Friday, October 9, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Sports
Football

ലിവറിനെ വിടാതെ പിന്തുടര്‍ന്ന് സിറ്റി, ആഴ്‌സണല്‍

26 റൗണ്ട് പ്രീമിയര്‍ ലീഗ് മത്സരങ്ങള്‍ പിന്നിടുമ്പോള്‍ 60 പോയിന്റുമായി മുന്നിലുള്ള ലിവര്‍പൂളിന് മറികടക്കാനുള്ള ഒരുക്കത്തിലാണ് സിറ്റിയും ആഴ്‌സണലും. ഇരുടീമുകളും യഥാക്രമം 59, 58 പോയിന്റുമായാണ് തൊട്ടുപിറകെയുള്ളത്.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Feb 25, 2024, 10:41 pm IST
inFootball
പ്രീമിയര്‍ ലീഗില്‍ ക്രിസ്റ്റല്‍ പാലസിനെതിരെ ലിവര്‍പൂളിന്റെ മൂന്നാം ഗോള്‍ നേടിയ ബ്രസീല്‍താരം ഫാബിഞ്ഞോയെ സഹതാരങ്ങള്‍ അഭിനന്ദിക്കുന്നു

പ്രീമിയര്‍ ലീഗില്‍ ക്രിസ്റ്റല്‍ പാലസിനെതിരെ ലിവര്‍പൂളിന്റെ മൂന്നാം ഗോള്‍ നേടിയ ബ്രസീല്‍താരം ഫാബിഞ്ഞോയെ സഹതാരങ്ങള്‍ അഭിനന്ദിക്കുന്നു

ലണ്ടന്‍: പ്രീമിയര്‍ ലീഗ് ജയപ്പട്ടികയില്‍ മുന്നിലുള്ള ലിവര്‍പൂളിനെ വിടാന്‍ ഭാവമില്ലാതെ മാഞ്ചസ്റ്റര്‍ സിറ്റിയും ആഴ്‌സണലും. കഴിഞ്ഞ പ്രീമിയര്‍ ലീഗ് മത്സരങ്ങളില്‍ സിറ്റി ബോണ്‍മൗത്തിനെ എതിരില്ലാത്ത ഒരു ഗോളിന് തോല്‍പ്പിച്ചപ്പോള്‍ ആഴ്‌സണല്‍ ന്യൂകാസില്‍ യുണൈറ്റഡിനെ 4-1ന് തകര്‍ത്തു. 26 റൗണ്ട് പ്രീമിയര്‍ ലീഗ് മത്സരങ്ങള്‍ പിന്നിടുമ്പോള്‍ 60 പോയിന്റുമായി മുന്നിലുള്ള ലിവര്‍പൂളിന് മറികടക്കാനുള്ള ഒരുക്കത്തിലാണ് സിറ്റിയും ആഴ്‌സണലും. ഇരുടീമുകളും യഥാക്രമം 59, 58 പോയിന്റുമായാണ് തൊട്ടുപിറകെയുള്ളത്.

നോര്‍വേ താരം എര്‍ലിങ് ഹാളണ്ടിന്റെ നിരാശപ്പെടുത്തുന്ന പ്രകടനം പലകുറി കണ്ട മത്സരത്തില്‍ ഫില്‍ ഫോഡന്‍ നേടിയ ഗോളിലാണ് സിറ്റി ബോണ്‍മൗത്തിനെതിരെ ജയിച്ചത്. കളിയുടെ 24-ാം മിനിറ്റില്‍ ബോക്‌സിനകത്ത് ഇടത് വശത്ത് ലഭിച്ച പന്തിനെ വോളിയിലൂടെ ഗോളാക്കാനുള്ള ഹാളണ്ടിന്റെ ശ്രമത്തെ ബോണ്‍മൗത്ത് ഗോളി നോര്‍ബെറ്റോ നെറ്റോ തട്ടിയകറ്റി.

ഓടിയെത്തിയ ഫോഡന്‍ പെടച്ച ഷോട്ടില്‍ പന്ത് വലയില്‍ കയറി. ഇതിന് മുമ്പും ശേഷവും രണ്ടാം പകുതിയിലടക്കം ഗോളെന്നുറച്ച നിരവധി അവസരങ്ങളാണ് ഹാളണ്ടിന് ലഭിച്ചത്. കഴിഞ്ഞ സീസണില്‍ ഗോളടി ഉത്സവമാക്കിയ താരം ഫിനിഷിങ് പൊസിഷനില്‍ മുടന്തുന്ന കാഴ്‌ച്ച ഒരിക്കല്‍ കൂടി ആവര്‍ത്തിച്ചു. മത്സരത്തില്‍ കിട്ടിയ അവസരങ്ങളില്‍ മാത്രമാണ് ബോണ്‍മൗത്ത് സിറ്റി ഗോള്‍മുഖത്തേക്കെത്തിയത്. എല്ലാം അത്യുഗ്രന്‍ ശ്രമങ്ങളായിരുന്നെങ്കിലും ഗോള്‍ മാത്രം അവരില്‍ നിന്ന് അകലം പാലിച്ചു.

ന്യൂകാസിലിനെതിരെ ബുക്കായോ സാകാ നിറഞ്ഞാടിയ മത്സരത്തില്‍ തകര്‍പ്പന്‍ ജയത്തോടെയാണ് ആഴ്‌സണല്‍ സീസണിലെ 18-ാം ജയം സ്വന്തമാക്കിയത്. കളിക്ക് 18 മിനിറ്റെത്തിയപ്പോഴായിരുന്നു ആഴ്‌സണലിന്റെ ആദ്യ ഗോള്‍. സാകാ തൊടുത്ത മികച്ചൊരു കോര്‍ണര്‍ കിക്ക് പറന്ന് ചെന്ന് വീണത് ന്യൂകാസില്‍ ഗോള്‍ പോസ്റ്റിന്റെ ക്ലോസ് റേഞ്ചില്‍. ഗോളിയും പ്രതിരോധതാരങ്ങളും നടത്തിയ രക്ഷാപ്രവര്‍ത്തനങ്ങള്‍ക്കൊടുവില്‍ അത് ദാനഗോളായി മാറി. മാര്‍ട്ടിനെല്ലിയും കായ് ഹാവെര്‍ട്‌സും നടത്തിയ ചടുലവേഗത്തിലുള്ള ഒത്തിണക്കിത്തിന്റെ ഫലമായി അടുത്ത ആറ് മിനിറ്റിനുള്ളില്‍ രണ്ടാം ഗോള്‍.

കളിയിലുടനീളം ആഴ്‌സണലിന്റെ കളിയെ മുന്നില്‍ നിന്ന് നെയ്‌തെടുത്ത സൂപ്പര്‍ താരം സാകായുടെ കിടിലന്‍ ഫിനിഷിങ്ങോടെ 65-ാം മിനിറ്റില്‍ ടീം എതിരില്ലാത്ത മൂന്ന് ഗോളുകള്‍ക്ക് മുന്നില്‍. നാല് മിനിറ്റിനകം യാക്കൂബ് കിവിയോര്‍ നേടിയ ഗോളോടെ മത്സരത്തില്‍ ആഴ്‌സണലിന്റെ സ്‌കോറിങ് പൂര്‍ത്തിയായി. ചാരുതയാര്‍ന്ന പാസിങ് ഗെയിമിനൊടുവില്‍ 84-ാം മിനിറ്റില്‍ ജോ വില്ലോക്ക് ഹെഡ്ഡറിലൂടെ ന്യൂകാസിലിന് ആശ്വാസ ഗോള്‍ നേടിക്കൊടുത്തു.

Tags: Premier LeagueLiverpool
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

ആഴ്‌സണല്‍ എഫ് സി ഇംഗ്ലീഷ് പ്രീമിയര്‍ ലീഗ് ടൈറ്റില്‍ ജേതാക്കളായതിനെ തുടര്‍ന്ന് ക്ലബ്ബിന്റെ ഔദ്യോഗിക സ്‌റ്റേഡിയം എമിറേറ്റ്‌സിന്റെ പരിസരത്ത് ആരാധകര്‍ ആഹ്ലാദ പ്രകടനത്തില്‍
Football

22 വര്‍ഷത്തിന് ശേഷം ആഴ്‌സണലിന് പ്രീമിയര്‍ ലീഗ് ടൈറ്റില്‍

ആഴ്‌സണലിന്റെ കായി ഹാവേര്‍ട്‌സ് ആദ്യപാദത്തില്‍ ഗോള്‍ നേടിയപ്പോള്‍
Football

ചാമ്പ്യന്‍സ് ലീഗ്: മുന്നേറ്റം ഉറപ്പിക്കാന്‍ ആഴ്‌സണല്‍

Football

പ്രീമിയര്‍ ലീഗ്: ചെല്‍സി മരേസ്‌കയെ പുറത്താക്കി

ആഴ്‌സണലിന്റെ വിജയാഹ്ലാദം
Football

ജയിച്ചു, ആഴ്‌സണല്‍ വീണ്ടും തലപ്പത്ത്

വുള്‍വ്‌സിനെതിരായ പ്രീമിയര്‍ ലീഗ് മത്സരത്തില്‍ ഗോള്‍ നേടിയ ബ്രൂണോ ഫെര്‍ണാണ്ടസ് സഹതാരങ്ങള്‍ക്കൊപ്പം ആഘോഷത്തില്‍
Football

യുണൈറ്റഡിന് തകര്‍പ്പന്‍ ജയം

പുതിയ വാര്‍ത്തകള്‍

തമിഴ്നാട്ടില്‍ വിജയ് മുഖ്യമന്ത്രിയായത് വോട്ട് ചോരി കാരണമാണെന്ന് അഭിജിത് ദീപ്കെ

ഒക്ടോബര്‍ 10ന് നിയമംലംഘിച്ച് സിജെപി സമരത്തില്‍ രഞ്ജിനി ഹരിദാസ് പങ്കെടുക്കുമെന്ന് അഭ്യൂഹം

രാഹുലിന്റെയും പ്രിയങ്കയുടെയും അഴിഞ്ഞാട്ടത്തിനെതിരെ ശക്തമായ രോഷപ്രകടനവുമായി ദല്‍ഹിയിലെ ബിജെപി മഹിളാ മോര്‍ച്ച തെരുവില്‍

സ്ത്രീകളുടെ ഇടതുകണ്ണും പുരുഷൻമാരുടെ വലതുകണ്ണും തുടിച്ചാൽ

സ്വപ്നങ്ങൾ വരാനിരിക്കുന്ന കാര്യങ്ങളെകുറിച്ചുള്ള സൂചന? ഫലങ്ങൾ ഇങ്ങനെ

ദല്‍ഹി പൊലീസിലെ വനിത പൊലീസുകാരിയെ രാഹുല്‍ ഗാന്ധി ആക്രമിക്കുന്നു (ഇടത്തും വലത്തും)

പാറ്റകളെ നേരിടാന്‍ പോലീസിന് ബോഡി ക്യാമറകൾ നിർബന്ധമാക്കാണമെന്ന ഹർജി പരിഗണിക്കാൻ കേന്ദ്രത്തോട് ദൽഹി ഹൈക്കോടതി

‘ എന്റെ കുടുംബത്തിൽ നിന്നൊരാൾ മുഖ്യമന്ത്രിയായതു പോലൊരു സന്തോഷമാണ് എനിക്കുള്ളത് ‘ ; ഷീല

ലേബര്‍ സര്‍ട്ടിഫിക്കേഷനില്‍ നിന്ന് പ്രമുഖ ഐടി കമ്പനികളെ സസ്‌പെന്‍ഡ് ചെയ്ത് അമേരിക്ക

‘മെസേജ് അയക്കും , കൃത്യമായി മറുപടി വരും , സ്ക്രീനിനു പുറത്തും ഒരു ബന്ധം ഉണ്ടായിരുന്നു ‘ ; നാനാ പടേക്കറുമായുള്ള ബന്ധത്തെ പറ്റി കൃഷ്ണകുമാർ

ബെംഗളൂരുവില്‍ നടന്ന സിജെപി പ്രതിഷേധത്തില്‍ പങ്കെടുത്തത് ആയിരം പേര്‍ മാത്രം (വലത്ത്)

ഇന്‍സ്റ്റഗ്രാമില്‍ തന്റെ പോസ്റ്റിന് 34.6 ദശലക്ഷം വ്യൂസ് കിട്ടിയെന്ന് ധ്രൂവ് റാഠി, പക്ഷെ പുളുവടി പൊളിഞ്ഞു, ബെംഗളൂരുവില്‍ എത്തിയത് ആയിരം പേര്‍ മാത്രം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.