Tuesday, August 4, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Entertainment Music

ഭാവഗായകന്‍ എന്ന വിശേഷണം പോരാ…പി. ജയചന്ദ്രന് കൂടുതല്‍ ചേരുക പ്രണയഭാവഗായകന്‍ എന്ന വിശേഷണമായിരിക്കും

പ്രണയഗാനങ്ങളില്‍ തങ്ങിനില്‍ക്കുന്ന പ്രണയപരാഗങ്ങളാണ് പി.ജയചന്ദ്രന്റെ തുരുപ്പ് ചീട്ട്. അദ്ദേഹം 80ാം വയസ്സില്‍ പ്രണയഗാനം പാടുമ്പോഴും കാമുകിയുടെ മനസ്സ് കൈവിട്ടുപോകും. അത്രയ്‌ക്കാണ് അതിലെ പ്രണയാര്‍ദ്രഭാവം.

ഗിരീഷ്‌കുമാര്‍ പി. ബി. by ഗിരീഷ്‌കുമാര്‍ പി. ബി.
Mar 3, 2024, 08:46 pm IST
in Music, Entertainment

പ്രണയഗാനങ്ങളില്‍ തങ്ങിനില്‍ക്കുന്ന പ്രണയപരാഗങ്ങളാണ് പി.ജയചന്ദ്രന്റെ തുരുപ്പ് ചീട്ട്. അദ്ദേഹം 80ാം വയസ്സില്‍ പ്രണയഗാനം പാടുമ്പോഴും കാമുകിയുടെ മനസ്സ് കൈവിട്ടുപോകും. അത്രയ്‌ക്കാണ് അതിലെ പ്രണയാര്‍ദ്രഭാവം. ഒരൊറ്റ ജന്മത്തില്‍ പല തലമുറകളുടെ പ്രണയമുഗ്ധസങ്കല്‍പ്പങ്ങളും പ്രണയദാഹങ്ങളും അല്‍പം പോലും ചോരാതെ തന്റെ സ്നിഗധസ്വരത്തില്‍ എത്തിക്കാന്‍ കഴിഞ്ഞുവെന്നതും ജയചന്ദ്രന്‍ എന്ന ഗായകന് ലഭിച്ച അപൂര്‍വ്വ ഭാഗ്യം.

യേശുദാസ് പാടിയ ഒരു ഗാനം തനിക്ക് കിട്ടിയിരുന്നെങ്കില്‍ എന്ന് ജയചന്ദ്രന്‍ എപ്പോഴും കൊതിച്ചത് യേശുദാസ് പാടി അനശ്വരമാക്കിയ പ്രണയഗാനം തന്നെ….താമസമെന്തേ വരുവാന്‍….എം.എസ്. ബാബുരാജ് ഭീംപ്ലാസി എന്ന ഹിന്ദുസ്ഥാനി രാഗത്തില്‍ ചിട്ടപ്പെടുത്തിയ പി. ഭാസ്കരന്റെ വരികള്‍ പാടുവാന്‍ ജയചന്ദ്രന് ഏറെ ഇഷ്ടമാണ്.

‘പെയ്തലിഞ്ഞ നിമിഷം, അതില്‍ പൂത്തുലഞ്ഞ ഹൃദയം…’ എന്ന 2017ലെ ക്യാപ്റ്റന്‍ എന്ന സിനിമയ്‌ക്ക് വേണ്ടി ഗോപിസുന്ദര്‍ ചിട്ടപ്പെടുത്തിയ ബി.കെ. ഹരിനാരായണ്‍ എഴുതിയ പ്രണയഗാനം അദ്ദേഹം പാടുമ്പോള്‍ പ്രായം എഴുപത്തിനാലായെങ്കിലും പെണ്‍കുട്ടികള്‍ ആ ഗാനത്തെ സ്വന്തം കാമുകന്റെ ശബ്ദം പോലെ ഏറ്റെടുത്തു. അതാണ് ജയചന്ദ്രന് മാത്രം പുറത്തെടുക്കാന്‍ കഴിയുന്ന സവിശേഷമായ ആ പ്രണയസ്വരം.

അനുരാഗഗാനം പോലെ…അഴകിന്റെ അലപോലെ…എന്ന യൂസഫലി കേച്ചേരിയുടെ പ്രണയവരികള്‍ പാടുമ്പോള്‍ ജയചന്ദ്രന് 23 വയസ്സേയുള്ളൂ. അന്ന് എം.എസ്. ബാബുരാജിന്റെ ഈ ഗാനം കേരളത്തിലെ കോളെജ് കുമാരിമാര്‍ ഏറ്റെടുത്തു. യേശുദാസുമായി പെണ്‍കുട്ടികള്‍ മത്സരിച്ചത് ജയചന്ദ്രനെ ഉയര്‍ത്തിക്കാട്ടിയാണ്.

പ്രണയഗാനങ്ങള്‍ എത്ര പാടിയാലും മതിവരാത്ത ഹൃദയമാണ് ജയചന്ദ്രന്‍റേത്. ജയചന്ദ്രന്‍ പലപ്പോഴും തമാശയായി തനിക്ക് ഉണ്ടെന്ന് പറയാറുള്ള ഈ ഉന്മാദം പ്രണയമദമായിരുന്നോ? അനര്‍ഗ്ഗളമായി പ്രവഹിക്കുന്ന ആ പ്രണയോന്മാദം? കാരണം അല്ലെങ്കില്‍ എങ്ങിനെയാണ് അറുപത്തേഴ് വയസ്സായ ഒരാള്‍ക്ക് ‘പ്രേമിക്കുമ്പോള്‍ നീയും ഞാനും നീരില്‍ വീഴും പൂക്കള്‍…’ എന്ന സോള്‍ട്ട് ആന്‍റ് പെപ്പര്‍ എന്ന സിനിമയിലെ റഫീക് അഹമ്മദ് എഴുതി ബിജിപാല്‍ സംഗീതം നല്‍കിയ ഗാനം പാടാനാവുക. കൗമാര പ്രണയത്തിന്റെ ഉള്‍ത്തുടിപ്പുകളാണ് ആ ഗാനത്തില്‍ റഫീക് അഹമ്മദ് ഒപ്പിയെടുത്തിരിക്കുന്നത്. അത് അല്‍പം പോലും ഭാവം ചോരാതെ ജയചന്ദ്രന്‍ പാടുമ്പോള്‍ ഏത് കാമൂകീ ഹൃദയമാണ് ആര്‍ദ്രമാകാതിരിക്കുന്നത്? പ്രണയപാരവശ്യം പ്രകടിപ്പിക്കാനുള്ള ആ ശബ്ദത്തിലെ കാന്തശക്തി തന്നെയായിരിക്കാം ബിജിപാല്‍ എന്ന സംഗീത സംവിധായകന് ജയചന്ദ്രനെ തെരഞ്ഞെടുക്കാന്‍ തോന്നിപ്പിച്ചിട്ടുണ്ടാവുക. കേരളത്തിലെ കമിതാക്കളെല്ലാം ആ ഗാനം അന്ന് ആഘോഷിച്ചു.

കാമ്പസ് പ്രണയം ആഘോഷിക്കുന്ന കമലിന്റെ നിറം എന്ന സിനിമയില്‍ ബിച്ചുതിരുമല എഴുതി വിദ്യാസാഗര്‍ ആനന്ദ ഭൈരവി രാഗത്തില്‍ ചിട്ടപ്പെടുത്തിയ ‘പ്രായം നമ്മില്‍ മോഹം നല്‍കി’ എന്ന ഗാനം പാടിയതും ജയചന്ദ്രനാണ്. ഒരു കാലഘട്ടത്തില്‍ കാമ്പസ് ഏറ്റെടുത്ത ഗാനം പ്രായമേറിയ ജയചന്ദ്രന്‍ പാടിയിട്ടും കാമ്പസ് യുവതയ്‌ക്ക് അത് കല്ലുകടിയായല്ല, പകരം അവരുടെ പ്രണയാഘോഷങ്ങളുടെ പിന്നണിഗാനമായിരുന്നു. കുഞ്ചാക്കോ ബോബനും ബേബിശാലിനിയും അഭിനയിച്ച കാമ്പസ് ചിത്രത്തിലെ ഈ ഗാനം എളുപ്പത്തില്‍ മറക്കാവുന്ന ഒന്നല്ല.

പി.ജയചന്ദ്രന്‍ അനശ്വരമാക്കിയ ചില പ്രണയഗാനങ്ങള്‍:

1.വൈക്കത്തഷ്ടമി നാളില്‍ ഞാനൊരു വഞ്ചിക്കാരിയെ കണ്ടൂ
2.നിന്‍ മണിയറയിലെ നിര്‍മ്മല ശയ്യയിലെ നീലനീരാളമായ് ഞാന്‍
3.ആരാരും കാണാതെ ആരോമല്‍ തൈമുല്ല
4.രാജീവനയനേ നീയുറങ്ങൂ
5.നിന്‍പദങ്ങളില്‍ നൃത്തമാടിടും എന്റെ സ്വപ്നജാലം
6.മധുചന്ദ്രികയുടെ ചായത്തളികയില്‍ മഴവില്‍പ്പൂങ്കൊടി ചാലിച്ചൂ
7.മണിവര്‍ണ്ണനില്ലാത്ത വൃന്ദാവനം
8.മോഹം കൊണ്ട് ഞാന്‍ ദൂരേയേതോ….
9.നീയൊരു പുഴയായ തഴുകുമ്പോള്‍ ഞാന്‍ പ്രണയം വിടരും കരയാകും.
10.പ്രായം നമ്മില്‍ മോഹം നല്‍കി
11.കേവല മര്‍ത്ത്യഭാഷ കേള്‍ക്കാത്ത
12.ഇന്ദുമുഖീ ഇന്ദുമുഖീ എന്തിനിന്നു നീ സുന്ദരിയായി
13.തുള്ളിത്തുള്ളി നടക്കുന്ന കള്ളിപ്പെണ്ണേ നിന്റെ കാക്കപ്പുള്ളി കവിളില്‍ ഞാന്‍…
14. ഒന്നു തൊടാനുള്ളില്‍ തീരാമോഹം

 

 

 

 

Tags: BhavagayaganPranayabhavagayakanBirthdayLatest infop jayachandransinger jayachandran80th BirthdayHBDJayachandranSinger P Jayachandran
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Entertainment

‘പാതിരാക്കുറുക്കൻ’ …16 വര്‍ഷങ്ങള്‍ക്ക് ശേഷം ജഗദീഷും മുകേഷും സിദ്ദിഖും അശോകനും ഒന്നിക്കുന്ന സിനിമ

Bollywood

നിരവധി ആരാധകരുള്ള അല്ലു അര്‍ജുന്‍ നടി ശ്രീദേവിയെ ആരാധിച്ചു..ശ്രീദേവിയുടെ വിവാഹം കഴിഞ്ഞതറിഞ്ഞ് അല്ലു അര്‍ജുന്‍ ദിവസം മുഴുവന്‍ കരഞ്ഞു

Entertainment

ബിജു മേനോൻ ചിത്രം ‘അവറാച്ചൻ ആൻഡ് സണ്‍സ്’ -പാതി കോമഡിയും പാതി സീരിയസുമായി ബിജുമേനോന്‍ വീണ്ടും..ലക്ഷ്യം കുടുംബപ്രേക്ഷകര്‍

Entertainment

ഓണം പൊടിപാറിക്കാന്‍ താരയുദ്ധം….പൃഥ്വിരാജിന്റെ ഖലീഫ, ദുല്‍ഖർ സല്‍മാന്റെ ഐ ആം ഗെയിം, നിവിൻ പോളിയുടെ ബെത്ലഹേം

India

നെറ്റിയില്‍ പൊട്ടുതൊട്ടതിന് വിമര്‍ശിക്കാന്‍ വന്നവര്‍ക്ക് എന്തുകൊണ്ട് ഭാരതീയര്‍ പശുവിനെ ആദരിക്കുന്നത് എന്നതിന് വരെ മറുപടി നല്‍കി ഡോ. കരിഷ്മ

