തിരുവനന്തപുരം: നാരീശക്തി പദ്ധതിയിലൂടെ നരേന്ദ്രമോദി അമ്മമാരുടെ മനം കീഴടക്കിക്കഴിഞ്ഞു. ആര്‍ത്തവ സമയത്ത് ഒരു രൂപക്ക് സാനിറ്ററി നാപ്കിന് നല്‍കിയതാണ് ഏറ്റവും വലിയ ക്ഷേമപ്രവര്‍ത്തനം. കര്‍ഷകരെ ചേര്‍ത്ത് പിടിച്ച് ‘കിസാന്‍ സമ്മാന്‍ നിധി’. അത് കിട്ടിയ കര്‍ഷകരുടെ പ്രാര്‍ത്ഥന മാത്രം മതി തെരഞ്ഞെടുപ്പ് വിജയിക്കാന്‍.
അംബാനിയുടെയും അദാനിയുടെയും സര്‍ക്കാര്‍ എന്നാക്ഷേപിക്കുന്നവര്‍ നരേന്ദ്രമോദി സര്‍ക്കാര്‍ തെരുവു കച്ചവടക്കാര്‍ക്ക് നല്കിയ ധനസഹായം കാണണം. മോദി ഭരണത്തില്‍ എന്റെ മതം വികസനമാണെന്ന് പറഞ്ഞ പ്രധാനമന്ത്രിയാണ് മോദി. 65 കോടി ജനങ്ങള്‍ക്ക് ആയുഷ്മാന്‍ ഭാരത് ചികിത്സാ ഇന്‍ഷ്വറന്‍സ് കൊണ്ടുവന്നു. മുത്തശ്ശിമാര്‍ പൂജാമുറിയില്‍ മോദിയുടെ ആയുരാരോഗ്യത്തിന് വേണ്ടി പ്രാര്‍ത്ഥിക്കുന്നു.
സുരേന്ദ്രനാണ് കേരളത്തിലെ പ്രതിപക്ഷ നേതാവ്. കെഎസ്ആര്‍ടിസിയിലും കെഎസ്ഇബിയിലും ഇന്ത്യന്‍ കോഫീഹൗസിലും സംഘപരിവാര്‍ സംഘടനകള്‍ മുന്നേറ്റമുണ്ടാക്കുന്നു. കേരള പദയാത്രയില്‍ മലപ്പുറത്തുള്‍പ്പെടെ ആവേശകരമായ സ്വീകരണമാണ് ലഭിച്ചത്. നിരവധി ആളുകള്‍ ബിജെപിയിലേക്ക് വന്നു. വലിയ മാറ്റമാണ് ഉണ്ടായതെന്നും അദ്ദേഹം പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: