Thursday, May 14, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Sports Football

സന്തോഷ് ട്രോഫി: കേരളം ഇന്ന് ഗോവയ്‌ക്കെതിരെ

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Feb 23, 2024, 01:50 am IST
in Football

ഇറ്റാനഗര്‍: സന്തോഷ് ട്രോഫി ഫൈനല്‍ റൗണ്ടിലെ രണ്ടാം മത്സരത്തിന് കേരളം ഇന്നിറങ്ങുന്നു. ഗ്രൂപ്പ് എയില്‍ കരുത്തരായ ഗോവയാണ് എതിരാളികള്‍. ആദ്യ കളിയില്‍ ആസാമിനെ ഒന്നിനെതിരെ മൂന്ന് ഗോളുകള്‍ക്ക് തകര്‍ത്തതിന്റെ ആത്മവിശ്വാസത്തിലാണ് നിജോ ഗില്‍ബര്‍ട്ടിന്റെ നേതൃത്വത്തിലുള്ള കേരളം. അതേസമയം ഗോവയാകട്ടെ ആദ്യ കളിയില്‍ അരുണാചല്‍പ്രദേശുമായി 3-3ന് സമനില പാലിക്കുകയും ചെയ്തു.

കേരള സ്ട്രൈക്കര്‍മാര്‍ മികച്ച ഫോമിലാണെങ്കിലും മധ്യനിരയിലും പ്രതിരോധത്തിലും ചില പാകപ്പിഴകളുണ്ട്. കഴിഞ്ഞ കളിയില്‍ അത് മൈതാനത്ത് കാണുകയും ചെയ്തു. പ്രത്യേകിച്ച് മധ്യനിര. ഇതോടെ കഴിഞ്ഞ കളിയില്‍ പ്രതിരോധനിരയ്‌ക്ക് കൂടുതല്‍ പണിയെടുക്കേണ്ടി വന്നു. സ്ട്രൈക്കര്‍മാരുടെ മിന്നുന്ന ഫോമിന്റെ കരുത്തിലാണ് കേരളം ആസാമിനെതിരെ ഉജ്ജ്വല വിജയം നേടിയത്. ഇന്ന് ഗോവയ്‌ക്കെതിരെയും മികച്ച വിജയം ലക്ഷ്യമിട്ടാണ് സതീവന്‍ ബാലന്‍ പരിശീലിപ്പിക്കുന്ന കേരളം യുപിയ ഗോള്‍ഡണ്‍ ജൂബിലി സ്റ്റേഡിയത്തില്‍ കളിക്കാനിറങ്ങുന്നത്. കഴിഞ്ഞ കളിയിലെ പാളിച്ചകള്‍ പരിഹരിച്ചായിരിക്കും കേരളം തുടര്‍ ജയത്തിനായി ഇറങ്ങുക.

മറ്റൊരു മത്സരത്തില്‍ രണ്ടാം ജയം ലക്ഷ്യമിട്ട് മുന്‍ ചാമ്പ്യന്മാരായ സര്‍വീസസും ഇറങ്ങും. ആദ്യ കളിയില്‍ മേഘാലയയെ 1-0ന് പരാജയപ്പെടുത്തിയ സര്‍വീസസിന് ഇന്ന് അരുണാചല്‍ പ്രദേശാണ് എതിരാളികള്‍. ആദ്യ കളിയില്‍ തോറ്റ ടീമുകളായ മേഘാലയയും ആസാമും ഇന്ന് നേര്‍ക്കുനേര്‍ ഏറ്റുമുട്ടും.

സന്തോഷ് ട്രോഫിയില്‍ ഇന്നലെ നടന്ന കളികളില്‍ രണ്ടെണ്ണം സമനിലയില്‍ പിരിഞ്ഞു. ദല്‍ഹിയും കര്‍ണാടകയും തമ്മിലുള്ള മത്സരവും മണിപ്പൂരും റെയില്‍വേസും തമ്മിലുള്ള മത്സരവുമാണ് സമനിലയില്‍ അവസാനിച്ചത്. രണ്ട് കളികലും ഓരോ ഗോള്‍ സമനിലയില്‍ പിരിയുകയായിരുന്നു. ദല്‍ഹി-കര്‍ണാടക പോരാട്ടത്തില്‍ രണ്ട് ഗോളുകളും പിറന്നത് ആദ്യ പകുതിയിലാണ്. മൂന്ന് മിനിറ്റ് വ്യത്യാസത്തില്‍ ഇരു ടീമുകളും ഗോള്‍ നേടി. കര്‍ണാടകയ്‌ക്ക് വേണ്ടി 23-ാം മിനിറ്റില്‍ അപ്പു ആണ് ആദ്യ ഗോള്‍ നേടിയത്. കളിക്ക് 26 മിനിറ്റുകളായപ്പോള്‍ ദല്‍ഹി തിരിച്ചടിച്ചു. ടിഗ്ഗ ആണ് സമനിലഗോള്‍ കണ്ടെത്തിയത്. തുടര്‍ന്ന് ഒരു ഗോള്‍ പോലും വിഴാതെ കളിയുടെ ബാക്കി സമയം അവസാനിച്ചു.

