Monday, August 10, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Sports Cricket

ആദ്യദിനം ഭാരതം കൈയടക്കി; 326/5, രോഹിത്തിനും(131) ജഡേജയ്‌ക്കും(110*) സെഞ്ചുറി

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Feb 15, 2024, 11:34 pm IST
inCricket

രാജ്‌കോട്ട്: നായകന്‍ രോഹിത് ശര്‍മയും രവീന്ദ്ര ജഡേജയും സെഞ്ചുറി കരുത്തോടെയും അരങ്ങേറ്റക്കാരന്‍ സര്‍ഫറാസ് ഖാന്റെ മിന്നര്‍ പിണര്‍ ബാറ്റിങ്ങും ചേര്‍ന്ന് ഇംഗ്ലണ്ടിനെതിരായ മൂന്നാം ടെസ്റ്റിന്റെ ആദ്യദിനം ഭാരതം ആധിപത്യം പുലര്‍ത്തി. ഭാരത ബാറ്റിങ്ങിനിടയിലേക്ക് ഇംഗ്ലണ്ട് താരം പിച്ചിനകത്തും പുറത്തുമായി നടത്തിയ ഏറുകളാണ് ആതിഥേയര്‍ക്ക് അല്‍പ്പം തലവേദന സൃഷ്ടിച്ചത്. ഇന്നലെ കളി നിര്‍ത്തുമ്പോള്‍ സെഞ്ചുറിക്കാരന്‍ ജഡേജ ക്രീസിലുണ്ട്. നൈറ്റ് വാച്ച്മാനായി ഇറങ്ങിയ കുല്‍ദീപ് ദായവ്(പൂജ്യം) ഒപ്പമുണ്ട്.

വലിയൊരു തകര്‍ച്ചയോടെയാണ് ഭാരതത്തിന്റെ മൂന്നാം അങ്കം തുടങ്ങിയത്. പത്ത് ഓവര്‍ തികയും മുമ്പേ മൂന്ന് വിക്കറ്റുകള്‍ വീണ് ടീം പ്രതിസന്ധിയിലായി. പത്ത് പന്തില്‍ പത്ത് റണ്‍സെടുത്ത യശസ്വി ജയ്‌സ്വാള്‍ മാര്‍ക്ക് വുഡിന്റെ പന്തില്‍ ജോ റൂട്ടിന് ക്യാച്ച് നല്‍കി മടങ്ങി. അധികം വൈകാതെ വുഡിന് വിക്കറ്റ് സമ്മാനിച്ച് പുജ്യനായി ഗില്ലും തിരിഞ്ഞുനടന്നു. പിന്നീടെത്തിയ രജത്ത് പാട്ടിദാര്‍(അഞ്ച്) സ്പിന്നര്‍ ടോം ഹര്‍ട്ട്‌ലിക്ക് മുന്നില്‍ കീഴ്‌പ്പെട്ടു.

വെറും 8.5 ഓവറില്‍ 33 റണ്‍സില്‍ ഭാരതത്തിന്റെ മൂന്ന് വിക്കറ്റുകള്‍ വീണുകഴിഞ്ഞു. പരിചയ സമ്പന്നരായ മദ്ധ്യനിര ബാറ്റര്‍മാരുടെ അഭാവത്തില്‍ ഇറങ്ങിയ ഭാരത നിരയില്‍ അഞ്ചാമനായെത്തിയത് സ്‌പെഷ്യലിസ്റ്റ് ബാറ്ററല്ലാത്ത രവീന്ദ്ര ജഡേജ. ഭാരതം അതിവേഗം എന്തേ ഇങ്ങനെ പലരും ശങ്കിച്ചു നിന്ന നിമിഷം ഹാര്‍ട്ട്‌ലിയുടെ പന്തില്‍ മറ്റൊരു ഇടിത്തീ. രോഹിത് ഒന്നാം സ്ലിപ്പില്‍ നിന്ന റൂട്ടിന്റെ കൈകളില്‍ തീര്‍ന്നെന്നു കരുതിയതാണ്, പക്ഷെ റൂട്ടിന് പിടികൂടാനായില്ല. ഭാരതം ആശ്വസിച്ചു. പിന്നെ രോഹിത്തും ജഡേജയും ചേര്‍ന്ന് ഇന്നിങ്‌സ് ഭദ്രമാക്കുന്ന കാഴ്‌ച്ചയാണ് കണ്ടത്.

ഭയാശങ്കകള്‍ക്ക് സ്ഥാനമില്ലാതെ ഇംഗ്ലീഷ് ബൗളര്‍മാരെ രോഹിത് തലങ്ങും വിലങ്ങും പായിച്ചു. ജഡേജ മികച്ച പിന്തുണക്കാരന്റെ റോളിലേക്ക് ശ്രദ്ധ കേന്ദ്രീകരിച്ചു. ഇരുവരും ചേര്‍ന്ന് ഇന്നിങ്‌സ് ദൃഢമാക്കി. 25 ഓവറുകള്‍ പൂര്‍ത്തിയാക്കി ഉച്ചയൂണിന് പിരിയുമ്പോള്‍ ഭാരതം നൂറ് തികച്ചിരുന്നില്ലെങ്കിലും ഇന്നിങ്‌സ് ഭദ്രമാകുന്ന പ്രതീതിയില്‍ ഇരുവരും മികവുപുലര്‍ത്താന്‍ തുടങ്ങിയിരുന്നു. ഈ സമയം രോഹിത് അര്‍ദ്ധസെഞ്ചുറിയും പൂര്‍ത്തിയാക്കി(74 പന്തില്‍ 52).

ഇംഗ്ലീഷ് ബൗളര്‍മാരെ വശംകെടുത്തിയ ഈ കൂട്ടുകെട്ട് 204 റണ്‍സ് ചേര്‍ത്തുകൊണ്ട് ഭാരതത്തിന് ആശ്വാസമേകി. 52.3-ാം ഓവറില്‍ റെഹാന്‍ അഹമ്മദിന്റെ പന്തില്‍ രണ്ട് റണ്‍സെടുത്ത് രോഹിത് കരിയറിലെ 11-ാം ടെസ്റ്റ് സെഞ്ചുറി തികച്ചു. പിന്നീട് 63.3-ാം ഓവറില്‍ മാര്‍ക്ക് വുഡിന്റെ പന്തില്‍ വ്യക്തിഗത സ്‌കോര്‍ 131ല്‍ നില്‍ക്കെ രോഹിത് പുറത്തായി. 196 പന്തില്‍ 14 ബൗണ്ടറികളും മൂന്ന് സിക്‌സറുകളും അടങ്ങുന്നതായിരുന്നു താരത്തിന്റെ പ്രകടനം.

ആറാമനായി അരങ്ങേറ്റക്കാരന്‍ സര്‍ഫറാസ് ഖാന്‍ ക്രീസിലെത്തി. ഏകദിന ശൈയിലിയല്‍ സര്‍ഫറാസ് അരങ്ങേറ്റം ആഘോഷമാക്കി. സെഞ്ചുറിയുടെ വക്കോളമെത്തിയ രവീന്ദ്ര ജഡേജയെ മറുവശത്ത് കാഴ്‌ച്ചക്കാരനായി നിര്‍ത്തിക്കൊണ്ടായിരുന്നു സര്‍ഫറാസിന്റെ ഞെട്ടിക്കുന്ന ബാറ്റിങ്. താരത്തിന്റെ പ്രകടനത്തോടെ ഭാരതം ആദ്യദിനം 300നപ്പുറമുള്ള സ്‌കോര്‍ ഉറപ്പാക്കി. 48 പന്തുകളില്‍ സര്‍ഫറാസ് അര്‍ദ്ധസെഞ്ചുറി തികയ്‌ക്കുമ്പോള്‍ ഭാരതം 77-ാം ഓവറില്‍ 299 റണ്‍സിലെത്തി. പിന്നെയും സര്‍ഫറാസ് തന്റെ ആക്രമണോത്സുക ബാറ്റിങ് തുടര്‍ന്നുകൊണ്ടിരുന്നു. ഒടുവില്‍ അശ്രദ്ധമായൊരു റണ്ണൗട്ടിലൂടെ പുറത്താകുകയും ചെയ്തു. 66 പന്തില്‍ 62 റണ്‍സെടുത്തു നില്‍ക്കെയായിരുന്നു ഇന്നിങ്‌സിലെ ആ വലിയ നഷ്ടം സംഭവിച്ചത്. സ്‌ട്രൈക്കില്‍ 99 റണ്‍സെടുത്ത് നിന്ന രവീന്ദ്ര ജഡേജയ്‌ക്ക് സെഞ്ചുറി തികയ്‌ക്കാന്‍ ഇപ്പുറത്ത് നിന്നും സര്‍ഫറാസ് തിടുക്കം കാട്ടി സിംഗിളിന് ശ്രമിച്ചു, തിരിച്ച് ക്രീസില്‍ കയറും മമ്പേ നേരിട്ടുള്ള ഏറില്‍ മാര്‍ക്ക് വുഡ് കുറ്റി തെറിപ്പിച്ചു. സെഞ്ചുറി പ്രകടനത്തിലേക്ക് കുതിച്ച അരങ്ങേറ്റ ഇന്നിങ്‌സ് അശ്രദ്ധമായി വലിച്ചെറിയേണ്ടിവന്നെങ്കിലും ഭാരത ഇന്നിങ്‌സിന് മികച്ച ഊര്‍ജ്ജം പകര്‍ന്നാണ് താരം പുറത്തായത്. അഞ്ചാം വിക്കറ്റില്‍ നേടിയ 77 റണ്‍സില്‍ മൂക്കാല്‍ ഭാഗത്തിലേറെയും പിറന്നത് സര്‍ഫറാസിന്റെ ബാറ്റില്‍ നിന്നായിരുന്നു. തൊട്ടടുത്ത പന്തില്‍ ജഡേജ സെഞ്ചുറി തികച്ചെങ്കിലും സര്‍ഫറാസിന്റെ പുറത്താകല്‍ കാരണം താരം വലിയ ആഹ്ലാദങ്ങളിലേക്ക് കടന്നില്ല. സര്‍ഫറാസിന് പകരക്കാരനായെത്തിയത് കുല്‍ദീപ് യാദവ് ആണ്.

