Wednesday, October 7, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News
Kerala

സിബിഐ അന്വേഷണം തെളിവുകള്‍ നശിപ്പിച്ച ശേഷം; ഡീന്‍ വിദ്യാര്‍ത്ഥികളെ ഭീഷണിപ്പെടുത്തിയിരുന്നു

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Mar 10, 2024, 08:55 am IST
inKerala

കല്‍പ്പറ്റ: സിദ്ധാര്‍ത്ഥന്റെ മരണത്തെക്കുറിച്ചുള്ള അന്വേഷണം സിബിഐക്കു വിടാനുള്ള തീരുമാനം പിണറായി സര്‍ക്കാര്‍ കൈക്കൊള്ളുന്നത് മരണം നടന്ന് 19 ദിവസം കഴിഞ്ഞ്. ലഭ്യമായ പല തെളിവുകളും ഇതിനകം നശിപ്പിച്ചു കഴിഞ്ഞു. പോലീസ് അന്വേഷണവും തീരുമാനം വൈകിക്കലും പ്രതികള്‍ക്ക് അനുകൂലമാക്കാന്‍ ഇട നല്കി.

സിദ്ധാര്‍ത്ഥന്‍ മരിച്ച ദിവസം മുതല്‍ ദുരൂഹതകള്‍ ഏറെയാണ്. കാമ്പസ് അധികൃതര്‍ മരണ വിവരം പോലീസിനെ അറിയിക്കാന്‍ വൈകിയതു മുതല്‍ അതു തുടങ്ങുന്നു. കൃത്യമായ ആള്‍ക്കൂട്ട വിചാരണ നടന്നെന്ന് തെളിവുകള്‍ നിരവധിയുണ്ടായിട്ടും ആദ്യം മുതല്‍ റാഗിങ് എന്ന നിലയിലായിരുന്നു വിശദീകരണവും അന്വേഷണവും. അന്വേഷണം വഴിതിരിച്ചു വിടാന്‍ നടന്ന ഇടപെടലുകള്‍ ശക്തമായിരുന്നു. എസ്എഫ്‌ഐക്കാര്‍ സിദ്ധാര്‍ത്ഥനെ ആക്രമിച്ചു കൊലപ്പെടുത്തിയതാണെന്നറിഞ്ഞിട്ടും രാഷ്‌ട്രീയ ഇടപെടലുകളുടെ ബലത്തില്‍ ആദ്യമേ പ്രതികളെ സസ്‌പെന്‍ഡ് ചെയ്യാന്‍ മാത്രമാണ് കാമ്പസ് അധികൃതര്‍ ശ്രമിച്ചത്.

ഇടതുപക്ഷ അനുകൂലികളായ അദ്ധ്യാപകരും ജീവനക്കാരുമാണ് കോളജില്‍. സിപിഎം ജില്ലാ സെക്രട്ടറിയുടെ ഭരണമാണ് അവിടെ. അതുകൊണ്ടുതന്നെയാണ് സംഭവം കൊലപാതകമായിരിക്കേ, തെളിവുകള്‍ നശിപ്പിച്ച ശേഷം കേസ് സിബിഐക്കു വിടാന്‍ സര്‍ക്കാര്‍ തീരുമാനിച്ചത്. കൊലപാതകം നടന്ന മുറിയും ആത്മഹത്യ ചെയ്ത സ്ഥലവും പോലീസ് നാലു ദിവസത്തോളം സീല്‍ ചെയ്തിരുന്നില്ല. പോലീസ് തെളിവെടുപ്പിനു വരുന്നതിനു മുമ്പ് കൊലപാതകം നടന്നെന്നു സംശയിക്കുന്ന 21-ാം നമ്പര്‍ മുറി ഇവര്‍ കഴുകി വൃത്തിയാക്കി. ഫോറന്‍സിക് പരിശോധനയ്‌ക്കു മുമ്പേ മറ്റു പല തെളിവുകളും നശിപ്പിച്ചു.

