Monday, June 15, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Samskriti

പുതുശ്ശേരിയിലെ ദേവീചൈതന്യം

മനോഹര്‍ ഇരിങ്ങല്‍ by മനോഹര്‍ ഇരിങ്ങല്‍
Feb 27, 2024, 07:22 pm IST
in Samskriti

ഒരു പ്രദേശത്തെ ജനങ്ങള്‍ ഒന്നടങ്കം ദേവീഭക്തനോടു ചെയ്ത കൊടും പാതകത്തിന് ശിക്ഷ വിധിച്ച കൊടുങ്ങല്ലൂര്‍ അമ്മയുടെ ചൈതന്യം കുടികൊള്ളുന്ന ക്ഷേത്രമാണ് പുതുശേരി ശ്രീ കുറുംബ ഭഗവതി ക്ഷേത്രം. പാലക്കാട് ജില്ലയില്‍ അമ്മയുടെ നിറസാന്നിധ്യമുള്ള പ്രധാന ക്ഷേത്രം കൂടിയാണിത്. കോയമ്പത്തൂര്‍ പാലക്കാട് അന്തര്‍ സംസ്ഥാന പാതയിലെ പുതുശേരി പഞ്ചായത്തില്‍ ഉള്‍പ്പെടുന്ന ക്ഷേത്രം അഞ്ഞൂറ് കൊല്ലം മുന്‍പ് പണികഴിക്കപ്പെട്ടതാണെന്നു കരുതുന്നു.

അനുബന്ധകഥകളും ഐതിഹ്യങ്ങളും ഈ ക്ഷേത്രവുമായി ബന്ധപ്പെട്ട് പ്രചാരത്തിലുണ്ടെങ്കിലും ഉള്ളാട്ടു തറവാട്ടിലെ നാണുനായരോട് കാണിച്ച ക്രൂരതയുടെ കഥയാണ് പൊതുവെ സ്വീകാര്യമായി പറഞ്ഞു കേള്‍ക്കുന്നത്.

കൊടുങ്ങല്ലൂര്‍ അമ്മയുടെ ഭക്തനായ നാണുനായര്‍ ഒരിക്കല്‍ അമ്മയെ നേരില്‍ ദര്‍ശിച്ചു സായൂജ്യമടയുന്നതിനു വേണ്ടി കൊടുങ്ങല്ലൂരേക്ക് പുറപ്പെട്ടു. സമയം ഏറെ വൈകിയതിനാല്‍ ദര്‍ശനം സാധ്യമാകാതെ പുതുശ്ശേരിയിലേക്കു തന്നെ മടങ്ങേണ്ടി വന്നു. പക്ഷേ തറവാട്ടില്‍ തിരിച്ചെത്തിയ ആ ഭക്തനില്‍ പ്രകടമായ പല മാറ്റങ്ങളും കാണപ്പെട്ടു. വെളിച്ചപ്പാട് എന്നപോലെ ഉറഞ്ഞു തുള്ളാനും അരുള്‍ ചെയ്യാനും തുടങ്ങി.

നാണുനായരില്‍ കാണപ്പെട്ട മാറ്റങ്ങള്‍ വളരെ പെട്ടെന്ന് കാട്ടുതീ പോലെ നാടാകെ പ്രചരിച്ചു. ചിലരാകട്ടെ അദ്ദേഹത്തില്‍ കൊടുങ്ങല്ലൂര്‍ ദേവീചൈതന്യം കുടികൊള്ളുന്നുണ്ടെന്നു വിശ്വസിച്ചു. എന്നാല്‍, നാട്ടു പ്രമാണിമാരുടെ പല ദുഷ്‌ചെയ്തികളും ചോദ്യം ചെയ്തു തുടങ്ങിയതോടെ നാണുനായര്‍ക്ക് ഭ്രാന്താണെന്ന് മുദ്രകുത്തി. അവര്‍ നാട്ടിലെ വിവിധ സമുദായക്കാരെ തങ്ങളുടെ വരുതിയില്‍ നിര്‍ത്തി നാണുനായരെ കൊല്ലാന്‍ തീരുമാനിച്ചു. പുതുശേരിയിലുള്ള വയല്‍കുളത്തില്‍ മുക്കിക്കൊല്ലാനുള്ള ആദ്യശ്രമം പരാജയപ്പെട്ടു. പിന്നീട് തീക്കുണ്ഠത്തില്‍ പിടിച്ചു തള്ളി ചുട്ടെരിക്കുകയായിരുന്നു. ഉള്ളാട്ടു തറവാട്ടുകാര്‍ അദ്ദേഹത്തെ വെള്ളമൊഴിച്ചു രക്ഷപ്പെടുത്താന്‍ ശ്രമിച്ചെങ്കിലും നാട്ടുപ്രമാണിമാര്‍ പിന്തി രിപ്പിച്ചതായി പറയപ്പെടുന്നു.

തന്റെ പരമഭക്തനോട് കാണിച്ച കൊടുംപാതകത്തില്‍ കോപാകുലയായ ദേവി, ഇതിനു കാരണക്കാരായിട്ടുള്ള മുഴുവന്‍ ആളുകളെയും കൂട്ടത്തോടെ ഇല്ലായ്‌മ ചെയ്തുവെന്നാണ് പ്രദേശവാസികള്‍ വിശ്വസിക്കുന്നത്. അവിടെയാകെ ദുരിതങ്ങളും ദുരന്തങ്ങളും രോഗങ്ങളും വാരി വിതറി. ദുര്‍നിമിത്തങ്ങളില്‍ ദുഃഖിതരായ നാട്ടുകാര്‍ ചെയ്തുപോയ തെറ്റില്‍ ദേവിയുടെ കാല്‍ക്കല്‍ വീണു മാപ്പിരന്നു. ഭക്തനോട് കാട്ടിയ അപരാധത്തിന്റെ പ്രായശ്ചിത്തമായി ക്ഷേത്രം നിര്‍മ്മിക്കണമെന്നും കുഭം നാളില്‍ വിഘ്‌നം കൂടാതെ വേല നടത്തണമെന്നും അരുള്‍ചെയ്തുവെന്നാണ് ഐതിഹ്യം.

ഈ പാതകത്തിനു കാരണക്കാരായ പ്രദേശത്തെ വിവിധ സമുദായക്കാര്‍ വേലയോടനുബന്ധിച്ചു അനുഷ്ഠിക്കേണ്ട കര്‍മങ്ങളും ദേവി കല്‍പ്പിച്ചരുള്‍ ചെയ്തിട്ടുണ്ടെന്നും പഴമക്കാര്‍ പറയുന്നു. വേലയോട് അനുബന്ധിച്ച് ഭഗവതിയുടെ മുന്നില്‍ പന്തല്‍ നിര്‍മ്മാണം, കമ്പം കെട്ടല്‍, കതിന, കരിമരുന്ന്, കുമ്മാട്ടികെട്ടല്‍, വിളക്ക് തെളിയിക്കല്‍, ഭഗവതി നടയില്‍ കതിര്‍ക്കുട, കണ്യാര്‍ക്കുട സമര്‍പ്പണം തുടങ്ങിയവയെല്ലാം അതിനായി നിയോഗിക്കപ്പെട്ട സമുദായക്കാരാണ് ഇന്നും ആചാരപൂര്‍വം ചെയ്തു വരുന്നത്.

കുമ്മാട്ടിയും, മാലവിളക്കും, ചെട്ടിയാര്‍ കമ്പ (മുളവെട്ടല്‍) വുമൊക്കെ ഈ ക്ഷേത്രവേലയില്‍ ഓരോ സമുദായക്കാരും മുടക്കം വരൂത്താതെ അനുവര്‍ത്തിക്കേണ്ട ആചാരങ്ങളില്‍ ചിലതുമാത്രമാണ്. വിവിധ വിഭാഗങ്ങള്‍ പാലിക്കേണ്ട ചടങ്ങുകള്‍ വേറെയുമുണ്ട്.

കണ്യാര്‍കളിയോടെയാണ് പുതുശേരി വെടി മഹോത്സവ ചടങ്ങ് ആരംഭിക്കുന്നത്. കതിര്‍് ഉത്സവച്ചടങ്ങ് കഴിഞ്ഞു തൊണ്ണൂറാം പക്കംവരുന്ന കുംഭത്തിലെ തിങ്കളാഴ്ചയാണ് എല്ലാ വര്‍ഷവും വെടിവഴിപാട് നടത്തുന്നത.് നാണുനായരെന്ന ഭക്തനോടു കാട്ടിയ ക്രൂരതയുടെ പ്രതീകാത്മക ചടങ്ങായാണ് ചെട്ടിയാര്‍കമ്പം കത്തിക്കല്‍ നടത്തപ്പെടുന്നത്. കഠിനവ്രത നിഷ്ഠയോടെ കൊടുംവനത്തിനുള്ളില്‍ നിന്ന് തിരഞ്ഞു കണ്ടെത്തി നിരവധി ഭക്തന്‍മാരുടെ അകമ്പടിയോടെ ചുമലിലേറ്റി കൊണ്ടുവരുന്ന കമ്പം ചടങ്ങ് ഈ ക്ഷേത്രത്തില്‍ മാത്രം കാണപ്പെടുന്ന അപൂര്‍വതയാണ്. നൂറ്റാണ്ടുകളായി തുടരുന്ന ആചാരാനുഷ്ഠാനങ്ങള്‍ കൂടുതല്‍ ശക്തി പ്രഭവത്തോടെ പരിപാലിച്ച് പാപദുരിത മോചനത്തിന്റെ പ്രായശ്ചിത്തമായി കാണുകയാണ് പുതുശ്ശേരിക്കാര്‍.

ഭക്തരുടെ ഹൃദയവേദനകള്‍ ഈ അമ്പലനടയില്‍ വന്ന് ഉള്ളുരുകി പ്രാര്‍ത്ഥിച്ചാല്‍ തീരുമെന്നതും ആരെയും അമ്മ നിരാശപ്പെടുത്തില്ലെന്നതും പ്രബലമായ വിശ്വാസമാണ്. മലബാര്‍ ദേവസ്വം ബോര്‍ഡിന്റെ കീഴിലാണ് ക്ഷേത്രമുള്ളത്.

Tags: kerala templesPudusherryGoddess ChaitanyamPuthussery Sree Kurumba Bhagavathy Temple
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

രഞ്ജിനി സ്വന്തം പുസ്തകങ്ങള്‍ അശ്വതി തിരുന്നാള്‍ ലക്ഷ്മിഭായ് തമ്പുരാട്ടിക്ക് സമ്മാനിക്കുന്നു
Samskriti

ക്ഷേത്ര സത്സംഗത്തിന്റെ വേറിട്ട വ്‌ളോഗുകള്‍; 2000 ദിവസങ്ങള്‍ കൊണ്ടു രഞ്ജിനി പരിചയപ്പെടുത്തിയത് 200 ക്ഷേത്രങ്ങള്‍

Editorial

ഹിന്ദുവാണെങ്കില്‍ മുഖ്യമന്ത്രിയും ക്ഷേത്രത്തില്‍ ഭക്തന്‍ മാത്രം

കേരള ക്ഷേത്ര സംരക്ഷണ സമിതി വാര്‍ഷിക സമ്മേളനവും മാധവ്ജി ജന്മശതാബ്ദി ആഘോഷവും മുന്‍ ഡിജിപി ഡോ.ടി .പി. സെന്‍കുമാര്‍ ഉദ്ഘാടനം ചെയ്യുന്നു. ദീപാ മേനോന്‍, എന്‍. എം. കദംബന്‍ നമ്പൂതിരിപ്പാട്, സി. ചന്ദ്രശേഖരന്‍, പി. എസ്. ശ്രീധരന്‍പിള്ള, വി. അനില്‍കുമാര്‍, മുല്ലപ്പള്ളി കൃഷ്ണന്‍ നമ്പൂതിരി, എം. ടി. വിശ്വനാഥന്‍ എന്നിവര്‍ സമീപം.
Kerala

ക്ഷേത്രങ്ങള്‍ ഭൗതികവളര്‍ച്ചയുടെയും കേന്ദ്രങ്ങളാകണം: ടി.പി. സെന്‍കുമാര്‍

Samskriti

ചിലന്തിവിഷത്തിനു ചികിത്സയുള്ള അമ്പലം

കരുനാഗപ്പള്ളി വള്ളിക്കാവ് അമൃത എഞ്ചിനിയറിംഗ് കോളജില്‍ നടക്കുന്ന ഭാരതീയ വിദ്യാനികേതന്റെ സംസ്ഥാന പ്രതിനിധി സഭ വിസി ഡോ. മോഹന്‍ കുന്നുമ്മല്‍ ഉദ്ഘാടനം ചെയ്യുന്നു
Kerala

ക്ഷേത്രങ്ങള്‍ വിദ്യാഭ്യാസത്തിന്റേയും സംസ്‌കാരത്തിന്റേയും കേന്ദ്രങ്ങള്‍ കൂടിയായിരുന്നു. ഡോ. മോഹന്‍ കുന്നുമ്മല്‍

പുതിയ വാര്‍ത്തകള്‍

കെഎസ്ആർടിസിയിലെ സ്ത്രീകളുടെ സൗജന്യ യാത്രയ്‌ക്ക് തുടക്കം; അഭിമാന പദ്ധതിയെന്ന് മുഖ്യമന്ത്രി

സെന്‍സസ് നടപടികള്‍ക്ക് നാളെ തുടക്കം; സംസ്ഥാനത്ത് രണ്ട് ഘട്ടം, പൗരന്മാര്‍ക്ക് ഓണ്‍ലൈനായി സ്ഥിതിവിവരക്കണക്ക് നൽകാം

സംസ്ഥാനത്തെ സ്വർണ്ണവില വീണ്ടും കുതിക്കുന്നു

ഇന്ധനരംഗത്ത് ചരിത്ര വിപ്ലവവുമായി കേന്ദ്രസർക്കാർ : രാജ്യത്ത് ഇനി 100% എഥനോൾ യുഗം; അനുമതി നൽകി

അപ്രതീക്ഷിത ഭാഗ്യാനുഭവങ്ങളും ഉന്നത സ്ഥാനപ്രാപ്തിയും! സമ്പൂർണ്ണ രാശിഫലം (15 ജൂൺ 2026) – AI ജ്യോതിഷം

ഗൂഗിൾ മാപ്പ് ചതിച്ചു! കോന്നിയിൽ വനത്തിൽ കുടുങ്ങിയ കാർ കൊക്കയിലേക്ക് ചരിഞ്ഞു, പാസ്റ്റർ രക്ഷപ്പെട്ടത് തലനാരിഴയ്‌ക്ക്

അതിഥി തൊഴിലാളിക്കൊപ്പം ബംഗാൾ കാണാൻ പോയ മലയാളിയെ മോഷ്ടാവെന്ന് തെറ്റിദ്ധരിച്ച് ആൾക്കൂട്ടം തല്ലിക്കൊന്നു, മൈനർ ആയ 2 പേർ ഉൾപ്പെടെ 7 പേർ അ‌റസ്റ്റിൽ

ഇറാൻ യുദ്ധം: ഹോർമുസ് തുറക്കും, നാവിക ഉപരോധം പിൻവലിക്കും, ഇറാന്റെ മരവിപ്പിച്ച ആസ്തികൾ തിരികെ നൽകുമെന്ന് യുഎസ് ധാരണ

US-ഇറാൻ യുദ്ധത്തിന് വിരാമം: വെടിനിർത്തൽ കരാർ പ്രഖ്യാപിച്ച് ട്രംപ്, ജൂൺ 19ന് ഒപ്പുവയ്‌ക്കും

അതിര്‍ത്തി കടക്കുന്ന ഭീഷണി: ലക്ഷ്യം ഭാരതം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.