ്രമിച്ചു. എന്നാല്‍ ഓവറിലെ അവസാന പന്തില്‍ ഹര്‍പ്രീത് ബ്രാറിന്റെ കൈകളിലെത്തിച്ച് ഹര്‍ഷല്‍ പട്ടേല്‍ കോഹ്‌ലിയെ (77) പുറത്താക്കി.

തൊട്ടടുത്ത ഓവറില്‍ അനുജ് റാവത്തിനെ (11) സാം കറന്‍ വിക്കറ്റിന് മുന്നില്‍ കുരുക്കിയതോടെ ഇംപാക്ട് പ്ലേയറായി മഹിപാല്‍ ലോംറോര്‍ ക്രീസിലെത്തി. അവസാന ഓവറുകളില്‍ ദിനേശ് കാര്‍ത്തിക്കും മഹിപാല്‍ ലോംറോറും 20 പന്തില്‍ 48 റണ്‍സെടുത്തതോടെ ആര്‍സിബി സീസണിലെ ആദ്യ വിജയം സ്വന്തമാക്കി. പത്ത് പന്തില്‍ മൂന്ന് ഫോറും രണ്ട് സിക്‌സുമടക്കം 28 റണ്‍സുമായി ദിനേശ് കാര്‍ത്തിക്കും എട്ട് പന്തില്‍ 17 റണ്‍സെടുത്ത് ലോംറോറും പുറത്താകാതെ നിന്നു. പഞ്ചാബിനായി ഹര്‍പ്രീത് ബ്രാറും കഗിസോ റബാദയും രണ്ട് വീതം വിക്കറ്റുകള്‍ വീഴ്‌ത്തി.

Tags: Indian Premier LeagueVirat Kohlidinesh kartikBanglore
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Cricket

ഇന്ത്യന്‍ പ്രീമിയര്‍ ലീഗ്: രാജസ്ഥാന്‍ റോയല്‍സിന് പുതിയ ഉടമകള്‍

Kerala

ബെംഗളൂരുവിൽ മതിൽ ഇടിഞ്ഞ് വീണ് അപകടം; മരിച്ച മലയാളികളുടെ മൃതദേഹം ഇന്ന് നാട്ടിലെത്തിക്കും

India

വനിതകളുടെ പി.ജി. സ്ഥാപനത്തിൽ തീപ്പിടിത്തം; 50 ഓളം യുവതികൾ കെട്ടിടത്തിൽ നിന്ന് ചാടി രക്ഷപ്പെട്ടു, ഒഴിവായത് വന്‍ ദുരന്തം

India

യെദ്യൂരപ്പയുടെ രാഷ്‌ട്രീയപ്രവർത്തനത്തിന്റെ 50-ാംവാർഷികം; ആഘോഷം 9ന്

Cricket

രാജസ്ഥാന്‍ റോയല്‍സ് മാനേജര്‍ക്ക് ഒരു ലക്ഷം പിഴ

പുതിയ വാര്‍ത്തകള്‍

നിയുക്ത മുഖ്യമന്ത്രി സുവേന്ദു അധികാരിയുടെ പിഎ ആയ ചന്ദ്രനാഥ് രഥ് (ഇടത്ത്) സുവേന്ദു അധികാരി (വലത്ത്)

ബംഗാളിൽ നിയുക്ത മുഖ്യമന്ത്രി സുവേന്ദു അധികാരിയുടെ പിഎ വെടിയേറ്റ് മരിച്ചു.

മമതയ്‌ക്കും പിള്ളേര്‍ക്കും പണിയാകും, എന്‍കൗണ്ടര്‍ സ്പെഷ്യലിസ്റ്റായ ‘സിംഘം’ അജയ് പാല്‍ ശര്‍മ്മ ക്രമസമാധാന പാലനത്തിന് അഞ്ച് വര്‍ഷം ബംഗാളിലുണ്ടാകും

പെടലി മന്ത്രി തോറ്റെന്ന് വീണ ജോര്‍ജ്ജിന് പരിഹാസം

ഈ രാജ്യത്തിനു കാവൽ നിന്ന പട്ടാളക്കാർ വീരമൃത്യൂ വരിക്കുമ്പോൾ ഞങ്ങൾ കരഞ്ഞിട്ടുണ്ട് ; ഇന്ന് ഞങ്ങൾക്കിത് സന്തോഷിക്കേണ്ട സമയം ; ശോഭാ സുരേന്ദ്രൻ

രാജിവെയ്‌ക്കില്ലെന്ന മമതയുടെ പിടിവാശി, ബംഗാളില്‍ ഒരു ദിവസത്തെ രാഷ്‌ട്രപതി ഭരണം ഏര്‍പ്പെടുത്തേണ്ടിവരുമെന്ന് വിദഗ്ധര്‍

യുവതിയെ വെട്ടി കൊന്ന കേസില്‍ പ്രതി അതുല്‍ സത്യന് 25 വര്‍ഷം കഠിനതടവും മൂന്നര ലക്ഷം രൂപ പിഴയും

എപ്പോൾ വേണമെങ്കിലും പൊട്ടിത്തെറിക്കാം പവർ ബാങ്ക് ; ശ്രദ്ധിക്കാം ഇക്കാര്യങ്ങൾ

നദിയിൽ വീണ വ്യവസായിയെ വിഴുങ്ങി ; മുതലയുടെ വയറ്റിൽ നിന്ന് പുറത്തെടുത്തത് 2 കൈകളും 6 ജോഡി ചെരുപ്പുകളും

പാലക്കാട് നിഴല്‍ എംഎല്‍എയായി തുടരുമെന്ന് ശോഭാ സുരേന്ദ്രന്‍, അടുത്ത തെരഞ്ഞെടുപ്പില്‍ സം മുഖ്യമന്ത്രി ബിജെപിയില്‍ നിന്ന്

ഓരോ ദിവസവും ഈ നിറമുള്ള വസ്ത്രങ്ങൾ ധരിക്കൂ, ഫലം അതിശയിപ്പിക്കും!

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.