Saturday, August 29, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

ലീഡറേയും മകളേയും വീഴ്‌ത്തിയത് തൃശൂരിലെ കോണ്‍ഗ്രസ് നേതാക്കള്‍

ചിത്രംവര പഠിയ്‌ക്കാനായി കണ്ണൂരില്‍ നിന്ന് തൃശൂരിലെത്തിയ കണ്ണോത്ത് കരുണാകരന്‍ പിന്നീട് കേരളത്തിന്റെ രാഷ്‌ട്രീയചരിത്രമെഴുതി.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Mar 8, 2024, 04:23 pm IST
inKerala, Thrissur
കെ. കരുണാകരനും പത്മജയും (ഫയല്‍ ചിത്രം)

കെ. കരുണാകരനും പത്മജയും (ഫയല്‍ ചിത്രം)

തൃശൂര്‍: കേരള രാഷ്‌ട്രീയത്തിലെ ഭീഷ്മാചാര്യനെന്നറിയപ്പെട്ടിരുന്ന ലീഡര്‍ കെ.കരുണാകരന്റെ രാഷ്‌ട്രീയ തട്ടകമാണ് തൃശൂര്‍. എന്നാല്‍ കരുണാകരനേയും മകള്‍ പത്മജയേയും വീഴ്‌ത്തിയത് അതേ തൃശൂരിലെ കോണ്‍ഗ്രസ് നേതാക്കളും.

ചിത്രംവര പഠിയ്‌ക്കാനായി കണ്ണൂരില്‍ നിന്ന് തൃശൂരിലെത്തിയ കണ്ണോത്ത് കരുണാകരന്‍ പിന്നീട് കേരളത്തിന്റെ രാഷ്‌ട്രീയചരിത്രമെഴുതി. എന്നാല്‍ തന്റെ രാഷ്‌ട്രീയ ജീവിതത്തിന് തുടക്കമിട്ട അതേ തൃശൂരില്‍ നിന്നു തന്നെ അദ്ദേഹം വേദന അറിഞ്ഞു. 1996ല്‍ തൃശൂര്‍ ലോക്സഭാ സീറ്റില്‍ വി.വി.രാഘവനോട് തോറ്റപ്പോള്‍, പിന്നില്‍ നിന്നും മുന്നില്‍ നിന്നും കുത്തിയെന്ന കരുണാകരന്റെ വിലാപം കാലങ്ങളോളം കേരള രാഷ്‌ട്രീയത്തില്‍ മുഴങ്ങി.

കെട്ടിച്ചമച്ച ചാരക്കേസ് വഴി മുഖ്യമന്ത്രിക്കസേരയില്‍ നിന്നും നിഷ്‌കാസിതനായ കരുണാകരനെ രാഷ്‌ട്രീയ വനവാസത്തിന് അയക്കാനായിരുന്നു പാര്‍ട്ടിയിലെ എതിര്‍ ചേരിയുടെ നീക്കം. മക്കളെപ്പോലെ കരുതി കൂടെ നിര്‍ത്തി വളര്‍ത്തി വലുതാക്കിയവര്‍ പോലും ലീഡറെ ചതിച്ചു.

ലീഡര്‍ പറഞ്ഞ അതേ വാചകം പറയാതെ പറഞ്ഞാണ് മകള്‍ പത്മജയും കോണ്‍ഗ്രസിന്റെ പടിയിറങ്ങുന്നത്. കോണ്‍ഗ്രസ് പാര്‍ട്ടിയുടെ കാലണ മെമ്പര്‍ഷിപ്പുമായി തൃശൂര്‍ നഗരത്തില്‍ നിന്നാണ് കരുണാകരന്‍ പൊതുപ്രവര്‍ത്തന രംഗത്തേക്ക് പ്രവേശിച്ചതും അടവുകള്‍ പഠിച്ചതും. പൂങ്കുന്നത്തെ സീതാറാം മില്ലിന്റെ പടിക്കലെ ചായപ്പീടികയിലാണ് തൃശൂരിന്റെ തൊഴിലാളി രാഷ്‌ട്രീയവും കെ.കരുണാകരനെന്ന നേതാവും തഴച്ചുവളര്‍ന്നത്.