പുതിയ വാര്‍ത്തകള്‍

നീറ്റ് പിജി സംവിധാനം പുനഃപരിശോധിക്കാന്‍ 12 അംഗ വിദഗ്ധ സമിതി രൂപീകരിച്ചതായി കേന്ദ്രസര്‍ക്കാര്‍

പാക് അധീന കശ്മീരിൽ സ്ഥിതി കൂടുതൽ വഷളാകുന്നു : പള്ളികൾ ആക്രമിച്ച് പാകിസ്ഥാൻ സൈന്യം  ഇമാമിനെ വധിച്ചു; ഇൻ്റർനെറ്റിന് വിലക്ക്

ജൂബിലി മിഷന്‍ ആശുപത്രിയില്‍ നഴ്‌സുമാരുടെ സമരം അവസാനിച്ചു

ക്ഷേത്രങ്ങൾ മുതൽ ജഡ്ജിമാരുടെ വസതികൾ വരെ വഖഫ് സ്വത്തുക്കളാക്കി : മതപരമായ വാദത്തിന്റെ പേരിൽ സ്വത്തിന്റെ ഉടമസ്ഥാവകാശം മാറ്റാൻ പറ്റില്ലെന്ന് ഹൈക്കോടതി

ഫോട്ടോണിക് റഡാറുകള്‍ പ്രകാശ തരംഗം ഉപയോഗിച്ച് ശത്രുവിന്‍റെ യുദ്ധവിമാനങ്ങള്‍ അടയാളപ്പെടുത്തുന്നു - ചുവന്ന ആരോകളില്‍ യുദ്ധവിമാനങ്ങള്‍ അടയാളപ്പെടുത്തിയിരിക്കുന്നു (വലത്ത്) ഫോട്ടോണിക് റഡാര്‍ (ഇടത്ത്)

ഇനി ഒരു സ്റ്റെല്‍ത്ത് യുദ്ധവിമാനത്തിനും ഇന്ത്യയുടെ കണ്ണുവെട്ടിക്കാനാവില്ല…ചൈനയ്‌ക്കും പാകിസ്ഥാനും ഭീഷണിയായി ഇന്ത്യയുടെ ഫോട്ടോണിക് റഡാര്‍

തഹാവൂർ റാണയടക്കം തിരികെയെത്തി , എത്ര വലിയ കുറ്റവാളിയായാലും ലോകത്തിന്റെ ഏത് കോണിലൊളിച്ചാലും മോദി സർക്കാർ വിടാതെ പിന്തുടരും ; അമിത് ഷായുടെ മുന്നറിയിപ്പ്

‘ കുറ്റവാളികൾക്കെതിരെ മോദി സർക്കാരിന്റെ ത്രിശൂൽ’ ; വിവിധ രാജ്യങ്ങളിലേക്ക് ഒളിച്ചോടിയ 274 പേരെ തിരികെയെത്തിച്ചു, 17,000 കോടി രൂപ കണ്ടുകെട്ടി

5 ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് ബുധനാഴ്ച അവധി,2 ജില്ലകളില്‍ ദുരിതാശ്വാസ ക്യാമ്പുകള്‍ പ്രവര്‍ത്തിക്കുന്ന വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും അവധി

‘ ഞങ്ങൾ സമാധാനപരമായാണ് പ്രതിഷേധിക്കുന്നത് ‘ ; ദയവായി നിങ്ങൾ ഇങ്ങോട്ട് വരരുതെന്ന് പാറ്റകളോടും, രാഹുലിനോടും ജാർഖണ്ഡിലെ വിദ്യാർത്ഥികൾ

ഉദയനിധി സ്റ്റാലിന് ജാമ്യം അനുവദിച്ച് മദ്രാസ് ഹൈക്കോടതി, ചോദ്യം ചെയ്ത ശേഷം വിട്ടയയ്‌ക്കണം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.