Wednesday, September 23, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Samskriti

വിഷ്ണുപ്രീതിക്ക് ഏകാദശി വ്രതം

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Mar 11, 2024, 07:05 pm IST
inSamskriti

പ്രതിപദം മുതലുള്ള തിഥികളില്‍ പതിനൊന്നാമത്തേതാണ് ഏകാദശി. വിഷ്ണുപ്രീതിയ്‌ക്കും പാപശാന്തിക്കുമായി അനുഷ്ഠിക്കുന്ന വ്രതമാണ് ഏകാദശിവ്രതം. മാസത്തില്‍ രണ്ട് ഏകാദശിയുണ്ട്. ശുക്ലപക്ഷത്തിലും കൃഷ്ണപക്ഷത്തിലും ഓരോ ഏകാദശി വീതം. സൂര്യോദയത്തില്‍ ദശമീ സംബന്ധമുള്ള ഏകാദശിക്ക് ഭൂരിപക്ഷ ഏകാദശി എന്നും ദ്വാദശി സംബന്ധമുള്ളതിന് ആനന്ദപക്ഷ ഏകാദശി എന്നും പറയുന്നു. ഇവ തന്നെ വീണ്ടും വിഭജിക്കപ്പെട്ടിരിക്കുന്നു. പിതൃപക്ഷം, ദേവപക്ഷം എന്നിങ്ങനെ. ഭൂരിപക്ഷ ഏകാദശിക്ക് സൂര്യോദയം മുതല്‍ ദിനാരംഭവും ആനന്ദപക്ഷ ഏകാദശിക്ക് അരുണോദയം (സൂര്യോദയത്തിന് നാലു നാഴിക മുമ്പ്) മുതല്‍ ദിനാരംഭവുമാണെന്നാണ് കണക്കാക്കപ്പെട്ടിട്ടുള്ളത്. ആനന്ദപക്ഷ ഏകാദശിയെടുക്കുന്നവര്‍ അരുണോദയത്തില്‍ ഏകാദശിക്ക് ദശമി സ്പര്‍ശം വന്നാല്‍ ആ ദിവസം വ്രതം അനുഷ്ഠിക്കുകയില്ല. പിറ്റേ ദിവസമാണ് വ്രതമനുഷ്ഠിക്കുക. പൈതൃകക്രിയകള്‍ക്ക് ദശമീസംബന്ധമുള്ള ഏകാദശിയും മുമുക്ഷുക്കള്‍ക്ക് ദ്വാദശിസംബന്ധമുള്ള ഏകാദശിയും വിധിക്കപ്പെട്ടിരിക്കുന്നു.

ഏകാദശി വ്രതാനുഷ്ഠാനത്തിന് പൊതുവേ സ്വീകരിക്കുന്ന വിധി താഴെക്കൊടുക്കുന്നു. ദശമിദിവസം ഒരു നേരം മാത്രമേ ഭക്ഷണം കഴിക്കാവൂ. വെറുംതറയില്‍ വേണം ശയിക്കാന്‍. തനിച്ചാവണം ഉറങ്ങേണ്ടത്. ഏകാദശി ദിവസം രാവിലെ സ്‌നാനാദികര്‍മങ്ങള്‍ക്കു ശേഷം വെള്ളവസ്ത്രം ധരിച്ച് വിഷ്ണു ക്ഷേത്രദര്‍ശനം നടത്തുക. അന്നേ ദിവസം പൂര്‍ണമായും വിഷ്ണു ക്ഷേത്ര ത്തില്‍ ഈശ്വരഭജനവുമായി കഴിച്ചുകൂട്ടുന്നത് ഉത്തമമാണ്. ഊണുറക്കങ്ങള്‍ ആ ദിവസം തീര്‍ത്തും നിഷിദ്ധമാണ്. തുളസീതീര്‍ത്ഥം സേവിക്കാം. ഏകാദശിതിഥിയുടെ അന്ത്യപാദവും ദ്വാദശിയുടെ ആദ്യപാദവും ചേര്‍ന്ന മുപ്പതു നാഴികയാണ് ഹരിവാസരം. ഈ സമയം ജലപാനം കൂടി ഒഴിവാക്കി വ്രതമനുഷ്ഠിക്കാറുണ്ട്. തൈലം, താംബൂലചര്‍വണം തുടങ്ങിയവ ഒഴിവാക്കുകയും മനഃശുദ്ധിയും ശരീരശുദ്ധിയും വാഗ്ശുദ്ധിയും പാലിക്കുകയും വേണം. മൗനവ്രതവും നല്ലതാണ്. ദ്വാദശിദിനത്തില്‍ കുളിച്ച് വിഷ്ണു പൂജ ചെയ്യണം. ബ്രാഹ്മണര്‍ക്ക് ദാനം, ഭോജനം തുടങ്ങിയവയും നല്‍കുന്നത് ഉത്തമമെന്നു കരുതുന്നു. അതിനു ശേഷമാണ് പാരണ (വ്രതസമാപ്തി കുറിച്ചുകൊണ്ടുള്ള ഭക്ഷണം) നടത്തുക. ആ ദിവസം പിന്നെ ഭക്ഷണം കഴിക്കരുത്. ഏകാദശിനാളില്‍ പൂര്‍ണ ഉപവാസം എല്ലാവര്‍ക്കും സാധിച്ചു എന്നു വരികയില്ല. അവര്‍ക്ക് ഒരു നേരം ഫലവര്‍ഗങ്ങളോ മറ്റോ കഴിക്കാവുന്നതാണ്. നെല്ലരിച്ചോറ്, അരി കൊണ്ടുള്ള പലഹാരങ്ങള്‍ തുടങ്ങിയവ അന്ന് തീര്‍ത്തും വര്‍ജ്യമാണ്. ഏകാദശി വ്രതം അനുഷ്ഠിക്കുന്നവര്‍ ആ ദിവസങ്ങളില്‍ അരിയാഹാരം ഉപേക്ഷിക്കണം എന്നാണു വിധി.