മൂന്ന് വിക്കറ്റ് സ്വന്തമാക്കുകയും അപകടകാരിയായ സര്‍ഫറാസിനെ റണ്ണൗട്ടിലൂടെ പുറത്താക്കുകയും ചെയ്ത മാര്‍ക്ക് വുഡ് ആണ് ആദ്യദിനം ഇംഗ്ലണ്ടിന് അല്‍പ്പമെങ്കിലും ആശ്വാസമായത്.

Tags: India-England TestIndia dominates
Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Cricket

അഞ്ചാം ടെസ്റ്റില്‍ ബെന്‍ സ്റ്റോക്‌സ് കളിക്കില്ല

Cricket

ഓവല്‍ യുദ്ധത്തിന് ഭാരതം-ഇംഗ്ലണ്ട്, അഞ്ചാം ടെസ്റ്റ് ഇന്ന് മുതല്‍

Cricket

ഇനി ലോര്‍ഡ്‌സ്: ഭാരതം- ഇംഗ്ലണ്ട് മൂന്നാം ടെസ്റ്റ് ഇന്ന് മുതല്‍

Cricket

പടികടന്ന് പടിക്കല്‍

ഭാരത നായകന്‍ രോഹിത് ശര്‍മ്മയ്‌ക്കൊപ്പം ശുഭ്മാന്‍ ഗില്‍ സെഞ്ചുറി നേട്ടം ആഘോഷിക്കുന്നു
Cricket

ഭാരത ലീഡ് 250 കടന്നു; രോഹിത്തിനും ഗില്ലിനും സെഞ്ചുറി, പിരിയാതെ 45 റണ്‍സുമായി കുല്‍ദീപ്-ബുംറ, ഭാരതം എട്ടിന് 473

പുതിയ വാര്‍ത്തകള്‍

കൊല്ലാനും ചാകാനും മനസ്സുറപ്പുള്ളവരുടെ നേർക്കാഴ്‌ച്ച ലോ ആൻ്റഓർഡർ ടീസർ -എത്തി

കത്തി കയറി വിശാലിന്റെ ‘ മകുടം ‘ ട്രെയിലർ !.

കാതങ്ങൾ ദൂരെ”; സംഗീത് പ്രതാപ്-ഷറഫുദീൻ ചിത്രം “ഇറ്റ്സ് എ മെഡിക്കൽ മിറക്കിൾ” ആദ്യ ഗാനം പുറത്ത്

വിജയ് സേതുപതി – പുരി ജഗനാഥ് ചിത്രം “സ്ലം ഡോഗ് – 33 ടെംപിൾ റോഡ്”; തബു കഥാപാത്രത്തിന്റെ ഗ്ലിമ്പ്സ് പുറത്ത്

‘ഫോട്ടോയും റീല്‍സും ചിത്രീകരിക്കാനാകില്ല’: സെപ്റ്റംബർ മുതൽ തമിഴ്നാട്ടിലെ ക്ഷേത്രങ്ങളില്‍ ഫോണ്‍ ഉപയോഗത്തിന് കര്‍ശന നിരോധനം

‘അർജുൻ ആയങ്കിയാണോ പാർട്ടി ? അവൻ പാർട്ടിയല്ല ‘ ; ഞങ്ങൾക്ക് അവനുമായി ഒരു ബന്ധവുമില്ലെന്ന് ഇ.പി. ജയരാജൻ

സൗജന്യ യാത്ര സർക്കാർ ജീവനക്കാർക്ക് വേണ്ട : പ്രിയദർശിനി പദ്ധതിക്കെതിരെ മുസ്ലിം ലീഗ് ഭരിക്കുന്ന പഞ്ചായത്തിൽ പ്രമേയം

മോട്ടോർ വാഹന വകുപ്പ് ഉദ്യോഗസ്ഥരുടെ സസ്പെൻഷനിൽ പ്രതിഷേധം; സമരം പ്രഖ്യാപിച്ച് സംഘടനകൾ

എം.ഡി.എം.എ. കേസ് പ്രതികളായ അബ്ദുൾ സലാമിനും , മുഹമ്മദ് ഹുസൈനും വിഡി സതീശനുമായി ബന്ധം : ഹുസൈൻ ‘സതീശൻ ടീം സോഷ്യൽ മീഡിയ കോർഡിനേറ്റർ’

അഭിമന്യു വധക്കേസ്: പോപ്പുലര്‍ ഫ്രണ്ട് പ്രവര്‍ത്തകരായ പ്രതികള്‍ ഹാജരാകാത്തതിൽ വിമർശനം ഉന്നയിച്ച് കോടതി; 13 ന് എല്ലാ പ്രതികളും ഹാജരാക്കണം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.