Monday, August 17, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Samskriti

വിള സംരക്ഷിക്കാനും, കന്നുകാലികളെ കാക്കാനും കടുവപ്രീതിക്കായി ഒരു ക്ഷേത്രം ‘വാഘ് ബാരസ്’

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Mar 11, 2024, 06:59 pm IST
inSamskriti

വിള സംരക്ഷിക്കാനും, കന്നുകാലികളെ കാക്കാനും കടുവയെ ആരാധിക്കുന്നൊരു വനവാസി സമൂഹമുണ്ട് മഹാരാഷ്‌ട്രയില്‍. പൂനെ, അഹമ്മദ്‌നഗര്‍, നാസിക് ജില്ലകളിലായി അധിവസിക്കുന്ന ‘കോലി മഹാദേവ് ‘ഗോത്രമാണ് വര്‍ഷത്തിലൊരിക്കല്‍, ഗ്രാമക്ഷേത്രത്തില്‍ ഒത്തുകൂടി, കടുവപ്രീതിക്കായി, ‘വാഘ് ബാരസ് ഉത്സവം’ നടത്തുന്നത്. പ്രകൃതി ആരാധന ഗോത്രവര്‍ഗ ജനതയ്‌ക്ക് ജീവിതചര്യയുടെ ഭാഗമാണ്. വെള്ളവും വനവും ഭൂമിയുമെല്ലാം അവരുടെ വിശ്വാസാചാരങ്ങളുടെ ഭാഗമാകുന്നു. പ്രകൃതിയുമായി സമന്വയിക്കുന്ന അത്തരമൊരു പാരമ്പര്യത്തിന്റെ പിന്മുറക്കാരാണ് സഹ്യാദ്രിയുടെ താഴ്‌വരയില്‍ തലമുറകളായി വസിക്കുന്ന കോലി മഹാദേവ് ഗോത്രം.

കടുവയുടെ കൊച്ചു ബിംബം സ്ഥാപിച്ച തറകളാണ് അവരുടെ ആരാധനാലയം. വാഘ്ബാരസിന്റെ പ്രധാന ആഘോഷം സംഘടിപ്പിക്കുന്നത് ഇവിടെയാണെങ്കിലും വീടുകളിലും പ്രത്യേകം പൂജകളുണ്ടാകും. അതിനായി പ്രത്യേകം സജ്ജീകരിച്ച ഒരിടത്ത് വൃത്തിയായി കഴുകിയെടുത്ത ഒരു കല്ല് സ്ഥാപിക്കുന്നു. സിന്ദൂരം ഉപയോഗിച്ച് കല്ലില്‍ കടുവയുടെ ചിത്രം വരയ്‌ക്കുന്നു. ചിത്രത്തിന് മുന്നില്‍ ഒരു മരത്തിന്റെ അഞ്ച് ഇലകള്‍ വച്ച,് അതില്‍ പുതുതായി വിളവെടുത്ത അരിയില്‍ നിന്ന് ഉണ്ടാക്കുന്ന ഖീര്‍ (പായസം) വിളമ്പുന്നു. ധൂപവും വിളക്കും കത്തിക്കുന്നു. ഇത് പ്രധാനമായും ഇടയന്മാരുടെ ആഘോഷമാണ്. തങ്ങളുടെ കന്നുകാലികളെ സംരക്ഷിക്കണേയെന്ന പ്രാര്‍ഥനയോടെയാണ് കടുവയെ ഇടയന്മാര്‍ ആരാധിക്കുന്നത്. എല്ലാ വര്‍ഷവും കാര്‍ത്തിക ഏകാദശിയുടെ രണ്ടാം ദിവസത്തിലാണ് ആഘോഷം. ഈ അനുഷ്ഠാനത്തില്‍ പ്രാദേശികമായ മാറ്റങ്ങള്‍ കാണാം. വിളകളും കന്നുകാലികളും അഭിവൃദ്ധി പ്രാപിക്കുന്നതിന് പ്രകൃതിയുടെ അനുഗ്രഹം ഉണ്ടാകണമെന്നതാണ് ആരാധനയുടെ അടിസ്ഥാനം.

