Thursday, September 17, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News

123 കോടി രൂപയുടെ തട്ടിപ്പ്: വ്യാപക ഇ ഡി റെയ്ഡ്; നിരവധി ഡിജിറ്റല്‍ ഉപകരണങ്ങളും വ്യാജരേഖകളും പിടിച്ചെടുത്തു

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Mar 1, 2024, 01:57 am IST
inNews

കൊച്ചി: ഓണ്‍ലൈന്‍ വായ്‌പാ, ചൂതാട്ട ആപ്പുകള്‍ വഴി 123 കോടി രൂപയുടെ തട്ടിപ്പ് നടത്തിയ കേസില്‍ കൊച്ചി ഉള്‍പ്പെടെ 10 സ്ഥലങ്ങളില്‍ എന്‍ഫോഴ്സ്‌മെന്റ് ഡയറക്ടറേറ്റ് റെയ്ഡ് നടത്തി. നിരവധി ഡിജിറ്റല്‍ ഉപകരണങ്ങളും വ്യാജരേഖകളും ബാങ്ക് ഇടപാട് വിവരങ്ങളും പിടിച്ചെടുത്തു.

കൊച്ചിയില്‍ റാഫേല്‍ ജയിംസ് റൊസാരിയോയുടെ വീട്, ഓഫീസ്, മുംബൈയിലെ എന്‍ഐയുഎം ഇന്ത്യ പ്രൈവറ്റ് ലിമിറ്റഡിന്റെ ഓഫീസ്, കമ്പനി ഡയറക്ടര്‍മാരുടെ വീടുകള്‍, ചെന്നൈയിലെ സോഡക്സ് സൊലൂഷന്‍സ് പ്രൈവറ്റ് ലിമിറ്റഡ്, വിക്ര ട്രേഡിങ് എന്റര്‍പ്രൈസസ്, ടൈറാനസ് ടെക്‌നോളജി പ്രൈവറ്റ് ലിമിറ്റഡ്, ഫ്യൂച്ചര്‍ വിഷന്‍ മീഡിയ സൊലൂഷന്‍സ് പ്രൈവറ്റ് ലിമിറ്റഡ്, ആപ്രികിവി സൊലൂഷന്‍ പ്രൈവറ്റ് ലിമിറ്റഡ് എന്നിവയുടെ ഓഫീസുകള്‍ എന്നിവിടങ്ങളിലാണ് രണ്ടു ദിവസം നീണ്ട റെയ്ഡ് നടത്തിയത്. കേരളത്തിലെ നിരവധി ബാങ്കുകളിലെ വ്യാജ അക്കൗണ്ടുകള്‍ വഴിയാണ് തട്ടിപ്പുകള്‍ നടത്തിയതെന്ന് റെയ്ഡില്‍ സ്ഥിരീകരിച്ചു.

തട്ടിപ്പിലൂടെ ശേഖരിച്ച കോടികള്‍ ചെന്നൈ, മുംബൈ, ദല്‍ഹി, ബെംഗളൂരു എന്നിവിടങ്ങളിലെ കടലാസ് കമ്പനികളുടെ മറവില്‍ വിദേശത്തേക്കും കടത്തി. സിംഗപ്പൂരില്‍നിന്ന് സോഫ്റ്റ്‌വെയറുകള്‍ ഇറക്കുമതി നടത്തിയെന്ന് വ്യാജരേഖകള്‍ ചമച്ചും വിദേശ കറന്‍സി വാങ്ങിയും ക്രിപ്റ്റോ കറന്‍സി വഴിയുമാണ് തട്ടിപ്പുതുക വിദേശത്തേക്ക് കടത്തിയതെന്ന് ഇ ഡി അധികൃതര്‍ പറഞ്ഞു.

വന്‍സംഘമാണ് തട്ടിപ്പിന് പിന്നില്‍ പ്രവര്‍ത്തിച്ചത്. ഭാരതത്തിലും സിംഗപ്പൂരിലും കടലാസ് കമ്പനികള്‍ രൂപീകരിച്ചാണ് പണം കടത്തിയിരുന്നത്. ഭാരതത്തിലും കമ്പനികള്‍ക്ക് സോഫ്റ്റ്‌വെറുകളും മറ്റു സേവനങ്ങളും നല്‍കിയതായി വ്യാജരേഖകള്‍ സിംഗപ്പൂര്‍ തട്ടിപ്പു കമ്പനികള്‍ തയാറാക്കും. എന്‍ഐയുഎം സിംഗപ്പൂര്‍ എന്ന വിദേശനാണയ വിനിമയ കമ്പനി വ്യാജരേഖകള്‍ ഇവരുടെ ഇന്ത്യന്‍ കമ്പനിയായ എന്‍ഐയുഎം ഇന്ത്യാ പ്രൈവറ്റ് ലിമിറ്റഡിന് കൈമാറും.

ഓണ്‍ലൈന്‍ വായ്‌പകളുടെയും ചൂതാട്ടത്തിന്റെയും മറവില്‍ തട്ടിയെടുക്കുന്ന തുക വ്യാജരേഖകള്‍ ഉപയോഗിച്ച് സേവനമാണെന്ന് കാണിച്ചാണ് സിംഗപ്പൂര്‍ ഉള്‍പ്പെടെ വിദേശത്തേക്ക് കടത്തിയിരുന്നത്. ഇതു സംബന്ധിച്ച രേഖകളും പിടിച്ചെടുത്തിട്ടുണ്ട്. കേരള, ഹരിയാന പോലീസ് രജിസ്റ്റര്‍ ചെയ്ത കേസുകളുടെ അടിസ്ഥാനത്തിലാണ് കള്ളപ്പണ വിനിയോഗം തടയുന്ന നിയമം പ്രകാരം ഇ ഡി അന്വേഷണം ആരംഭിച്ചത്.

Tags: kochiED raidscamSeveral digital devices
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

ബാർ ലൈസൻസ് അനുവദിച്ചതിൽ ക്രമക്കേട്; കർണാടക മന്ത്രി സതീഷ് ജാർക്കിഹോളിയുടെയും മകളുടെയും വീടുകളിൽ ഇഡി റെയ്ഡ്

Kerala

‘പൂക്കളം തട്ടിത്തെറിപ്പിച്ചത് അറിയാതെ കാലു തട്ടിയത് മൂലം, മതവികാരം വ്രണപ്പെടുത്താന്‍ ഉദ്ദേശിച്ചിട്ടില്ല’; വിവാദമായതോടെ മാപ്പ് പറഞ്ഞ് യുവതി

Ernakulam

ചുമച്ചും പനിച്ചും കൊച്ചി; പനി ബാധിച്ചവരില്‍ നീണ്ടുനില്‍ക്കുന്ന ചുമ കടുത്ത ആരോഗ്യ ഭീഷണി ഉയര്‍ത്തുന്നു

ഡോ. രഞ്ജിത്ത് എസ്. ഭദ്രന്‍, അസിസ്റ്റന്റ് പ്രൊഫസര്‍, ഡിപ്പാര്‍ട്‌മെന്റ് ഓഫ് പബ്ലിക് ഹെല്‍ത്ത്, അമൃത വിശ്വ വിദ്യാപീഠം കൊച്ചി ക്യാമ്പസ്
Varadyam

മാലിന്യമല്ല, മാറേണ്ടത് തീരുമാനങ്ങള്‍

Kerala

സ്‌ഫോടക വസ്തു നിര്‍വീര്യമാക്കല്‍; ഭാരത – അമേരിക്ക സംയുക്ത നാവികസേന പരിശീലനം കൊച്ചിയില്‍

പുതിയ വാര്‍ത്തകള്‍

മുഖ്യമന്ത്രിയെയും ശിവസേനയെയും പുകഴ്‌ത്തി; സി ദിവാകരനോട് സിപിഐ വിശദീകരണം തേടും

ബംഗളൂരു സ്‌ഫോടനക്കേസ്: വാദമുഖങ്ങള്‍ ഒരു വര്‍ഷത്തിനുള്ളില്‍ പൂര്‍ത്തിയാക്കണമെന്ന് സുപ്രീം കോടതി,നിര്‍ദേശം മ്അദനിയുടെ ഹര്‍ജിയില്‍

മീനയ്‌ക്ക് ജന്മദിനാശംസകള്‍ നേര്‍ന്ന് മോഹൻലാൽ – മീന കൂട്ടുകെട്ടിന്റെ ഹിറ്റ് സിനിമ ചന്ദ്രോത്സവത്തിന്റെ സ്പെഷ്യൽ ബെർത്ത് ഡേ പോസ്റ്റർ പുറത്ത്!

നവോദയ സ്കൂൾ തുറക്കാൻ പറ്റില്ലെന്ന തമിഴ്നാടിന്റെ എതിർപ്പ് തള്ളി സുപ്രീം കോടതി ; തമിഴ്നാട്ടിലും ഹിന്ദി പഠിപ്പിക്കണം ; ഉത്തരവ് പാലിക്കാനും നിർദേശം

അളവില്‍ കൂടുതല്‍ മദ്യം സൂക്ഷിച്ച കേസ്: ആന്റോ അഗസ്റ്റിന്‍ റിമാന്‍ഡില്‍

സാങ്കേതിക കാരണങ്ങളാൽ “കാപ്പി വിത്ത് അരുൺ” ഇന്നുണ്ടാവില്ല ; പകരം പുതിയ പരിപാടി “കുപ്പി വിത്ത് ആന്റപ്പൻ”

ലോകമെങ്ങും ആണവോർജ്ജ മുങ്ങിക്കപ്പലുകള്‍ക്കായുള്ള കിടമത്സരം വര്‍ധിക്കുന്നു…ഇന്ത്യ എവിടെ നില്‍ക്കുന്നു?

ഞങ്ങൾ അസ്വസ്ഥരാണ് ; അമിത് ഷായ്‌ക്കെതിരെ ഐക്യരാഷ്‌ട്രസഭയ്‌ക്ക് പരാതി നൽകി മഹുവ മൊയ്ത്ര

‘ ഞങ്ങളുടെ കഠിനാധ്വാനത്തെ സ്നേഹത്തോടെ സ്വീകരിച്ചവരാണ് മലയാളികൾ ‘ ; കാന്താര 3 യും പ്രേക്ഷകരിലേയ്‌ക്ക് എത്തുമെന്ന് ഋഷഭ് ഷെട്ടി

തലശേരി ജനറല്‍ ആശുപത്രിയില്‍ പ്രസവത്തിനിടെ കുഞ്ഞ് മരിച്ചു, അധികൃതരുടെ വീഴ്ചയെന്ന് ആരോപണം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.