Thursday, September 24, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Vicharam
Editorial

കേരള സര്‍ക്കാര്‍ അന്ധത നടിക്കുന്നു

എഡിറ്റോറിയൽbyഎഡിറ്റോറിയൽ
Feb 24, 2024, 02:49 am IST
inEditorial

വന്യജീവി അക്രമങ്ങളെ കൊണ്ട് ജനം പൊറുതിമുട്ടിയിരിക്കുകയാണ്. കേരളത്തില്‍ വനം വകുപ്പിനൊരു മന്ത്രിയുണ്ടെന്നാണ് സങ്കല്പം. അത്യാവശ്യത്തിന് ഉണര്‍ന്ന് പ്രവര്‍ത്തിക്കാനോ എന്ത് ചെയ്യണമെന്നറിയാനോ മന്ത്രിക്കൊരു താല്പര്യവുമില്ലെന്നുവേണം കരുതാന്‍. വയനാട്ടില്‍ കാട്ടാന ഇറങ്ങി ഒരാളെ കൊന്നിട്ട് പത്തുദിവസം കഴിഞ്ഞശേഷമാണ് മന്ത്രിയും പരിവാരങ്ങളും കൊട്ടും കുരവയുമായി ചുരം കയറിയത്. കര്‍ണാടകയില്‍ നിന്നെത്തിയ ആനയെ ഇതുവരെയും മയക്കുവെടിവച്ചു പിടികൂടാന്‍ കഴിയാത്തതിന് കാരണങ്ങള്‍ പലതുപറയാനുണ്ടാകും. ഏതായാലും രണ്ടാഴ്ച കഴിഞ്ഞ് ആന കണ്ണെത്താദൂരത്തായി. സംസ്ഥാനത്തിന്റെ അതിരുനോക്കിയല്ല ആന എത്തിയത്. പോയതും അങ്ങനെതന്നെ. കാട്ടില്‍ കഴിയാനുളള സാഹചര്യവും ഭക്ഷണദൗര്‍ബല്യവുമാകാം ആന നാടിറങ്ങാന്‍ കാരണം.

വന്യജീവി ആക്രമണത്തിന്റെ പശ്ചാത്തലത്തില്‍ കേരളം, തമിഴ്‌നാട്, കര്‍ണാടക സംസ്ഥാന സര്‍ക്കാരുകളുമായി യോജിച്ച് പ്രവര്‍ത്തിക്കാന്‍ നടപടി സ്വീകരിക്കേണ്ടതാണ്. അതിനുള്ള ആത്മാര്‍ത്ഥമായ ശ്രമമൊന്നും ഇതുവരെ ഉണ്ടായിട്ടില്ല. വയനാട് ജില്ലയിലെ വന്യമൃഗ ശല്യത്തിന് ശാശ്വത പരിഹാരം ഉണ്ടാകണം. വന പരിപാലകര്‍ക്ക് അത്യാധുനിക രീതിയിലുള്ള ഉപകരണങ്ങള്‍ ഉറപ്പാക്കുകയും വേണം. വന നിയമത്തില്‍ ഇളവ് നല്‍കല്‍, ജില്ലയില്‍ ഉന്നതതല ഉദ്യോഗസ്ഥരെ നിയമിക്കല്‍ എന്നീ വിഷയങ്ങളില്‍ നടപടി സ്വീകരിക്കേണ്ടതാണ്. അടിയന്തരമായി അന്തര്‍ സംസ്ഥാനങ്ങളുമായി സംയോജിച്ച് ആനത്താര അടയാളപ്പെടുത്തണം വന്യമൃഗങ്ങള്‍ ജനവാസ മേഖലയില്‍ ഇറങ്ങിയാല്‍ അവയുടെ സഞ്ചാരപാത സംബന്ധിച്ച വിവരങ്ങള്‍ റേഡിയോ, കമ്മ്യൂണിറ്റി റേഡിയോ, നവമാധ്യമ സംവിധാനങ്ങള്‍ ഉപയോഗിച്ച് ജനങ്ങളെ നേരിട്ട് അറിയിക്കാനുള്ള സംവിധാനം ഉടന്‍ നടപ്പിലാക്കേണ്ടതുണ്ട്. അതിനുള്ള മുന്‍കൈ സംസ്ഥാന സര്‍ക്കാരാണ് നടത്തേണ്ടത്. അതിനുള്ള ശ്രമമൊന്നും ഇതുവരെ ഉണ്ടായിട്ടില്ല.

വനാതിര്‍ത്തിയോട് ചേര്‍ന്ന പ്രദേശങ്ങളിലുള്ളവര്‍ക്ക് വന്യജീവി ആക്രമണത്തെ നേരിടാന്‍ പരിശീലനം നല്‍കണം. ആനകളുടെ ജിയോ ടാഗിങ് നിരീക്ഷിക്കാന്‍ ആധുനിക സാങ്കേതിക വിദ്യകള്‍ നടപ്പാക്കണം. വന്യജീവി സങ്കേതങ്ങള്‍ക്കുള്ളിലുള്ള കുടുംബങ്ങളെ പുനരധിവസിക്കണം. അടിക്കാട് വെട്ടല്‍, ട്രഞ്ച് നിര്‍മ്മാണം എന്നിവ തൊഴിലുറപ്പ് പദ്ധതിയിലുള്‍പ്പെടുത്താന്‍ നിയമത്തില്‍ ഇളവ് നല്‍കണമെന്നുമുള്ള ഉദ്യോഗസ്ഥരുടെ ആവശ്യങ്ങള്‍ പഠിച്ച് ഉടന്‍ വേണ്ടത് ചെയ്യാമെന്ന് കേന്ദ്രവനംമന്ത്രിയുടെ വാഗ്ദാനം പ്രതീക്ഷ നല്‍കുന്നതാണ്. വന്യജീവികളെ വെടിവയ്‌ക്കാന്‍ കേന്ദ്രം അനുമതി നല്‍കുന്നില്ല എന്ന പരാതിയാണ് ഉയര്‍ത്താറ്. കേന്ദ്ര വനസംരക്ഷണ നിയമപ്രകാരം (1972) സംരക്ഷിത വനപ്രദേശവും അവിടുത്തെ പ്രശ്‌നങ്ങളും കൈകാര്യം ചെയ്യാനുള്ള പൂര്‍ണ ഉത്തരവാദിത്തം സംസ്ഥാന സര്‍ക്കാരിനാണുള്ളത്. വന്യമൃഗ ആക്രമണങ്ങളില്‍ കൊല്ലപ്പെടുന്നവരുടെ ആശ്രിതര്‍ക്ക് കൊടുക്കുന്ന 10 ലക്ഷവും കേന്ദ്രവിഹിതമാണ്. ആക്രമണ സ്വഭാവമുള്ള വന്യമൃഗങ്ങളെ പിടികൂടാന്‍ നിയമ ഭേദഗതി ആവശ്യവുമില്ല.

കേന്ദ്ര വന നിയമ പ്രകാരം സംസ്ഥാന ചീഫ് വൈല്‍ഡ് ലൈഫ് വാര്‍ഡന് ആക്രമണകാരികളായ വന്യമൃഗങ്ങളെ ചട്ടങ്ങള്‍ അനുസരിച്ച് കാടുകയറ്റാനും പിടികൂടാനും അതിനായി മയക്കുവെടിവയ്‌ക്കാനും അധികാരമുണ്ട്. ഇതിനൊന്നും കേന്ദ്രത്തിന്റെ അനുമതി തേടേണ്ടതില്ല. വിവരം അറിയിക്കുകയേ വേണ്ടൂ, അതിന് ലളിതമായ പല സംവിധാനങ്ങളുണ്ട്. വന്യജീവി ആക്രമണങ്ങള്‍ തുടരുന്ന പശ്ചാത്തലത്തില്‍ സ്ഥിതിഗതികള്‍ വിലയിരുത്താന്‍ ജില്ലയിലെത്തിയ കേന്ദ്ര വനം വകുപ്പ് മന്ത്രി ഭൂപേന്ദ്ര യാദവ് ഇക്കാര്യങ്ങള്‍ മാധ്യമങ്ങളോട് വിശദീകരിച്ചിട്ടുണ്ട്.

വനനിയമ പ്രകാരം മൃഗങ്ങളുടെ ആക്രമണത്തില്‍ കൊല്ലപ്പെടുന്നവരുടെ ആശ്രിതര്‍ക്ക് നഷ്ടപരിഹാരം നല്‍കേണ്ടത് സംസ്ഥാന സര്‍ക്കാരാണ്. കേന്ദ്ര വനസംരക്ഷണ നിയമപ്രകാരം അതാണ് വ്യവസ്ഥ. സംസ്ഥാന സര്‍ക്കാരിന് 2022-23 സാമ്പത്തിക വര്‍ഷത്തില്‍ മാത്രം കര്‍ഷകര്‍ക്ക് നഷ്ടപരിഹാരം നല്‍കാനും മറ്റുമായി 15.8 കോടി രൂപ കേന്ദ്രം അനുവദിച്ചകാര്യവും കേന്ദ്രമന്ത്രി വ്യക്തമാക്കിയിട്ടുണ്ട്. ഏതായാലും കേരളത്തില്‍ വന്യജീവി അതിക്രമങ്ങള്‍ അതിരൂക്ഷമായ സാഹചര്യം നേരിടാന്‍ ഫലപ്രദമായ നടപടിയാണ് കേരളം സ്വീകരിക്കേണ്ടത്. പക്ഷേ കേരള സര്‍ക്കാര്‍ അന്ധതനടിക്കുകയാണെന്ന് പറയേണ്ടിയിരിക്കുന്നു.