വാഗ്ബാരസിന്റെ പ്രധാന ആഘോഷത്തിന് എല്ലാവരും ഗ്രാമകവാടത്തിലെത്തി കടുവാ പ്രതിഷ്ഠയുള്ള ക്ഷേത്രത്തിലേക്കു പോകും. അന്ന് രാവിലെ ഇടയന്മാര്‍ എല്ലാ വീടുകളിലും നടന്ന് അരിയും ശര്‍ക്കരയും പണവുമെല്ലാം ശേഖരിക്കും. സമൂഹസദ്യയ്‌ക്ക് വേണ്ടിയാണിത്. ക്ഷേത്രത്തിനു ചുറ്റും ചാണകം തളിച്ച് വൃത്തിയാക്കി, പാട്ടുപാടിയാണ് ആഘോഷങ്ങള്‍ക്കു തുടക്കമിടുക. ഞങ്ങളുടെ വിളകള്‍ കാക്കണേ.. അവ നശിപ്പിക്കാനെത്തുന്ന മൃഗങ്ങളെ അകറ്റണേ… രോഗബാധകളില്ലാതെ കാക്കണേ…എന്നു തുടങ്ങുന്ന പ്രാര്‍ഥനാഗീതങ്ങളാണവ. ആവശ്യങ്ങളെല്ലാം പാട്ടിലൂടെ കടുവയെ ആറിയിക്കുന്നതായാണ് സങ്കല്പം. എല്ലാ വീടുകളുടെയും തൊഴുത്തിനു പുറത്ത് അന്ന് രംഗോലിയിട്ട് നെയ്‌വിളക്ക് കത്തിച്ചു വയ്‌ക്കും.

പ്രകൃതി ആരാധനയുടെ ഉത്സവമേളങ്ങള്‍ ഇവര്‍ വാഘ് ബരാസില്‍ മാത്രമൊതുക്കുന്നില്ല. ചുറ്റിലുമുള്ള മരങ്ങളും ഇവര്‍ക്ക് ദേവതകളാണ്. കല്‍മജമാത, വാര്‍സുവായ്, ഘോരപദദേവി, കല്‍സുവായ് തുടങ്ങിയ പേരുകളില്‍ അറിയപ്പെടുന്ന ‘മരദേവതകള്‍’ക്കായും പൂജയും ആഘോഷങ്ങളും സംഘടിപ്പിക്കുന്നു. ‘ബെയില്‍ പോള’യാണ് കോലി മഹാദേവ് ഗോത്രത്തിന്റെ മറ്റൊരു പ്രധാന ആഘോഷം. കാളകളെ അലങ്കരിച്ച് പാട്ടും കൊട്ടുമായി നടത്തുന്ന ആചാരാനുഷ്ഠാനങ്ങളാണ് ‘ബെയില്‍ പോള’.

Tags: maharashtraWagh BarasTiger TempleKohli MahadevNature worship
Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

ഭക്ഷ്യവസ്തുക്കളിൽ മായം ചേർക്കുന്നവർക്കെതിരെ മക്കോക്ക പ്രകാരം കേസെടുക്കും : സുപ്രധാന പ്രസ്താവനയുമായി മഹാരാഷ്‌ട്ര ആഭ്യന്തര സഹമന്ത്രി

India

ഭീകരവാദത്തിന്റെ വ്യാപനം അനുവദിക്കില്ല : മഹാരാഷ്‌ട്രയിൽ 114 തീവ്രവാദ പ്രസിദ്ധീകരണങ്ങൾ നിരോധിച്ച് ഫഡ്‌നാവിസ് സർക്കാർ

ഹര്‍ഷവര്‍ധന്‍ സപ് കാല്‍ (ഇടത്ത്) സുനേത്ര പവാര്‍ (വലത്ത്)
India

മഹാരാഷ്‌ട്ര ഉപമുഖ്യമന്ത്രി സുനേത്ര പവാറിനെ മിണ്ടാപ്പാവ എന്ന് വിളിച്ച് കളിയാക്കിയ കോണ്‍ഗ്രസ് എയറില്‍, ഒടുവില്‍ മാപ്പ് പറഞ്ഞ് തടിയൂരി

Entertainment

ആമിര്‍ ഖാന്‍ ലൗ ജിഹാദിന്റെ ബ്രാന്റ് അംബാസഡര്‍; മന്ത്രി സഞ്ജയ് ശീര്‍സാട്

India

ഉത്തരാഖണ്ഡിനു പിന്നാലെ മഹാരാഷ്‌ട്രയും, ഏകീകൃത സിവില്‍ കോഡിനായുള്ള സമിതിയെ ജസ്റ്റിസ് രഞ്ജന പ്രകാശ് നയിക്കും

പുതിയ വാര്‍ത്തകള്‍

100 കോടി ക്ലബ്ബില്‍ കേറി മമിത-സൂര്യ സിനിമ ‘വിശ്വനാഥ് ആൻഡ് സണ്‍സ്’; നേട്ടം കൈവരിച്ചത് രണ്ട് ദിവസത്തിനുള്ളില്‍

പ്രായപൂര്‍ത്തിയാകാത്ത സഹോദരിമാരെ കടത്തിക്കൊണ്ടുപോയി പീഡിപ്പിച്ച മഞ്ചേശ്വരം സ്വദേശികള്‍ അറസ്റ്റില്‍

ഇടതുമുന്നണി യോഗത്തില്‍ പ്രതിപക്ഷ ഉപനേതൃസ്ഥാന ആവശ്യം ഉന്നയിക്കാതെ സിപിഐ

മണിക്കൂറിൽ 440 കിലോമീറ്റർ വേഗത, 11,000 കിലോമീറ്റർ പരിധി ; ഇന്ത്യൻ മഹാസമുദ്രത്തിലെ ചൈനീസ് സാന്നിധ്യത്തിന് തിരിച്ചടിയായി സ്കൈ ഈഗിൾ എത്തുന്നു

100ാം ദിന പ്രഖ്യാപനം: 75,000 രൂപ വരെയുള്ള കാര്‍ഷിക വായ്‌പകള്‍ എഴുതിത്തള്ളുമെന്ന് വിജയ് സര്‍ക്കാര്‍

ഇനി കേരളം,പേര് മാറ്റുന്നതിനുള്ള ബില്ലിന് രാഷ്‌ട്രപതിയുടെ അംഗീകാരം

അയോധ്യ വിധിക്കെതിരായ ഹര്‍ജി: അഭിഭാഷകന്‍ മെഹ്‌മൂദ് പ്രാച്ചയുടെ സ്വത്തുക്കള്‍ കണ്ടുകെട്ടാന്‍ ഉത്തരവ്

അമിത ടിക്കറ്റ് നിരക്ക് ഈടാക്കുന്ന വിമാനക്കമ്പനികള്‍ക്കെതിരെ സുപ്രീംകോടതി, നിയമങ്ങള്‍ പാലിച്ചില്ലെങ്കില്‍ സര്‍വീസുകള്‍ നിര്‍ത്തിവയ്‌പ്പിക്കും

ദേശീയ പതാക വഹിക്കുന്നത് എങ്ങിനെ കുറ്റമാകും? കോയമ്പത്തൂര്‍ പൊലീസിനെതിരായ ബിജെപിയുടെ ഹര്‍ജിയില്‍ കോടതി

ബോളിവുഡ് നടി ഖുഷി കപൂറിനെതിരായ അശ്‌ളീല ഉള്ളടക്കങ്ങള്‍ അടക്കം നീക്കണം: ദല്‍ഹി ഹൈക്കോടതി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.