Thursday, June 18, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Sports Hockey

പാരിസ് ഒളിംപിക്‌സോടെ വിരമിക്കില്ല; ഭാവിയില്‍ പരിശീലകനാകാന്‍ മോഹം: ശ്രീജേഷ്

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Mar 17, 2024, 01:25 am IST
in Hockey

ന്യൂദല്‍ഹി: പാരിസ് ഒളിംപിക്‌സിന് പിന്നാലെ താന്‍ വിരമിക്കുമെന്ന പ്രചാരണങ്ങള്‍ക്ക് യാതൊരു അടിസ്ഥാനവുമില്ലെന്ന് ഭാരത ഹോക്കി ടീം ഗോള്‍ കീപ്പര്‍ പി.ആര്‍. ശ്രീജേഷ്. തനിക്ക് ഇനിയും ടീമിന് വേണ്ടി കളിക്കാനുള്ള ശേഷിയുണ്ടെന്ന് താരം പ്രമുഖ ദേശീയ വാര്‍ത്താ ഏജന്‍സിക്ക് അനുവദിച്ച അഭിമുഖത്തില്‍ പറഞ്ഞു. ഭാവിയില്‍ ദേശീയ ടീം പരിശീലകനാകാന്‍ ആഗ്രഹിക്കുന്നതായും ശ്രീജേഷ് അറിയിച്ചു.

പരിശീലകനാകുകയെന്നത് വെറുമൊരു മോഹമല്ല. ഭാവിയില്‍ ലക്ഷ്യമിടുന്ന പദ്ധതികളില്‍ ഒന്നാണ്. അതിനായി തയ്യാറെടുപ്പുകള്‍ ആവശ്യമാണ്, സ്വയം ഒരുങ്ങേണ്ടതുണ്ട്. 2036 ഓടുകൂടി പരിശീലകവേഷമണിയാനാണ് ലക്ഷ്യമിടുന്നത്. അപ്പോഴേക്കും ആ റോള്‍ കൈകാര്യം ചെയ്യാന്‍ പരിശീലകനെന്ന നിലയില്‍ താന്‍ പ്രാപ്തനാകുമെന്നാണ് കരുതുന്നത്. ഇത്രയും ദീര്‍ഘമായ സമയം അതിന് വേണ്ടി നീക്കിവച്ചെങ്കിലേ പദ്ധതി വിജയിക്കൂ.

നിലവില്‍ 36 വയസ് പ്രായമാണുള്ളത്. പക്ഷെ തന്റെ ഫിറ്റ്‌നസില്‍ യാതൊരു പ്രശ്‌നവുമില്ലെന്നാണ് പരിശോധനകളില്‍ തെളിയുന്നത്. പിന്നെന്തിന് ഉടനെ വിരമിക്കുന്നതിനെ കുറിച്ച് ചിന്തിക്കണം. എപ്പോഴെങ്കിലും വിരമിച്ചുകഴിഞ്ഞാല്‍ ടീമിനൊപ്പം കളിക്കാരനെന്ന നിലയിലല്ലാതെ മറ്റൊരു റോളില്‍ തിരികെയെത്തണം. ചിലപ്പോള്‍ പരിശീലകനായായിരിക്കും അതുമല്ലെങ്കില്‍ ഉപദേഷഷ്ടാവോ ഗോള്‍കീപ്പിങ് പരിശീലകനോ ആയിട്ടായിരിക്കും വരിക. അക്കാര്യം ഭാവിയില്‍ കരുതിവച്ചിരിക്കുന്ന പദ്ധതിയാണെന്നും ശ്രീജേഷ് ഒരുതവണ കൂടി ആവര്‍ത്തിച്ചു.

2016 റയോ ഡി ജനീറോ ഒളിംപിക്‌സില്‍ ഭാരതത്തിന്റെ നായകനായിരുന്ന ശ്രീജേഷ് കഴിഞ്ഞ തവണ ടോക്കിയോയില്‍ വെങ്കല മെഡല്‍ നേടിയപ്പോള്‍ ഗോള്‍വലകാത്തുകൊണ്ട് ഒളിംപിക്‌സിലുടനീളം നിര്‍ണായക പ്രകടനമാണ് കാഴ്‌ച്ചവച്ചത്. നാല് പതിറ്റാണ്ടിന് ശേഷം ആദ്യമായാണ് ഭാരതം കഴിഞ്ഞ തവണ ഹോക്കിയിലൂടെ ഒളിംപിക്‌സ് മെഡല്‍ കണ്ടെത്തിയത്.

ഇത്തവണത്തെ ടീമിന്റെ സാധ്യതകളെ കുറിച്ചും ശ്രീജേഷ് പറഞ്ഞു. സാധ്യതയുണ്ട്, ടീം ശക്തമാണ്, പക്ഷെ അമിത പ്രതീക്ഷവച്ച് പുലര്‍ത്താതിരിക്കുന്നതാണ് നല്ലത്. ഹോക്കി ലോകറാങ്കിങ്ങില്‍ ആദ്യ ആറ് സ്ഥാനങ്ങളിലുള്ള ടീമുകള്‍ എല്ലാം ഒന്നിനൊന്ന് മെച്ചമാണ്. റാങ്കിങ്ങില്‍ പല സ്ഥാനങ്ങളിലായാണെങ്കിലും ഈ ടീമുകളെല്ലാം തന്നെ ആര്‍ക്കും ആരെയും എപ്പോഴും തോല്‍പ്പിക്കാന്‍ ശേഷിയുള്ളവരാണെന്നതാണ് ഇപ്പോഴത്തെ പ്രത്യേകത. പാരിസിലേക്ക് പറക്കുമ്പോള്‍ ആത്മവിശ്വാസമുണ്ട് പക്ഷെ അമിത പ്രതീക്ഷയുടെ ആവശ്യമില്ലെന്നാണ് കരുതുന്നത്.

