Tuesday, August 11, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Business

ബൈജൂ രവീന്ദ്രനെ സിഇഒ സ്ഥാനത്ത് നിന്നും പുറത്താക്കി വിദേശനിക്ഷേപകര്‍; ഈ വോട്ടെടുപ്പ് നിയമവിരുദ്ധമെന്ന് ബൈജു

ബൈജൂസ് ഉടമ ബൈജു രവീന്ദ്രനെ സിഇഒ സ്ഥാനത്ത് നിന്നും കമ്പനി ഓഹരിയുടമകളുടെ അസാധാരണ പൊതുയോഗത്തില്‍ പുറത്താക്കി.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Feb 23, 2024, 09:58 pm IST
inBusiness

ബെംഗളൂരു: ബൈജൂസ് ഉടമ ബൈജു രവീന്ദ്രനെ സിഇഒ സ്ഥാനത്ത് നിന്നും കമ്പനി ഓഹരിയുടമകളുടെ അസാധാരണ പൊതുയോഗത്തില്‍ പുറത്താക്കി. ബൈജൂസില്‍ നിക്ഷേപിച്ച തുക തിരിച്ചു കിട്ടാത്ത ആറ് വിദേശ കമ്പനികളാണ് ഈ അസാധാരണ പൊതുയോഗം വിളിച്ചുചേര്‍ത്തത്. ഇതില്‍ ഫെയ്സ് ബുക്കിന്റെ മാര്‍ക്ക് സക്കര്‍ ബര‍്ഗിന് പങ്കാളിത്തമുള്ള കമ്പനിയും ഉള്‍പ്പെടും.

ഈ വിദേശനിക്ഷേപകകമ്പനികളോട് അടുപ്പമുള്ള ഓഹരിയുടമകള്‍ മാത്രമാണ് യോഗത്തില്‍ പങ്കെടുത്തതെന്ന് ബൈജു രവീന്ദ്രന്‍ പറയുന്നു. മാത്രമല്ല, ഈ പൊതുയോഗത്തിന്റെ തീരുമാനത്തിനെതിരെ നേരത്തെ തന്നെ ബൈജു രവീന്ദ്രന്‍ കര്‍ണ്ണാടക ഹൈക്കോടതിയില്‍ നിന്നും സ്റ്റേ വാങ്ങിയതിനാല്‍ തീരുമാനം ഉടനെ നടപ്പാകില്ല. അസാധാരണപൊതുയോഗത്തിനെതിരെ ബൈജു രവീന്ദ്രന്‍ കര്‍ണ്ണാടക ഹൈക്കോടതിയില്‍ നല്കിയ ഹര്‍ജി വാദം കേട്ട് വിധി പുറപ്പെടുവിക്കുന്നതുവരെ ബൈജൂസ് ഓഹരിയുടമകളുടെ പൊതുയോഗത്തിലെ തീരുമാനം സാധുവാകില്ല.

ഒരിയ്‌ക്കല്‍ വീരപരിവേഷമുണ്ടായിരുന്ന ബൈജു രവീന്ദ്രന്‍ എന്ന ബിസിനസുകാരനെതിരെ വിദേശ നിക്ഷേപകര്‍ ഇന്ത്യയില്‍ യുദ്ധം ചെയ്യേണ്ടി വരുന്നത് എന്തായാലും ശുഭകരമല്ല. വളരെ കുറച്ച് ഓഹരിയുടമകള്‍ മാത്രം പങ്കെടുത്ത പൊതുയോഗം അസാധുവാണെന്ന് ബൈജൂസ് കമ്പനി വാര്‍ത്താക്കുറിപ്പില്‍ അവകാശപ്പെടുന്നു.

ബൈജു രവീന്ദ്രനും ഭാര്യയും അനുജനും ഈ പൊതുയോഗത്തില്‍ പങ്കെടുക്കാതെ വിട്ടുനിന്നു. ഒരു കാലത്ത് ഇന്ത്യയിലെ ഏറ്റവും വിലകൂടിയ സ്റ്റാര്‍ട്ടപ്പായിരുന്നു ബൈജൂസ്.

നിക്ഷേപകര്‍ സൂമിലൂടെയാണ് യോഗം ചേര്‍ന്നത്. ഒരു മണിക്കൂര്‍ മാത്രമാണ് യോഗം നീണ്ടത്. അതിനിടയില്‍ ഈ സൂം മീറ്റിംഗ് ഓണ്‍ലൈനായി തടസ്സപ്പെടുത്താനും ശ്രമമുണ്ടായതായി പറയുന്നു. പങ്കെടുത്ത ഓഹരി ഉടമകളെല്ലാം സിഇഒ സ്ഥാനത്ത് നിന്നും ബൈജു രവീന്ദ്രനെ പുറത്താക്കണമെന്ന് ഏകകണ്ഠമായി ആവശ്യപ്പെട്ടതായി പറയുന്നു.