Tags: Kerala GovernmentWildlife attackblindness
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ജല്‍ ജീവന്‍ മിഷന്‍ പദ്ധതി പാതിവഴിയില്‍; സംസ്ഥാനത്ത് 20.68 ലക്ഷം കുടുംബങ്ങള്‍ക്ക് ടാപ്പ് കണക്ഷനില്ല

Kerala

‘മന്ത്രിമാരുടെ വിദേശയാത്രകളിൽ ചെലവ് വഹിച്ചത് ആര് ?’ വിമർശിച്ച് മുൻ വനിതാ ലീഗ് നേതാവ് നൂർബീന റഷീദ്

Kerala

സാംസ്‌കാരിക സ്ഥാപനങ്ങളുടെ പുനസംഘടന; വൈകുന്നതിനു പിന്നില്‍ ഇസ്ലാമിക വാദികളുടെ സമ്മര്‍ദ്ദം

Kerala

വ്യാവസായിക പരിശീലന വകുപ്പില്‍ ഓണ്‍ലൈന്‍ സ്ഥലംമാറ്റം അട്ടിമറിക്കുന്നു; പിന്നില്‍ കൂറുമാറിയെത്തിയ യൂണിയന്‍ നേതാക്കള്‍

Kerala

ഏകദേശം 60 കോടിയോളം രൂപ, സര്‍ക്കാര്‍ പണം നല്‍കിയില്ല; എ.ഐ കാമറകളുടെ പ്രവര്‍ത്തനം കെല്‍ട്രോണ്‍ നിര്‍ത്തി വെച്ചു

പുതിയ വാര്‍ത്തകള്‍

മഞ്ജുവാര്യര്‍ക്ക് പിന്നില്‍ പാറപോലെ ഉറച്ച് ശിവന്‍കുട്ടി

പെന്‍ ആന്‍റ് പാഴ്സല്‍സ്….13 കാരന്റെ കൊറിയര്‍ കമ്പനിക്ക് 100 കോടി വിറ്റുവരവ്

ശിവക്ഷേത്ര ദർശനത്തിന്റെ പൂർണഫലം ലഭിക്കാൻ ഇത് സമർപ്പിച്ചാൽ മതി

ഈ നാളുകാർ വീട്ടിൽ ഉണ്ടോ? കുടുംബം രക്ഷപെടും, മഹാഭാഗ്യം ഇവർക്കൊപ്പം

കോക്രോച്ച് ജനതാപാര്‍ട്ടി നേതാക്കള്‍ രാജ്യവിരുദ്ധ ശക്തികളുമായുള്ള ബന്ധത്തിനുള്ള തെളിവുകള്‍ ദല്‍ഹി പൊലീസിന് കിട്ടി

മൂര്‍ത്തിയിലോ മതത്തിലോ വിശ്വാസമില്ലാത്ത പൃഥ്വിരാജ് എന്തിന് ഗണേശവിഗ്രഹത്തെ തൊഴുതു? അതില്‍ വലിയ തെറ്റൊന്നും ഞാന്‍ കാണുന്നില്ല : യുവരാജ് ഗോകുല്‍

ബുർഖയും നിഖാബും നിരോധിക്കാനുള്ള തീരുമാനം ഉടൻ പുനപരിശോധിക്കണം : മെലോണിയ്‌ക്കെതിരെ ഇന്ത്യയിലെ തീവ്ര ഇസ്ലാമിസ്റ്റുകൾ

ചതിച്ചു , പാകിസ്ഥാൻ നൽകിയ വെടിക്കോപ്പുകൾക്ക് ഗുണനിലവാരമില്ലെന്ന് യുക്രെയ്ൻ

വലിപ്പച്ചെറുപ്പങ്ങളില്ലാതെയുള്ള ഇടപെടൽ അദ്ദേഹത്തിന്റെ മഹത്വമായിരുന്നു: സൂര്യകൃഷ്ണമൂര്‍ത്തിയെ സ്മരിച്ച് രാജീവ് ആലുങ്കല്‍

മലപ്പുറത്ത് അയല്‍വാസികള്‍ തമ്മിലുളള തര്‍ക്കത്തില്‍ ദമ്പതികള്‍ക്ക് വെട്ടേറ്റു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.