ഓസ്‌ട്രേലിയയില്‍ അഞ്ച് മത്സര ടെസ്റ്റ് പരമ്പരയാണ് ഭാരത ടീമിന്റെ അടുത്ത വെല്ലുവിളി. ഒളിംപിക്‌സിന് മുമ്പ് ടീമിന് തയ്യാറെടുക്കാന്‍ പറ്റിയ അവസരമാണിത്. അത് കഴിഞ്ഞെത്തിയാല്‍ എഫ്‌ഐഎച്ച് പ്രോ ലീഗിലെ രണ്ടാം ഘട്ട മത്സരങ്ങള്‍ നടക്കും. പ്രോ ലീഗ് ഏറെ ഗുണകരമായ ഒന്നാണ് വിവിധ ടീമുകള്‍ തമ്മില്‍ കളിച്ച് പരസ്പരം ശക്തിയും ദൗര്‍ബല്യവും അറിയാന്‍ സാധിക്കുന്നു. ഇത് വലിയ രീതിയില്‍ ഗുണം ചെയ്യുന്നുണ്ടെന്നും ശ്രീജേഷ് പറഞ്ഞു.

ബെല്‍ജിയത്തിലെ ആന്റ്‌വേര്‍പ്പ് നഗരത്തിലാണ് പ്രോ ലീഗിലെ രണ്ടാം ഘട്ട മത്സരങ്ങള്‍. അവിടെ ഒളിംപിക്‌സില്‍ പങ്കെടുക്കുന്ന ടീമുകളെല്ലാം ഉണ്ടാകും. ഒരിക്കല്‍ കൂടി തമ്മില്‍ പോരാടാന്‍ അവസരം ലഭിക്കും. ഒളിംപിക്‌സിന് തയ്യാറെടുക്കാന്‍ ഇതിലും വലിയ അവസരം കിട്ടാനില്ലെന്നും ശ്രീജേഷ് പറഞ്ഞു.

Tags: hockey player PR SreejeshHockey CoachParis Olympics
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

15 കാരിയായ അത്ലറ്റിനെ തട്ടിക്കൊണ്ടുപോയി മാനഭംഗപ്പെടുത്തി: ഹോക്കി പരിശീലകനടക്കം മൂന്ന് പേര്‍ അറസ്റ്റില്‍

India

ആദ്യയേറിൽ തന്നെ ഫൈനൽ ഉറപ്പിച്ച് നീരജ് ചോപ്ര; യോഗ്യതാ റൗണ്ടിൽ മറികടന്നത് 89.34 മീറ്റർ ദൂരം, പ്രധാന എതിരാളി പാക് താരം അർഷാദ് നദീം

Sports

ഭാരതത്തിനായി നീരജിനൊപ്പം കിഷോര്‍ ജെനയും; മത്സരം ഉച്ചയ്‌ക്ക് 1.50ന്

Athletics

0.005 സെക്കന്‍ഡിലെ പൊന്‍ ചിരി; വേഗകൂട്ടം

Sports

ആദ്യ ഗെയിം അനായാസം നേടി; അടിതെറ്റി ലക്ഷ്യ

പുതിയ വാര്‍ത്തകള്‍

ആലപ്പുഴയിലെ ‘രക്ഷാപ്രവർത്തനം’: പ്രതികളുടെ ജാമ്യം റദ്ദ് ചെയ്യണമെന്ന് SIT, ഗൺമാൻമാർക്ക് നോട്ടീസ് അയച്ച് ഹൈക്കോടതി

എയിംസ്: സംസ്ഥാനം അഞ്ച് സ്ഥലങ്ങൾ കണ്ടെത്തി നൽകണം, തുടർചർച്ചയ്‌ക്ക് ശേഷം തീരുമാനം ഉണ്ടാകും: സുരേഷ് ഗോപി

മോളിവുഡ് ടൈംസ്; സെൻസർ ചെയ്യാത്ത പതിപ്പ് തിയേറ്ററിൽ, കേസെടുത്ത് പോലീസ്

അവയവദാനമാഫിയ: ‘ഓപ്പറേഷൻ’ ഇവിടെ, സർജറി വിദേശത്ത്, വ്യാപകമായി കള്ളപ്പണ ഇടപാടും

നടി അന്‍സിബ ഹസ്സനെതിരെ അച്ചടക്ക നടപടി, അമ്മ താര സംഘടനയിൽ നിന്ന് പുറത്താക്കിയേക്കുമെന്ന് സൂചന

ഷുഹൈബ് വധക്കേസ് പ്രതി ആകാശ് തില്ലങ്കേരിയെ മികച്ച തിരക്കഥാകൃത്താക്കി പി.എസ്.സി. ബുള്ളറ്റിൻ: ഗുരുതര പിഴവ്

അവയവദാനത്തട്ടിപ്പ്: ആശുപത്രികളിലെ ഇ ഡി റെയ്ഡ് കൂടുതൽ സ്ഥാപനങ്ങളിലേക്ക്

സംഘം: സ്വഭാവവും സമീപനവും-3: നമ്മെ നിര്‍വചിക്കുന്നത് മൂല്യങ്ങള്‍

ട്രംപ് പറയുന്നു; എന്നും ‘മോദിഭാരത’ത്തിനൊപ്പം ഞാനുള്ള വൈറ്റ് ഹൗസുണ്ട്

മതംമാറ്റ ശക്തികളുടെ മാവോയിസ്റ്റ് ബന്ധം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.