മണിപ്പൂര്‍-റെയില്‍വേസ് പോരാട്ടത്തില്‍ രണ്ട് ഗോളുകളും പിറന്നത് രണ്ടാം പകുതിയിലാണ്. 56-ാം മിനിറ്റില്‍ ലീഡ് ചെയ്ത മണിപ്പൂരിനെതിരെ നിര്‍ണായകമായ 90-ാം മിനിറ്റില്‍ ഗോള്‍ കണ്ടെത്തി റെയില്‍വേസ് സമനില പിടിക്കുകായയിരുന്നു. ബാബുവിന്റെ ഗോളാണ് റെയില്‍വേസിന് രക്ഷയായത്. നേരത്തെ മണിപ്പൂരിന് വേണ്ടി മീറ്റേയ് ആണ് സ്‌കോര്‍ ചെയ്തത്.

Tags: keralaGoaSanthosh Trophy
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Entertainment

‘ആയിരം കണ്ണുമായ് കാത്തിരുന്നു നിന്നെ ഞാൻ; മലയാളം ഗാനങ്ങള്‍ ആലപിച്ച് കേരളത്തെ വിസ്മയിപ്പിച്ച അമേരിക്കന്‍ ഗായകന്‍ ഗ്രേഡി ലോങ് അന്തരിച്ചു

Ernakulam

എംഡിഎംഎ കൂടുതലായും കേരളത്തിലേക്ക് എത്തുന്നത് ബംഗളൂരുവിൽ നിന്ന് ; റൂറൽ ജില്ലയിലെ 475 കേസുകളിൽ ഭൂരിഭാഗം പ്രതികളും യുവാക്കൾ 

Kerala

തലയറുത്ത ആടുമായുള്ള പ്രകടനം പ്രാകൃത താലിബാനിസം; കെ.സുരേന്ദ്രന്റെ ഫ്ലക്സ് സ്ഫോടനത്തിലൂടെ തകർത്തവർക്കെതിരെയും കേസെടുക്കണം: എൻ.ഹരി

Editorial

ബംഗാളും ബിജെപിക്കൊപ്പം, ഇനി കേരളത്തിന്റെ ഊഴം

News

പശ്ചിമ ബംഗാളിലും താമര വിരിഞ്ഞു, കേരളത്തിനും അഭിനന്ദനം: പ്രധാനമന്ത്രി മോദി

പുതിയ വാര്‍ത്തകള്‍

ലഷ്കർ ഭീകരൻ സൈഫുള്ള ബലൂചിയെ നോട്ട് മാലയിട്ട് ആദരിച്ചു ; താമസം സൗകര്യവും, ഭക്ഷണവും ഒരുക്കി നൽകി ; സ്കൂൾ അധ്യാപകനെ അറസ്റ്റ് ചെയ്ത് കശ്മീർ പോലീസ്

എല്ലാവര്‍ക്കും എന്നെ ഭാര്യയായി വേണം;കല്യാണം കഴിക്കുമ്പോള്‍ ഞാന്‍ പത്താം ക്ലാസില്‍ പഠിക്കുകയായിരുന്നു;നടി മൗഷുമി ചാറ്റര്‍ജി

ജനാധിപത്യ മര്യാദ ഇല്ലാത്ത തീരുമാനം; കോൺഗ്രസ് ലീഗിന് മുന്നിൽ കീഴടങ്ങി, വിമർശനവുമായി ജി.സുകുമാരൻ നായർ

ചോര മണക്കുന്ന തിരുനക്കര ബസ് സ്റ്റാന്റ്; ഒരു നിജവും നിശ്ചയവുമില്ലാതെ സ്വകാര്യ ബസുകളുടെ മരണപ്പാച്ചിൽ

11 കോടി വരുമാനമുള്ള രാഹുൽ വിദേശ യാത്രകൾക്കായി ചിലവഴിച്ചത് 60 കോടി രൂപ ; രാഹുലിനായി പണം മുടക്കുന്നത് വിദേശ കമ്പനിയോ ?

പ്രസിഡന്റിന് ചായ കൊടുക്കരുത് എന്നുവരെയാണ് അവർ പറയുന്നത് , അൻസിബ മനസ്സു മടുത്ത് രാജിവച്ചതാണ് ; ബാബുരാജ്

അച്ചടക്കം പാലിച്ചിട്ടും അവഗണിച്ചു; കടുത്ത പ്രതിഷേധവുമായി ചെന്നിത്തല, നിയമസഭാകക്ഷി യോഗത്തിൽ പങ്കെടുക്കില്ല

പാചകവാതകസിലിണ്ടര്‍ ശേഖരവുമായി പിടിയിലായത് വന്‍കരിഞ്ചന്ത റാക്കറ്റ്; അന്വേഷണം വേണമെന്ന ആവശ്യം ശക്തമായി

മലപ്പുറത്ത് ഉള്ളി ലോറിയിൽ സ്ഫോടകവസ്തു ശേഖരം കണ്ടെത്തിയ സംഭവം; അന്വേഷണം എൻഐഎ ഏറ്റെടുത്തു

ഒടുവിൽ പ്രഖ്യാപനം വന്നു; വി.ഡി സതീശൻ കേരളത്തിന്റെ മുഖ്യമന്ത്രി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.