Sunday, June 28, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News World

മോദിയെ ഫാസ്റ്റിസ്റ്റെന്ന് വിളിച്ച ഗൂഗിളിന്റെ കൃത്രിമബുദ്ധി ജെമിനി; തെറ്റുപറ്റിയെന്ന് സിഇഒ സുന്ദര്‍ പിച്ചൈ; പിച്ചൈയുടെ സ്ഥാനം തെറിച്ചേക്കും?

ഏത് ചോദ്യത്തിനും ഉത്തരം നല്‍കുന്ന ചാറ്റ് ജിപിടിയ്‌ക്ക് ബദലായി ഈയിടെ ഗൂഗിള്‍ പുറത്തിറക്കിയ ജെമിനി എന്ന കൃത്രിമബുദ്ധിക്ക് തെറ്റുപറ്റിയെന്ന് ഗൂഗിളിന്റെ സിഇഒ സുന്ദര്‍ പിച്ചൈ.

ഗിരീഷ്‌കുമാര്‍ പി. ബി. by ഗിരീഷ്‌കുമാര്‍ പി. ബി.
Feb 28, 2024, 10:15 pm IST
in World, Business

ഏത് ചോദ്യത്തിനും ഉത്തരം നല്‍കുന്ന ചാറ്റ് ജിപിടിയ്‌ക്ക് ബദലായി ഈയിടെ ഗൂഗിള്‍ പുറത്തിറക്കിയ ജെമിനി എന്ന കൃത്രിമബുദ്ധിക്ക് തെറ്റുപറ്റിയെന്ന് ഗൂഗിളിന്റെ സിഇഒ സുന്ദര്‍ പിച്ചൈ. ലോകമെമ്പാടുനിന്നും പലരും ചോദിക്കുന്ന ചോദ്യങ്ങള്‍ക്ക് അബദ്ധമായ മറുപടികള്‍ പറയുക വഴി ജെമിനിയുടെ വിശ്വാസ്യതന്നെ തകര്‍ന്നതോടെ ഗൂഗിളിന്റെ മാതൃകമ്പനിയായ ആല്‍ഫബെറ്റിന്റെ 9000 കോടി ഡോളര്‍ മൂല്യമിടിഞ്ഞു.

ജെമിനിയുടെ കാര്യത്തില്‍ തങ്ങള്‍ക്ക് തെറ്റ് പറ്റിയെന്ന് സുന്ദര്‍ പിച്ചൈ മാധ്യമങ്ങളോട് തുറന്നു സമ്മതിച്ചു. “ജെമിനിയുടെ ഉത്തരങ്ങള്‍ പലരേയും വേദനിപ്പിച്ചെന്നും പക്ഷപാതപരമാണെന്നും അറിഞ്ഞു. ഇത് ഒരിയ്‌ക്കലും സ്വീകാര്യമല്ലാത്ത തെറ്റാണ്.”- സുന്ദര്‍ പിച്ചൈ പറഞ്ഞു.

മോദിയെ ഫാസിസ്റ്റെന്ന് ജെമിനി വിളിച്ചപ്പോള്‍ രാഹുലും ജയറാം രമേശും കയ്യടിച്ചു

കഴിഞ്ഞ ആഴ്ച മോദി വിരുദ്ധ ജേണലിസ്റ്റായ മോദി ഫാസിസ്റ്റാണോ എന്ന ബിജെപി വിരുദ്ധ മാധ്യമപ്രവര്‍ത്തകന്‍ അര്‍ണാബ് റേയുടെ ചോദ്യത്തിന്‍ മോദിയുടെ ചില നയങ്ങളില്‍ ഫാസിസത്തിന്റെ സ്വഭാവമുണ്ടെന്ന ജെമിനിയുടെ ഉത്തരം പ്രതിപക്ഷപാര്‍ട്ടികളും കമ്മ്യൂണിസ്റ്റുകളും എന്‍ജിഒകളും ആഘോഷിച്ചിരുന്നു. എന്നാല്‍ ചൈനയുടെ പ്രധാനമന്തി ഷീ ജിന്‍പിങ്ങ് ഫാസിസ്റ്റാണോ എന്ന ചോദ്യത്തിന് വ്യക്തമായി ഉത്തരം പറയാന്‍ കഴിയില്ല എന്നാണ് ജെമിനി നല്‍കിയ ഉത്തരം. വാസ്തവത്തില്‍ ഹോങ്കാങ്ങിനും തായ് വാനും മേല്‍ കടന്നാക്രമണം നടത്തുന്ന, ഉയ്ഗുര്‍ എന്ന മുസ്ലിങ്ങളെ ഉന്മൂലനം ചെയ്യാന്‍ ശ്രമിക്കുന്ന ചൈനീസ് പ്രധാനമന്ത്രി ഷീ ജിന്‍പിങ്ങിനെ തികഞ്ഞ ഫാസിസ്റ്റ് എന്ന് പാശ്ചാത്യ രാജ്യങ്ങള്‍ വിശേഷിപ്പിക്കുമ്പോഴാണ് ജെമിനിയുടെ എവിടെയും തൊടാത്ത ഈ ഉത്തരം.

സുന്ദര്‍ പിച്ചൈയുടെ തല ഉരുളുമോ?

എന്തായാലും കുറ്റസമ്മതം നടത്തിയതോടെ മിക്കവാറും ജെമിനി നല്‍കുന്ന ഭീമാബദ്ധങ്ങളായ ഉത്തരങ്ങളുടെ പേരില്‍ സുന്ദര്‍ പിച്ചൈയുടെ സിഇഒ കേസര തെറിച്ചേക്കുമെന്ന് വാര്‍ത്തകള്‍ പുറത്തുവരുന്നു. ജെമിനി എന്ന കൃത്രിമബുദ്ധിയിലൂടെ ഗൂഗിള്‍ ഇന്ത്യയിലെ ഐടി നിയമങ്ങള്‍ ലംഘിക്കുന്നു എന്നും ഇതിന് വിശദീകരണം നല്‍കണമെന്നും ആവശ്യപ്പെട്ടിരിക്കുകയാണ് ഐടി മന്ത്രി രാജീവ് ചന്ദ്രശേഖര്‍.

ഏറ്റവും തമാശ ഇലോണ്‍ മസ്കാണോ ഹിറ്റ് ലറാണോ സമൂഹത്തില്‍ കൂടുതല്‍ വിനാശകാരി എന്ന ചോദ്യത്തിന് പോലും ജെമിനിക്ക് ഉത്തരം നല്‍കാനായില്ലെന്നതാണ്. ഇലോണ്‍ മസ്കിന്റെ ട്വീറ്റുകളാണോ ഹിറ്റ്ലറാണോ പ്രവര്‍ത്തനങ്ങളാണോ ഏതാണ് കൂടുതല്‍ വിനാശകരം എന്ന ചോദ്യത്തിന് കൃത്യമായി ഉത്തരം പറയാന്‍ കഴിയില്ലെന്നും തീര്‍ച്ചയായും ഇലോണ്‍ മസ്കിന്റെ ട്വീറ്റുകള്‍ ഉപദ്രവകരമാണെങ്കിലും ഹിറ്റ്ലറുടെ നടപടികള്‍ ദശലക്ഷക്കണക്കിന് പേരുടെ മരണത്തിന് കാരണമായെങ്കിലും ഇതില്‍ ഏതാണ് കൂടുതല്‍ വിനാശകരമെന്നതിന് ഓരോരുത്തര്‍ക്കും അവരവരുടെ താല്‍പര്യങ്ങള്‍ക്കനുസരിച്ച് തീരുമാനിക്കാം എന്ന എവിടെയും തൊടാത്ത ഉത്തരമാണ് ജെമിനി നല്‍കിയത്. ഏത് സ്കൂള്‍ വിദ്യാര്‍ത്ഥിക്കും ഉത്തരം നല്‍കാവുന്ന ചോദ്യത്തിന് പോലും ജെമിനി ഉത്തരം പറയുന്നതില്‍ തെറ്റ് വരുത്തുകയാണ്. ഇതുപോലെ ആയിരക്കണക്കിന് അബദ്ധങ്ങളാണ് സമൂഹമാധ്യമങ്ങളിലെ ഗ്രൂപ്പുകളില്‍ ലോകമെമ്പാടും പങ്കുവെയ്‌ക്കപ്പെടുന്നത്.

ചാറ്റ് ജിപിടിയുടെ ഏഴയലത്ത് എത്തില്ല ജെമിനി

ഏത് ചോദ്യങ്ങള്‍ക്കും കൃത്യമായ ഉത്തരം നല‍്കുന്ന കൃത്രിമബുദ്ധിയായ ചാറ്റ് ജിപിടി ഏറെ കയ്യടി നേടിയിരുന്നു. ഇലോണ്‍ മസ്കിന് കൂടി പങ്കാളിത്തമുള്ള ഓപ്പണ്‍ എഐ എന്ന കമ്പനിയാണ് ചാറ്റ് ജിപിടി എന്ന കൃത്രിമബുദ്ധിയെ വികസിപ്പിച്ചെടുത്തത്. ചാറ്റ് ജിപിടിയെ വെല്ലുവിളിച്ചുകൊണ്ടാണ് ഗൂഗിള്‍ ജെമിനി എന്ന കൃത്രിമബുദ്ധി വികസിപ്പിച്ചത്. പണ്ട് ഭാഷാവിവര്‍ത്തനത്തിന് ഒരുങ്ങിയ ഗൂഗിളിന് സംഭവിച്ച അതേ ഭീമാബദ്ധങ്ങളാണ് ഇപ്പോള്‍ ജെമിനിയുടെ കാര്യത്തിലും സംഭവിച്ചിരിക്കുന്നത്. ചാറ്റ് ജിപിടിയുടെ നാലയലത്ത് ജെമിനി എത്തില്ലെന്ന് വിദഗ്ധര്‍ വിലയിരുത്തിക്കഴിഞ്ഞതോടെ ഗൂഗിള്‍ എന്ന ആഗോള ബ്രാന്‍റിന്റെ വിശ്വാസ്യത ചീട്ടുകൊട്ടാരം പോലെ തകരുകയാണ്.

Tags: AI GeminiAlphabet CEOUnder fire Sundar PichaiGoogle AITechnologyHitlerElon MuskSundar Pichai.Gemini
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Business

ചരിത്രം തിരുത്തി ഇലോൺ മസ്ക്; ലോകത്തിലെ ആദ്യ ട്രില്യണയർ!

India

ഭാരത-നോര്‍വേ ഉഭയകക്ഷി ബന്ധം ശക്തിപ്പെടുത്താന്‍ ധാരണ

India

കുടുംബവാഴ്ചയല്ല, വികസനമാണ് വലുത്; രാഹുൽ ഗാന്ധിയെ തള്ളി മോദിക്ക് മാർക്കിട്ട് ഗ്രോക്ക് എഐ

Technology

മെയിലുകൾ നഷ്ടപ്പെടാതെ തന്നെ ഇനി ജിമെയിൽ ഐഡി മാറ്റാം! പുതിയ ഫീച്ചറുമായി ഗൂഗിൾ

Vicharam

നമ്മുടെ സമ്പദ്ഘടന: മാറുന്ന മുന്‍ഗണനകള്‍

പുതിയ വാര്‍ത്തകള്‍

സീഷെല്‍സിന്റെ പരമോന്നത ബഹുമതിയായ ഗാര്‍ഡിയന്‍ ഓഫ് ദി ബ്ലൂ ഹൊറൈസണ്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് സമ്മാനിച്ചു

തിരുപ്പുറകുണ്ഡ്രം മലമുകളില്‍ ദീപം കത്തിക്കണമെന്ന മദ്രാസ് ഹൈക്കോടതി വിധിയെ എതിര്‍ത്ത് ജോസഫ് വിജയിന്റെ അഭിഭാഷകന്റെ സുപ്രീംകോടതിയിലെ വാദം വിചിത്രം

ബെന്‍ സ്റ്റോക്സ് അന്താരാഷ്‌ട്ര ക്രിക്കറ്റില്‍ നിന്ന് വിരമിക്കുന്നു

പി ജെ ജോസഫിന് മന്ത്രി തുല്യ പദവി നല്‍കണമെന്ന ആവശ്യവുമായി മന്ത്രി മോന്‍സ് ജോസഫ്

അള്ളാഹുവിന്റെ പേരിലുള്ള സത്യപ്രതിജ്ഞ റദ്ദാക്കണം ; ബിജെപിയുടെ പരാതിയിൽ വിറളി പിടിച്ച് യുഡിഎഫ്, എൽഡിഎഫ്, ലീഗ് , എസ്ഡിപിഐ കൗൺസിലർമാർ

സൗദി അറേബ്യയില്‍ ഹെലികോപ്റ്റര്‍ തകര്‍ന്നുവീണ് 14 മരണം

കോട്ടയത്ത് പാറമടയിലെ വെള്ളക്കെട്ടില്‍ കുളിക്കാനിറങ്ങിയ 2 വിദ്യാര്‍ത്ഥികള്‍ മുങ്ങിമരിച്ചു

മോദി-നെതന്യാഹു സൗഹൃദത്തെ വിമര്‍ശിച്ച സോണിയാഗാന്ധിയുടെ ലക്ഷ്യത്തെക്കുറിച്ച് ആശങ്ക; ഹമാസിന്റെ ഇന്ത്യാ ആക്രമണപദ്ധതിയ്‌ക്കുള്ള ന്യായീകരണമോ??

മയ്യത്ത് വച്ചു രാഷ്‌ട്രീയലാഭം ഉണ്ടാക്കാൻ കോയമാരെ കഴിഞ്ഞേ ഉള്ളൂ ; നിസ്സ്വാർത്ഥ സേവനനിരതരായ സേവാഭാരതിക്ക് അഭിനന്ദനങ്ങൾ

പിണറായിയുടെ വിമാന യാത്ര മുടങ്ങിയ സംഭവം: ഉദ്യോഗസ്ഥര്‍ക്കെതിരെ നടപടിയുണ്ടായേക്കും

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.