കോളജ് അധികൃതര്‍ പറയുന്ന പ്രകാരം സിദ്ധാര്‍ത്ഥന്‍ തൂങ്ങി മരിക്കാന്‍ ഉപയോഗിച്ചെന്നു കരുതുന്ന മുണ്ട് പോസ്റ്റുമോര്‍ട്ടം സമയത്ത് ഡോക്ടര്‍ക്കു പോലീസ് നല്കിയിരുന്നില്ല. ഇതും കേസില്‍ തെളിവു നശിപ്പിച്ച് പ്രതികളെ സഹായിക്കാനായിരുന്നു. മരിക്കാന്‍ ഉപയോഗിച്ച വസ്തുവിന്റെ ഫോറന്‍സിക് പരിശോധനയില്‍ ആത്മഹത്യയോ കൊലപാതകമോയെന്ന് കണ്ടെത്താനാകും. ഇത്തരത്തില്‍ ലഭിക്കാവുന്ന പ്രധാനപ്പെട്ട എല്ലാ തെളിവുകളും നശിപ്പിച്ചു.

സിദ്ധാര്‍ത്ഥനെ കൊന്നതാണെന്ന് ഉറപ്പിച്ചു പറഞ്ഞ വിദ്യാര്‍ത്ഥിനിയുടെയും ജീവനക്കാരന്റെയും മൊഴി രേഖപ്പെടുത്തിയില്ല. തെളിവെടുപ്പു സമയത്ത് സിദ്ധാര്‍ത്ഥനെ മര്‍ദിക്കാന്‍ ഉപയോഗിച്ച രണ്ടു ബെല്‍റ്റുകളും പോലീസ് കണ്ടെത്തിയില്ല. ഇത്തരത്തില്‍ പ്രതികള്‍ക്കു രക്ഷപ്പെടാനുള്ള പഴുതുകളെല്ലാം തന്നെ പോലീസ് തുറന്നുവച്ച ശേഷമാണ് കേസ് സിബിഐക്കു വിടുന്നത്.

കേസില്‍പ്പെട്ട രണ്ടു പ്രതികളെ കൂടി അറസ്റ്റ് ചെയ്തിട്ടുണ്ട്, കോഴിക്കോട് സ്വദേശി നസീഫ്, ആലപ്പുഴ സ്വദേശി അഖില്‍ എന്നിവര്‍. ഇവരും ഗൂഢാലോചനയിലും മര്‍ദനത്തിലും നേരിട്ടു പങ്കാളികളാണ്. ഇതോടെ കേസില്‍ അറസ്റ്റിലായവര്‍ ഇരുപതായി. അതിനിടെ ഒന്നും പുറത്തു പറയരുതെന്ന് ഡീനും അസി. വാര്‍ഡനും വിദ്യാര്‍ത്ഥികളെ ഭീഷണിപ്പെടുത്തിയതും വെളിപ്പെട്ടിട്ടുണ്ട്.

യുജിസി നിര്‍ദേശ പ്രകാരം കൊലപാതകം അന്വേഷിച്ച ആന്റി റാഗിങ് സമിതിയാണ് ഇതു കണ്ടെത്തി അന്വേഷണ റിപ്പോര്‍ട്ടില്‍ ചേര്‍ത്തിരിക്കുന്നത്. തെളിവെടുപ്പിനു വിദ്യാര്‍ത്ഥിനികള്‍ ഹാജരായിരുന്നില്ലെന്നും സമിതി വ്യക്തമാക്കി.

Tags: Veterinary student sidharth death caseCBI investigation
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

ദിഷ സാലിയന്‍ (ഇടത്ത്) ശിവസേന നേതാവ് ഉദ്ധവ് താക്കറെയുടെ മകന്‍ ആദിത്യ താക്കറെ (വലത്ത്)
India

‘അവളെ കണ്ടിട്ടോ പരിചയപ്പെട്ടോ പോലുമില്ല’: ദിഷ സാലിയൻ കേസിൽ സിബിഐ എഫ്‌ഐആറിൽ പേര് വന്നതിനോട് പ്രതികരിച്ച് ആദിത്യ താക്കറെ

Kerala

മുട്ടില്‍ മരംമുറി: സിബിഐ അന്വേഷണം അനിവാര്യമെന്ന് ബിഡിജെഎസ് ലീഗല്‍ സെല്‍

Kerala

നീറ്റ് പേപ്പര്‍ ചോര്‍ച്ചയ്‌ക്ക് കാരണക്കാരനായ പ്രൊഫ. കുല്‍ക്കര്‍ണിയുടെ വീടും മൂന്ന് നില കോച്ചിംഗ് സെ‍ന്‍ററും ബുള്‍ഡോസര്‍ പൊളിച്ചിട്ടും വാര്‍ത്തയായില്ല

India

ട്വിഷ ശർമ്മ കേസ് സിബിഐക്ക് കൈമാറി : അന്വേഷണം ഏറ്റെടുക്കാൻ സംഘം ഭോപ്പാലിലെത്തി

India

ഡിജിറ്റൽ അറസ്റ്റുകൾ തടയാൻ സിം കാർഡ് നിയമങ്ങൾ കർശനമാക്കും ; സിബിഐ അന്വേഷണം ഉറപ്പാക്കണം : സുപ്രീം കോടതിയിൽ സമർപ്പിച്ച റിപ്പോർട്ടിൽ ആഭ്യന്തര മന്ത്രാലയം

പുതിയ വാര്‍ത്തകള്‍

ചിക്കന്‍പോക്‌സ് വ്യാപനം: കൊച്ചിയിലെ കുസാറ്റ് ക്യാമ്പസ് അടച്ചു

ഇന്ത്യയ്‌ക്ക് നേരെ വൻ ഭീകരാക്രമണ പരമ്പരയ്‌ക്ക് സാധ്യതയെന്ന് ഇസ്രയേല്‍ സ്ഥാനപതിയുടെ മുന്നറിയിപ്പ് ;

സംസ്ഥാനത്തെ കോളേജ് ഹോസ്റ്റലുകളില്‍ പരിശോധനകള്‍ നടത്താന്‍ ഉന്നതവിദ്യാഭ്യാസ വകുപ്പ്

‘ തിരുവോണം ബംപർ അടിച്ചത് എനിക്ക് , ടിക്കറ്റ് കളഞ്ഞു പോയതാണ് ‘ ; അവകാശമുന്നയിച്ച് തമിഴ്നാട് സ്വദേശി സാദിഖ്

ഒക്ടോബര്‍ 10ലെ മാര്‍ച്ചിന് വിലക്ക്, അഭിജിത് ദീപ്കെയ്‌ക്കും സൗരവ് ദാസിനും അശുതോഷ് റാങ്കയ്‌ക്കും നോട്ടീസുകള്‍ അയച്ച് ദല്‍ഹി പൊലീസ്

‘ സൈന്യത്തെ വിളിക്കൂ ,എന്നെ മാറ്റാൻ ആർക്കെങ്കിലും ധൈര്യമുണ്ടോ ‘ ; റോഡിൽ കിടന്ന് പ്രതിഷേധിക്കാൻ ശ്രമിച്ച പ്രിയങ്കയെയും , രാഹുലിനെയും കസ്റ്റഡിയിലെടുത്തു

സി പി എം നേതാവ് എ പത്മകുമാറിന്റെ പാര്‍ട്ടിയില്‍ നിന്നുളള സസ്‌പെന്‍ഷന്‍ തുടരും

ഗ്യാനേഷ് കുമാർ രാജിവെച്ചാലും ഈ പ്രതിഷേധം അവസാനിക്കില്ലെന്ന് സിജെപി (CJP) വക്താവ് സൗരവ് ദാസ്; ഫോറിന്‍ ഫണ്ട് കിട്ടും വരെ തുടരുമായിരിക്കുമെന്ന് പരിഹാസം

കണ്ണൂരില്‍ ഭര്‍തൃഗൃഹത്തില്‍ മണ്ണെണ്ണയൊഴിച്ച് സ്വയം തീകൊളുത്തിയ യുവതി മരിച്ചു

കോഴ സ്വന്തം ‘ശൈലി’യാക്കിയ തൃക്കണ്ണാപുരത്തെ സി പി എം കൗണ്‍സിലര്‍ അജിനെതിരെ വിജിലന്‍സ് അന്വേഷണം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.