ന്യൂദല്‍ഹി: ഇലക്ടറല്‍ ബോണ്ട് സംഭാവനകളുടെ പേരില്‍ ബിജെപിയെ തിരഞ്ഞു പിടിച്ച് ആക്രമിക്കുന്ന ന്യൂസ് മിനിട്ട് – ന്യൂസ് ലൗണ്ട്രി സഖ്യത്തിന്റെ ഡോളര്‍ ബോണ്ടുകള്‍ വിവാദത്തില്‍.
ഇന്റര്‍നെറ്റില്‍ സൗജന്യമായ വാര്‍ത്തകള്‍ക്കായി ഈ പോര്‍ട്ടലുകള്‍ സബ്സ്ക്രിപ്ഷന്റെ പേരില്‍ വിദേശ ഫണ്ട് ഒഴുക്കുന്നതായാണ് ആരോപണം.
ന്യൂസ് മിനിട്ടിന്റെയും ന്യൂസ് ലൗണ്‍ട്രിയുടെയും സബ്സ്ക്രിപ്ഷന് പദ്ധതികളുടെ പേരുകള്‍ തന്നെ സൂചനയാണ്. ഡിസ്റപ്ടര്‍, ഗെയിം ചേഞ്ചര്‍ എന്നിങ്ങനെയാണ് സബ്സ്ക്രിപ്ഷന്.
ചൈനീസ് ഫണ്ട് സ്വീകരിച്ച ന്യൂസ് ക്ലിക്ക് എഡിറ്റര്‍ക്കെതിരെ യുഎപിഎ കേസ് ചുമത്തിയിട്ടും ന്യൂസ് മിനിട്ടിനും ന്യൂസ് ലൗണ്ട്രി ക്കും യു എസ് കാനഡ ഫണ്ട് നിര്‍ബാധം ഒഴുകുന്നു.
പാലക്കാട് സ്വദേശി ധന്യ രാജേന്ദ്രനാണ് ബാംഗ്ലൂരിലെ ന്യൂസ് മിനിട്ട് എഡിറ്റര്‍.ന്യൂസ് മിനിട്ടിനെതിരെ ആദായ നികുതി വകുപ്പ് അന്വേഷണം നടക്കുന്നുണ്ട്.
വിദേശത്തു നിന്ന് വന്‍ തുക ഒരുമിച്ചു സ്വീകരിച്ചാല്‍ പിടി വീഴുമെന്നതിനാല്‍ 200 ഡോളറില്‍ താഴെയായാണ് സംഭാവനകള്‍ എത്തുന്നത്.
പോപ്പുലര്‍ ഫ്രണ്ട് ഗള്‍ഫില്‍ നിന്ന് എന്‍ആര്‍ഐ അക്കൗണ്ടുകളിലൂടെ ക്രൗഡ് ഫണ്ടിങ് നടത്തിയതിനു സമാനമാണ് ന്യൂസ് മിനിട്ട് , ന്യൂസ് ലൗണ്ട്രി ഫണ്ടു ശേഖരണം.
നിയമ വിരുദ്ധവും ദേശവിരുദ്ധവുമായ ഇടപാടുകള്‍ നടക്കുന്ന സ്ഥാപനത്തില്‍ എപ്പോള്‍ വേണമെങ്കിലും സ്ഥാപനത്തില്‍ ഇഡി റെയ്ഡ് ഉണ്ടാകാമെന്ന ആശങ്കയിലാണ് ജീവനക്കാര്‍. റെയ്ഡ് സാഹചര്യത്തെ നേരിടേണ്ടത് എങ്ങനെയാണെന്നും അന്വേഷണ ഏജന്‍സികളുടെ ചോദ്യം ചെയ്യലില്‍ എങ്ങനെ പ്രതികരിക്കണമെന്നും ന്യൂസ് മിനിട്ടില്‍ കുറച്ചു കാലം മുന്‍പ് പരിശീലന ക്യാംപ് നടത്തി. ടെലിഗ്രാഫ് എഡിറ്റര്‍ അറ്റ് ലാര്‍ജ് രാജഗോപാലിന്റെ ലേഖനത്തിലാണ് ഇക്കാര്യം സൂചിപ്പിച്ചത്.ന്യൂസ് മിനിട്ട് എഡിറ്റര്‍ ഇന്‍ ചീഫ് ധന്യ രാജേന്ദ്രന് ഒരു യോഗത്തില്‍ വെളിപ്പെടുത്തിയ സംഭവം രാജഗോപാലിന്റെ ലേഖനത്തിലുണ്ട്.
