Friday, August 7, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Samskriti

പ്രാണന്‍ അകലുന്ന വേളയില്‍…

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Mar 6, 2024, 09:05 pm IST
inSamskriti

മരണവേളയില്‍ ഒരു വ്യക്തിയുടെ മനോഗുണങ്ങള്‍, പൂര്‍ത്തിയാകാത്ത ആഗ്രഹങ്ങള്‍, ലൗകിക തൃഷ്ണകള്‍ തുടങ്ങിയവ പുനര്‍ജന്മത്തെ സ്വാധീനിക്കുമെന്നാണ് വിശ്വാസം. മരണകാലത്ത് ഈശ്വരചിന്ത, സാത്വികഭാവം തുടങ്ങിയവ ഉള്ളില്‍ സൂക്ഷിക്കുന്നവര്‍ക്ക് ശുഭകരമായ പുനര്‍ജന്മമുണ്ടാകുമെന്നാണ് വിശ്വാസം. ദുഷിച്ച ചിന്തകളോടെ മരിക്കുന്നവര്‍ അടുത്ത ജന്മത്തില്‍ നീചയോനികളില്‍ വന്നു പിറക്കുകയും ദുരിതങ്ങളിലൂടെ കടന്നുപോകുകയും ചെയ്യുന്നു. അതിനാല്‍ മരണസമയത്ത് ശാന്തമായൊരു അന്തരീക്ഷം വേണം. ഭക്തിയും, ശുദ്ധിയും നിറഞ്ഞ അന്തരീക്ഷം ഉണ്ടാക്കിയെടുക്കുവാന്‍ മക്കളും ബന്ധുക്കളും ശ്രദ്ധിക്കണം.

ആസന്നമരണനായ വ്യക്തി വിഷ്ണുവിനെ സ്മരിക്കണം. അറിഞ്ഞോ അറിയാതെയോ ചെയ്ത പാപങ്ങളില്‍നിന്ന് മോചനം ലഭിക്കാനും കൂടുതല്‍ ശുഭമായ പുനര്‍ജന്മം ലഭിക്കാനും നാരായണനാമജപവും സ്മരണവും ഏറ്റവും ഫലപ്രദമാണെന്നതിന് നമ്മുടെ പുരാണങ്ങളില്‍ എത്രയോ ദൃഷ്ടാന്തങ്ങളുണ്ട്. അവസാനകാലങ്ങളില്‍ ‘ഓം നമോ നാരായണായ’’എന്ന അഷ്ടാക്ഷര മന്ത്രമോ ‘ഓം നമോ ഭഗവതേ വാസുദേവായ’ എന്ന ദ്വാദശാക്ഷര മന്ത്രമോ പതിവായി ജപിക്കേണ്ടതാണ്. രോഗശയ്യയില്‍ കിടക്കുന്ന വ്യക്തിയെ ഭാഗവതം പ്രഥമസ്‌കന്ധത്തിലെ ഭീഷ്മസ്തുതി അല്ലെങ്കില്‍ വിഷ്ണുസഹസ്രനാമം ചൊല്ലി കേള്‍പ്പിക്കുന്നത് വിശേഷമാണ്. ഭഗവദ്ഗീത തുടങ്ങിയവും ആസന്നമരണനായ വ്യക്തിയുടെ അരികെയിരുന്ന് പാരായണം ചെയ്യാവുന്നതാണ്. രോഗിയുടെ മനസ്സില്‍നിന്ന് മരണഭയത്തെ അകറ്റി ശുദ്ധവും ശാന്തവുമായ മനസ്സോടെ മരണത്തെ വരിക്കാന്‍ പറ്റിയ ഒരന്തരീക്ഷം സംജാതമാക്കുക എന്നതാണ് ഈ ചടങ്ങുകളുടെയെല്ലാം ലക്ഷ്യം. വിഷ്ണുക്ഷേത്രത്തില്‍ അഭിഷേകം കഴിച്ച തീര്‍ത്ഥമോ, തുളസിയിലയിട്ട വെള്ളമോ മരണവേളയിലായ വ്യക്തിക്ക് കൊടുക്കാന്‍ മറക്കരുത്.

രോഗിയുടെ കിടക്കയ്‌ക്കു ചുറ്റും അക്ഷതം കൊണ്ട് മണ്ഡലം വരയ്‌ക്കുകക, ഗന്ധം അറിയത്തക്കവണ്ണം തുളസിയില കിടക്കയില്‍ വിതറുക. രോഗിയുടെ ദേഹത്ത് ഭസ്മക്കുറികള്‍ ഇടുക, നെറ്റിയില്‍ ചന്ദനം തൊട്ട് തുളസിയില ഒട്ടിച്ചുവെക്കുക, എള്ള്, തുളസിയില, ദര്‍ഭ എന്നിവ വിരിച്ച് അതില്‍ കിടത്തുക, തുളസിമാല ധരിപ്പിക്കുക തുടങ്ങിയവയൊക്കെ ഗരുഡപുരാണം നിര്‍ദ്ദേശിക്കുന്നുണ്ട്. ചാണകം കൊണ്ട് മെഴുകിയോ, ചാണക വെള്ളം തളിച്ചോ ശുദ്ധമാക്കിയ തറയില്‍ തില, ദര്‍ഭ, തുളസീശയ്യ ഒരുക്കി, മരണം അടുത്ത സമയത്ത് അതില്‍ രോഗിയെ കിടത്തുന്നതിനും ഗരുഡപുരാണം പ്രാധാന്യം നല്‍കുന്നുണ്ട്. തിലം വിഷ്ണുവിന്റെ വിയര്‍പ്പില്‍ നിന്നും ദര്‍ഭ രോമങ്ങളില്‍നിന്നും ഉണ്ടായതാണെന്ന് വിശ്വാസം. അതിനാല്‍ അവയുടെ സ്പര്‍ശം ഏറ്റു മരിക്കുന്നവന് സ്വര്‍ഗപ്രാപ്തി പെട്ടന്നു നേടാം.

സാളഗ്രാമത്തില്‍ അഭിഷേകം ചെയ്ത് ജലം, ഗംഗാ ജലം തുടങ്ങിയവയും അന്ത്യവേളയില്‍ വ്യക്തിയുടെ നാവില്‍ ഇറ്റിക്കേണ്ടതാണ്. പുത്ര പൗത്രാദികളെ കണ്ട് സംതൃപ്തിയോടെയാണ് ഒരു വ്യക്തി മരണംവരിക്കേണ്ടത്. മരണകാലത്ത് ഇവര്‍ രോഗിയുടെ സമീപത്തുണ്ടാവുന്നതിന് അതീവപ്രാധാന്യമുണ്ട്. മരണവേളയില്‍ വ്യക്തിക്കിഷ്ടമുള്ള മന്ത്രങ്ങളും നാമവും ചെവിയില്‍ കേള്‍പ്പിക്കുമ്പോള്‍ ശാന്തമായ മനോവിചാര വികാരങ്ങളുണ്ടാകുന്നതായി ഗവേഷണങ്ങള്‍ക്ക് തെളിയിക്കു വാന്‍ കഴിഞ്ഞിട്ടുണ്ട്. രക്തസമ്മര്‍ദ്ദം കുറയുന്നതിന്റെയും ഹൃദയം ശാന്തമായി പ്രവര്‍ത്തിക്കുന്നതിന്റെയും ലക്ഷണങ്ങള്‍ വ്യക്തമാകാറുണ്ട്. യഥാര്‍ത്ഥത്തില്‍ മരണഭയത്തില്‍ നിന്നുള്ള മോചനത്തിലൂടെ ശാന്തമായി ജീവത്യാഗം സാധിക്കുന്നതിന് ഈ അനുഷ്ഠാനം വളരെയേറെ സഹായിക്കുന്നു.

മരണമടുത്താല്‍ ജപനാമങ്ങള്‍ കേട്ടാല്‍ത്തന്നെ പാപം നശിക്കുമെങ്കില്‍ സ്വയം ജപിച്ചാലത്തെ കഥ പ്രത്യേകം പറയേണ്ടതില്ല. ചില സുകൃതികള്‍ക്കു മാത്രമേ മരണസമയത്തും തന്റേടത്തോടുകൂടി ജപിക്കാന്‍ ഭാഗ്യമുണ്ടാകാറുള്ളു. അതിനു സാധിച്ചവര്‍ക്ക് പുനര്‍ജന്മമുയാകില്ലെന്നാണ് പറയപ്പെടുന്നത്.

Tags: HinduismHindu DevotionalVishnu Sahasranamam
Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Samskriti

രാമസ്പര്‍ശം-14: രാജധര്‍മ്മത്തിന്റെ പാദുക പ്രതിഷ്ഠ

Samskriti

നമോ നമഃ ശ്രീഗുരുപാദുകാഭ്യം

Varadyam

മഹാഭാരതത്തിന്റെ മനസ്സിലൂടെ-2: പ്രപഞ്ചം നിറയുന്ന ഇതിഹാസം

Samskriti

തിരുമണി വെങ്കിടപുരം ശ്രീരാമ ക്ഷേത്രം; തിരുപ്പതിയിലെ മഹാവിഷ്ണു വിഗ്രഹത്തിന് സമാനമാണ് ഇവിടുത്തെ പ്രതിഷ്ഠ

Samskriti

സാളഗ്രാമവും സുദര്‍ശനചക്രവും

പുതിയ വാര്‍ത്തകള്‍

ഹിന്ദു സ്ത്രീകളെ ലവ് ജിഹാദിൽ കുടുക്കാൻ ധനസഹായം നൽകി : വിവരങ്ങൾ മറച്ച് വച്ച് ആയുധ ലൈസൻസും നേടി ; കോൺഗ്രസ് നേതാവ് അൻവർ ഖാദ്രി അറസ്റ്റിൽ

ഇന്ത്യയുടെ വിദേശകാര്യമന്ത്രാലയ വക്താവ് രണ്‍ധീര്‍ ജയ്സ്വാള്‍ (ഇടത്ത്) യുഎസ് കോണ്‍ഗ്രസ് അംഗം റിലി മൂര്‍ (വലത്ത്)

എഫ്‌സി‌ആർ‌എ ഭേദഗതി ബില്ലിനെ വിമര്‍ശിച്ച യുഎസിലെ റിലി മൂറിനെ തള്ളി ഇന്ത്യ, യുഎസും വിദേശധനസഹായം നിയന്ത്രിക്കുന്നുണ്ടെന്ന് ഇന്ത്യ

കോഴിക്കോട് ജില്ലയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് ശനിയാഴ്ച അവധി

കേരളത്തിന് ഓണം ബംബര്‍ അടിച്ചേ… 112 സ്പെഷ്യല്‍ ട്രെയിനുകള്‍ പ്രഖ്യാപിച്ച്‌ റെയില്‍വേ

മത്സ്യത്തൊഴിലാളികളെ കണ്ടെത്താനാകാത്തതില്‍ വിമര്‍ശനം: അനുനയ നീക്കവുമായി സര്‍ക്കാര്‍

അര്‍ജുന്‍ ആയങ്കിയെ ഒളിവില്‍ പോകാന്‍ സഹായിച്ച രണ്ടുപേര്‍ കസ്റ്റഡിയില്‍

സബ്.ആര്‍ടി ഓഫീസില്‍ വിജിലന്‍സിന്റെ മിന്നല്‍ പരിശോധന; സിപിഎം മുന്‍ ബ്രാഞ്ച് സെക്രട്ടറിയായ ഏജന്റില്‍ നിന്നും 59110 രൂപ പിടിച്ചെടുത്തു

സംസ്ഥാനത്തെ 4 വടക്കന്‍ ജില്ലകളില്‍ ചുവപ്പ് ജാഗ്രത, മത്സ്യബന്ധനത്തിന് വിലക്ക്

രാഹുല്‍ ഗാന്ധിയെ വിമര്‍ശിച്ചപ്പോള്‍ കോണ്‍ഗ്രസ് ക്രൂരമായി വേട്ടയാടി, രാഹുല്‍ ഇടുങ്ങിയ ചിന്താഗതിക്കാരന്‍: സോനം വാങ്ചുക്

ക്രമക്കേട് കാട്ടി നിയമനങ്ങള്‍ നടത്തിയ പി എസ് സിയുടെ പഴി വാര്‍ത്ത നല്‍കിയ മാധ്യമങ്ങള്‍ക്ക്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.