ചേറ്റുപുഴക്കാരന്‍ പടിഞ്ഞാറേ തലയ്‌ക്കല്‍ നാണു എഴുത്തച്ഛന്റെ ചായക്കടയിലെ മരബഞ്ചിലിരുന്നാണ് കരുണാകരന്‍ തൊഴിലാളികളെ ചാക്കിട്ട് പിടിച്ച് കോണ്‍ഗ്രസിന് സീതാറാമില്‍ യൂണിയനുണ്ടാക്കിയത്. 1960 തൊഴിലാളികള്‍ കൈയില്‍ ചെങ്കൊടി പിടിച്ചപ്പോള്‍ 40 പേര്‍ കരുണാകരനൊപ്പം മൂവര്‍ണ്ണക്കൊടി പിടിച്ചു.

കേരളരാഷ്‌ട്രീയത്തിലെ ചില ഭാഷാപ്രയോഗങ്ങളും തന്ത്രങ്ങളും തൃശൂരിലെ രാഷ്‌ട്രീയത്തില്‍ നിന്നാണ് പിറന്നത്. കരിങ്കാലിയും ഗൂഢാലോചനയും കരിഞ്ചന്തയുമെല്ലാം രാഷ്‌ട്രീയക്കാരുടെ പ്രയോഗമായി മാറിയതും ഇവിടെ നിന്നാണ്. കൊച്ചി രാജ്യപ്രജാ മണ്ഡലത്തിലെ ഒരു പ്രവര്‍ത്തകനായി തുടങ്ങിയ കരുണാകരന്‍, പിന്നീട് തൃശൂര്‍ മുനിസിപ്പല്‍ കൗണ്‍സില്‍ അംഗമായി. 1945ല്‍ ചെമ്പൂക്കാവില്‍ നിന്നാണ് നഗരസഭയിലേക്ക് തെരഞ്ഞെടുക്കപ്പെട്ടത്.

കരുണാകരനെന്ന രാഷ്‌ട്രീയനേതാവിന്റെ ആദ്യതിരഞ്ഞെടുപ്പ് വിജയം. മാളയായിരുന്നു പിന്നീട് കരുണാകരന്റെ തറവാട്. 1967 മുതല്‍ 1991 വരെ ഇവിടെ നിന്നും നിയമസഭയിലെത്തിയപ്പോള്‍ മാളയുടെ മാണിക്യമെന്ന് ലീഡര്‍ വിശേഷിപ്പിക്കപ്പെട്ടു. കരുണാകരന്‍ രണ്ട് തവണ തോല്‍വിയറിഞ്ഞതും അതേ തൃശൂരില്‍ തന്നെയായിരുന്നു. 1957ല്‍ തൃശൂര്‍ നിയമസഭാസീറ്റില്‍ എ.ആര്‍.മേനോനോടും 96 ല്‍ ലോക്‌സഭ സീറ്റില്‍ വി.വി.രാഘവനോടും. വിസ്മയിപ്പിക്കുന്ന രാഷ്‌ട്രീയനീക്കങ്ങളിലൂടെ എതിരാളികളെ നിഷ്പ്രഭരാക്കുന്ന ചാണക്യതന്ത്രജ്ഞന്റെ മകളും കോണ്‍ഗ്രസിന്റെ പടിയിറങ്ങുകയാണ്. ആ നഷ്ടം കോണ്‍ഗ്രസിന് ചെറുതല്ല.

Tags: Thrissurcongresspadmaja venugopalK Karunakaran
Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ഭരണം കിട്ടിയതോടെ കോണ്‍ഗ്രസ് പൂര്‍ണ്ണമായും നിശ്ചലമായി, അതൃപ്തി അറിയിച്ച് മുല്ലപ്പളളി രാമചന്ദ്രന്‍

News

കോൺഗ്രസ് പറയുന്നു, 25 വർഷത്തേക്ക് ലോക്‌സഭാ സീറ്റ് കൂട്ടണ്ട, ഡീ ലിമിറ്റേഷൻ വേണ്ട; വാദം വിചിത്രം

News

രാഹുൽ മാപ്പുപറഞ്ഞില്ലെങ്കിൽ കോൺഗ്രസ്സിനെതിരേ പ്രചാരണം നടത്തുമെന്ന് ശങ്കരാചാര്യ സ്വാമി അവിമുക്‌തേശ്വരാനന്ദ സരസ്വതി

News

കടം കയറി മുടിഞ്ഞ ഹിമാചലിലെ കോൺഗ്രസ് സർക്കാർ ജനങ്ങളെ പിഴിയാൻ ലോട്ടറി ടിക്കറ്റ് വീണ്ടും കൊണ്ടുവരുന്നു

Kerala

പോലീസ് സംഘത്തിന് നേരെ ആക്രമണം; കാപ്പ പ്രതിയും സംഘവും പിടിയില്‍, രണ്ട് പോലീസുകാർക്ക് പരിക്ക്

കോടതിപ്പരസ്യങ്ങള്‍

കോടതിപ്പരസ്യം 1

കോടതിപ്പരസ്യം 2

കോടതിപ്പരസ്യം 3

പുതിയ വാര്‍ത്തകള്‍

നാം കൃഷ്ണബോധത്തിലേക്ക് ഉണരണം; ഇസ്‌കോണ്‍ ഭക്തികേന്ദ്രം സന്ദര്‍ശിച്ച് സര്‍സംഘചാലക് ഡോ. മോഹന്‍ ഭാഗവത്

യു.എസ് ഡോളറിനെ പൂർണ്ണമായും ഒഴിവാക്കാൻ ഇറാൻ; പ്രാദേശിക കറൻസികളും യൂറോയും ഉപയോഗിച്ച് പുതിയ സാമ്പത്തിക മുന്നേറ്റം

യുവതിയുടെ കുളിമുറി ദൃശ്യങ്ങൾ പകർത്താൻ ശ്രമിച്ച എസ്എഫ്ഐ നേതാവിനെതിരെ കേസ്

പേരറിവാളന് അഭിഭാഷകനായി പ്രാക്ടീസ് ചെയ്യാം; നിയമതടസമില്ലെന്ന് കേന്ദ്ര സർക്കാരിന്റെ സത്യവാങ്മൂലം

സ്ത്രീകളെ പൊതുനിരത്തുകളിലും വേദികളിലും പ്രദർശിപ്പിക്കുന്നത് ശരിയല്ലെന്ന സമസ്തയുടെ പ്രസ്താവന അങ്ങേയറ്റം സ്ത്രീവിരുദ്ധമെന്ന് KK ശൈലജ

കണ്ണൂർ റെയിൽവേ സ്റ്റേഷന് മുന്നിൽ വയോധികൻ കൊല്ലപ്പെട്ട കേസിൽ ഒളിവിലായിരുന്ന പ്രതിയെ വിശാഖപട്ടണത്ത് നിന്ന് അറസ്റ്റ് ചെയ്തു

8 ഭീകരരെ കാലപുരിയ്‌ക്കയച്ച കേണൽ വസന്തിന്റെ മകൾ : ഇസ്ലാമിസ്റ്റ് ഭീകരരോട് ഏറ്റുമുട്ടി വീരമൃത്യു വരിച്ച അച്ഛന്റെ ഓർമ്മയിൽ ‘ടോക്സിക്’ താരം

ചേന്തി അനിലിന്റെ അറസ്റ്റ്; കോണ്‍ഗ്രസ് അധികാരത്തില്‍ ഇരിക്കുമ്പോള്‍ കോണ്‍ഗ്രസ് പ്രവര്‍ത്തകരെ അറസ്റ്റ് ചെയ്യരുത് ; സുഹൈല്‍ ഷാജഹാൻ

‘ചേന്തി അനില്‍ റൗഡി ലിസ്റ്റില്‍ ഉള്‍പ്പെട്ടയാള്‍, നിരവധി കേസുകളില്‍ പ്രതി’യെന്നും പോലീസ് റിമാന്‍ഡ് റിപ്പോര്‍ട്ട്: കോണ്‍ഗ്രസില്‍ നിന്ന് പുറത്താക്കി

നേപ്പാളിലെ മിന്നൽ പ്രളയത്തിൽ സ്വകാര്യ സന്ദര്‍ശനത്തിനായി പോയ സിഇഒയെ കാണാനില്ലെന്ന് ഇന്‍ഫോസിസ്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.