അന്വേഷണ ഏജന്‍സികളുടെ റെയ്ഡോ അറസ്റ്റോ ഉണ്ടായാല്‍ എങ്ങനെ പ്രതികരിക്കണം എന്നതിനെ കുറിച്ച് ന്യൂസ് മിനിട്ട് ജേണലിസ്റ്റുകള്‍ക്ക് പരിശീലനം നല്കിയത്രേ. റെയ്ഡുണ്ടായാല്‍ ലാപ് ടോപ്, മൊബൈല്‍ തുടങ്ങിയ ഉപകരണങ്ങളെ സംരക്ഷിക്കാനുള്ള (തെളിവ് നശിപ്പിക്കാനാകും ) തന്ത്രങ്ങളും പരിശീലനവുമുണ്ടായെന്നാണ് ധന്യ വെളിപ്പെടുത്തിയത്. സമാന സ്വഭാവമുള്ള സ്ഥാപനങ്ങളിലെ ജീവനക്കാരും ക്യാംപില്‍ പങ്കെടുത്തു.
ന്യൂസ് ലോണ്ട്രിയും ദ ന്യൂസ് മിനിറ്റും ചേര്‍ന്ന് പൊതുതാത്പര്യ പത്രപ്രവര്‍ത്തനത്തിന് പ്രതിജ്ഞാബദ്ധമായ ഒരു സഖ്യം രൂപീകരിക്കുന്നതായി കഴിഞ്ഞ വര്‍ഷം അറിയിച്ചിരുന്നു.രണ്ട് വാര്‍ത്താ ഓര്‍ഗനൈസേഷനുകളും പ്രോജക്റ്റുകളില്‍ മാത്രമല്ല, വളര്‍ച്ചയ്ക്കുള്ള സംയുക്ത തന്ത്രത്തിലും സഹകരിക്കുമെന്നും പറഞ്ഞുകൊണ്ടുള്ള വിശദീകരണത്തില്‍ ഇങ്ങനെ അവകാശപ്പെട്ടിരുന്നു.
‘ന്യൂസ് മിനിറ്റും ന്യൂസ് ലോണ്ട്രിയും സമാന മൂല്യങ്ങളും ധാര്‍മ്മികതയും പങ്കിടുന്നു, കൂടാതെ മുമ്പ് പരസ്പരം തുടര്‍ച്ചയായി പിന്തുണച്ചിട്ടുണ്ട്. ന്യൂസ് മിനിറ്റ് അതിന്റെ വിശ്വാസ്യതയ്ക്കും ലിംഗഭേദത്തെയും ജാതിയെയും കുറിച്ചുള്ള മികച്ച പ്രവര്‍ത്തനത്തിനും ദക്ഷിണേന്ത്യയില്‍ പ്രത്യേക ശ്രദ്ധ കേന്ദ്രീകരിച്ച് പരമ്പരാഗത വാര്‍ത്താ വിവരണങ്ങളെ തകര്‍ക്കുന്നതിനും പേരുകേട്ടതാണ്.ഇന്ത്യയിലെ ഡിജിറ്റല്‍ വാര്‍ത്തകളുടെ തുടക്കക്കാരില്‍ ഒരാളാണ് ന്യൂസ് ലോണ്ട്രി. പരമ്പരാഗത വാര്‍ത്തകള്‍ ചവിട്ടിമെതിക്കാന്‍ മടിക്കുന്ന ഇടങ്ങളിലേക്ക് പോയി, വാര്‍ത്തകളുടെ വ്യാഖ്യാനത്തിലും വിമര്‍ശനത്തിലും ശ്രദ്ധ കേന്ദ്രീകരിച്ച് വിശ്വാസ്യത വളര്‍ത്തി. ഒത്തുചേരല്‍ രണ്ട് ഓര്‍ഗനൈസേഷനുകളുടെയും ശക്തി വര്‍ദ്ധിപ്പിക്കുകയും ഒരു ശക്തി ഗുണിതമാകുകയും ചെയ്യും. വാര്‍ത്താ നിരൂപണത്തിലും ഓഡിയോ, വീഡിയോ ഫോര്‍മാറ്റുകളിലും ദീര്‍ഘമായ അനുഭവപരിചയത്തിലും ന്യൂസ്ലോണ്ട്രിയുടെ ശ്രദ്ധയും, മികച്ച ഗ്രൗണ്ട് റിപ്പോര്ട്ടേജിന്റെ ന്യൂസ് മിനിറ്റിന്റെ പാരമ്പര്യവും, രൂപത്തിലും ഉദ്ദേശ്യത്തിലും ആകര്‍ഷകമായ അത്യാധുനിക ഷോകളും റിപ്പോര്‍ട്ടുകളും പ്രോജക്ടുകളും ഉയര്‍ത്തിക്കാട്ടും വലുതും മികച്ചതുമായ ഒരു വാര്‍ത്താ സ്ഥാപനം സൃഷ്ടിക്കുന്നതിനുള്ള ഒരു യാത്രയുടെ തുടക്കമാണിത്”
പ്രതികരിക്കാൻ ഇവിടെ എഴുതുക: