Tuesday, August 25, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

ആം ആദ്മി പാര്‍ട്ടിയ്‌ക്ക് വേണ്ടി ഹാജരായ അഭിഷേക് മനു സിംഘ് വിക്ക് പരിഹാസം; ഹൈക്കോടതി കെട്ടിടത്തിന് വേണ്ടിയല്ലേ വാദിക്കേണ്ടതെന്ന് ചന്ദ്രചൂഡ്

സര്‍ക്കാര്‍ ഭൂമി കയ്യേറിയ സ്ഥലത്ത് നടത്തുന്ന ആം ആദ്മിയുടെ ഓഫീസ് ഒഴിപ്പിക്കുന്ന കേസില്‍ ആം ആദ്മി പാര്‍ട്ടിക്ക് വേണ്ടി ഹാജരായ കോണ്‍ഗ്രസ് നേതാവു കൂടിയായ അഭിഭാഷകന്‍ അഭിഷേക് മനു സിംഘ് വിയ്‌ക്കെതിരെ സുപ്രീംകോടതി ചീഫ് ജസ്റ്റിസ് ചന്ദ്രചൂഡിന്റെ പരിഹാസം.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Mar 4, 2024, 11:20 pm IST
inIndia

ന്യൂദല്‍ഹി: സര്‍ക്കാര്‍ ഭൂമി കയ്യേറിയ സ്ഥലത്ത് നടത്തുന്ന ആം ആദ്മിയുടെ ഓഫീസ് ഒഴിപ്പിക്കുന്ന കേസില്‍ ആം ആദ്മി പാര്‍ട്ടിക്ക് വേണ്ടി ഹാജരായ കോണ്‍ഗ്രസ് നേതാവു കൂടിയായ അഭിഭാഷകന്‍ അഭിഷേക് മനു സിംഘ് വിയ്‌ക്കെതിരെ സുപ്രീംകോടതി ചീഫ് ജസ്റ്റിസ് ചന്ദ്രചൂഡിന്റെ പരിഹാസം. ദല്‍ഹി ഹൈക്കോടതിയ്‌ക്ക് കെട്ടിടം പണിയാനാണ് കയ്യേറ്റ ഭൂമിയില്‍ നിന്നും ആം ആദ്മി ഓഫീസ് ഒഴിപ്പിക്കുന്നത്.
ഈ കേസിന്റെ പശ്ചാത്തലത്തില്‍ ചീഫ് ജസ്റ്റിസ് ചന്ദ്രചൂഡ് അഭിഷേക് മനു സിംഘ് വിയോട് പറഞ്ഞു: “ഈ കേസില്‍ ഒരു രാഷ്‌ട്രീയപാര്‍ട്ടിക്ക് വേണ്ടി താങ്കള്‍ ഹാജരാകരുതായിരുന്നു. താങ്കള്‍ ഹാജരാകരുതായിരുന്നു. കാരണം ദല്‍ഹി ഹൈക്കോടതിയ്‌ക്ക് കെട്ടിടം പണിയാന്‍ വേണ്ടി സ്ഥലം കിട്ടേണ്ട കേസാണിത്. താങ്കള്‍ ഞങ്ങള്‍ക്കൊപ്പമാണ് നില്‍ക്കേണ്ടിയിരുന്നത്”. പാതി പരിഹാസത്തോടും കൂടിയാണ് ചന്ദ്രചൂഡ് ഈ പ്രസ്താവന നടത്തിയത്.
രാജ്യത്തെ ആറ് ദേശീയപാര്‍ട്ടികളില്‍ ഒന്നാണ് ആം ആദ്മി എന്നായിരുന്നു അഭിഷേക് മനു സിംഘ് വി വാദിച്ചത്. തെരഞ്ഞെടുപ്പിന് മുന്‍പ് റോഡില്‍ കിടക്കാന്‍ കഴിയില്ലെന്നും ഇക്കാര്യത്തില്‍ ഒരു രാഷ്‌ട്രീയ സമവായം ഉണ്ടാകണമെന്നും അഭിഷേക് മനു സിംഘ് വി വാദിച്ചു. “മറ്റ് പാര്‍ട്ടികളെല്ലാം ദല്‍ഹിയില്‍ കണ്ണായ സ്ഥലത്ത് ഓഫീസ് നടത്തുമ്പോള്‍ ഞങ്ങള്‍ക്ക് (ആം ആദ്മിക്ക്) മാത്രം ബദര്‍പൂരില്‍ സ്ഥലം നല്‍കാമെന്നാണ് പറയുന്നത്. ഇത് അന്യായമാണ്”- അഭിഷേക് മനു സിംഘ് വി വാദിച്ചു.