 

Tags: MahavishnuDevotionalHinduismGuruvayur Ekadasi
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Samskriti

കൃഷ്ണസ്പര്‍ശം: നന്ദി അന്ധമായ അനുസരണയല്ല

Samskriti

ഹൈന്ദവരുടെ ധര്‍മ്മ നിസ്സംഗത; ഒരു ആത്മപരിശോധന

Samskriti

ആലോചനാമൃതം: ഈശ്വരാന്വേഷണമാണ് ഏറെ മഹത്ത്വമാര്‍ന്നത്

Samskriti

ഭാഷാ സൗന്ദര്യലഹരി: സൗന്ദര്യലഹരിയുടെ മലയാള പരിഭാഷ

Samskriti

ഗായത്രിമന്ത്രം 2: മന്ത്രോപാസന ബോധമണ്ഡലത്തില്‍ തുറക്കുന്ന പുതു വാതായനങ്ങളും കാഴ്ചപ്പാടില്‍ വരുത്തുന്ന വ്യതിയാനങ്ങളും

പുതിയ വാര്‍ത്തകള്‍

ദേശീയ അവാർഡുമായി കാർത്തിക് ആര്യൻ എത്തിയത് മഹാഗണപതിയ്‌ക്ക് മുന്നിൽ : പുരസ്ക്കാരം വിഗ്രഹത്തിന് മുന്നിൽ സമർപ്പിച്ചു

സ്വർണമെഡൽ നേട്ടം; ഇന്ത്യൻ വനിതാ ക്രിക്കറ്റ് ടീം അംഗം കമലിനിക്ക് പാരിതോഷികം പ്രഖ്യാപിച്ച് തമിഴ്നാട് മുഖ്യമന്ത്രി വിജയ്

റഷ്യയുടെ സമ്പദ്‌വ്യവസ്ഥ ഇന്ത്യയെ ആശ്രയിച്ചിരിക്കുന്നു, ചൈനയും ഇന്ത്യയും പുടിന് മേൽ സമ്മർദ്ദം ചെലുത്തിയാൽ ഉക്രെയ്‌നിൽ യുദ്ധം തുടരാനാവില്ല : സെലെൻസ്‌കി

‘സൂക്ഷിച്ചുനോക്കണ്ടടാ ഉണ്ണീ…,’ ഇത് നമ്മുടെ അഖിലേഷ് യാദവുതന്നെയാണ്…

പലർക്കും ഒരുപാടു താൽപര്യങ്ങളാണുള്ളത് ; അവർക്ക് ഈ കാര്യങ്ങൾ നന്നാവണമെന്നില്ല ; ശബരിമല വിഷയത്തിൽ കെ. ജയകുമാർ

ശ്രീലങ്കയിൽ 270 പേരുടെ മരണത്തിനിടയാക്കിയ ഈസ്റ്റർ ബോംബാക്രമണ കേസിൽ സുപ്രധാന വിധി : 15 കുറ്റവാളികൾക്ക് 200 വർഷം വീതം തടവ്

പശ്ചിമേഷ്യയില്‍ മതമല്ല , പണമാണ് പ്രശ്‌നം

സിനിമയുടെ ആഘോഷവുമായി JioStar

വ്യാജ ആധാർ കാർഡ് റാക്കറ്റിലെ മുഖ്യ പ്രതി ബംഗാളിൽ പിടിയിൽ ; ഇതുവരെ അറസ്റ്റിലായത് 4 പേർ ; ബംഗ്ലാദേശികൾക്ക് കാർഡുകൾ വിറ്റതായി സംശയം

ഇഴകൾക്കപ്പുറം ഒക്ടോബർ 2ന്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.