Tuesday, July 21, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Business

എല്‍ ഐ സി ഓഹരിവില 530 രൂപയില്‍ നിന്നും 1134ലേക്ക്….രാഹുല്‍ ഗാന്ധി മോദിയെ പറയാന്‍ ഒന്നും ബാക്കിയില്ല..മോദിയുടെ കാലത്ത് എല്‍ഐസി ഭദ്രമാണ്…

എല്‍ഐസിയുടെ ഓഹരിവില വന്‍കുതിപ്പാണ് രേഖപ്പെടുത്തിയത്. 580 രൂപയില്‍ നിന്നും 1134ലേക്കാണ് വില കുതിച്ചത്. ലൈഫ് ഇന്‍ഷുറന്‍സിന് പുറമെ എല്‍ഐസിയുടെ മറ്റൊരു വരുമാനമാര്‍ഗ്ഗം മറ്റ് ഓഹരികളില്‍ പണം നിക്ഷേപിക്കലാണ്.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Mar 2, 2024, 05:11 pm IST
in Business

ന്യൂദല്‍ഹി: എല്‍ഐസിയുടെ ഓഹരിവില വന്‍കുതിപ്പാണ് രേഖപ്പെടുത്തിയത്. 530 രൂപയില്‍ നിന്നും 1134ലേക്കാണ് വില കുതിച്ചത്. ലൈഫ് ഇന്‍ഷുറന്‍സിന് പുറമെ എല്‍ഐസിയുടെ മറ്റൊരു വരുമാനമാര്‍ഗ്ഗം മറ്റ് ഓഹരികളില്‍ പണം നിക്ഷേപിക്കലാണ്. അങ്ങിനെ ഒരിയ്‌ക്കല്‍ പണം നിക്ഷേപിച്ച അദാനിയുടെ ഓഹരികള്‍ ഹിന്‍ഡന്‍ ബര്‍ഗ് ആരോപണത്തെ തുടര്‍ന്ന് കൂപ്പുകുത്തിയപ്പോള്‍ രാഹുല്‍ ഗാന്ധിയും ജയറാം രമേശും മോദിയെ പറയാത്ത വിമര്‍ശനങ്ങളില്ല.

എല്‍ഐസിയെ നശിപ്പിച്ച് മോദി ജനങ്ങളുടെ ഭാവി തകര്‍ക്കുന്നു, എല്‍ഐസിയുടെ ഓഹരിവിപണിയിലേക്കുള്ള കടന്നുവരവില്‍ മോദി എല്‍ഐസി ഓഹരി വില കുറച്ചുകാണിച്ചു, ജനങ്ങളുടെ പൈസ അദാനിയുടെ പേരില്‍ മോദി കൊള്ളയടിച്ചു, എല്‍ ഐസിയുടെ ജോലി അദാനിയെ രക്ഷിക്കലാണോ?…എന്നിങ്ങനെ ജനങ്ങളുടെ മനസ്സില്‍ മോദിയെയും അദാനിയെയും രാജ്യതാല്‍പര്യങ്ങള്‍ക്ക് എതിരായി പ്രവര്‍ത്തിക്കുന്നവരായി ചിത്രീകരിക്കാന്‍ വലിയ ശ്രമം ഉണ്ടായിരുന്നു. എല്‍ഐസിയില്‍ നിക്ഷേപിച്ചിരിക്കുന്ന ജനങ്ങളുടെ പണം നിര്‍ബന്ധിച്ച് അദാനി ഓഹരികള്‍ വാങ്ങിപ്പിച്ച് മോദി കൊള്ളയടിക്കുന്നു എന്നും രാഹുല്‍ പറഞ്ഞു.

LIC की पूंजी, अडानी को!
SBI की पूंजी, अडानी को!
EPFO की पूंजी भी, अडानी को!

‘मोडानी’ के खुलासे के बाद भी, जनता के रिटायरमेंट का पैसा अडानी की कंपनियों में निवेश क्यों किया जा रहा है?

प्रधानमंत्री जी, न जांच, न जवाब! आख़िर इतना डर क्यों?

— Rahul Gandhi (@RahulGandhi) March 27, 2023

എല്‍ ഐസിയുടെ പണം അദാനിയ്‌ക്ക്, ഇപിഎഫ് ഒ പണം അദാനിയ്‌ക്ക്, എസ് ബിഐയുടെ പണം അദാനിയ്‌ക്ക് എന്നെല്ലാമായിരുന്നു രാഹുല്‍ ഗാന്ധി അന്ന് എക്സില്‍ കുറിച്ചത് എല്‍ ഐസിയില്‍ ജനങ്ങള്‍ നിക്ഷേപിച്ച പണം എടുത്ത് എന്തിന് അദാനിയെ ജാമ്യത്തിലെടുക്കാന്‍ ശ്രമിക്കുന്നു എന്നാണ് ജയറാം രമേശ് ചോദിച്ചത്.

പക്ഷെ മാസങ്ങള്‍ കഴിഞ്ഞപ്പോള്‍ എന്തുണ്ടായി? മോദി ശരിയായിരുന്നു എന്ന് കാലം തെളിയിച്ചു. ഹിന്‍ഡന്‍ബര്‍ഗ് എന്ന ഷോര്‍ട്ട് സെല്ലിംഗ് സ്ഥാപനം അന്താരാഷ്‌ട്ര ഗൂഢാലോചനയുടെ ഭാഗമായി നടത്തിയ ആരോപണങ്ങളൊന്നും ശരിയല്ലെന്ന് തെളിഞ്ഞു. അദാനിയുടെ ഓഹരിവിലകള്‍ 45 ശതമാനം വരെ ഇടിഞ്ഞശേഷം മുകളിലേക്ക് കുതിച്ചു. അതോടെ എല്‍ഐസിയുടെ അദാനി ഓഹരികളിന്മേലുള്ള നിക്ഷേപം 36,470 കോടി രൂപയില്‍ നിന്നും 56,073 കോടി രൂപയിലേക്കാണ് കുതിച്ചത്. 20,000 കോടി രൂപയോളം ലാഭം! ഇതോടെ രാഹുല്‍ ഗാന്ധിയുടെയും ജയറാം രമേഷിന്റെയും നാവിറങ്ങിപ്പോയി.

മോദിയുടെ കാലത്ത് എല്‍ ഐസി മാത്രമല്ല, പൊതുമേഖലാ സ്ഥാപനങ്ങളെല്ലാം കുതിച്ചുയരുകയാണ്. ഇതേക്കുറിച്ച് മോദി പാര്‍ലമെന്‍റില്‍ നടത്തിയ പ്രസംഗം ഇങ്ങിനെ പൊതുമേഖലാ സ്ഥാപനങ്ങളുടെ കാര്യത്തില്‍ ജനങ്ങളുടെ വിശ്വാസം മെച്ചപ്പെട്ടിരിക്കുന്നു. കഴിഞ്ഞ ഏതാനും വര്‍ഷങ്ങളില്‍ പൊതുമേഖലാ സ്ഥാപനങ്ങളുടെ മൊത്തം മൂല്യം മുന്‍പെങ്ങുമില്ലാത്ത വിധം കുതിച്ചുയരുകയാണ്. പ്രതിപക്ഷം എല്‍ ഐസിയെക്കുറിച്ച് കിംവദന്തികള്‍ പ്രചരിപ്പിച്ചു. എന്നാല്‍ ഇന്ന് ആ കമ്പനിയുടെ ഓഹരികളിന്മേല്‍ റെക്കോഡ് വിലയിലാണ് വ്യാപാരം നടക്കുന്നത്. “- 2024 ഫെബ്രുവരി 6ന് രാജ്യസഭയെ അഭിസംബോധന ചെയ്ത് പ്രധാനമന്ത്രി മോദി പറഞ്ഞ വാക്കുകളാണിത്. മോദിയുടെ ഈ വാക്കുകള്‍ പൊന്നായിരിക്കുന്നു. എല്‍ ഐസിയുടെ ഓഹരിവില 530 രൂപ വരെ താഴ്ന്നശേഷമാണ് ആയിരവും കടന്ന് മേലോട്ട് കുതിക്കുന്നത്.

2023 നവമ്പര്‍ മുതല്‍ 2024 ഫെബ്രുവരി വരെയുള്ള നാല് മാസങ്ങളില്‍ എല്‍ ഐസി ഓഹരികള്‍ വന്‍ കുതിപ്പാണ് നടത്തിയത്. 54 ആഴ്ചയിലെ കണക്കെടുത്താന്‍ എല്‍ ഐസിയുടെ വില 530 രൂപയില്‍ നിന്നും 1175 വരെ ഉയര്‍ന്നു. അതിന് ശേഷമാണ് അത് അല്‍പം താഴോട്ട് വീണ് 1134ല്‍ എത്തിയിരിക്കുന്നത്.

 

Tags: Rahul GandhimodiAdaniHindenburg reportJairam RameshLICLIfe Insurance Corporation
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

”ഞാൻ ഉദ്ദേശിച്ചത് 56-കാരനായ യുവാവിനെയല്ല’; രാഹുല്‍ ഗാന്ധിക്കെതിരെ പ്രധാനമന്ത്രി മോദിയുടെ പരോക്ഷ വിമര്‍ശനം

India

സോനം വാങ് ചുക്കും രാഹുല്‍ ഗാന്ധിയും ഒരേ തൂവല്‍ പക്ഷികള്‍..രണ്ടുപേരും ജോര്‍ജ്ജ് സോറോസ്, ഡീപ് സ്റ്റേറ്റ് പ്രതിനിധികള്‍; ലക്ഷ്യം ജെന്‍സീ കലാപം

News

പാർലമെന്റ് സമ്മേളനത്തിന് ഒരു മണിക്കൂറില്ല; പ്രതിപക്ഷം പല തട്ടിൽ, കൂറുമാറ്റമാകണം ആദ്യ ചർച്ചാ വിഷയമെന്ന് കോൺഗ്രസ് നേതാവ്

India

രാഹുല്‍ ഗാന്ധിയുടെ കൂടെയുള്ള ഈ സ്ത്രീയും കുട്ടിയും ആരാണ്? രാഹുല്‍ ഗാന്ധിയുടെ യൂറോപ്പ് യാത്രയെക്കുറിച്ച് ചോദ്യമുയരുന്നു

ഫിലിപ്പ് എം പ്രസാദ് (വലത്ത്)
Kerala

ഞാന്‍ മോദിയെ ആരാധിക്കുന്ന മനുഷ്യനാണ്, ഉള്ളില്‍ ബിജെപി അനുഭാവിയുമാണ്…പഴയകാല നക്സലൈറ്റ് ഫിലിപ്പ് എം പ്രസാദ്

പുതിയ വാര്‍ത്തകള്‍

വിഎസിന്റെ ഒന്നാം ചരമവാര്‍ഷികം ഇന്ന് സിപിഎമ്മിലെ പോരാട്ടങ്ങള്‍ നിലയ്‌ക്കുന്നില്ല…

ചേലേമ്പ്രയിലെ ശിലാലിഖിതം ചേരമാന്‍ കാലത്തേത്; 11 നൂറ്റാണ്ടോളം പഴക്കമുള്ള ലിഖിതം വായിക്കുന്നത് ആദ്യമായി

രാമായണമാസത്തിന്റെ ഉത്ഭവചരിത്രം; മീനാക്ഷിപുരം മുതല്‍ വിശാലഹിന്ദുസമ്മേളനം വരെ

ഓപ്പറേഷൻ വജ്ര: 1000 കോടിയുടെ 12 കോടി മയക്കുമരുന്ന് ​ഗുളികകൾ പിടിച്ചെടുത്തു; മലയാളി അടക്കം 3 പേർ അറസ്റ്റിൽ

ഫുട്‌ബോള്‍ ലോകകപ്പ് കിരീടത്തിനപ്പുറം

വയനാട്ടിൽ വീണ്ടും ഷിഗെല്ല; നാല് വിദ്യാർഥികൾ ചികിത്സയിൽ

കാവേരി തര്‍ക്കവും വയനാട്ടിലെ പദ്ധതികളും

ബിജെപി മഹാരാഷ്ട്ര കേരള ഘടകം കണ്‍വീനര്‍ കെ.ബി. ഉത്തംകുമാര്‍ ബി.ബി. ഗോപകുമാര്‍ എംഎല്‍എയ്ക്ക് ഛത്രപതി ശിവജിയുടെ ചിത്രം സമ്മാനിക്കുന്നു

ദേശീയതയുടെ ശബ്ദം ഗോപകുമാറിലൂടെ- ഉത്തം കുമാര്‍

കൈയേറ്റക്കാരെ തോല്‍പിച്ച ചൊക്രമുടിയില്‍ നീലക്കുറിഞ്ഞി വീണ്ടും പൂത്തുലഞ്ഞു

കോക്രോച്ച് പാര്‍ട്ടി പാര്‍ലമെന്റിലേക്ക് നടത്തിയ മാര്‍ച്ചിനിടെ പോലീസിനുനേരെ സമരത്തിനെത്തിയവര്‍ പെപ്പര്‍ സ്പ്രേ പ്രയോഗിക്കുന്നു

കോക്രോച്ച് കലാപനീക്കം പൊളിഞ്ഞു; ദുരൂഹത ഉയര്‍ത്തി തീവ്ര-വിഘനടനവാദ സാന്നിധ്യവും

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.