കൊച്ചി: 2024 മാര്‍ച്ച് 11ന് കൊച്ചി റീജിയണല്‍ പി.എഫ് കമ്മിഷണര്‍ പെന്ഷന് അദാലത്ത് ഓണ്‍ലൈന്‍ മീറ്റ് വഴി വൈക്കിട്ട് മൂന്നു മണിക്ക് മുതല്‍ നടത്തും.
പെന്ഷന് അദാലത്തില്‍ ഓണ്‍ലൈന്‍ മീറ്റു വഴി പങ്കെടുക്കാന്‍ ആഗ്രഹിക്കുന്നവര്‍ അവരുടെ യു.എ.എന്‍ (യുഎഎന്‍), പി.എഫ് അക്കൗണ്ട് നമ്പര്‍/പി.പി.ഓ നമ്പര്‍, മൊബൈല്‍ നമ്പര്‍, ആധാര്‍ നമ്പര്‍, ഇമെയില്‍ ഐഡി, പരാതി വിശദാംശങ്ങള്‍ എന്നിവ സഹിതം ഫെബ്രുവരി 29ന് മുന്‍പ് [email protected] എന്ന് ഇമെയില്‍ വിലാസത്തിലേക്ക് അപേക്ഷ സമര്‍പ്പിക്കണം. ഇമെയില്‍ അയക്കുമ്പോള്‍ വിഷയത്തില്‍ ‘പെന്ഷന് അദാലത്ത് എന്നു പ്രത്യേകം പരാമര്‍ശിക്കേണ്ടതാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: