Wednesday, September 23, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News
Kerala

പിണറായി സര്‍ക്കാര്‍ തുടര്‍ന്നാല്‍ പെന്‍ഷന്‍കാര്‍ പിച്ചച്ചട്ടി എടുക്കേണ്ടിവരും: കേന്ദ്രമന്ത്രി

പെന്‍ഷനേഴ്‌സ് സംഘ് സംസ്ഥാന സമ്മേളനം

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Mar 1, 2024, 02:43 am IST
inKerala
കേരള സ്റ്റേറ്റ് പെന്‍ഷനേഴ്‌സ് സംഘ് സംസ്ഥാന സമ്മേളനം കേന്ദ്രമന്ത്രി വി. മുരളീധരന്‍ ഉദ്ഘാടനം ചെയ്യുന്നു.

കേരള സ്റ്റേറ്റ് പെന്‍ഷനേഴ്‌സ് സംഘ് സംസ്ഥാന സമ്മേളനം കേന്ദ്രമന്ത്രി വി. മുരളീധരന്‍ ഉദ്ഘാടനം ചെയ്യുന്നു.

കൊല്ലം: കേരളത്തില്‍ പിണറായി സര്‍ക്കാര്‍ അധികാരത്തില്‍ തുടര്‍ന്നാല്‍ പെന്‍ഷന്‍കാര്‍ പിച്ചച്ചട്ടി എടുക്കേണ്ടിവരുമെന്ന് കേന്ദ്ര വിദേശകാര്യസഹമന്ത്രി വി. മുരളീധരന്‍. കേരള സ്റ്റേറ്റ് പെന്‍ഷനേഴ്‌സ് സംഘ് 26-ാം സംസ്ഥാന സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

ജീവിതകാലം മുഴുവന്‍ പൊതുജന സേവനത്തിനു വേണ്ടി വിനിയോഗിച്ച സര്‍ക്കാര്‍ ജീവനക്കാരും പെന്‍ഷന്‍കാരും സമാനതകളില്ലാത്ത വഞ്ചന നേരിട്ടുകൊണ്ടിരിക്കുന്ന കാലഘട്ടമാണിത്. മുന്‍പൊരിക്കലും ഇത്തരത്തില്‍ ഒരു അവസ്ഥ ഉണ്ടായിട്ടില്ല. സാമ്പത്തിക മിസ്മാനേജ്‌മെന്റും ധൂര്‍ത്തും സംസ്ഥാന ഖജാനാവിനെ കാലിയാക്കി. കഴിവില്ലായ്‌മ മറച്ചുവയ്‌ക്കാന്‍ കേന്ദ്രസര്‍ക്കാരിനെ പഴിചാരുകയാണ് ധനകാര്യമന്ത്രി കെ.എന്‍. ബാലഗോപാല്‍.

രാജ്യത്ത് ഏറ്റവും കടബാധ്യതയുള്ള സംസ്ഥാനമായി കേരളം മാറിയെന്ന് 15-ാം ധനകാര്യകമ്മിഷന്‍ കണ്ടെത്തിയിരുന്നു. എന്നിട്ടും കടമെടുപ്പ് പരിധി വര്‍ധിപ്പിക്കണമെന്ന് ആവശ്യപ്പെട്ട് സുപ്രീംകോടതിയെ സമീപിച്ചിരിക്കുകയാണ്. കടമെടുക്കുന്നത് പെന്‍ഷന്‍കാര്‍ക്കു നല്കാനോജനക്ഷേമ പ്രവര്‍ത്തനങ്ങള്‍ക്കോ വേണ്ടിയല്ല, പകരം ധൂര്‍ത്ത് നടത്താനാണ്.

തനതു വരുമാനം കൂട്ടുകയും ധൂര്‍ത്ത് നിയന്ത്രിക്കുകയും ചെയ്താല്‍ മാത്രമെ കേരളം നേരിടുന്ന പ്രതിസന്ധി പരിഹരിക്കാന്‍ കഴിയുകയുള്ളൂ. എന്നാല്‍, തനതു വരുമാനം കൂട്ടുന്നതില്‍ ഏറ്റവും പിന്നാക്കം നില്‍ക്കുന്ന സംസ്ഥാനങ്ങളിലൊന്നാണ് കേരളം. പെന്‍ഷന്‍ മുടങ്ങിയത് കേന്ദ്രവിഹിതം ലഭിക്കാത്തതിനാലാണെന്ന് പറയുന്ന മുഖ്യമന്ത്രി, പെന്‍ഷനു ലഭിക്കുന്ന കേന്ദ്രവിഹിതം കുറവാണെന്നും പറയുന്നു. കേരളത്തില്‍ വന്‍തോതിലാണ് നികുതി പിരിക്കാനുള്ളത്. വന്‍കിടക്കാരില്‍ നിന്ന് നികുതി പിരിക്കാന്‍ സര്‍ക്കാര്‍ തയ്യാറാകുന്നില്ല. ഇവരില്‍ നിന്നെല്ലാം മുഖ്യമന്ത്രിയുടെ മകള്‍ മാസപ്പടി വാങ്ങിയിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.

പെന്‍ഷനേഴ്‌സ് സംഘ് സംസ്ഥാന പ്രസിഡന്റ് എം.കെ. സദാനന്ദന്‍ അധ്യക്ഷത വഹിച്ചു. ബിഎംഎസ് ദക്ഷിണക്ഷേത്ര സംഘടനാ സെക്രട്ടറി എം.പി. രാജീവന്‍ മുഖ്യപ്രഭാഷണം നടത്തി. നമ്മുടെ രാജ്യത്തെ ഉയര്‍ത്തിക്കൊണ്ടുവരേണ്ടതില്‍ പെന്‍ഷന്‍കാരും പങ്കാളികളാകണം. നാടിന്റെ തനിമയെ നെഞ്ചേറ്റിക്കൊണ്ട് ജീവിതമൂല്യങ്ങളെ മുറുകെപ്പിടിക്കണം. നമ്മുടെ സാംസ്‌കാരിക മൂല്യങ്ങളെ ജീവിതത്തിന്റെ സമസ്ത മേഖലകളിലും പ്രോജ്വലിപ്പിച്ച് ലോകത്തിനു മുമ്പില്‍ ഭാരതത്തിന്റെ ദൗത്യം പൂര്‍ത്തീകരിക്കുന്ന പ്രക്രീയയില്‍ എല്ലാവരും പങ്കാളികളാകണമെന്ന് അദ്ദേഹം പറഞ്ഞു.

സ്വാഗതസംഘം ചെയര്‍മാന്‍ മേജര്‍ ജനറല്‍ (റിട്ട.) ഡോ. സി.എസ്. നായര്‍, ഫെറ്റോ സംസ്ഥാന പ്രസിഡന്റ് എസ്.കെ. ജയകുമാര്‍, പെന്‍ഷനേഴ്‌സ് സംഘ് ജനറല്‍ സെക്രട്ടറി സി. സുരേഷ്‌കുമാര്‍, സ്വാഗതസംഘം ജനറല്‍ കണ്‍വീനര്‍ ഗോപിനാഥ് പാമ്പട്ടയില്‍ എന്നിവര്‍ സംസാരിച്ചു.

ഉച്ചയ്‌ക്കുശേഷം നടന്ന വനിതാസമ്മേളനം ബിഎംഎസ് ദേശീയസമിതിയംഗം അഡ്വ. എസ്. ആശാമോള്‍ ഉദ്ഘാടനം ചെയ്തു. കേരളം ക്രിമിനല്‍വത്കരണത്തിന്റെ നാടായി മാറിയിരിക്കുന്നു. ക്രിമിനലുകളെ ഹീറോകളാക്കുന്ന അപകടകരമായ പ്രവണത വര്‍ധിച്ചുവരുന്നു. ഏതു കുറ്റകൃത്യത്തെയും ന്യായീകരിക്കുന്ന രീതിയിലേക്ക് ഭരണകൂടം മാറി. കുടുംബബന്ധങ്ങളെ തകര്‍ക്കാനുള്ള ഗൂഢശ്രമത്തെ സമൂഹം ജാഗ്രതയോടെ കാണണമെന്നും അവര്‍ പറഞ്ഞു.

പെന്‍ഷനേഴ്‌സ് സംഘ് സംസ്ഥാന സെക്രട്ടറി പി.ബി. ഇന്ദിരാദേവി അധ്യക്ഷത വഹിച്ചു. ഇടുക്കി ജില്ലാ പ്രസിഡന്റ് ബി. സരളാദേവി, സംസ്ഥാന വൈസ് പ്രസിഡന്റ് കെ. ബാലാമണി, എറണാകുളം ജില്ലാ പ്രസിഡന്റ് കെ. ആശാലത എന്നിവര്‍ സംസാരിച്ചു. സമാപനസഭ പെന്‍ഷനേഴ്‌സ് സംഘ് പുതിയ സംസ്ഥാന പ്രസിഡന്റ് പി. ബാലന്‍ ഉദ്ഘാടനം ചെയ്തു.

 

Tags: Pinarayi GovernmentUnion Minister V MuraleedharanpensionersState Conference of Pensioners Sangh
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

പിണറായി വിജയനും കുടുംബത്തിനും എണ്ണപ്പെട്ട ദിനങ്ങള്‍ മാത്രം;അവരുടെ യഥാര്‍ത്ഥ നിറം പുറത്തുകൊണ്ടുവരും: സ്വപ്ന സുരേഷ്

Kerala

പിണറായി സര്‍ക്കാര്‍ കേസ് നടത്താന്‍ ഖജനാവില്‍ നിന്ന് ചെലവിട്ടത് 245 കോടി; ജയദീപ് ഗുപ്തയ്‌ക്ക് 9 കോടി, സിബലിന് 6 കോടി

Kerala

മെസ്സിയുടെ കേരള സന്ദര്‍ശനം: രേഖകളില്ലാതെ കോടികളുടെ തട്ടിപ്പിനു വേണ്ടി മാത്രം നടത്തിയതെന്ന് റിപ്പോർട്ട്

Kerala

ആദിവാസി ‘ഉന്നതി’ വീണ്ടും ‘ഊരാ’കുന്നു, പിണറായി സര്‍ക്കാരിന്‌റെ പേരുമാറ്റത്തില്‍ തിരുത്തല്‍

Kerala

മിലിന്ദ് സോമന് ഒരു രൂപ പോലും നല്‍കിയില്ല; ഹില്‍ ഹൈവേ കൂട്ടയോട്ടത്തിന് ഇടത് സര്‍ക്കാര്‍ ചെലവിട്ടത് 91 ലക്ഷം

പുതിയ വാര്‍ത്തകള്‍

യുപി രാഷ്‌ട്രീയം: യോഗി ആദിത്യനാഥ് സംസാരിക്കുന്നു; 10 വർഷത്തെ നേട്ടം, ഭാവി വികസനവും വളർച്ചയും എങ്ങനെ?

സ്മൃതി ഇറാനിക്ക് വീണ്ടും വലിയ ഉത്തരവാദിത്തം : ഛത്തീസ്ഗഢിന്റെയും ഹരിയാനയുടെയും ചുമതല വഹിക്കും

കെ ജയകുമാറിന് മുഖ്യമന്ത്രിയുടെ പിന്തുണ, ഭിന്നത പരിഹരിക്കാന്‍ ദേവസ്വം മന്ത്രിയെ കാണാന്‍ നിര്‍ദേശം

മക്ക ഉടമ്പടിയുടെ ആദ്യ കമാൻഡറെ നിയമിച്ചു : പാകിസ്ഥാന്റെ നൗമാൻ മഹമൂദി സെക്രട്ടറി ജനറലാകും

വോട്ട് മോഷണ ആരോപണങ്ങൾ തള്ളി ബിജെപി ; 2014 മുതൽ വോട്ടെടുപ്പ് സുഗമമായി നടക്കുന്നുണ്ടെന്നും സംബിത് പത്ര

ഒക്ടോബര്‍ 18ന് മുഖ്യമന്ത്രി വി ഡി സതീശന്‍ ശബരിമലയില്‍,മണ്ഡല മകരവിളക്ക് ഒരുക്കങ്ങള്‍ വിലയിരുത്തും

ബുധനാഴ്ചയും വൈദ്യുതി നിയന്ത്രണത്തിന് സാധ്യത

200 മെഗാവാട്ട് വൈദ്യുതി വാങ്ങാന്‍ ധാരണ, വൈദ്യുതി പ്രതിസന്ധിയില്‍ താത്കാലിക ആശ്വാസം

ബംഗാളില്‍ ബിജെപി ജയിച്ചത് വോട്ടര്‍പട്ടികയില്‍ നിന്നും പേരുകള്‍ നീക്കം ചെയ്തത് വഴിയാണെന്ന വാദം പച്ചക്കള്ളം; ഇതുകൊണ്ട് നേട്ടമുണ്ടായത് തൃണമൂലിന്

മാസപ്പടി കേസ്:പ്രത്യേക അന്വേഷണ സംഘം രൂപീകരിച്ചു,അന്വേഷണം തുടങ്ങുക ഇ ഡി കണ്ടെത്തലുകളില്‍ നിന്ന്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.