“നിങ്ങള്‍ക്ക് പുതിയ ഒരു പ്ലോട്ട് കിട്ടാന്‍ ഞങ്ങളുടെ നല്ല ഓഫീസാണ് നിങ്ങള്‍ ഇത്രയും കാലം ഉപയോഗിച്ചത്. ഇതെങ്ങിനെ ന്യായീകരിക്കാന്‍ സാധിക്കും?”- ദല്‍ഹി ഹൈക്കോടതി കയ്യേറി ഓഫീസ് വെച്ചതിനെ വിമര്‍ശിച്ചുകൊണ്ട് ചീഫ് ജസ്റ്റിസ് ചോദിച്ചു. ഹൈക്കോടതിയെയും സുപ്രീംകോടതിയെയും തടങ്കലില്‍ വെക്കാന്‍ ആം ആദ്മിയ്‌ക്ക് ആവില്ലെന്നും എന്തായാലും ആം ആദ്മി ഓഫീസ് ഒഴിഞ്ഞേ പറ്റൂവെന്ന് സോളിസിറ്റര്‍ ജനറല്‍ തുഷാര്‍ മേത്ത വാദിച്ചു.

2015ല്‍ ആം ആദ്മിക്ക് ഈ ഓഫീസ് ദല്‍ഹി സര്‍ക്കാര്‍ നല്‍കിയതാണെന്ന് അഭിഷേക് മനു സിംഘ് വി വാദിച്ചു. ദല്‍ഹി ഹൈക്കോടതിക്ക് കുടുംബക്കോടതി പണിയാന്‍ 2022ല്‍ ഈ സ്ഥലം അനുവദിച്ചതാണെന്ന് കേസിലെ അമിക്കസ് ക്യൂറിയായ കെ. പരമേശ്വര്‍ പറഞ്ഞു. ഏതെങ്കിലും രാഷ്‌ട്രീയപാര്‍ട്ടിക്ക് ഈ പ്ലോട്ട് നല്‍കിയതായി ഹൈക്കോടതിയുടെ പക്കലുള്ള ഒരു രേഖയിലുമില്ലെന്നും അമിക്കസ് ക്യൂറി വാദിച്ചു.

ഇതിന്റെ അടിസ്ഥാനത്തില്‍ ലോക് സഭാ തെരഞ്ഞെടുപ്പ് മെയ് മാസത്തില്‍ നടക്കുന്നത് കണക്കിലെടുത്ത് ജൂണ്‍ 15 വരെ ഓഫീസ് ഒഴിയുന്നതിന് ആം ആദ്മിക്ക് സമയം നീട്ടി നല്‍കുന്നതായും സുപ്രീംകോടതി പറഞ്ഞു. ദല്‍ഹിയിലെ റൗസ് അവന്യൂവിലുള്ള ഓഫീസാണ് ഒഴിഞ്ഞുകൊടുക്കാന്‍ ആവശ്യപ്പെട്ടിരിക്കുന്നത്. ദല്‍ഹി ഹൈക്കോടതിയുടെ പുതിയ ഓഫീസ് കെട്ടിടങ്ങള്‍ പണിയുന്നത് പൊതുജനങ്ങള്‍ക്കും പൗരന്മാര്‍ക്കും നല്ലതല്ലേയെന്നും ചീഫ് ജസ്റ്റിസ് ചോദിച്ചു.

 

 

Tags: aapSupreme CourtDelhi High CourtChandrachudAbhishek Manu SinghviChief JusticeDY Chandrachud
Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ടി പി വധക്കേസില്‍ സുപ്രീം കോടതിയില്‍ ഹാജരായിരുന്ന സീനിയർ അഭിഭാഷകനെ മാറ്റാൻ തീരുമാനം

Kerala

ഖനന- റോയല്‍റ്റി തര്‍ക്കം; ഭൂവുടമകളില്‍ നിന്ന് പിരിച്ച തുക തിരികെ നല്‍കേണ്ട, ഹൈക്കോടതി ഉത്തരവ് സുപ്രീംകോടതി സ്റ്റേ ചെയ്തു

വിദേശ എന്‍ജിഒ പ്രിതനിധികള്‍ക്കം സിജെപി നേതാവ് സൗരവ് ദാസ് (ഇടത്ത്)
India

തന്റെ വ്യക്തിഗത വിവരങ്ങള്‍ വെളിപ്പെടുത്തരുതെന്ന് സിജെപിയുടെ സൗരവ് ദാസ്, പക്ഷെ മോദിയുടെ വ്യക്തിഗതവിവരങ്ങള്‍ വെളിപ്പെടുത്താന്‍ സൗരവിന് മടിയില്ല

India

തൃണമൂൽ എംപി മഹുവ മൊയ്ത്രയ്‌ക്ക് സുപ്രീം കോടതിയിൽ നിന്ന് കനത്ത തിരിച്ചടി : സർക്യൂട്ട് ഹൗസ് ഒഴിപ്പിക്കുന്നതിനെതിരെയുള്ള ഹർജി തള്ളി

India

ആര്‍ട്ട് ഓഫ് ലിവിംഗ് : ഹരിത ട്രൈബ്യൂണലിന്‌റെ ഉത്തരവ് സുപ്രീം കോടതി റദ്ദാക്കി, 5 കോടി തിരികെ ലഭിക്കും

കോടതിപ്പരസ്യങ്ങള്‍

കോടതിപ്പരസ്യം 1

കോടതിപ്പരസ്യം 2

കോടതിപ്പരസ്യം 3

പുതിയ വാര്‍ത്തകള്‍

സംസ്ഥാനത്ത് ആദ്യം രൂപീകരിക്കേണ്ടത് തിരൂർ ആസ്ഥാനമായ ജില്ല ; വിഡി സതീശന് മുസ്ലീം ലീഗിന്റെ നിർദേശം

കേരളത്തിലെ നെല്‍നിലങ്ങളുടെ കഥ ആഗോള തലത്തിലേക്ക്: പാഡിവിസ്‌പെറര്‍ പുറത്തിറക്കി

കാശിമഠാധിപതി സംയമീന്ദ്ര തീര്‍ത്ഥ സ്വാമികള്‍

മൂലമഠത്തില്‍ ധര്‍മ്മ ഗുരു ചാതുര്‍മാസ്യം: ആയിരത്തിലേറെ ഭക്തര്‍ കാശിയിലേയ്‌ക്ക്

കാറോട്ടമത്സരത്തില്‍ നടന്‍ അജിത് കുമാറിന്റെ വാഹനം അപകടത്തില്‍പ്പെട്ടു; സംഭവം യൂറോപ്പില്‍ നടന്ന എന്‍ഡുറന്‍സ് റേസിനിടെ

കണ്ണൂർ:-വയനാട് പാതയായ പാല്‍ചുരത്തില്‍ മണ്ണിടിച്ചില്‍; ഗതാഗതം തടസ്സപ്പെട്ടു

രാഷ്‌ട്രീയ ആക്ഷേപഹാസ്യവുമായി ‘മാവേലി കേരളത്തില്‍’

ഖേല്‍ കീ ബാത്ത്, പിഎം മോദി കെ സാഥ് ; പി.ടി. ഉഷയും അഞ്ജു ബോബി ജോര്‍ജും പി. ആര്‍. ശ്രീജേഷും യുവാക്കളുമായി സംവദിക്കും

എയർഹോസ്റ്റസിൽനിന്ന് ലഹരിക്കടത്തിലേക്ക്; ഒരു കിലോയോളം മെഫെഡ്രോണുമായി യുവതിയും സഹായിയും പിടിയിൽ

നിയമനം അട്ടിമറിക്കാന്‍ ഉദ്യോഗസ്ഥ നീക്കം ശക്തം; കെഎഎസ് ഉദ്യോഗാര്‍ത്ഥികള്‍ ആശങ്കയില്‍

വിഴിഞ്ഞം തുറമുഖം മാത്രമല്ല;  പുതിയ സാമ്പത്തിക വാതിലാണ്; തുറമുഖത്തിന്റെ വളർച്ച ഓരോ കുടുംബത്തിന്റെയും വളർച്ചയായി മാറണം: ഡോ. രഞ്ജിത് പിള്ള

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.