നല്ലൊരു ട്യൂഷന്‍ മാസ്റ്ററായിരുന്ന ബൈജു രവീന്ദ്രന്‍ പൊടുന്നനെയാണ് ആധുനിക സാങ്കേതിക വിദ്യകളുടെ സഹായത്തോടെ ആകര്‍ഷകവും രസകരവുമായ പാഠഭാഗങ്ങള്‍ നിര്‍മ്മിച്ച് വിദ്യാര്‍ത്ഥികള്‍ക്കിടയില്‍ പ്രചരിപ്പിതിലൂടെ വലിയൊരു കമ്പനിയുടെ ഉടമയായി മാറിയത്. ഒരു സമയത്ത് 2200 കോടി ഡോളര്‍ വരെ ബൈജൂസിന്റെ മൂല്യം കണക്കാക്കിയിരുന്നു. കോവിഡ് കാലത്ത് ബിസിനസിന് അമിത വേഗത്തില്‍ ഇന്ത്യയിലെ‍ എല്ലായിടത്തേക്കും വ്യാപിപ്പിക്കാന്‍ വന്‍ തുക ചെലവഴിച്ചിരുന്നു. പക്ഷെ കോവിഡ് കഴിഞ്ഞ് സ്കൂള്‍ തുറന്നതോടെ കോവിഡ് കാലത്തെ പ്രിയം ഇല്ലാതെപ്പോയി. ചില കമ്പനികള്‍ വന്‍ തുക നല്‍കി സ്വന്തമാക്കിയതും അബദ്ധമായി.

ചില ബോര്‍ഡ് അംഗങ്ങള്‍ പ്രതിസന്ധിയെ തുടര്‍ന്ന് ഒഴിഞ്ഞു പോയി. ബൈജു രവീന്ദ്രന്‍ പിടിച്ചുനില്‍ക്കാന്‍ സ്വന്തം വീടും കുടുംബാംഗങ്ങളുടെ വീടും പണയം വെച്ചു. വലിയ ഓഫീസ് ഒഴിഞ്ഞു. കമ്പനിയുടെ പുതിയ ഓഹരികള്‍ പണം സമാഹരിക്കാനായി 90 ശതമാനം വരെ കിഴിവില്‍ വിറ്റിരുന്നതായും പറയുന്നു.

ബൈജു നാട് വിട്ട് ദുബായില്‍ പോയെന്നും ഇല്ലെന്നും ലുക്കൗട്ട് നോട്ടീസ് പുറപ്പെടുവിച്ച് ഇഡി
ഇതിനിടെ ഇഡിയുടെ ലുക്കൗട്ട് നോട്ടീസ് വകവെയ്‌ക്കാതെ ബൈജു രവീന്ദ്രന്‍ ബെംഗളൂരുവില്‍ നിന്നും ദുബായിലേക്ക് കടന്നതായി പറയുന്നു. ചിലര്‍ ഇത് നിഷേധിക്കുന്നുണ്ട്. വെള്ളിയാഴ്ച നടക്കുന്ന അസാധാരണ പൊതുയോഗത്തില്‍ ബൈജുവിനെ സിഇഒ സ്ഥാനത്ത് നിന്നും പുറത്താക്കിയാല്‍ ഇന്ത്യ വിട്ടുപോയേക്കുമെന്ന വാര്‍ത്തയെ തുടര്‍ന്നാണ് ഇഡി ലുക്കൗട്ട് നോട്ടീസ് പുറപ്പെടുവിക്കാന്‍ ബ്യൂറോ ഓഫ് ഇമിഗ്രേഷനോട് ആവശ്യപ്പെട്ടത്. 9362 കോടിയുടെ വിദേശനാണ്യ ചട്ടലംഘനം നടത്തിയെന്ന് ആരോപിച്ച് 2023 നവമ്പറില്‍ ഇഡി ബൈജൂസിന്റെ മാതൃകമ്പനിയായ തിങ്ക് ആന്‍റ് ലേണിന് നോട്ടീസയച്ചിരുന്നു.

വിദേശ നിക്ഷേപകര്‍ ബൈജു രവീന്ദ്രനെതിരെ എന്‍സിഎല്‍‍ടിയെ സമീപിച്ചു

വിദേശ നിക്ഷേപകര്‍ ബൈജു രവീന്ദ്രനെതിരെ എന്‍സിഎല്‍‍ടിയെ സമീപിച്ചു
ബൈജു രവീന്ദ്രന്‍ അവകാശഓഹരിവിറ്റ് ധനസമാഹരണം നടത്തുന്നത് തടയണമെന്നും കമ്പനിയുടെ കുത്തഴിഞ്ഞ ഭരണം അവസാനിപ്പിക്കണമെന്നും ആവശ്യപ്പെട്ട് ബൈജൂസില്‍ പണം മുടക്കിയ നാല് വിദേശ നിക്ഷേപകര്‍ ദേശീയ കമ്പനി ലോ ട്രിബ്യൂണലിനെ സമീപിച്ചു. പ്രോസസ്, ജനറല്‍ അറ്റ്ലാന്‍റിക്, സോഫിന, പീക് 15 പാര്‍ട്നേഴ്സ് എന്നീ കമ്പനികളാണ് ബെംഗളൂരുവില്‍ എന്‍സിഎല്‍ടി ഓഫീസില്‍ പരാതി ഫയല്‍ ചെയ്തത്.

അവകാശ ഓഹരികള്‍ വിറ്റ് രണ്ട് കോടി ഡോളര്‍ പിരിച്ചതായി റിപ്പോര്‍ട്ട്

അവകാശ ഓഹരികള്‍ വിറ്റ് രണ്ട് കോടി ഡോളര്‍ പിരിച്ചതായി റിപ്പോര്‍ട്ട്
ഇതിനിടെ ബൈജൂസ് അവകാശ ഓഹരികള്‍ വിറ്റ് രണ്ട് കോടി ഡോളര്‍ പിരിച്ചതായി വാര്‍ത്തയുണ്ട്. കമ്പനിയുടെ ഭാവിപ്രവര്‍ത്തനങ്ങള്‍ക്ക് ഉപയോഗിക്കാനാണ് ഈ തുകയെന്ന് ബൈജു രവീന്ദ്രന്‍ പറയുന്നു.

Tags: Lookoutnoticebyju raveendranEDBYJUSEGMProsusMark ZuckerburgNCLT
Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ഇഡി ആക്രമണക്കേസ്; ‌വിദേശത്തേക്ക് കടന്ന പ്രതി അറസ്റ്റിൽ, പിടികൂടിയത് ചെന്നൈ വിമാനത്താവളത്തിൽ വച്ച്

Kerala

ഇഡി ഉദ്യോഗസ്ഥരെ ആക്രമിച്ച കേസ്; എം.വി ഗോവിന്ദനും ജോൺ ബ്രിട്ടാസിനും നോട്ടീസ്, അന്വേഷണം സിപിഎം നേതാക്കളിലേക്ക്

Kerala

പിണറായി വിജയന്റെ വീട്ടില്‍ റെയ്ഡിനെത്തിയ ഇഡി ഉദ്യോഗസ്ഥരെ ആക്രമിച്ച കേസില്‍ പ്രതികളുടെ ജാമ്യ ഹര്‍ജി തിങ്കളാഴ്ച ഹൈക്കോടതിയില്‍,എതിര്‍ത്ത് ഇഡി

Thiruvananthapuram

ബിഎസ്എന്‍എല്‍ സൊസൈറ്റി കള്ളപ്പണക്കേസില്‍ പ്രതികളുടെ സ്വത്ത് താല്‍ക്കാലികമായി കണ്ടുകെട്ടി

ഡ്രൈവര്‍ ശ്യാം രാജ് (നടുവില്‍)
Kerala

റഹിം ഘോരഘോരം പ്രസംഗിക്കും,വാക്ക് പാലിക്കില്ല…സിപിഎം ഗുണ്ടകള്‍ തകര്‍ത്ത കാറുകള്‍ നന്നാക്കി നല്‍കി ഇഡി;വീണ്ടും ടാക്സി ഇറക്കി ശ്യാംരാജ്

പുതിയ വാര്‍ത്തകള്‍

കൊളംബിയ ഭൂചലനത്തിൽ 132 മരണം, രാജ്യത്തെ വിമാനത്താവളങ്ങൾ താത്കാലികമായി അടച്ചു

പിറവത്ത് വനിതാ കൗൺസില‍ർക്കും ഭർത്തൃമാതാവിനും കുത്തേറ്റു, ഭർതൃപിതാവ് കസ്റ്റഡിയിൽ

തിരിച്ചറിയണം യാഥാര്‍ത്ഥ്യത്തിന്റെ ഭീകര മുഖം

ഭാരതം മാറുമ്പോള്‍; 2014 ന് ശേഷമുള്ള വികസന വിപ്ലവം

ഈ അറസ്റ്റ് തീര്‍ത്തും വിവേചനപരം

മുഖ്യമന്ത്രി വിഡി സതീശന്‍ അമൃതപുരിയിലെത്തി മാതാ അമൃതാനന്ദമയിയെ സന്ദര്‍ശിച്ചു

ബിഡിജെഎസ് സംസ്ഥാന ലീഗല്‍ സെല്‍ എസ്എന്‍ഡിപി യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്‍ ഉദ്ഘാടനം ചെയ്യുന്നു

നിയമവാഴ്ചയെ അട്ടിമറിക്കുന്നത് ജനാധിപത്യത്തിന് ഭീഷണി: വെള്ളാപ്പള്ളി

ശ്രീപദ്മനാഭസ്വാമി ഒപ്പമുണ്ട്, രാഷ്‌ട്രപുരോഗതിക്കായി കുതിക്കാം: ഗവര്‍ണര്‍

ലോക്കല്‍ ഗുണ്ടയെ പിടിക്കാന്‍ യുദ്ധസന്നാഹം; നാണംകെട്ട് പോലീസ്; അര്‍ജുന്‍ ആയങ്കി ഡിവൈഎഫ്‌ഐ പ്രാദേശിക നേതാവും സിപിഎം സൈബര്‍ പോരാളിയും

ജന്മാഷ്ടമി പുരസ്‌കാരം ഡോ. വി. സുജാതയ്‌ക്ക്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.