Sunday, July 5, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

കാമ്പസ് സിനിമയില്‍ അശ്വതി രാംദാസ് മികച്ച നടി

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Feb 26, 2024, 09:00 pm IST
in Kerala, Entertainment

പഞ്ച്കുല(ഹരിയാന): ഭാരതീയ ചിത്രസാധന സംഘടിപ്പിച്ച ചിത്രഭാരതി നാഷണല്‍ ഫിലിം ഫെസ്റ്റിവല്‍ സമാപിച്ചു. കാമ്പസ് ഫിലിം (പ്രൊഫഷണല്‍) വിഭാഗത്തില്‍ മലയാളിയായ അശ്വതി രാംദാസ് മികച്ച നടിയായി തെരഞ്ഞെടുക്കപ്പെട്ടു. മലയാള ചിത്രം ബര്‍സയിലെ അഭിനയത്തിനാണ് പുരസ്‌കാരം. പതിനയ്യായിരം രൂപയും പ്രശസ്തിപത്രവും വെങ്കല ശില്‍പവും അടങ്ങിയതാണ് അവാര്‍ഡ്.

കോഴിക്കോട് വടകര സ്വദേശിയായ അശ്വതി മടപ്പള്ളി ഗവണ്‍മെന്റ് കോളജില്‍ മൂന്നാം വര്‍ഷ ഡിഗ്രി വിദ്യാര്‍ത്ഥിയാണ്.വിവിധ സംസ്ഥാനങ്ങളില്‍ നിന്ന് തെരഞ്ഞെടുത്ത 133 ചിത്രങ്ങളാണ് മത്സരയിനത്തില്‍ ഉണ്ടായിരുന്നത്. അറുനൂറിലേറെ എന്‍ട്രികളില്‍ നിന്നാണ് 133 ചിത്രങ്ങള്‍ പ്രദര്‍ശനത്തിന് തെരഞ്ഞെടുത്തത്.
മികച്ച നോണ്‍ പ്രൊഫഷണല്‍ കാമ്പസ് ഫിലിം ആപ് കി സുരക്ഷ ആപ് കി ജിമ്മേദാരി ആണ്. മികച്ച ഡോക്യുമെന്ററി മിഠായി മൊഹബ്ബത്ത്. മികച്ച പ്രൊഫഷണല്‍ കാമ്പസ് ഫിലിമായി ഹിന്ദിയില്‍ തയാറാക്കിയ ഐന തെരഞ്ഞെടുത്തു.

പ്രാദേശിക പ്രമേയങ്ങള്‍ ആഗോള പ്രശസ്തി നേടുന്ന കാലമാണ് ഇതെന്ന് സമാപന പരിപാടിയില്‍ പുരസ്‌കാരങ്ങള്‍ സമ്മാനിച്ച് സംസാരിച്ച കേന്ദ്ര വാര്‍ത്താ വിതരണ വകുപ്പ് മന്ത്രി അനുരാഗ് സിങ് ഠാക്കൂര്‍ പറഞ്ഞു. ആര്‍ആര്‍ആറിന്റെ വിജയവും നാട്ടു നാട്ടു എന്ന പാട്ടും പ്രശസ്തമായത് അതിന്റെ തെളിവാണെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി.

എന്തൊക്കെ പറയാം, എന്തൊക്കെ കാണിക്കാം എന്നതിനെക്കുറിച്ച് ധാരണ വേണമെന്ന് ഒടിടിയിലും മറ്റും വരുന്ന അശ്ലീല സംഭാഷണങ്ങളേയും മറ്റും പരാമര്‍ശിച്ച് അദ്ദേഹം പറഞ്ഞു. സെന്‍സര്‍ ബോര്‍ഡ് സര്‍ട്ടിഫിക്കറ്റ് നടപടികള്‍ പൂര്‍ണമായും ഓണ്‍ലൈന്‍ വഴി ആക്കുമെന്നും മന്ത്രി പറഞ്ഞു. ബോളിവുഡ് നടി ഇഷാ ഗുപ്ത, ഒളിമ്പ്യന്‍ യോഗേശ്വര്‍ ദത്ത്, സംവിധായകന്‍ വിപുല്‍ ഷാ തുടങ്ങിയവര്‍ പങ്കെടുത്തു.

Tags: Ashwati Ramdascampus movie
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

No Content Available

പുതിയ വാര്‍ത്തകള്‍

ആഡംബര വില്ലകൾ, 50 ഏക്കർ ഭൂമി, സ്വർണ്ണം, പണം! ഹൈദരാബാദ് ഡിഎസ്പിയുടെ 200 കോടി രൂപയുടെ സാമ്രാജ്യം തുറന്നുകാട്ടി അഴിമതി വിരുദ്ധ സേന

ഇന്ത്യന്‍ ആര്‍മി, ഇന്ത്യന്‍ എയര്‍ഫോഴ്സ്, സീഷെല്‍സ് പ്രതിരോധ സേനകള്‍ക്കൊപ്പം ഐഎന്‍എസ് ത്രികാന്തില്‍ ആദ്യ ത്രി-സേവന പതിപ്പില്‍ പങ്കെടുത്ത സൈനികര്‍

സാഗറില്‍നിന്ന് മഹാസാഗറിലേക്ക്

കേരളത്തില്‍ ജൂണിലെ മഴ കുറഞ്ഞുവരുന്നു; കാലാവസ്ഥാ വ്യതിയാനമെന്ന് ശാസ്ത്രജ്ഞര്‍

ജമ്മു കശ്മീർ സ്കൂൾ ലൈബ്രറികളിൽ വിഘടനവാദ പ്രചരണം: തീവ്രവാദികളെ വെള്ള പൂശുന്ന പുസ്തകങ്ങൾ നിരോധിച്ചു, എഴുത്തുകാരെയും പ്രസാധകരെയും കരിമ്പട്ടികയിൽ പെടുത്തി

ബ്രസീല്‍ താരങ്ങള്‍ പരിശീലനത്തിനിടെ

മെറ്റ്‌ലൈഫ് ക്ലാസിക്: ലോകകപ്പ് പ്രീ ക്വാര്‍ട്ടറില്‍ ബ്രസീല്‍-നോര്‍വെ പോരാട്ടം നാളെ പുലര്‍ച്ചെ 1.30

അസ്‌റ്റേക്കയില്‍ അഭിമാനപ്പോര്; ഇംഗ്ലണ്ട് – മെക്‌സിക്കോ മത്സരം നാളെ പുലര്‍ച്ചെ 5.30ന്

ഘാനയ്‌ക്കെതിരായ മത്സരത്തില്‍ വിജയിച്ച കൊളംബിയ താരങ്ങളുടെ ആഹ്ലാദം

ഒറ്റയടിയില്‍ ഘാന വീണു; കൊളംബിയ പ്രീക്വാര്‍ട്ടറില്‍, കൊളംബിയ 1-0 ഘാന

ഓസ്‌ട്രേലിയയ്‌ക്കെതിരായ മത്സരം ജയിച്ച ഈജിപ്ത് താരങ്ങളുടെ ആഹ്ലാദം

ഫറവോയിന്‍ ചരിത്രം! ചരിത്രത്തിലാദ്യമായി ലോകകപ്പ് നോക്കൗട്ട് ജയിച്ച് ഈജിപ്ത്

ഖമേനിയുടെ സംസ്കാര ചടങ്ങ്; എല്ലാവരും അവിടെയുണ്ട്, വേണമെങ്കിൽ ഒറ്റ ഷോട്ട് കൊണ്ട് തീർക്കാമെന്ന് ട്രംപ്

ഹാഫിസ് സയീദിനോട് കൂറ് പുലർത്തിയ മൂന്ന് പേരടക്കം 23 പേർ തീവ്രവാദി പട്ടികയിൽ ; കൈയ്യിൽ കിട്ടിയാൽ തീർത്തേക്കണമെന്ന് കേന്ദ്രം ; തയ്യാണെന്ന് സൈന്യം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.